മോ​ഡ​ലു​ക​ളു​ടെ അ​പ​ക​ട മ​ര​ണം; ലഹരി പാർട്ടികളിൽ സ്ഥിരം സന്ദർശകനായിരുന്ന ജെ.കെയെ തേടി പോലീസ് സൈ​ജു​വി​നെ​തി​രേ ഒമ്പത് കേ​സു​ക​ള്‍

  സ്വ​ന്തം ലേ​ഖി​കകൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്നു പേ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കേ​സി​ല്‍ പ്ര​തി സൈ​ജു എം. ​ത​ങ്ക​ച്ച​നെ​തി​രേ ഒ​ൻ​പ​ത് കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം കേ​സു​ക​ൾ എ​ടു​ത്തി​ട്ടു​ള്ള​ത്. ഫോ​ര്‍​ട്ടു​കൊ​ച്ചി, പ​ന​ങ്ങാ​ട്, മ​ര​ട്, എ​റ​ണാ​കു​ളം സൗ​ത്ത്, ഇ​ടു​ക്കി വെ​ള്ള​ത്തൂ​വ​ല്‍ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഓ​രോ കേ​സു​വീ​ത​വും ഇ​ന്‍​ഫോ​പാ​ര്‍​ക്ക്, തൃ​ക്കാ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ടു കേ​സു​ക​ള്‍ വീ​ത​വു​മാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ഓ​ഡി കാ​ര്‍ഉ​ട​മ​യ്‌​ക്കെ​തി​രേ​യും കേ​സ്ഓ​ടി​ച്ചി​രു​ന്ന ഓ​ഡി കാ​റി​ന്‍റെ ഉ​ട​മ തൃ​ശൂ​ര്‍ സ്വ​ദേ​ശി ഫെ​ബി ജോ​ണി​നെ​തി​രേ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ സം​ഘം കേ​സെ​ടു​ത്തു. സൈ​ജു​വി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്താ​ണ് ഇ​യാ​ള്‍. ഇ​ടു​ക്കി വെ​ള്ള​ത്തൂ​വ​ലി​ല്‍ ന​ട​ന്ന ല​ഹ​രി പാ​ര്‍​ട്ടി​യി​ല്‍ ഇ​യാ​ള്‍ സൈ​ജു​വി​നൊ​പ്പം പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സൈ​ജു​വി​ന്‍റെ​യും ഫെ​ബി​യു​ടേ​യും സു​ഹൃ​ത്തു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഈ ​പാ​ര്‍​ട്ടി​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. കാ​ക്ക​നാ​ട്ട് ഫ്‌​ളാ​റ്റി​ല്‍ ന​ട​ത്തി​യ പാ​ര്‍​ട്ടി​യി​ല്‍ ഒ​രു വ​നി​ത ഡോ​ക്ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്ത​താ​യും…

Read More

രാ​ത്രി​യി​ല്‍ വീ​ടു​ക​ളി​ലെ​ത്തി  ശബ്ദമുണ്ടാക്കി പേടിപ്പിക്കും,വളർത്തു മൃഗങ്ങളെ ഉപദ്രവിക്കൽ; പുറത്തിറങ്ങാൻ ഭയന്ന് കടുത്തുരുത്തിക്കാർ

ക​ടു​ത്തു​രു​ത്തി: എ​ഴു​മാ​ന്തു​രു​ത്ത്, പു​ലി​ത്തു​രു​ത്ത് മേ​ഖ​ല​ക​ളി​ല്‍ രാ​ത്രി​യി​ല്‍ വീ​ടു​ക​ളി​ലെ​ത്തി അ​ക്ര​മ​വും സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ​തി​വാ​യി. കു​റു​വ സം​ഘ​ത്തി​ന്‍റെ പ​ശ്ചാ​ത്തല​ത്തി​ല്‍ ജ​നം ഭീ​തി​യി​ല്‍. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ദേ​ശീ​യ​നാ​യ പോ​ലീ​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ത്രി​യി​ല്‍ തി​ര​ച്ചി​ല്‍ ശ​ക്ത​മാ​യി ന​ട​ന്ന ദി​വ​സ​വും വീ​ടു​ക​ളി​ല്‍ ശ​ല്യ​മു​ണ്ടാ​യ​തോ​ടെ നാ​ട്ടു​കാ​രും ഭ​യ​ത്തി​ലാ​ണ്. വീ​ടു​ക​ളി​ലെ പൈ​പ്പ് തു​റ​ന്ന് വെ​ള്ളം ഒ​ഴു​ക്കി ക​ള​യു​ക, വി​ത്യ​സ്ത രീ​തി​യി​ല്‍ ഒ​ച്ച​യു​ണ്ടാ​ക്കി ഭ​യപ്പെ​ടു​ത്തു​ക, വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്കു​ക എ​ന്നി​ങ്ങ​നെ​യു​ള്ള പ്ര​വ​ര്‍​ത്തി​ക​ളാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ത​റേ​വീ​ട്ടി​ല്‍ ബാ​ല​ന്‍റെ വീ​ടി​നു പു​റ​കി​ലെ വാ​തി​ല്‍ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി. വീ​ട്ടു​കാ​ര്‍ ബ​ഹ​ളം വ​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി. ഇ​തി​നി​ടെ ഇ​വ​ര്‍ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. അ​തി​ര​മ്പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ടു​ത്തി​ടെ​യു​ണ്ടാ​യ മോ​ഷ​ണ​ങ്ങ​ളി​ല്‍ അ​പ​ക​ട​കാ​രി​ക​ളാ​യ കു​റു​വ മോ​ഷ​ണ​സം​ഘ​മാ​ണെ​യെ​ന്ന ത​ര​ത്തി​ല്‍ പ്ര​ച​ര​ണം ഉ​ണ്ടാ​യ​തോ​ടെ ജ​ന​ങ്ങ​ള്‍​ക്കി​ടെ​യി​ല്‍ ഭ​യ​വും പ​രി​ഭ്രാ​ന്തി​യും വ​ര്‍​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

Read More

ആരാണ് ആ വനിതാ ഡോക്ടര്‍ ? സൈജുവിന്റെ മൊബൈലില്‍ പീഡനദൃശ്യങ്ങള്‍ക്കൊപ്പം നീലച്ചിത്രങ്ങളും എംഡിഎംഎ സ്പ്ലിറ്റ് വീഡിയോയും…

മിസ് കേരളാ വിജയികളുടെ മരണവുമായി ബന്ധപ്പെട്ട അറസ്റ്റിലായ സൈജു തങ്കച്ചന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. സൈജുവിന്റെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് സൈജുവിന്റെ സുഹൃത്തും സൈജു മോഡലുകളെ പിന്തുടരാന്‍ ഉപയോഗിച്ച ഔഡി കാറിന്റെ ഉടമയുമായ ഫെബി ജോണിനെ പൊലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഫെബിയുടെ സുഹൃത്തുക്കള്‍ക്കായിട്ടാണ് സൈജു പാര്‍ട്ടികള്‍ ഒരുക്കിയിരുന്നതെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം സൈജുവിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍നിന്ന് ക്രൂര കുറ്റകൃത്യങ്ങളുടെ വീഡിയോകള്‍ പൊലീസിനു ലഭിച്ചിരുന്നു. രാസലഹരി ഉപയോഗത്തിന്റെയും പ്രകൃതിവിരുദ്ധമടക്കമുള്ള ലൈംഗിക പീഡനത്തിന്റെയും അന്‍പതിലധികം വീഡിയോകളാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഫോണിലെ ഫോള്‍ഡറില്‍ 2020 മേയ് 26 എന്ന തീയതിയിലുള്ള രണ്ടു വിഡിയോകള്‍ നീലച്ചിത്രങ്ങളാണ്. മറ്റു വിഡിയോകളില്‍ ഒന്നില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്ന ജെഫിന്‍ സിഗരറ്റ് മുറിച്ചു മാറ്റിയ ശേഷം ടേബിളിന്റെ അടുത്തുള്ള പച്ച അടപ്പുള്ള ഹഷീഷ് ഓയില്‍ ഉപയോഗിക്കുന്ന വിഡിയോയാണ്. മറ്റു രണ്ടു വീഡിയോകള്‍…

Read More

മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി മു​ദാ​വാ​ക്യം: ത​ല​ശേ​രി​യി​ൽ 20 ബിജെപി ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്

ത​ല​ശേ​രി: കെ.​ടി. ജ​യ​കൃ​ഷ്ണ​ൻ ബ​ലി​ദാ​ൻ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തി​ൽ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ച 20 ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം ത​ല​ശേ​രി ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കാ​യി ശി​വ​പു​രം, പ​ടു​പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ അ​ഞ്ച് വ​രെ പോ​ലീ​സ് വ്യാ​പ​ക​മാ​യ റെ​യ്ഡ് ന​ട​ത്തി. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ മ​ര​ക്കാ​ർ സി​നി​മ​യു​ടെ ഫാ​ൻ​സ് ഷോ ​കാ​ണാ​ൻ പ്ര​തി​ക​ൾ ന​ഗ​ര​ത്തി​ലെ തിയേ​റ്റ​റി​ലു​ണ്ടെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പു​ല​ർ​ച്ചെ നാ​ലി​ന് പോ​ലീ​സ് ന​ഗ​ര​ത്തി​ലെ തിയ​റ്റ​ർ വ​ള​ഞ്ഞെ​ങ്കി​ലും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നാ​യി​ല്ല. പു​ല​ർ​ച്ചെ മൂ​ന്ന​ര മ​ണി​ക്കാ​ണ് മ​ര​ക്കാ​റി​ന്‍റെ ഫാ​ൻ​സ് ഷോ ​ആ​രം​ഭി​ച്ച​ത്.​ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ഗ​ര​ത്തി​ൽ ന​ട​ന്ന റാ​ലി​യി​ലാ​ണ് അ​ത്യ​ന്തം പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം ഉ​യ​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ടൗ​ൺ സി​ഐ കെ.​സ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.​ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ പ്ര​വ​ർ​ത്ത​ക​രെ സം​ഭ​വം ന​ട​ന്ന ഉ​ട​ൻ ത​ന്നെ…

Read More

അവര്‍ എന്നെ ചൂഷണം ചെയ്യുന്നു ! വിവാഹമോചനം അത്യന്തം വേദനാജനകമായിരുന്നുവെന്നുവെന്ന് സാമന്ത…

തെന്നിന്ത്യയിലെ താരറാണിമാരില്‍ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. തെലുങ്കിലും തമിഴിലുമെല്ലാമായി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ താരം വേഷമിട്ടിട്ടുണ്ട്. ഒട്ടുമിക്ക യുവ സൂപ്പര്‍താരങ്ങള്‍ക്കും നായികയായിട്ടുള്ള സാമന്ത അടുത്തിടെയാണ് വിവാഹ മോചിത ആയത്. ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെക്കുറിച്ചും അതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ വിമര്‍ശനങ്ങളെ കുറിച്ചും മനസ്സുതുറന്ന് സംസാരിക്കുയാണ് സാമന്ത. ആളുകള്‍ തങ്ങളുടെ നിരാശയെ കൂടുതല്‍ ചൂഷണം ചെയ്യുകയാണെന്നാണ് താരം പറയുന്നത്. എല്ലെ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. ഭര്‍ത്താവ് നാഗ ചൈതന്യയും ആയുളള വേര്‍പിരിയലിന് ശേഷം മാസങ്ങള്‍കഴിഞ്ഞാണ് താരത്തിന്റെ പ്രതികരണം. തങ്ങളുടെ വേര്‍പിരിയലിനെ കുറിച്ചുള്ള വാര്‍ത്തകള്‍ തുറന്നു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് ആളുകളുടെ വ്യക്തിപരമായ ആ ക്ര മ ണ മെന്ന് സാമന്ത പറയുന്നു. മാത്രമല്ല വിവാഹമോചനം അത്യന്തം വേദനാജനകമായ പ്രക്രിയയാണെന്നും നടി കൂട്ടിച്ചേര്‍ത്തു. വിഘ്നേശ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തു വാക്കുള രണ്ടു കാതല്‍…

Read More

സ​ല്യൂ​ട്ടി​ല്‍ കൊല്ലാക്കൊല!; ര​ണ്ടാ​ഴ്ച​യ്ക്കി​ടെ ഇ​ര​ക​ളാ​യ​ത് “മൂ​ന്നു​ പോലീസുകാർ‍’; അ​ച്ച​ട​ക്കം ഭ​യ​ന്ന് ‘മൗ​ന​ത്തി​ല്‍’ !; മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​വു​ന്നത് മനോവീര്യം തകർക്കുന്ന നടപടികൾ 

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : പോ​ലീ​സി​ല്‍ സ​ല്യൂ​ട്ടി​ന്‍റെ പേ​രി​ല്‍ മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ പീ​ഡ​നം. കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ മൂ​ന്നു​പേ​ര്‍​ക്കെ​തി​രേ​യാ​ണ് സ​ല്യൂ​ട്ടി​ന്‍റെ പേ​രി​ലും മ​റ്റും ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഒ​ന്നി​ന് പു​റ​മേ ഒ​ന്നാ​യി സേ​നാം​ഗ​ങ്ങ​ളു​ടെ മ​നോ​വീ​ര്യം ത​ക​ര്‍​ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ള്‍ മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​വു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. രാ​വി​ലെ വ​രു​ന്ന​തി​നി​ടെ​യും ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി വീ​ട്ടി​ലേ​ക്കു പോ​കു​മ്പോ​ഴും പൊ​രി​വെ​യി​ല​ത്തും തി​ര​ക്കി​ലും ഡ്യൂ​ട്ടി ചെ​യ്യു​ന്ന​വ​രാ​ണ് സ​ല്യൂ​ട്ട് അ​ടി​ച്ച​തി​ലെ പി​ഴ​വി​നും മ​റ്റും ‘പ്ര​തി​സ്ഥാ​ന​ത്താ​യ​ത്’ . ഇ​വ​ര്‍​ക്ക് ഒ​രു ദി​വ​സം മു​ഴു​വ​ന്‍ നീ​ളു​ന്ന സ​ല്യൂ​ട്ട് ക്ലാ​സും സ്ഥ​ലം മാ​റ്റ​വും ഓ​ര്‍​ഡേ​ളി മാ​ര്‍​ച്ചും ശി​ക്ഷ​യാ​യി ല​ഭി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം പോ​ലീ​സി​നു​ള്ളി​ല്‍ വി​വാ​ദ​മാ​യി മാ​റി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം മ​നു​ഷ്യാ​വ​കാ​ശ​ലം​ഘ​ന​മാ​യി​ട്ടും സ്വ​ത​ന്ത്രാ​ഭി​പ്രാ​യം തു​റ​ന്നു​പ​റ​യു​ന്ന​തി​ല്‍ അ​ച്ച​ട​ക്ക​ന​ട​പ​ടി ഭ​യ​ന്ന് പോ​ലീ​സു​കാ​ര്‍ ത​യാ​റാ​വു​ന്നി​ല്ല. മേ​ലു​ദ്യോ​ഗ​സ്ഥ​ന്റെ ന​ട​പ​ടി​യി​ല്‍ എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ക്കാ​ന്‍ ഭ​ര​ണാ​നു​കൂ​ല സം​ഘ​ട​ന​ക​ള്‍ പോ​ലും ത​യാ​റാ​വു​ന്നി​ല്ലെ​ന്നാ​ണ് പോ​ലീ​സു​കാ​ര്‍ പ​റ​യു​ന്ന​ത്. ട്രാ​ഫി​ക് ഡ്യൂ​ട്ടി​ക്കി​ടെ പോ​ലീ​സു​കാ​ര്‍ മേ​ലു​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​ല്യൂ​ട്ട് ന​ല്‍​ക​ണ​മെ​ന്ന​ത് നി​ര്‍​ബ​ന്ധ​മി​ല്ലെ​ന്ന ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ്…

Read More

മിസ് കേരള പട്ടം ചൂടിയ ശേഷം വെള്ളിത്തിരയില്‍ സജീവമായി ! ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന സുവര്‍ണ മാത്യുവിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

ഒരു സമയത്ത് മലയാള തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരമായിരുന്നു സുവര്‍ണ മാത്യു. രജനീകാന്ത് മുതല്‍ മോഹന്‍ലാല്‍,മമ്മൂട്ടി വരെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം താരം അഭിനയിച്ചിരുന്നു. അതേ സമയം പെട്ടെന്ന് ഒരു ദിവസം താരം സിനിമ ഉപേക്ഷിച്ച് പോവുകയായിരുന്നു. വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെയായിരുന്നു അത്. ഏറെ നാള്‍ നടിയെക്കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു. ഇപ്പോഴിതാ സുവര്‍ണയെ സോഷ്യല്‍മീഡിയ വഴി കണ്ടെത്തിയിരിക്കുകയാണ് സിനിമാ പ്രേമികള്‍. കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ച് വളര്‍ന്ന നടിയാണ് സുവര്‍ണ മാത്യു. സിനിമയുമായി കുടുംബത്തിലെ ആര്‍ക്കും തന്നെ ബന്ധമുണ്ടായിരുന്നില്ല. നിരവധി സൗന്ദര്യ മത്സരങ്ങളില്‍ മാറ്റുരച്ചിട്ടുള്ള സുവര്‍ണ 1992ലാണ് മിസ് കേരളയായി തിരഞ്ഞെടുക്കപ്പെടുന്നത്. മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടതാണ് സുവര്‍ണയുടെ കരിയറില്‍ വഴിത്തിരിവായത്. മിസ് കേരളയ്ക്ക് മുമ്പ് മിമിക്സ് പരേഡ് എന്ന സിനിമയില്‍ സുവര്‍ണ അഭിനയിച്ചിരുന്നു. സിനിമയില്‍ മോഹന്‍ലാലിനൊപ്പമുള്ള സുവര്‍ണ്ണയുടെ അഭിനയം ശ്രദ്ധിക്കപ്പെട്ടിരുന്നു. നെടുമുടി വേണു, ഖുശ്ബു തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന…

Read More

ആത്മാ​ഭി​മാ​ന​ത്തെ ചോ​ദ്യം ചെ​യ്യ​രുത്… നാടിന്‍റെ ശ്രദ്ധ ആകർഷിച്ച് ചുമട്ടു തൊഴിലാളികളുടെ ആത്‌‌മാഭിമാന സദസ്

കോ​ട്ട​യം: തൊ​ഴി​ലും കൂ​ലി​യും സം​ര​ക്ഷി​ക്കാ​നും നോ​ക്കു​കൂ​ലി​യു​ടെ പേ​രി​ൽ മോ​ശ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​നു​മെ​തി​രേ നാ​ടി​ന്‍റെ ശ്ര​ദ്ധ​ ക്ഷ​ണി​ച്ച് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ത്മാ​ഭി​മാ​ന​സ​ദ​സ്. നാ​ടി​ന്‍റെ സം​ര​ക്ഷ​ക​രും കാ​വ​ൽ​ഭ​ടന്മാ​രു​മാ​യ ത​ങ്ങ​ൾ മ​തേ​ത​ര​ത്വം കാ​ത്തു​സൂ​ക്ഷി​ക്കു​വാ​നും വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം ഇ​ല്ലാ​താ​ക്കു​വാ​നും പോ​രാ​ടു​ന്ന​വ​രാ​ണെ​ന്നും പ്രഖ്യാപിച്ച് തൊ​ഴി​ലാ​ളി​ക​ൾ ആ​ത്മാ​ഭി​മാ​ന സം​ര​ക്ഷ​ണ​പ്ര​തി​ജ്ഞ​യെ​ടു​ത്തു. ചെ​യ്യാ​ത്ത ജോ​ലി​ക്ക് കൂ​ലി വാ​ങ്ങി​ല്ലെ​ന്നും നോ​ക്കു​കൂ​ലി​ക്ക് എ​തി​രാ​ണെ​ന്നും ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് ത​ങ്ങ​ളെ​യാ​കെ പി​ടി​ ച്ചു​പ​റി​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ആ​ത്മാ​ഭി​മാ​ന​ത്തെ വൃ​ണ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​ഖ്യാ​പി​ച്ചു. ചു​മ​ട്ടു തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ ഉ​ച്ച​വ​രെ പ​ണി​മു​ട​ക്കി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ അ​ണി​നി​ര​ന്ന​ത്.തി​രു​ന​ക്ക​ര പ​ഴ​യ​ പോ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​നി​യി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ത്മാ​ഭി​മാ​ന ​സ​ദ​സി​ൽ ഓ​രോ യൂ​ണി​യ​നു​ക​ളും അ​വ​രു​ടെ യൂ​ണി​ഫോം അ​ണി​ഞ്ഞ് ചെ​റു​പ്ര​ക​ട​ന​മാ​യി പ​ങ്കെ​ടു​ത്തു. സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​ജെ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി. സം​യു​ക്ത സ​മി​തി ക​ണ്‍​വീ​ന​ർ എം ​എ​ച്ച് സ​ലീം പ്ര​തി​ജ്ഞ​ചൊ​ല്ലി​ക്കൊ​ടു​ത്തു.…

Read More

ഷോ​ണ്‍ ജോ​ർ​ജും ബി​നീ​ഷ് കോ​ടി​യേ​രി​യും ഒ​രു​മി​ച്ച് വ​ക്കീ​ൽ ഓ​ഫീ​സ് തു​ട​ങ്ങു​ന്നു ;22 വ​ർ​ഷ​ത്തെ സൗ​ഹൃ​ദം പ്ര​ഫ​ഷ​ണ​ൽ രം​ഗ​ത്തേ​ക്കും

ജി​ബി​ൻ കു​ര്യ​ൻകോ​ട്ട​യം: 22 വ​ർ​ഷ​ത്തെ സൗ​ഹൃ​ദം ഇ​നി പ്ര​ഫ​ഷണ​ലി​ലേ​ക്കും. രാ​ഷ്്ട്രീ​യ​ത്തി​ന് അപ്പു​റ​മു​ള്ള സൗ​ഹൃ​ദം യു​വ​നേ​താ​ക്ക​ളെ അ​ഭി​ഭാ​ഷ​ക​ജോ​ലി​യി​ലേ​ക്ക് എ​ത്തി​ക്കു​ന്നു. സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ മ​ക​ൻ ബി​നീ​ഷ് കോ​ടി​യേ​രി​യും മു​ൻ എം​എ​ൽ​എ പി.​സി.​ജോ​ർ​ജി​ന്‍റെ മ​ക​ൻ ഷോ​ണ്‍ ജോ​ർ​ജും ഹൈ​ക്കോ​ട​തി ചേം​ബ​റി​ൽ പു​തി​യ ലീ​ഗ​ൽ ഓ​ഫീ​സ് തു​റ​ക്കു​ന്നു. അ​ഞ്ചി​ന് പു​തി​യ വ​ക്കീ​ൽ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ എ​ൻ. മോ​ഹ​ൻ​ദാ​സി​ന്‍റെ മ​ക​ൻ നി​നു എം. ​ദാ​സും ഒ​പ്പ​മു​ണ്ട്.നിനു സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ലും നി​യ​മ പ​ഠ​ന​ത്തി​ലും ഷോ​ണി​ന്‍റെ സ​ഹ​പ​ാഠി​യാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ഇ​ഡി കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ ബി​നീ​ഷ് കോ​ടി​യേ​രി ക​ഴി​ഞ്ഞ മാ​സ​മാ​ണ് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​ത്. തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജി​ൽ പ്രീ​ഡി​ഗ്രി കാ​ല​ഘ​ട്ടം മു​ത​ൽ ബി​നീ​ഷും ചാ​ക്കോ​ച്ച​ൻ എ​ന്നു വി​ളി​ക്കു​ന്ന ഷോ​ണും സൗ​ഹൃ​ദ​ത്തി​ലാ​ണ്. ബി​നീ​ഷ് എ​സ്എ​ഫ​് ഐ​യു​ടെ​യും ഷോ​ണ്‍ കെഎ​സ്്സി​യു​ടെ​യും നേ​താ​വാ​യി​രു​ന്നു.തു​ട​ർ​ന്ന് നി​യ​മ​പ​ഠ​ന​ത്തി​നാ​യി ലോ ​അ​ക്കാ​ദ​മി​യി​ലും ഇ​രുവ​രും ഒ​രു​മി​ച്ചെ​ത്തി.…

Read More

അവനെ തീര്‍ത്തേക്ക് ! ബിജെപി എംഎല്‍എയെ കൊല്ലാന്‍ പദ്ധതിയിട്ട് കോണ്‍ഗ്രസ് നേതാവ്;വീഡിയോ പുറത്ത്…

ബിജെപി എംഎല്‍എയെ കൊലപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാവ് പദ്ധതിയിടുന്ന വീഡിയോ പുറത്ത്. കര്‍ണാടകയിലാണ് സംഭവം. യെലഹങ്ക എംഎല്‍എ എസ്ആര്‍ വിശ്വനാഥനെ വകവരുത്താന്‍ കോണ്‍ഗ്രസ് നേതാവായ ഗോപാല്‍കൃഷ്ണ ആസൂത്രണം ചെയ്യുന്ന വീഡിയോയാണ് പുറത്തായത്. ഒരു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും ക്ഷണ നേരത്തിനുള്ളില്‍ വൈറലായി.ഗോപാല്‍കൃഷ്ണ മറ്റൊരാളുമായി സംസാരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ‘അവനെ കൊല്ലണം, എംഎല്‍എയെ തീര്‍ത്തേക്ക്. അതിനായി ഒരു കോടിയോ മറ്റോ ചെലവാകും. അത് ഓക്കെയാണ്. തീര്‍ത്തേക്ക്. ഇക്കാര്യം നമുക്കിടയില്‍ മാത്രമായി ഒതുങ്ങണം, മറ്റാരും ഇതേക്കുറിച്ച് അറിയരുത്’ എന്നും ഗോപാല്‍കൃഷ്ണ വീഡിയോയില്‍ പറയുന്നു. കന്നടയിലാണ് കൊലപാതകം സംബന്ധിച്ച ഇരുവരുടെയും ചര്‍ച്ച. അതേസമയം വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Read More