അതിനുള്ള ഉത്തരം ഞാന്‍ തന്നെ തരാം ! ആമിര്‍ ഖാനുമായി ഉടന്‍ വിവാഹം ഉണ്ടാവുമോയെന്ന ചോദ്യത്തിന് ഉഗ്രന്‍ മറുപടിയുമായി ഫാത്തിമ സന ഷെയ്ക്ക്…

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ചലച്ചിത്രപ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സുന്ദരിയാണ് ഫാത്തിമ സന ഷെയ്ക്ക്.

സുരജ് പേ മംഗല്‍ ഭാരി, ബൂട്ട് പോലീസ്, ദംഗല്‍ തുടങ്ങി നിരവധി സിനിമകളിലെ മികവുറ്റ പ്രകടനത്തിലൂടെയാണ് ഫാത്തിമ സന ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.

അതേസമയം,ഫാത്തിമയും സൂപ്പര്‍താരം ആമിര്‍ഖാനും തമ്മില്‍ പ്രണയത്തിലാണെന്ന് അടുത്തിടെ ഗോസിപ്പുകള്‍ പരന്നിരുന്നു.

ദംഗല്‍ എന്ന ചിത്രത്തില്‍ ആമിര്‍ ഖാന്റെ മകളുടെ വേഷത്തിലാണ് ഫാത്തിമ അഭിനയിച്ചത്. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ചഭിനയിച്ചതോടെ ഗോസിപ്പുകള്‍ക്ക് ശക്തിയേറി.

അടുത്തിടെ ആമിര്‍ ഖാനും ഭാര്യ കിരണ്‍ റാവുവും തമ്മില്‍ വിവാഹബന്ധം വേര്‍പ്പെടുത്തിയതോടെ പാപ്പരാസികള്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി.

ആമിറുമായി നടിയ്ക്കുള്ള ബന്ധമാണ് ദമ്പതിമാര്‍ക്കിടയിലെ പ്രശ്‌നത്തിന് കാരണമെന്നും വൈകാതെ ഫാത്തിമയും ആമിര്‍ ഖാനും വിവാഹിതരായേക്കും എന്ന തരത്തിലുമായി പിന്നീടുള്ള വാര്‍ത്തകള്‍.

എന്നാലിപ്പോള്‍ തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഫാത്തിമ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.

ഇത്തരം വാര്‍ത്തകള്‍ നേരത്തെ തന്നെ ബാധിച്ചിരുന്നു. എനിക്കൊത്തിരി സങ്കടം വരികയും ചെയ്തു. കാരണം ഇത്രയും വലിയൊരു തലത്തില്‍ നിന്നുള്ള കാര്യങ്ങള്‍ താന്‍ കൈകാര്യം ചെയ്തിരുന്നില്ല.

ഞാന്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കൂട്ടം അപരിചിതര്‍ എന്നെ കുറിച്ച് കാര്യങ്ങള്‍ നിരന്തരം എഴുതി കൊണ്ടേ ഇരുന്നു.

അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് പോലും അവര്‍ക്കറിയില്ല. ഇത് വായിക്കുന്ന ആളുകള്‍ ഞാന്‍ ഒരു നല്ല ആളല്ലെന്നാണ് കരുതുന്നത്.

അങ്ങനെയുള്ള എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ നേരിട്ട് എന്നോട് ചോദിക്കൂ, അതിനുള്ള ഉത്തരം ഞാന്‍ തന്നെ തരാം.

ആളുകള്‍ തെറ്റായ കാര്യങ്ങള്‍ ധരിക്കാതെ ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നതിനാല്‍ ഇതെന്നെ അസ്വസ്ഥനാക്കുന്നുണ്ട്.

പക്ഷെ അത് അവഗണിക്കാനും ഞാന്‍ പഠിച്ചു. എന്നിട്ടും ഇതൊക്കെ എന്നെ ബാധിച്ച ചില ദിവസങ്ങളുണ്ടെന്നും ഫാത്തിമ പറയുന്നു.

Related posts

Leave a Comment