ആദിവാസികൾക്ക് പരിശീലനത്തിന് നൽകിയത് ഗുണനിലവാരമില്ലത്ത ചെണ്ട; അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ ഉദ്യോഗസ്ഥരെത്തി ചെ​ണ്ട​ക​ള്‍ മാ​റ്റിയെന്ന് ആക്ഷേപം


പാ​ലോ​ട് : ആ​ദി​വാ​സി​ക​ള്‍​ക്ക് പ​രി​ശീ​ല​ന​ത്തി​ന് ന​ല്‍​കി​യ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ചെ​ണ്ട​ക​ള്‍ പ​ട്ടി​ക​വ​ര്‍​ഗവ​കു​പ്പി​ന്‍റെ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ത്തി​ലെ​ത്തി തി​രി​കെ​കൊ​ണ്ടു​പോ​യി. പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തി​ലെ പോ​ട്ടോ​മാ​വ് ഊ​രി​ന് ന​ല്‍​കി​യ പ​ത്തു​ചെ​ണ്ട​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് കൊ​ണ്ടു​പോ​യ​ത്.

ചെ​ണ്ട​വാ​ങ്ങി ന​ല്‍​കി ഒ​രു​മാ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ അ​വ പൊ​ട്ടി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. തീ​രെ നി​ല​വാ​രം കു​റ​ഞ്ഞ ചെ​ണ്ട​ക​ളാ​ണ് പ​ദ്ധ​തി​പ്ര​കാ​രം വാ​ങ്ങി ന​ല്‍​കി​യ​ത്. ഇ​തി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി സം​ഘ​ട​ന​ക​ള്‍ മു​ഖ്യ​മ​ന്ത്രി​ക്കും ഡ​യ​റ​ക്ട​ര്‍​ക്കും പ​രാ​തി​ന​ല്‍​കി​യി​രു​ന്നു.

ഡ​യ​റ​ക്ട​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് ഹ​രി​കു​മാ​റി​നെ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നാ​യി നി​യ​മി​ക്കു​ക​യും ചെ​ണ്ട വി​ദ​ഗ്ധ​നേ​യും ഉ​ള്‍​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ​വും തെ​ളി​വെ​ടു​പ്പും ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് ഞാ​യ​റാ​ഴ്ച പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ പോ​ട്ടോ​മാ​വി​ലെ​ത്തി ആ​ദി​വാ​സി സ്ത്രീ​ക​ളെ​കൊ​ണ്ടു ത​ന്നെ ചെ​ണ്ട​ക​ള്‍ ചു​മ​ന്ന് സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ​ത്.

പ​ട്ടി​ക്ക​വ​ര്‍​ഗ​ക്കാ​ര്‍​ക്കാ​യി ശം​ഖൊ​ലി എ​ന്ന​പേ​രി​ല്‍ കു​റ്റി​ച്ച​ല്‍, പെ​രി​ങ്ങ​മ്മ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ചെ​ണ്ട​പ​രി​ശീ​ല​ന​ത്തി​ന് ല​ക്ഷ​ങ്ങ​ളാ​ണ് ചെ​ല​വി​ട്ട​ത്. എ​ന്നാ​ല്‍ ഇ​തി​ല്‍ വ​ന്‍​സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന് ആ​ദി​വാ​സി​ക​ള്‍ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​ന്വേ​ഷ​ണം വ​ഴി തി​രി​ച്ചു​വി​ടാ​ന്‍ ഊ​രു​മൂ​പ്പ​നെ കൊ​ണ്ട് വ്യാ​ജ​സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കാ​ന്‍ ന​ട​ത്തി​യ ശ്ര​മം അ​ന്വേ​ഷ​ണ​ക​മ്മീ​ഷ​ന്‍ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ആ​ദി​വാ​സി​ക​ളെ വി​ര​ട്ടി പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ ചെ​ണ്ട​ക​ള്‍ തി​രി​ച്ചെ​ടു​ത്ത​തെ​ന്നും ആ​ദി​വാ​സി മ​ഹാ​സ​ഭ സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ത്രി​വേ​ണി പ​റ​ഞ്ഞു.

Related posts

Leave a Comment