പ്ര​ണ​യി​താ​ക്ക​ള്‍​ക്കും സാ​ങ്ക​ല്‍​പ്പിക പ്ര​ണ​യി​താ​ക്ക​ള്‍​ക്കും പ്ര​ണ​യം ന​ഷ്ട​പ്പെ​ട്ട​വ​ര്‍ക്കുമെ​ല്ലാം ഒരവസരം! ബോ​ചെ പ്ര​ണ​യലേ​ഖ​ന മ​ത്സ​രം; പ്ര​ണ​യലേ​ഖ​ന​മെ​ഴു​താം, സ​മ്മാ​നം നേ​ടാം…

കോ​ഴി​ക്കോ​ട്: “അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ്ര​ണ​യം, അ​ക്ഷ​ര​ങ്ങ​ളോ​ടു​ള്ള പ്ര​ണ​യം’ എ​ന്ന ശീ​ര്‍​ഷ​ക​ത്തി​ല്‍ ഡോ.​ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ പ്ര​ണ​യലേ​ഖ​ന മ​ത്സ​രം ന​ട​ത്തു​ന്നു.

ഫെ​ബ്രു​വ​രി 14ന്‍റെ ലോ​ക വാ​ല​ന്‍റൈ​ന്‍​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഡോ. ​ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍, ജ​ഡ്ജിം​ഗ് പാ​ന​ല്‍ അം​ഗ​ങ്ങ​ളാ​യ ന​ട​ന്‍ വി.​കെ. ശ്രീ​രാ​മ​ന്‍, കെ.​പി. സു​ധീ​ര, റ​ഹീ​ഖ് അ​ഹ​മ്മ​ദ് , ശ്രു​തി സി​ത്താ​ര എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

പ്ര​ണ​യി​താ​ക്ക​ള്‍​ക്കും സാ​ങ്ക​ല്‍​പ്പിക പ്ര​ണ​യി​താ​ക്ക​ള്‍​ക്കും പ്ര​ണ​യം ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്കു​മെ​ല്ലാം ലേ​ഖ​ന​ങ്ങ​ളെ​ഴു​താം. നി​ബ​ന്ധ​ന​ക​ളൊ​ന്നു​മി​ല്ല.

അ​ടു​ത്ത അ​ഞ്ചു ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ ആ ​ആ​ഴ്ച​യി​ലെ ഏ​റ്റ​വും മി​ക​ച്ച 20 പ്ര​ണ​യ ലേ​ഖ​ന​ങ്ങ​ള്‍​ക്ക് വ്യ​ത്യ​സ്ത​മാ​യ സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കും. അ​ഞ്ച് ആ​ഴ്ച​ക​ളി​ലെ നൂ​റു വി​ജ​യി​ക​ളി​ല്‍നി​ന്ന് വി​ജ​യി​ക്കു​ന്ന ഒ​രാ​ള്‍​ക്ക് ബം​ബ​ര്‍ സ​മ്മാ​നം ന​ല്‍​കും.

ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ര്‍​ക്ക് സ്വ​ര്‍​ണ നാ​ണ​യം, റോ​ള്‍​സ് റോ​യ്‌​സി​ല്‍ പ്ര​ണ​യി​താ​ക്ക​ള്‍​ക്കോ അ​വ​രു​ടെ കു​ടും​ബ​ത്തി​നോ ആ​ഢംബ​ര യാ​ത്ര, മ​റ്റ് പ​തി​നെ​ട്ട് പേ​ര്‍​ക്കും ഓ​ക്‌​സി​ജ​ന്‍ റി​സോ​ര്‍​ട്ടു​ക​ളി​ല്‍ ഒ​രു ദി​വ​സത്തെ താ​മ​സം എ​ന്നി​വ ല​ഭി​ക്കും.

ബം​ബ​ര്‍ വി​ജ​യി​ക്കും കു​ടും​ബ​ത്തി​നും മൂ​ന്നാ​റി​ല്‍ ഒ​രു ദി​നം 25000 രു​പ വ​രു​ന്ന കാ​ര​വ​ന്‍ യാ​ത്ര​യും താ​മ​സ​വും ഭ​ക്ഷ​ണ​വും സൗ​ജ​ന്യ​മാ​യി ന​ല്‍​കും.

വി​ജ​യി​ക​ളു​ടേയും ത​ന്‍റേയും ഉ​ള്‍​പ്പെ​ടെ 101 പ്ര​ണ​യ ലേ​ഖ​ന​ങ്ങ​ള്‍ പു​സ്ത​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന് ഡോ. ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ പ​റ​ഞ്ഞു.

ഈ ​മാ​സം 17ന് ​തൃ​ശു​ര്‍ ജി​ല്ല​യിലെ പാ​വ​റ​ട്ടി പോ​സ്റ്റ് ഓ​ഫീ​സി​ലെ ബോ​ക്‌​സി​ല്‍ താ​നെ​ഴു​തി​യ പ്ര​ണ​യ ലേ​ഖ​നം സാ​ഹി​ത്യ​കാ​ര​ന്‍​മാ​രു​ടെ അ​ക​മ്പ​ടി​യോ​ടെ നി​ക്ഷേ​പി​ക്കും.

തു​ട​ര്‍​ന്ന് അ​വി​ടെ ത​ന്നെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങും ന​ട​ക്കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

വി.​കെ ശ്രീ​രാ​മ​ന്‍, റ​ഫീ​ഖ് അ​ഹ​മ്മ​ദ്, ഹ​രി​നാ​രാ​യ​ണ​ന്‍, കെ.​പി. സു​ധീ​ര, ശ്രു​തി സി​ത്താ​ര, ആ​ര്യാ ഗോ​പി, സു​ര​ഭി ല​ക്ഷ്മി എ​ന്നി​വ​രാ​ണ് ജ​ഡ്ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍.

ക​ത്ത​യ​ക്കേ​ണ്ട വി​ലാ​സം: ബോ​ചെ (ഡോ:​ബോ​ബി ചെ​മ്മ​ണ്ണു​ര്‍), പി.​ബി ന​മ്പ​ര്‍: 43, തു​ശൂ​ര്‍-680001.

Related posts

Leave a Comment