നേരത്തെ ഡബ്ബിംഗ് കഴിഞ്ഞ് വന്നാല്‍ അങ്ങനെ അധികം സംസാരിക്കാറൊന്നുമില്ലായിരുന്നു. ഇപ്പോഴാണ് ധാരാളം സംസാരിക്കാന്‍ തുടങ്ങിയത്. ഡബ്ബിംഗിനുശേഷം വീട്ടിലെത്തിയാല്‍ ഗാര്‍ഗിള്‍ ചെയ്യുന്ന ശീലമുണ്ട്. വോയ്സിനുള്ള എക്സര്‍സൈസും ചെയ്യാറുണ്ട്. ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് നല്‍കുന്നത്. എല്ലാ വര്‍ഷവും ആയുര്‍വേദ ചികിത്സയ്ക്ക് പോവാറുമുണ്ട്. ഡബ്ബിംഗ് സമയത്ത് ശബ്ദത്തിന് യാതൊരുവിധ നിയന്ത്രണവും വയ്ക്കാന്‍ പറ്റില്ല. പൊട്ടിക്കരയേണ്ടിടത്ത് പൊട്ടിക്കരയണം, അലറിവിളിക്കേണ്ടിടത്ത് അലറിവിളിക്കണം. അതാണ് അവസ്ഥ. മുന്‍പൊക്കെ സിനിമയില്‍ റേപ്പ് സീന്‍ പതിവായിരുന്നല്ലോ, ഒരു സിനിമയില്‍ ഒന്നിലധികം റേപ്പ് സീനുകളുണ്ടാവാറുണ്ട് ചിലപ്പോള്‍. എന്നെ വിടൂ എന്നൊക്കെ പറഞ്ഞ് ശബ്ദം മുഴുവനും പോവും. തൊണ്ട പൊട്ടി ചോര വന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. എപ്പോഴും ചലഞ്ചിംഗ് ആയി തോന്നിയിട്ടുള്ളത് ഉര്‍വശിയുടെ ശബ്ദം ചെയ്യാനാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച നടി ആരാണെന്ന് ചോദിച്ചാല്‍ അത് ഉര്‍വശിയാണ്. അത് ഞാന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കാരണം അത്രയും ബഹുമുഖ…
Read MoreDay: January 12, 2022
നട്ടെല്ലോടെ നില്ക്കുന്ന ഒരാളെ വേണം! സ്വയം അധ്വാനിച്ച് ഭാര്യയെ നോക്കണം, ഞാന്‍ അഞ്ചിന്റെ പൈസ കൊടുക്കില്ല; ഭാവി വരനെക്കുറിച്ച് സുബി സുരേഷ് പറയുന്നു…
പ്രണയിച്ച് വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം. അത് നടത്തുകയല്ലേ വേണ്ടത്. അല്ലാതെ നാട്ടുകാരെ ബോധിപ്പിക്കാന്‍ വേണ്ടി കല്യാണം കഴിക്കാന്‍ പറ്റില്ലല്ലോ. നട്ടെല്ലോടെ നില്ക്കുന്ന ഒരാളെ വേണം. ഭാര്യയുടെ ചെലവില്‍ കഴിയാന്‍ ആഗ്രഹിക്കുന്ന ആളായിരിക്കരുത്, സ്വയം അധ്വാനിച്ച് ഭാര്യയെ നോക്കണം, ഞാന്‍ അഞ്ചിന്റെ പൈസ കൊടുക്കില്ല. പിന്നെയുള്ളത് നമ്മളെ മര്യാദയ്ക്ക് സ്നേഹിക്കണം എന്നുള്ളതാണ്. ഞാന്‍ സ്നേഹിക്കുന്നത് പോലെ എന്റെ വീട്ടുകാരെയും സ്നേഹിക്കുന്ന ആളായിരിക്കണം. നമ്മളെ അങ്ങ് പറിച്ചോണ്ട് പോകുന്ന പോലെ ആവരുത്. ഡോക്ടറോ എന്‍ജിനിയറോ കലാകാരനോ വേണമെന്നുമില്ല. ഒരു വീട്ടില്‍ രണ്ട് കലാകാരന്മാര് ഉണ്ടെങ്കില്‍ ഡേറ്റ് ഒക്കെ ക്ലാഷ് ആയേക്കും. അത് ഒട്ടും വേണ്ട. യുഎസില്‍ നിന്ന് ഒരു ആലോചന വന്നിരുന്നു. പക്ഷേ എനിക്കവിടെ പോയി നില്‍ക്കാനൊന്നും വയ്യ. എനിക്കെന്റെ അമ്മയെ വിട്ട് പോകാന്‍ പറ്റില്ല. ഇനി വിവാഹം ഉണ്ടെങ്കില്‍ ഓണ്‍ലൈനിലൂടെ അറിയാം. ഞാന്‍ അറിയുന്നതിന് മുന്‍പ് ഓണ്‍ലൈന്‍കാര്‍ അറിയും.…
Read Moreഅമ്മ എന്നെ അതില്‍ പങ്കെടുപ്പിച്ചത് സമ്മാനം കിട്ടാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച്…! സിത്താര കൃഷ്ണകുമാര്‍ പറയുന്നു…
ദാസേട്ടന്… എനിക്ക് ദാസ് സാര്‍… ആ ഒറ്റവാക്കു മാത്രം മതി മലയാളികള്‍ നെഞ്ചോടു ചേര്‍ക്കാന്‍. എന്റെ അമ്മയും അച്ഛനുമടക്കം കുടുംബത്തിലെ എല്ലാവരും അദ്ദേഹത്തിന്റെ ആരാധകരാണ്. ഇന്നും സംഗീത ഗന്ധര്‍വനായി അവര്‍ മനസില്‍ സൂക്ഷിക്കുന്നത് അദ്ദേഹത്തെതന്നെയാണ്. ഞാന്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് കോഴിക്കോട് ബാബുരാജ് മെമ്മോറിയല്‍ മ്യൂസിക് അക്കാഡമിയില്‍ ഒരു കോമ്പറ്റീഷനുണ്ടായിരുന്നു. മത്സരത്തില്‍ പങ്കെടുത്ത് ഫൈനലില്‍ എത്തുന്ന കുട്ടികള്‍ക്ക് യേശുദാസ് സാറിന്റെയും ജാനകിയമ്മയുടെയും മുന്നില്‍ പാടാനുള്ള അവസരം ഉണ്ടായിരുന്നു. അമ്മ എന്നെ അതില്‍ പങ്കെടുപ്പിച്ചത് സമ്മാനം കിട്ടാന്‍ വേണ്ടിയായിരുന്നില്ല, മറിച്ച് ദാസ് സാറിനെയും ജാനകിയമ്മയെയും അവര്‍ക്ക് നേരിട്ടു കാണാന്‍വേണ്ടിയായിരുന്നു. സാധാരണ ഒരു കോമ്പറ്റീഷനും ഞാന്‍ പങ്കെടുക്കണമെന്ന് അമ്മ നിര്‍ബന്ധം പിടിക്കാറില്ല. പക്ഷേ ഇക്കാര്യത്തില്‍ അമ്മ എന്നെ നിര്‍ബന്ധിച്ചു മത്സരിപ്പിച്ചു. ഇതൊന്ന് പാടിയിട്ട് അവസാന റൗണ്ട് വരെയെത്തിയാല്‍ മതി. അല്ലാതെ നീ സമ്മാനം വാങ്ങണ്ട അമ്മ എന്നോട് പറഞ്ഞത് അങ്ങനെയാണ്.…
Read Moreആദിവാസികൾക്ക് പരിശീലനത്തിന് നൽകിയത് ഗുണനിലവാരമില്ലത്ത ചെണ്ട; അന്വേഷണം നടക്കുന്നതിനിടെ ഉദ്യോഗസ്ഥരെത്തി ചെണ്ടകള്‍ മാറ്റിയെന്ന് ആക്ഷേപം
പാലോട് : ആദിവാസികള്‍ക്ക് പരിശീലനത്തിന് നല്കിയ ഗുണനിലവാരമില്ലാത്ത ചെണ്ടകള്‍ പട്ടികവര്‍ഗവകുപ്പിന്റെ പ്രോജക്ട് ഓഫീസര്‍ സര്‍ക്കാര്‍ വാഹനത്തിലെത്തി തിരികെകൊണ്ടുപോയി. പെരിങ്ങമ്മല പഞ്ചായത്തിലെ പോട്ടോമാവ് ഊരിന് നല്കിയ പത്തുചെണ്ടകളും അനുബന്ധ ഉപകരണങ്ങളുമാണ് കൊണ്ടുപോയത്. ചെണ്ടവാങ്ങി നല്കി ഒരുമാസത്തിനുള്ളില്‍ തന്നെ അവ പൊട്ടി ഉപയോഗശൂന്യമായി. തീരെ നിലവാരം കുറഞ്ഞ ചെണ്ടകളാണ് പദ്ധതിപ്രകാരം വാങ്ങി നല്‍കിയത്. ഇതിലെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ മുഖ്യമന്ത്രിക്കും ഡയറക്ടര്‍ക്കും പരാതിനല്‍കിയിരുന്നു. ഡയറക്ടറുടെ നിര്‍ദേശപ്രകാരം സീനിയര്‍ സൂപ്രണ്ട് ഹരികുമാറിനെ അന്വേഷണ കമ്മീഷനായി നിയമിക്കുകയും ചെണ്ട വിദഗ്ധനേയും ഉള്‍പ്പെടുത്തി അന്വേഷണവും തെളിവെടുപ്പും നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച പ്രോജക്ട് ഓഫീസര്‍ പോട്ടോമാവിലെത്തി ആദിവാസി സ്ത്രീകളെകൊണ്ടു തന്നെ ചെണ്ടകള്‍ ചുമന്ന് സര്‍ക്കാര്‍ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയത്. പട്ടിക്കവര്ഗക്കാര്ക്കായി ശംഖൊലി എന്നപേരില്‍ കുറ്റിച്ചല്‍, പെരിങ്ങമ്മല പഞ്ചായത്തുകളില്‍ ചെണ്ടപരിശീലനത്തിന് ലക്ഷങ്ങളാണ് ചെലവിട്ടത്. എന്നാല്‍ ഇതില്‍ വന്‍സാമ്പത്തിക ക്രമക്കേട് നടന്നെന്ന് ആദിവാസികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അന്വേഷണം…
Read Moreചിത്രീകരണ സമയത്ത് ഇരുവരും പരസ്പരം…! സഞ്ജയ് ദത്തിനൊപ്പം അഭിനയിക്കാനില്ലെന്നു പറഞ്ഞ ശ്രീദേവി
ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിന് ശ്രീദേവിയോളം ചേരുന്ന മറ്റൊരു നായികയുണ്ടാകില്ല. തെന്നിന്ത്യന്‍ സിനിമയിലൂടെ താരമായി മാറിയ ശ്രീദേവി പിന്നീട് ബോളിവുഡിലെത്തുകയായിരുന്നു. ബോളിവുഡില്‍ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത്ത്വാല എന്ന ചിത്രത്തിന്റെ വിജയത്തോടെ ഇന്ത്യന്‍ സിനിമയിലെ വലിയ താരമായി മാറുകയായിരുന്നു ശ്രീദേവി. എല്ലാ നായകന്മാരും എല്ലാ സംവിധായകരും നിര്‍മാതാക്കളും ശ്രീദേവിയുടെകൂടെ അഭിനയിക്കാനും താരത്തെ തങ്ങളുടെ ചിത്രത്തിലെ നായികയാക്കാനും ആഗ്രഹിച്ചിരുന്നു. ബോളിവുഡിലെ മുന്‍നിര നായകന്മാരുടെയെല്ലാം നായികയായി ശ്രീദേവി തിളങ്ങി. ശ്രീദേവിയുടെ പ്രതാപകാലത്തുതന്നെ സൂപ്പര്‍താരമായി മാറിയ സഞ്ജയ് ദത്തുമായി ഒരു സിനിമ മാത്രമാണ് ശ്രീദേവി ചെയ്തിട്ടുള്ളത്. ഇരുവരും തമ്മില്‍ വലിയ അഭിപ്രായഭിന്നത നിലനിന്നിരുന്നുവെന്നതാണ് വസ്തുത. ഹിമ്മത്ത്വാലയുടെ ചിത്രീകരണത്തിനിടെയാണ് ശ്രീദേവിയും സഞ്ജയ് ദത്തും ആദ്യമായി കണ്ടുമുട്ടുന്നത്. എന്നാല്‍ അത്ര സുഖകരമായിരുന്നില്ല ഈ കൂടിക്കാഴ്ച. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. ഇതോടെ ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നതില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.…
Read Moreയുവനടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ! ആത്മഹത്യാ ശ്രമത്തിന് ദിലീപ് കേസുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്…
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയായ യുവനടിയുടെ ആത്മഹത്യാ ശ്രമത്തിന്, ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്. പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണ് സൂചന. എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി ആരോഗ്യനില വീണ്ടെടുത്തു. കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ, സാക്ഷികളില്‍ ഒരാളായ ഈ നടി ആത്മഹത്യയ്ക്കു ശ്രമിച്ചതു സമൂഹമാധ്യമങ്ങളില്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. കൂറുമാറിയ ശേഷം സാക്ഷികളില്‍ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള ഇരുപതിലേറെ സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷനു വിചാരണ വേളയില്‍ കനത്ത തിരിച്ചടിയായിരുന്നു.
Read Moreഒറ്റ സിനിമ കൊണ്ട് ജീവിതം മാറി മറിഞ്ഞ രണ്ട് തെന്നിന്ത്യന്‍ താരങ്ങള്‍! പ്രണയത്തിലാണെന്ന് ഉറപ്പിച്ച് ആരാധകര്‍
ഒറ്റ സിനിമ കൊണ്ട് ജീവിതം മാറി മറിഞ്ഞ രണ്ട് തെന്നിന്ത്യന്‍ താരങ്ങളാണ് വിജയ് ദേവ്ര കൊണ്ടയും രശ്മിക മന്ദാനയും. വിജയ് ദേവരകൊണ്ടയ്ക്ക് കരിയര്‍ ബ്രേക്ക് ആയത് അര്ജുന് റെഡ്ഡി എന്ന സിനിമയാണ്. വിജയ് ദേവ്രകൊണ്ടയും ശാലിനി പാണ്ഡയും തകര്‍ത്ത് അഭിനയിച്ച ചിത്രമാണ് അര്ജുന് റെഡ്ഡി. 2011ല്‍ സിനിമാ അഭിനയം വിജയ് ദേവരകൊണ്ട തുടങ്ങിയതാണെങ്കിലും സിനിമയില്‍ വിജയ നായകനായി മാറാന്‍ വിജയ് ദേവരകൊണ്ടയ്ക്ക് 2017 വരെ കാത്തിരിക്കേണ്ടിവന്നു. സിനിമയുടെ വിജയത്തിനു ശേഷം വിജയിന്റെ താരമൂല്യം കുത്തനെ ഉയര്‍ന്നു. തമിഴ്, ഹിന്ദി ഭാഷകളിലേക്കും ഈ ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്. അര്ജുന് റെഡ്ഡി എന്ന സിനിമതന്നെയാണ് മലയാള സിനിമാ പ്രേമികള്‍ക്കിടയിലും വിജയിന് ആരാധകരെ നേടിക്കൊടുത്തത്. വിജയ് ദേവ്രകൊണ്ടയ്ക്ക് സംഭവിച്ചതുപോലെതന്നെയായിരുന്നു രശ്മികയുടെയും സിനിമാ ജീവിതം. 2016 മുതല്‍ കന്നട ചിത്രങ്ങളില്‍ അഭിനയിച്ചുവരികയായിരുന്ന രശ്മികയുടെ തലവര മാറിയത് ഗീതാഗോവിന്ദത്തിലൂടെയാണ്. ഗീതാഗോവിന്ദത്തില്‍ നായകന് വിജയ് ദേവരകൊണ്ടയായിരുന്നു.…
Read Moreമകന്റെ കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണി;കയ്യിൽ കിട്ടിയ ചുറ്റികയ്ക്ക് അടിച്ച് വീഴിച്ച് അച്ഛനെ കൊലപ്പെടുത്തി; അനുഭവിച്ച ദുരിതജീവിതത്തെക്കുറിച്ച് മകൻ പറഞ്ഞതിങ്ങനെ…
വർക്കല: വർക്കല ഏണാർവിള കോളനിയിൽ മദ്യപിച്ച് വഴക്ക് ഉണ്ടാക്കിയ അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. വർക്കല ചെമ്മരുതി പഞ്ചായത്തിൽ കല്ലുവിള വീട്ടിൽ സത്യൻ (65) കൊല്ലപ്പെട്ട കേസിലാണ് മകൻ സതീഷ് അറസ്റ്റിലായത്. ഏണാർവിള കോളനിയിൽ കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം 6.30 ഓടെ യാണ് കൊലപാതകം നടന്നത്.സത്യന്റെ മരണത്തിൽ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ഫോറൻസിക് ടീമിനെ സംഭവസ്ഥലത്ത് എത്തിച്ച് വിശദമായ പരിശോധന നടത്തി. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ കണ്ടെത്തലിന്റെയും പോലീസിന്റെ വിശദമായ പരിശോധനയുടെയും സംഭവസ്ഥലത്തിനടുത്ത് ഉണ്ടായിരുന്ന ആളുകളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് സതീഷിന്റ അറസ്റ്റ്. മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലക്കടിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്ന്പോലീസ് കണ്ടെത്തുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ സത്യൻ മദ്യപിച്ച് വീട്ടിലെത്തുകയും മകൻ സതീഷുമായി വഴക്കുണ്ടാക്കുകയും ചെയ്തു. സത്യൻ മകനെ മർദിക്കുകയും വെട്ടുകത്തി കഴുത്തിൽ വച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും…
Read Moreപെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നു സ്നേഹം കിട്ടുന്നില്ല! പരാതിയുമായി യുവതി വനിതാ കമ്മീഷനില്‍; സംഭവം കൊച്ചിയില്‍
കൊച്ചി: പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍നിന്നു സ്നേഹവും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മീഷനില്‍. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും വാദം കേട്ട കമ്മീഷന് ഇരുവരെയും കൗണ്‍സിലിംഗിനു വിധേയരാക്കാന്‍ തീരുമാനിച്ചു. പരാതിക്കാരിയുടെ ആരോപണം എതിര്‍ക്ഷി പൂര്‍ണമായും നിഷേധിച്ചു. രണ്ടു വയസും കഷ്ടിച്ച് ഒരു മാസവും പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളുമുള്ള ഇരുപത്തിയഞ്ചുകാരിയാണ് പരാതിക്കാരി. എറണാകുളത്തെ ഒരു ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും അവിടുത്തെ ഡോക്ടറും തമ്മിലുള്ള പ്രശ്നങ്ങളായിരുന്നു കമ്മീഷനു മുമ്പാകെ വന്ന മറ്റൊരു പരാതി. തങ്ങളുടെ പദവികളും ഉത്തരവാദിത്വങ്ങളും അംഗീകരിച്ച് ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാമെന്ന് ഇരുവിഭാഗവും കമ്മീഷന് മുമ്പാകെ തീരുമാനമെടുത്തു. ഗാര്‍ഹിക പ്രശ്നങ്ങള്‍, തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍, പോലീസിനെതിരായ പരാതി തുടങ്ങിയ വിവിധ തരത്തിലുള്ള 39 പരാതികള്‍ക്ക് തീര്‍പ്പായി. ഏഴു പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിനായി അയച്ചു. രണ്ടു പരാതികള്‍ കൗണ്‍സിലിംഗിനു വിട്ടു. ആകെ പരിഗണിച്ച 200 പരാതികളില്‍ 152 പരാതികള്‍ കക്ഷികള്‍ ഹാജരാകാത്തത്…
Read Moreപ്രണയിതാക്കള്‍ക്കും സാങ്കല്‍പ്പിക പ്രണയിതാക്കള്‍ക്കും പ്രണയം നഷ്ടപ്പെട്ടവര്‍ക്കുമെല്ലാം ഒരവസരം! ബോചെ പ്രണയലേഖന മത്സരം; പ്രണയലേഖനമെഴുതാം, സമ്മാനം നേടാം…
കോഴിക്കോട്: “അക്ഷരങ്ങളിലൂടെയുള്ള പ്രണയം, അക്ഷരങ്ങളോടുള്ള പ്രണയം’ എന്ന ശീര്‍ഷകത്തില്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ പ്രണയലേഖന മത്സരം നടത്തുന്നു. ഫെബ്രുവരി 14ന്റെ ലോക വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ചാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഡോ. ബോബി ചെമ്മണ്ണൂര്‍, ജഡ്ജിംഗ് പാനല്‍ അംഗങ്ങളായ നടന് വി.കെ. ശ്രീരാമന്, കെ.പി. സുധീര, റഹീഖ് അഹമ്മദ് , ശ്രുതി സിത്താര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രണയിതാക്കള്‍ക്കും സാങ്കല്‍പ്പിക പ്രണയിതാക്കള്‍ക്കും പ്രണയം നഷ്ടപ്പെട്ടവര്‍ക്കുമെല്ലാം ലേഖനങ്ങളെഴുതാം. നിബന്ധനകളൊന്നുമില്ല. അടുത്ത അഞ്ചു ഞായറാഴ്ചകളില്‍ ആ ആഴ്ചയിലെ ഏറ്റവും മികച്ച 20 പ്രണയ ലേഖനങ്ങള്‍ക്ക് വ്യത്യസ്തമായ സമ്മാനങ്ങള്‍ നല്‍കും. അഞ്ച് ആഴ്ചകളിലെ നൂറു വിജയികളില്‍നിന്ന് വിജയിക്കുന്ന ഒരാള്‍ക്ക് ബംബര്‍ സമ്മാനം നല്‍കും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സ്വര്‍ണ നാണയം, റോള്‍സ് റോയ്സില്‍ പ്രണയിതാക്കള്‍ക്കോ അവരുടെ കുടുംബത്തിനോ ആഢംബര യാത്ര, മറ്റ് പതിനെട്ട് പേര്‍ക്കും ഓക്സിജന്‍ റിസോര്‍ട്ടുകളില്‍ ഒരു ദിവസത്തെ താമസം എന്നിവ ലഭിക്കും.…
Read More