മലയാളികള്‍ക്ക് പ്രിയങ്കരിയായ സിനിമാ-സീരിയല്‍ നടിയാണ് ഇന്ദു തമ്പി. 2010 ലെ മിസ്സ് കേരളയായ ഇന്ദു തമ്പി ഫാദേഴ്സ് ഡേ, അനാബെല്ല, ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങിയ സിനിമകളിലൂടെയാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. ടെലിവിഷന്‍ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുമായി കൂടുതല്‍ അടുത്തു. ജീവിതത്തിലെ ഈ നേട്ടങ്ങളത്രയും ഇന്ദു നേടിയത് ജീവിതകാലം മുഴുവന്‍ കൂടെയുള്ളൊരു രോഗത്തെ മറി കടന്നാണ്. തന്റെ ജീവിതത്തെക്കുറിച്ച് ഇപ്പോഴിതാ ഇന്ദു മനസ് തുറക്കുകായാണ്. ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. മിസ് കേരള പ്ലാറ്റ്ഫോമില്‍ നില്‍ക്കുമ്പോഴാണ് ഈ രോഗത്തെക്കുറിച്ച് ലോകത്തോടു വിളിച്ചു പറയണമെന്നു തോന്നിയതെന്നു ഇന്ദു പറയുന്നു. സാധാരണക്കാര്‍ക്ക് ഒരു പ്രചോദനം ആകുമെന്ന് കരുതിയിട്ടായിരുന്നു അങ്ങനെ ചെയ്തതെന്നും ഇന്ദു പറയുന്നു. കൃത്യമായി ഡോക്ടറെ കാണുന്ന ശീലമില്ലായിരുന്നു, ബിരുദ പഠനം കഴിഞ്ഞപ്പോഴാണ് താന്‍ ഡോക്ടറെ കാണാന്‍ പോകുന്നത് . ഡോക്ടറില്‍ നിന്നുമാണ് ടൈപ്പ് വണ്‍ രോഗത്തെക്കുറിച്ച്…
Read MoreDay: December 18, 2021
ആനക്കാട്ടിൽ ചാക്കോച്ചിയല്ല അത്ഭുതക്കാഴ്ചകളുടെ ചാക്കോച്ചി; കൂട്ടായി പൊന്നുവെന്ന് വിളിക്കുന്ന നായയും
സ്വന്തം ലേഖകൻതിരുവില്വാമല: തിരുവില്വാമല ടൗണിലെ ലോഡ്ജിലെ ഒറ്റമുറിയിൽ ചാക്കോച്ചി എന്ന അറുപതുകാരനു ചുറ്റും വീടുകളും ആരാധനാലയങ്ങളുമുണ്ട്. പഴയ കടലാസ് പെട്ടികളും ഫെവിക്കോളുമുപയോഗിച്ച് ആരാധനാലായങ്ങളുടേയും വീടുകളുടേയും മാതൃക നിർമിച്ച് അത്ഭുതങ്ങൾ തീർക്കുകയാണ് കോട്ടയം ഈരാറ്റുപേട്ട പ്ലാസനാൽ സ്വദേശിയായ ചാക്കോച്ചി എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിക്കുന്ന ചാക്കോച്ചൻ. 27 വർഷമായി ചാക്കോച്ചി തിരുവില്വാമലയിലുണ്ട്. പള്ളികൾ, വിവിധ ഡിസൈനുകളിലുള്ള വീടുകൾ, ശബരിമല ക്ഷേത്രം, രൂപക്കൂടുകൾ എന്നുവേണ്ട ചാക്കോച്ചിയുടെ കൈകളിൽ നിന്നും രൂപമെടുത്ത വിസ്മയങ്ങളേറെയാണ്. റബ്ബർ ടാപ്പിംഗിനായി തിരുവില്വാമലയിലെത്തിയ ചാക്കോച്ചി പത്തുവർഷമായി ലോട്ടറിക്കച്ചവടം നടത്തുകയാണ്. താമസവും മാതൃകകളുടെ നിർമാണവുമെല്ലാം ഈ മുറിയിൽ തന്നെ. പകൽ സമയത്ത് ലോട്ടറിക്കച്ചവടം കഴിഞ്ഞെത്തിയാൽ പിന്നെ ഇത്തരം മാതൃകകൾ ഉണ്ടാക്കലാണ് ചാക്കോച്ചിയുടെ ഹോബി. കാർഡ്ബോർഡും ഫെവിക്കോളും മാത്രമാണ് നിർമാണത്തിനുപയോഗിക്കുക. നിറങ്ങൾ കൂടി ചേർത്തുകൊടുത്താൽ ഒറിജിനിലിനൊപ്പം കട്ടയ്ക്കു കട്ട നിൽക്കുന്ന മാതൃകകൾ റെഡി. അവിവാഹിതനാണ് ചാക്കോച്ചി. കൂട്ടായി പൊന്നുവെന്ന് വിളിക്കുന്ന…
Read Moreആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃത മാറ്റങ്ങൾ വേണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ
ഗുരുവായൂർ: ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാവണമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ഗുരുവായൂരിൽ പറഞ്ഞു. ശ്രീവത്സം അങ്കണത്തിൽ നിർമിച്ച ഗജരത്നം പത്മനാഭന്റെ പ്രതിമയുടെ അനാച്ഛാദനവും തുടർന്ന് ക്ഷേത്രപ്രവേശന സത്യഗ്രഹ നവതി ആഘോഷങ്ങളുടെ ഭാഗമായുള്ള ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 90 വർഷം മുന്‍പ് ഗുരുവായൂർ ക്ഷേത്രത്തിൽ പി.കൃഷ്ണപിള്ള മണി അടിച്ചതിന്റെ തുടർച്ചയാണ് ഇന്ന് തനിക്ക് ഇവിടെ നിന്ന് സംസാരിക്കാൻ കഴിഞ്ഞതും. പല ക്ഷേത്രങ്ങളുടേയും മണി മണ്ഡപങ്ങൾ ഉദ്ഘാടനം ചെയ്യാനായതും. കലയും സംസ്കാരവും പരിമിതപെടുന്നത് അതിന്റെ വളർച്ചക്ക് എതിരാണ്. ക്ഷേത കലകൾ സമൂഹം ഏറ്റെടുത്തതോടെ കൂടുതൽ വളർച്ച നേടി. കലകൾ മുഴുവൻ ആളുകൾക്കും പ്രാപ്യമാകുന്നതിന് സാഹചര്യം ഉണ്ടാവണം. ആരേയും മാറ്റിനിർത്തിയല്ല, എല്ലാവരേയും ഉൾകൊണ്ടാണ് മുന്നോട്ടു പോകേണ്ടത്.സാമൂഹ്യമാറ്റത്തിലൂടെയാണ് കേരളം മറ്റുള്ളവർക്ക് മാതൃയാകുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു. സാധാരണയായി ഇത്രയും വേഗം പണി പൂർത്തിയായ ഒരു പദ്ധതിയും ഉദ്ഘാടനം…
Read Moreസെറ്റില്‍ മഴ പെയ്യുമ്പോള്‍ നടന് മഴ ആസ്വദിക്കാം, ഒരു നിര്‍മാതാവിന് അത് വലിയ നഷ്ടമെന്ന് ഡോ. ഷാജു
ഓരോ നടനും സ്വന്തമായി ഒരു ടെലിഫിലിമെങ്കിലും നിര്‍മിക്കാന്‍ ശ്രമിക്കണം. അപ്പോഴാണ് അതിന്റെ പിന്നിലെ യഥാര്‍ഥ വേദന എന്താണെന്ന് മനസിലാകൂ. ആ അനുഭവത്തിന് അവരെ ശുദ്ധീകരിക്കാനും ഓരോ മിനിറ്റിന്റെയും യഥാര്‍ഥ മൂല്യം മനസിലാക്കാനും കഴിയും. കാമറയ്ക്ക് പിന്നിലാണ് യഥാര്‍ഥ നായകന്മാരുള്ളത്. ഒരു നടനായിരിക്കുമ്പോള്‍ തുണി തേക്കുന്നവന്‍ മുതല്‍ തിരക്കഥ വായിച്ച് തരുന്നവര്‍ വരെ നമ്മളെ സഹായിക്കാന്‍ ഉണ്ടാകും. നമ്മള് പലരുടേയും പരിപാലനത്തിലാണ് ആ സമയങ്ങളില്‍ കഴിയുന്നത്. പക്ഷേ, നമ്മള് ഒരു നിര്‍മാതാവോ സംവിധായകനോ ആയിക്കഴിഞ്ഞാല്‍ മാത്രമേ ഇങ്ങനെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഇത്തരക്കാരെ പരിചയപ്പെടാനാകൂ. സെറ്റില്‍ മഴ പെയ്യുമ്പോള്‍ ഒരു നടന് സന്തോഷത്തോടെ ഇരുന്നു മഴ ആസ്വദിക്കാം എന്നാല്‍ ഒരു നിര്‍മാതാവിന് അത് വലിയ നഷ്ടമാണ്. അതാണ് ഒരു നടനും നിര്‍മാതാവും തമ്മിലുള്ള വ്യത്യാസം. -ഡോ. ഷാജു
Read Moreസിൽവർലൈൻ; ജില്ലകളിൽ യുഡിഎഫ് പ്രതിഷേധം പുരോഗമിക്കുന്നു; കോട്ടയത്ത് ഉമ്മന്‍ചാണ്ടി പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ സംസ്ഥാനത്തെ 10 ജില്ലകളില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ചും ധര്‍ണയും പുരോഗമിക്കുന്നു. തിരുവനന്തപുരത്ത് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും കൊച്ചിയില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കോട്ടയത്ത് ഉമ്മന്‍ചാണ്ടിയും പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ,കോഴിക്കോട് തുടങ്ങിയ ജില്ലകളിലും യുഡിഎഫ് നേതാക്കളും പ്രവർത്തകരും പ്രതിഷേധവുമായി തടിച്ചുകൂടി. സില്‍വര്‍ലൈന്‍ കടന്നുപോകുന്ന 10 ജില്ലകളിലെ കളക്ടേറ്റുകള്‍ക്ക് മുന്നിലാണ് ധര്‍ണ നടക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പ്രതിഷേധം. മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് നിര്‍വഹിച്ചത്.
Read Moreമറയൂർ വരെ പോകേണ്ട, കോട്ടയത്തെ കിടങ്ങൂര്‍ വരെ എത്തിയാൽ നാടൻ ശർക്കര ലൈവായി ഉണ്ടാക്കുന്നത് കാണാം
ജിബിൻ കുര്യൻഎല്ലാം ലൈവായ ഇക്കാലത്ത് കരിന്പ് ആട്ടി ജ്യൂസെടുത്ത് ശർക്കരയുണ്ടാക്കി വിൽക്കുന്നൊരു സ്ഥലമുണ്ട് കോട്ടയത്ത്. ശർക്കര ഉണ്ടാക്കുന്നതു നേരിൽ കണ്ടു വാങ്ങാൻ അവസരവും. കിടങ്ങൂർ-അയർക്കുന്നം റോഡിൽ കല്ലിട്ടുനടയിലാണ് നാടൻ ശർക്കര നിർമാണം തത്സമയം നടക്കുന്നത്. ആറുമാനൂർ കുഞ്ചറക്കാട്ടിൽ ജോസ് കെ. ഏബ്രഹാം കഴിഞ്ഞ ആറു വർഷമായി ഇവിടെ നാടൻ ശർക്കര നിർമാണവും വിപണനവും നടത്തുന്നു. അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെ ജോലിയിൽനിന്നു വിരമിച്ചശേഷം കുടുംബകൃഷിയായ കരിന്പിലേക്കു തിരിയുകയായിരുന്നു. തിരുവല്ലയിലെ സർക്കാർ കരിന്പു ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് കൃഷിക്കുള്ള കരിന്പിൻ തണ്ടുകൾ എത്തിക്കുന്നത്. സ്വന്തമായുള്ള എട്ടേക്കറിലും 16 ഏക്കർ പാട്ടഭൂമിയിലും കരിന്പു വിളഞ്ഞു നിൽക്കുകയാണ്. ഇവിടെ വർഷം മുഴുവൻ കരിന്പുകൃഷിയുണ്ട്, ശർക്കര ഉത്പാദനവും. പ്രകൃതി സൗഹൃദ ശർക്കര നിർമാണം മായമില്ലാതെ, പ്രകൃതിസൗഹൃദ രീതിയിലാണ് ഇവിടത്തെ ശർക്കര നിർമാണം. പാടത്തുനിന്നു വെട്ടിയെടുത്ത കരിന്പിൻ തണ്ടുകൾ ആദ്യം ചക്കിലാട്ടി…
Read Moreമൂന്നു ഡോസ് ഫൈസര്‍ വാക്സിനെടുത്തിട്ടും കാര്യമുണ്ടായില്ല ! മുംബൈയില്‍ എത്തിയ യുവാവിന് കോവിഡ്; മൂന്നാം തരംഗ സൂചനകള്‍ ശക്തം…
ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ മൂന്നു ഡോസ് ഫൈസര്‍ വാക്സിന് സ്വീകരിച്ചിട്ടും യുവാവിന് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ നിന്ന് മുംബൈയിലെത്തിയ 29കാരനാണ് ഒമിക്രോണ്‍ ബാധിതന്. ഇയാള്‍ക്ക് ഒരു തരത്തിലുമുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നവംബര്‍ ഒന്‍പതിന് വിമാനത്താവളത്തില്‍ വച്ചാണ് ടെസ്റ്റ് ചെയ്തത്. ശേഷം സാംപിള്‍ ജീനോം സീക്വന്‍സിങിനായി അയച്ചു. ഇയാളുടെ പ്രൈമറി കോണ്ടാക്ടിലുള്ള രണ്ടു പേരും നെഗറ്റീവാണ്. ഒമിക്രോണ്‍ ബാധിതനെ മുന്‍കരുതലെന്നോണം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ മുംബൈയിലെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 15 ആയി. 13 പേര് ആശുപത്രിയില്‍ നിന്ന് മടങ്ങിയെന്നും ബിഎംസി വ്യക്തമാക്കി.
Read Moreഅത്രമേല്‍ എന്നെ സ്വാധീനിച്ചവർ; അന്ന ബെന്‍ മനസ് തുറക്കുന്നു
സംസ്ഥാന പുരസ്കാര ചടങ്ങില്‍ ഞാന്‍ ഉടുത്തത് അമ്മമ്മയുടെ സാരിയാണ്. അച്ഛമ്മയുടെ ബ്രോച്ചായായിരുന്നു മുടിയില്‍ ചൂടിയത്. മനസു കൊണ്ട് ഞാനവരെ ഒപ്പം ചേര്‍ത്തു. പെണ്‍കുട്ടിയെന്ന നിലയില്‍ എന്നെ ഏറ്റവും അധികം പ്രോത്സാഹിപ്പിച്ചതും മുന്നോട്ടു നയിച്ചതുമെല്ലാം അവരായിരുന്നു. അമ്മമ്മയും അച്ഛമ്മയുമായി ഞാനത്രയ്ക്ക് അടുപ്പമാണ്. അമ്മമ്മ ഇന്ന് ജീവിച്ചിരിപ്പില്ല. അച്ഛമ്മയ്ക്ക് 94 വയസായി. അവാര്‍ഡ് വിവരം പറഞ്ഞാലും ഉള്‍ക്കൊള്ളാനാകാത്ത രീതിയില്‍ മാറിക്കഴിഞ്ഞു. അവരുടെ കൂട്ടില്ലാതെ ജീവിതത്തിലൊരു നേട്ടവും കൈപ്പറ്റാനാകില്ല. കാരണം ഇരുവരും അത്രമേല്‍ എന്നെ സ്വാധീനിച്ചിട്ടുണ്ട്. കേവലം കാഴ്ചകളും കഥകളും നിറച്ചു തരികയായിരുന്നില്ല അവര്‍. വ്യക്തമായ കാഴ്ചപ്പാടുകള്‍ പകര്‍ന്നു തരികയായിരുന്നു മനസിനെ പാകപ്പെടുത്താന്‍. ചിരിക്കാനും സ്നേഹിക്കാനും വിമര്‍ശിക്കാനും പ്രശംസിക്കാനുമെല്ലാം എന്നെ പഠിപ്പിച്ചു. ഭാവി ചിട്ടപ്പെടുത്താനുള്ള പ്രോത്സാഹനവും നിര്‍ദ്ദേശങ്ങളും ലഭിച്ചു കൊണ്ടിരുന്നു. -അന്ന ബെന്‍
Read Moreകുഞ്ഞെല്‍ദോയുമായി അസിഫ് അലി 24ന് തിയേറ്ററിൽ
ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കുഞ്ഞെല്‍ദോ ഡിസംബര്‍ 24-ന് സെഞ്ച്വറി ഫിലിംസ് റിലീസ് തിയറ്ററുകളിലെത്തിക്കുന്നു. കല്‍ക്കിക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് കെ വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖം ഗോപിക ഉദയന്‍ നായികയാവുന്നു. സുധീഷ്, സിദ്ധിഖ്, അര്ജ്ജുന് ഗോപാല്‍, നിസ്താര്‍ സേട്ട്, രാജേഷ് ശര്‍മ, കോട്ടയം പ്രദീപ്, മിഥുന് എം ദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ, അശ്വതി ശ്രീകാന്ത്, അനു എലിസബത്ത് ജോസ് എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന് സംഗീതം പകരുന്നു. ക്രിയേറ്റീവ് ഡയറക്ടര്‍- വിനീത് ശ്രീനിവാസന്, ലൈന്‍ പ്രൊഡ്യൂസര്‍- വിനീത് ജെ പൂല്ലുടന്, എല്‍ദോ ജോണ്‍, എഡിറ്റര്‍- രഞ്ജന്‍ എബ്രാഹം, വാര്‍ത്ത പ്രചരണം- എ. എസ്. ദിനേശ്.
Read Moreപെങ്കൊച്ചു വയസ്സറിയിച്ചു, ഇനി മറ്റൊന്നും നോക്കാനില്ല ! വിവാഹപ്രായം 21 ആക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഡോ.അനുജ ജോസഫ് പറയുന്നതിങ്ങനെ…
പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്നും 21ലേക്ക് ആക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ ഒട്ടുമിക്കവരും അനുകൂലിക്കുമ്പോള്‍ ചിലരൊക്കെ എതിര്‍ക്കുന്നുമുണ്ട്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. അനുജ ജോസഫ്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം പ്രശംസനീയമാണെന്നാണ് ഡോ. അനുജയുടെ അഭിപ്രായം. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അനുജ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ”പെങ്കൊച്ചു വയസ്സറിയിച്ചു, ഇനി മറ്റൊന്നും നോക്കാനില്ല, വിവാഹത്തെ കുറിച്ചു ചിന്തിക്കണമെന്ന ധാരണ വച്ചു പുലര്‍ത്തുന്നവര്‍, ചുറ്റിലുമുള്ള വല്യമ്മമാരുടെ പഴമൊഴിയില്‍ സ്വന്തം ആരോഗ്യം പോയിട്ടു കുടുംബ ജീവിതം നയിക്കാനുള്ള മാനസിക പക്വത തനിക്കു ആയിട്ടുണ്ടോന്നു പോലും നോക്കാതെ വിവാഹത്തിന് സമ്മതം മൂളേണ്ടി വന്നവര്‍, മേല്പ്പറഞ്ഞതൊക്കെ വിശ്വാസത്തിന്റെയും സമൂഹത്തിന്റെയുമൊക്കെ മറ പിടിച്ചു ഇന്നും നമ്മുടെയി നാട്ടില്‍ പിന്തുടരുന്നു. അതിനൊരു മാറ്റം അനിവാര്യമല്ലേ”. അനുജ ചോദിക്കുന്നു. ഡോ.അനുജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… കഷ്ടിച്ചു ഒരു പതിനേഴു, അല്ലേല്‍ പതിനേഴര വയസ്സ് തികച്ചെന്നു…
Read More