വൻകുടലിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളുടെ ഭാഗമായി പലരിലും മലബന്ധവും വയറിളക്കവും മാറിമാറി കാണാറുണ്ട്. അർശസ് വേറെ ഒരു പ്രശ്നമാണ്. ഈ പ്രശ്നങ്ങൾ വളരെ ലളിതമായി ചികിത്സിച്ചു സുഖപ്പെടുത്താൻ കഴിയുന്നവയാണ്, പ്രതിരോധിക്കുവാനും. ഇങ്ങനെയുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത് പ്രായം കൂടിയവരിലാണ്. ഈ പ്രശ്നങ്ങൾക്കു ചികിത്സ ചെയ്യാനായി കൂടുതൽ പേരും ഡോക്ടർമാരെ കാണാൻ പോകാറില്ല. മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കുകയാണ് ചെയ്യുന്നത്. സത്യം പറഞ്ഞാൽ ഇതിന് മരുന്നുകൾ കഴിക്കേണ്ട ആവശ്യം ഇല്ല. ആഹാരത്തിലും ശീലങ്ങളിലും ചില മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതിയാകും. രക്തം പോകുന്നത്…മലബന്ധവും മലത്തോടൊപ്പം രക്തം കാണുന്നതിനും ഒരു പ്രധാന കാരണം ആഹാരത്തിൽ നാരുകൾ കുറയുന്നതാണ്. നാരുകൾ ഇല്ലാത്ത ആഹാരം കഴിക്കുന്നത് മലത്തിന്റെ അളവ് കുറയാൻ കാരണമാകും. മലവിസർജനത്തിന് പ്രയാസം അനുഭവപ്പെടുകയും ചെയ്യും. മലം പുറത്തു പോകുന്നതിനു വേണ്ടി വയറിലെ പേശികൾ അമർത്തിയും മറ്റും…
Read MoreDay: December 9, 2021
തുപ്പല്ലേ… പണികിട്ടും! “സ്റ്റോപ്പ് ഇന്ത്യ സ്പിറ്റിംഗ്’ കാമ്പയിന് സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുന്നു
കോഴിക്കോട്: റോഡില്‍ തുപ്പിയാല്‍ ഇനി പണികിട്ടും. കോവിഡ് മൂന്നാംതരംഗം മുന്‍നിര്‍ത്തി പൊതുഇടങ്ങളില്‍ തുപ്പുന്നതിനെതിരേ “സ്റ്റോപ്പ് ഇന്ത്യ സ്പിറ്റിംഗ്’ കാമ്പയിന് സംസ്ഥാനത്തും വ്യാപിപ്പിക്കുന്നു. വിവിധ സന്നദ്ധ സംഘടനകള്‍, ആരോഗ്യപ്രവര്‍ത്തകര്‍, എന്‍എസ്എസ്, കോളജ് വിദ്യാര്‍ഥികള്‍ എന്നിവരെയെല്ലാം ഉള്‍ക്കൊള്ളിച്ച് “ബ്യൂട്ടിഫുള്‍ ഭാരത്’ എന്ന പേരിൽ ബോധവത്കരണം നടത്തും. ആദ്യം ബോധവത്കരണം പിന്നെ ശക്തമായ നടപടി എന്ന രീതിയിലാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മാത്രമല്ല മറ്റുരോഗങ്ങള്‍ക്കും പൊതുസ്ഥലങ്ങളിലെ തുപ്പല് കാരണമാകുന്നുണ്ട്. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിന് 2000 രൂപ വരെ പിഴ ചുമത്താം. കേന്ദ്രമാര്‍ഗനിര്‍ദേശം വരും മുമ്പേ സുല്‍ത്താന്‍ ബത്തേരിയിലും കോഴിക്കോട്ടും ഇത്തരത്തില്‍ നടപടി സ്വീകരിച്ചിരുന്നു. ഇതാണ് സംസ്ഥാനത്തുടനീളം ശക്തമായി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
Read Moreസോറി സാറന്മാരെ… ഹോണടി തുടരും…! ഹോണടിച്ച് പേടിപ്പിക്കുന്നവരെ പൂട്ടാന്‍ മേട്ടോര്‍ വാഹന വകുപ്പ്; മറുതന്ത്രവുമായി സ്വകാര്യ വാഹനങ്ങള്‍; ശബ്ദ പരിധി ഇങ്ങനെ…
കോഴിക്കോട്: ഹോണടിച്ച് പേടിപ്പിക്കുന്നവരെ പൂട്ടാന്‍ മേട്ടോര്‍ വാഹന വകുപ്പ് രംഗത്തിറങ്ങിയതോടെ മറുതന്ത്രം പയറ്റി സ്വകാര്യവാഹനങ്ങള്‍. ഒന്നും രണ്ടും ഹോണുകള്‍ ഒരേസമയം ഘടിപ്പിച്ചു ‘ആവശ്യം’ വരുമ്പോള്‍ ഉപയോഗിച്ച് കബളിപ്പിക്കാന്‍ നിഷ്പ്രയാസം ഇവര്‍ക്ക് സാധിക്കുമെന്ന് കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായി. വേഗപ്പൂട്ടിന്റെ പേരില്‍ പൂട്ടാന്‍ നോക്കിയ ഉദ്യോഗസ്ഥരെ കണക്ഷന് ഒഴിവാക്കി ‘പറ്റിച്ച’ വര്ക്കിടയിലേക്കാണ് ഓപ്പറേഷന് ഡെസിബെല്ലുമായി മേട്ടോര്‍ വാഹനവകുപ്പ് എത്തുന്നത്. ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളിലെ ജീവനക്കാര്‍ ഹോണിന്റെ പ്രവര്‍ത്തനത്തില്‍ എക്സ്പേര്ട്ടുകളുമാണ്. വാഹനങ്ങളിലെ നിര്‍മിത ഹോണുകള്‍മാറ്റി പലരും ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്നവ പിടിപ്പിക്കാറുണ്ട്. ഇത് പലപ്പോഴും അഴിച്ചുവയ്ക്കാന്‍ കഴിയുന്നവയാണ് താനും. അതാണ് പരിശോധനയ്ക്ക് തടസ്സം സൃഷ്ടിക്കുന്നത്. ഹോണടി വ്യാപകമാകുന്നതായി വകുപ്പിനും കമ്മിഷണര്‍ക്കും മന്ത്രിക്കുമെല്ലാം ഒട്ടേറേ പരാതികളാണു ലഭിക്കുന്നത്. എന്നാല്‍ പരിശോധന നടക്കുന്ന സമയത്ത് ഈ ഹോണുകളുടെയെല്ലാം ശബ്ദം ‘കുറയുകയും’ പിന്നെ പൂര്‍വ സ്ഥിതിയിലാകുകയും ചെയ്യും. ഡെസിബെല്‍ ഓപ്പറേഷന്…
Read Moreസംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി! കുട്ടനാട്ടിൽ താറാവുകളെ കൊന്നൊടുക്കും; പരിശോധനയിലെ കണ്ടെത്തൽ ഇങ്ങനെ…
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. പുറക്കാട്ട് താറാവുകൾ ചാകാൻ കാരണം പക്ഷിപ്പനിയെന്നാണ് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ചത്. ഇതേ തുടർന്ന് തകഴി പഞ്ചായത്തിൽ താറാവുകളെ കൊന്നൊടുക്കാൻ മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി. ഇതിനായി 10 ടീമുകളെ നിയോഗിച്ചു. എച്ച്5എൻ1 ഇൻഫ്ലുവൻസ ഇനത്തിൽ പെട്ട വൈറസുകൾ താറാവുകൾക്ക് ബാധിച്ചതായാണ് പരിശോധനയിലെ കണ്ടെത്തൽ. എച്ച്5എൻ1 ഇൻഫ്ലുവൻസ വൈറസ് വായുവിലൂടെയും പകരാൻ സാധ്യതയുണ്ട്. പക്ഷികളിൽ അതിവേഗം വ്യാപിക്കുകയും മരണകാരണമാകുകയും ചെയ്യും. എന്നാൽ മനുഷ്യരെ ബാധിക്കുന്നത് അപൂർവമാണ്.
Read Moreകോട്ടയം മെഡിക്കൽ കോളജ് ആശുപത്രി നടപ്പാത കൈക്കലാക്കി വഴിയോര കച്ചവടക്കാർ
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി ഗെയ്റ്റിനോടു ചേർന്നുള്ള നടപ്പാത വഴിയോര കച്ചവടക്കാർ കൈക്കലാക്കി. കാൽനട യാത്രക്കാർക്കുള്ള നടപ്പാത കച്ചവടക്കാർ കൈക്കലാക്കിയതിനാൽ ആശുപത്രിയിൽ വന്നു പോകുന്നവർ റോഡിന്റെ സൈസ് ചേർന്നു പോകേണ്ടി വരുന്നു. തിരക്കുള്ള മെഡിക്കൽ കോളജ് റോഡ് ആയതിനാൽ ഏതുസമയവും കാൽനടയാത്രക്കാരുടെ അശ്രദ്ധമൂലം അപകടത്തിൽപ്പെടുന്നതും പതിവാണ്. നടപ്പാതയിൽ കച്ചവടം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടെന്നും ആശുപത്രിയുടെ നിയന്ത്രണത്തിലുള്ളതല്ലെന്നും പൊതുമരാമത്ത് വകുപ്പി(റോഡ് വിഭാഗം)ന്റെ നിയന്ത്രണത്തിലുള്ളതാണെന്നും നടപ്പാതയിലെ കച്ചവടക്കാരെ ഒഴിപ്പിക്കേണ്ടതിന്റെ ഉത്തരവാദിത്വം അവർക്കാണെന്നും മെഡിക്കൽ കോളജ് സുരക്ഷാ വിഭാഗം അധികൃതർ അറിയിച്ചു.
Read Moreആളുമാറിപ്പോയി! വനിതാ എസ്ഐ കരണത്തടിച്ചു, യുവാക്കൾ ആശുപത്രിയിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൊച്ചി: വൃശ്ചികോത്സവത്തിനു വന്ന യുവാവിനെ തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് വനിത എസ്ഐയുടെ നേതൃത്വത്തിൽ മർദിച്ചതായി ആക്ഷേപം. ഉദയംപേരൂർ നടക്കാവ് മേക്കേവെളിയിൽ സദാനന്ദന്റെ മകൻ നിതിൻ(25) ആണ് പോലീസ് മർദനത്തെ തുടർന്ന് ശരീരമാസകലം വേദനയുമായി ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. പൂർണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ നിതിനെയും കൂട്ടുകാരൻ അരുണിനെയുമാണ് (26) പോലീസ് മർദിച്ചത്. തിങ്കളാഴ്ച രാത്രി പത്തോടെ സ്റ്റാച്ച്യു ജംഗ്ഷനിൽ ഒരു സംഘം യുവാക്കൾ അടിപിടിയുണ്ടാക്കിയിരുന്നു. ഈ സംഘത്തിന്റെ പിന്നിലായി നിതിനും അരുണും നടന്നു പോകുന്നുണ്ടായിരുന്നു. ഇവരെയാണ് പോലീസ് പിടിച്ചു കൊണ്ടുപോയി മർദിച്ചത്. എന്തിനാണ് തങ്ങളെ പിടിച്ചു കൊണ്ടുപോകുന്നതെന്ന് ചോദിച്ച നിതിനെ ഉദ്യോഗസ്ഥ കരണത്തടിച്ചുവെന്നും പിന്നീട് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ച ശേഷം ഉദ്യോഗസ്ഥയും സ്റ്റേഷനിലുണ്ടായിരുന്ന ബനിയൻ ധരിച്ച പോലീസുകാരനും കുനിച്ചു നിർത്തി മുതുകിലും മറ്റും ശക്തിയായി ഇടിച്ചുവെന്നുമാണ് ആക്ഷേപം. പിന്നീട് യഥാർഥ പ്രതികളെ പിടിച്ചു കൊണ്ടുവന്നതോടെ ആള് മാറിയതറിഞ്ഞ് പോലീസ്…
Read Moreരണ്ടര വയസിൽ മഞ്ജു വാര്യരെ കാണാനായി കരഞ്ഞു… ഇന്ന് താരത്തിനോടൊപ്പം തേജസ് സിനിമയിൽ
വെള്ളരിക്ക പട്ടണം എന്ന ചിത്രത്തിൽ ഓഡിഷൻ വഴി തിരഞ്ഞെടുക്കപ്പെട്ടു വന്നതാണ് മാസ്റ്റർ തേജസ്. ഷൂട്ടിങ്ങിനിടെയാണ് തേജസിന്റെ രണ്ടര വയസിലെ വീഡിയോ മഞ്ജു വാര്യർ കാണാൻ ഇടയായത്. എനിക്ക് മഞ്ജു വാര്യരെ കാണണം എന്ന് പറഞ്ഞായിരുന്നു വിഡിയോയിൽ തേജസിന്റെ കരച്ചിൽ മുഴുവനും. അന്ന് കരഞ്ഞെങ്കിലും ഇന്ന് കൂടെ അഭിനയിക്കാൻ പറ്റിയ സന്തോഷത്തിലാണ് ഇപ്പോൾ തേജസ്. കുരുന്നിന്റെ സ്നേഹത്തിനു മുന്നിൽ സ്വതസിദ്ധമായ ചിരി ആയിരുന്നു താരത്തിന്റെ മറുപടി. ഒപ്പം നിർത്തി ഒരു ഫോട്ടോ എടുക്കാനും മറന്നില്ല മഞ്ജു. ആറു വയസാണ് ഇപ്പോൾ തേജസിന്. ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിക്കുന്ന വെള്ളരിക്കാപട്ടണത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍.മഞ്ജുവാര്യര്‍ക്കും സൗബിനും പുറമേ സലിംകുമാര്‍, സുരേഷ്കൃഷ്ണ, കൃഷ്ണശങ്കര്, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്,…
Read Moreഅതിനുള്ള ഉത്തരം ഞാന്‍ തന്നെ തരാം ! ആമിര്‍ ഖാനുമായി ഉടന്‍ വിവാഹം ഉണ്ടാവുമോയെന്ന ചോദ്യത്തിന് ഉഗ്രന്‍ മറുപടിയുമായി ഫാത്തിമ സന ഷെയ്ക്ക്…
ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ചലച്ചിത്രപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സുന്ദരിയാണ് ഫാത്തിമ സന ഷെയ്ക്ക്. സുരജ് പേ മംഗല്‍ ഭാരി, ബൂട്ട് പോലീസ്, ദംഗല്‍ തുടങ്ങി നിരവധി സിനിമകളിലെ മികവുറ്റ പ്രകടനത്തിലൂടെയാണ് ഫാത്തിമ സന ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്. അതേസമയം,ഫാത്തിമയും സൂപ്പര്‍താരം ആമിര്‍ഖാനും തമ്മില്‍ പ്രണയത്തിലാണെന്ന് അടുത്തിടെ ഗോസിപ്പുകള്‍ പരന്നിരുന്നു. ദംഗല്‍ എന്ന ചിത്രത്തില്‍ ആമിര്‍ ഖാന്റെ മകളുടെ വേഷത്തിലാണ് ഫാത്തിമ അഭിനയിച്ചത്. തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചഭിനയിച്ചതോടെ ഗോസിപ്പുകള്‍ക്ക് ശക്തിയേറി. അടുത്തിടെ ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ പാപ്പരാസികള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. ആമിറുമായി നടിയ്ക്കുള്ള ബന്ധമാണ് ദമ്പതിമാര്‍ക്കിടയിലെ പ്രശ്നത്തിന് കാരണമെന്നും വൈകാതെ ഫാത്തിമയും ആമിര്‍ ഖാനും വിവാഹിതരായേക്കും എന്ന തരത്തിലുമായി പിന്നീടുള്ള വാര്‍ത്തകള്‍. എന്നാലിപ്പോള്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഫാത്തിമ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്. ഇത്തരം…
Read Moreശ്രീദേവിയെ കല്യാണം കഴിക്കാമോ?
തന്റെ അഭിനയമികവു കൊണ്ടു പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് കമല്‍ ഹാസന്. ഇന്ത്യയിലെ ഒട്ടുമിക്ക താരസുന്ദരിമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രീദേവിയും കമല്‍ ഹാസനും തമ്മിലുള്ള കോംബോ വലിയ ചര്‍ച്ചയായിരുന്നു. നിരവധി സിനിമകളിലാണ് രണ്ടാളും ഒരുമിച്ചഭിനയിച്ചത്. സ്ക്രീനിലെ കെമിസ്ട്രി കണ്ട് താരങ്ങള്‍ പ്രണയത്തിലാണെന്ന് തെറ്റിദ്ധരിച്ചവരും വിവാഹം ആലോചിച്ചവരുമൊക്കെ ഉണ്ട്. അതില്‍ പ്രധാനം കമല്‍ ഹാസനോട് ശ്രീദേവിയുടെ അമ്മ തന്നെ വിവാഹം ആലോചിച്ച കഥയാണ്. അക്കാലത്ത് ശ്രീദേവിയെ വിവാഹം കഴിക്കാമോ എന്ന് കമല്‍ ഹാസനോട് നടിയുടെ അമ്മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമല്‍ ഹാസന് അതിനോടു യോജിച്ചില്ല. കാരണം തന്റെ സഹോദരിമാരില്‍ ഒരാള്‍ ആയിട്ടാണ് ശ്രീദേവിയെ കമൽ കണ്ടിരുന്നത്. സിനിമയില്‍ രണ്ടാളും തമ്മില്‍ നിരവധി പ്രണയരംഗങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആ ഫിലീംഗ്സ് ഒന്നും ശ്രീദേവി പുറത്തു കാണിച്ചിരുന്നില്ല. ശ്രീദേവി എപ്പോഴും സാര്‍ എന്ന് വിളിച്ച് ഒരു സഹോദരി ബന്ധം ഉടലെടുത്തിരിക്കുന്നതിനാല്‍ തനിക്കും അവരോട് അത്തരമൊരു…
Read Moreഡേറ്റ റിക്കാർഡർ കണ്ടെത്തി..! സൈനിക ഹെലികോപ്റ്റർ അപകടം; വ്യോമസേന അന്വേഷണം തുടങ്ങി; ഡേറ്റ റിക്കാർഡർ പറയുന്നത്…
ന്യൂഡൽഹി/ഊട്ടി: രാജ്യത്തെ പ്രഥമ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിന്റെ ഡേറ്റ റിക്കാർഡർ കണ്ടെടുത്തു. ദുരന്തത്തെക്കുറിച്ചു വ്യോമസേന അന്വേഷണം തുടങ്ങി. വ്യോമസേനാ ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിന്റെ ഡേറ്റ റിക്കാർഡർ വിശകലനം ചെയ്താൽ അപകടത്തെക്കുറിച്ച് ഏകദേശ ചിത്രം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഡേറ്റ റിക്കാർഡർ ഉടൻ പരിശോധന വിധേയമാക്കും. വിംഗ് കമാന്റർ ഭരദ്വാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇന്നലെ വൈകുന്നേരം തന്നെ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി അപകടസ്ഥലത്തേക്കു തിരിച്ചിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12:20ന് തമിഴ്നാട്ടിൽ ഊട്ടിക്കു സമീപം കൂനൂരിലെ കട്ടേരി ഫാമിനു സമീപത്തായാണ് അപകടം നടന്നത്. കനത്ത മൂടൽമഞ്ഞ് ആയിരുന്നതിനാൽ കോപ്റ്ററിന്റെ ചിറക് മരത്തിൽ ഇടിച്ച് അപകടം ഉണ്ടായതാകാമെന്നാണു പ്രാഥമിക നിഗമനം. താഴ്ന്നുപറന്ന ഹെലികോപ്റ്റർ മരത്തിൽ ഇടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞുവെന്നു റിപ്പോർട്ടുണ്ട്. ദൃശ്യങ്ങൾ…
Read More