ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പടരും ! ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്…

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്ന് വിദഗ്ധ സമിതിയുടെ മുന്നറിയിപ്പ്. നിലവിലെ പഠനങ്ങള്‍ നല്‍കുന്ന സൂചന ഇതാണെന്നാണ് വിദഗ്ധ സമിതി പറയുന്നത്. അതീവ ജാഗ്രത പാലിക്കണമെന്നും സമിതി കേരള സര്‍ക്കാരിന് മുന്നിയിപ്പ് നല്‍കി. ജനിതക ശ്രേണീകരണത്തിനായി അയയ്ക്കുന്ന സാമ്പിളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും മൂന്നാം ഡോസ് സംബന്ധിച്ച ആലോചനകള്‍ ഉടന്‍ തന്നെ ആരംഭിക്കണമെന്നും സമിതി നിര്‍ദേശിച്ചു. ഒമിക്രോണിന് അതി തീവ്ര വ്യാപനശേഷിയുള്ളതായി ലോകാരോഗ്യ സംഘടനയും വകഭേദം ആദ്യമായി തിരിച്ചറിഞ്ഞ ദക്ഷിണാഫ്രിക്കയിലെ വിദഗ്ദ്ധരും മുന്നറിയിപ്പ് നല്‍കുന്നു. വായുവിലൂടെ അതിവേഗം പകരാനുള്ള സാദ്ധ്യത ഒമിക്രോണിന്റെ വ്യാപനശേഷി വ്യക്തമാക്കുന്നുവെന്ന് വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മൂന്നാം ഡോസ് വാക്‌സിന്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെങ്കിലും സംസ്ഥാനത്തിന് കൂടി പ്രാതിനിദ്ധ്യമുള്ള സമിതികളില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നും സമിതി ശുപാര്‍ശ…

Read More

പ്രവചനങ്ങള്‍ സത്യമാവുന്നു ! ലോകം കോവിഡിന്റെ പിടിയിലമരുന്നുവോ ? അമേരിക്കയിലും ഓസ്‌ട്രേലിയയിലുമെല്ലാം കോവിഡ് മരണം; എന്തു ചെയ്യണമെന്നറിയാതെ ലോക രാജ്യങ്ങള്‍

മുന്‍ പ്രവചനങ്ങളെ ശരിവച്ച് കോവിഡ്-19 വൈറസ് ലോകമെമ്പാടും വ്യാപിക്കുന്നു. വാഷിംഗ്ടണ്‍ കിങ് കൗണ്ടിയില്‍ ആദ്യ കോവിഡ് മരണം സ്ഥിരീകരിച്ചതോടെ അമേരിക്കയും ഭീതിയിലാണ്. രാജ്യത്ത് 22 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചെന്നും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കാമെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. പ്രഭവ കേന്ദ്രമായ ചൈനയില്‍ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണവും മരണവും കുറഞ്ഞുവരുമ്പോള്‍ ചൈനയ്ക്ക് പുറത്ത് കൂടുതല്‍ രാജ്യങ്ങളില്‍ മരണം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അമേരിക്കയിലും ഓസ്‌ട്രേലിയയിലും കോവിഡ്-19 ബാധയെ തുടര്‍ന്നുള്ള ആദ്യ മരണം സ്ഥിരീകരിച്ചപ്പോള്‍ ഏഴു ലക്ഷത്തോളം പേരുള്ള സിയാറ്റിലെ ഏറ്റവും ജനസംഖ്യയുള്ള കിങ്കൗണ്ടിയിലാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഏറെ ആശങ്കാജനകമാണ്. അമേരിക്കയില്‍ മരിച്ചയാള്‍ക്ക് 50 വയസിനു മുകളില്‍ പ്രായമുണ്ടെന്ന് യുഎസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎസില്‍ നിലവില്‍ 60 ഓളം പേര്‍ക്ക് കോവിഡ്-19 ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിപക്ഷവും ജപ്പാന്‍നില്‍ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് എന്ന…

Read More