അവളെ കൈവിടാൻ എനിക്കാവില്ലായിരുന്നു..!  കിണറ്റിൽ വീണ ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള മ​ണി​ക്കു​ട്ടിയെ ര​ക്ഷി​ച്ച് പതിമൂന്നുകാരി; അൽഫോൻസ ഇപ്പോൾ നാട്ടിലെ താരമാണ്

ക​ടു​ത്തു​രു​ത്തി: പ​തി​മൂ​ന്നുകാ​രി​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള മ​ണി​ക്കു​ട്ടി​യു​ടെ ജീ​വ​ൻ ര​ക്ഷി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം മാ​ഞ്ഞൂ​രി​ൽ 30 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ ആ​ട്ടി​ൻ​കു​ട്ടി​യെ​യാ​ണ് പ​തി​മൂ​ന്നുകാ​രി കി​ണ​റ്റി​ലി​റ​ങ്ങി ര​ക്ഷ​പെ​ടു​ത്തി​യ​ത്. മാ​ഞ്ഞൂ​രി​ലെ അ​ഗ​തി മ​ന്ദി​ര​മാ​യ മ​രി​യ​ൻ സൈ​ന്യം ന​ട​ത്തു​ന്ന മാ​ഞ്ഞൂ​ർ കി​ഴ​ക്കേ​ട​ത്ത് പ്രാ​യി​ൽ ലി​ജു​വി​ൻ്റെ​യും ഷൈ​നി​യു​ടെ​യും മ​ക​ളാ​യ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​നി​യാ​യ അ​ൽ​ഫോ​ൻ​സ ലി​ജു​വാ​ണ് കി​ണ​റ്റി​ൽ ഇ​റ​ങ്ങി ആ​ട്ടി​ൻ​കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ചു​റ്റു​മ​തി​ലു​ള​ള വ​ല​യി​ട്ടി​രു​ന്ന കി​ണ​റി​ൻ്റെ മ​തി​ലി​ലൂ​ടെ ഓ​ടി​ക്ക​ളി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് മ​ണി​ക്കു​ട്ടി കി​ണ​റ്റി​ൽ വീ​ഴു​ന്ന​ത്. ഒ​ച്ച​കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​ർ മ​ണി​ക്കു​ട്ടി മു​ങ്ങി​ത്താ​ഴു​ന്ന​താ​ണ് ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ അ​യ​ൽ​വാ​സി കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യെ​ങ്കി​ലും പ​കു​തി​യോ​ടെ ഇ​റ​ങ്ങാ​നാ​വാ​ത ക​യ​റി​പ്പോ​ന്നു. തു​ട​ർ​ന്നാ​ണ് അ​ൽ​ഫോ​ൻ​സാ ക​യ​റി​ൽ​പ്പി​ടി​ച്ചു കി​ണ​റ്റി​ലി​റ​ങ്ങി കൊ​ട്ട​യ്ക്ക​ക​ത്ത് ആ​ടി​നെ ഇ​രു​ത്തി ക​ര​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഈ​സ​മ​യം സ​മീ​പ​വാ​സി​ക​ളി​ൽ ചി​ല​രും കി​ണ​റ്റി​ൽ ഇ​റ​ങ്ങി അ​ൽ​ഫോ​ൻ​സ് യ്ക്കു ​സ​ഹാ​യം ന​ൽ​കി. പ​ത്ത​ടി​യോ​ളം വെ​ള്ളം ഉ​ള്ള കി​ണ​റാ​ണി​ത്. കൊ​ട്ട​യി​ൽ ക​യ​റ്റി ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ…

Read More

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ൻ ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സ്; ദി​ലീ​പി​നെ ക​സ്റ്റ​ഡി​യി​ൽ വേ​ണം; ഉ​പ​ഹ​ർ​ജി​യു​മാ​യി പോ​ലീ​സ്

കൊ​ച്ചി: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ൻ ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ ന​ട​ൻ ദി​ലീ​പ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഉ​പ​ഹ​ർ​ജി ന​ൽ​കി. ബു​ധ​നാ​ഴ്ച വ​രെ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. കൂ​ടു​ത​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സ​മ​യം വേ​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി കേ​സ് മാ​റ്റി​യ​ത്. ഇ​തി​നി​ടെ​യാ​ണ് നാ​ട​കീ​യ നീ​ക്ക​വു​മാ​യി പ്രോ​സി​ക്യൂ​ഷ​ൻ ഇ​ന്ന് രം​ഗ​ത്തെ​ത്തി​യ​ത്. ഉ​പ​ഹ​ർ​ജി സ്വീ​ക​രി​ച്ച കോ​ട​തി ഉ​ച്ച​യ്ക്ക് 1.45ന് ​പ​രി​ഗ​ണി​ക്കും. ദി​ലീ​പ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ മു​ൻ​പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഒ​ളി​പ്പി​ച്ചെ​ന്നും ഇ​ത് തെ​ളി​വ് ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ഉ​പ​ഹ​ർ​ജി​യി​ലെ വാ​ദം. ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ലെ നി​ർ​ണാ​യ തെ​ളി​വു​ക​ൾ ഫോ​ണ്‍ പ​രി​ശോ​ധി​ച്ചാ​ൽ ല​ഭി​ക്കും. ഇ​ത് മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ് പ്ര​തി​ക​ൾ ഫോ​ണ്‍ ഒ​ളി​പ്പി​ച്ച​ത്. ഇ​ത് ക​ണ്ടെ​ടു​ക്കാ​ൻ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നാ​ണ്…

Read More

ക്രൈം​ബ്രാ​ഞ്ച് നാടകം പൊളിഞ്ഞു; വ​നി​താ ഡോ​ക്ട​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യിപണം കവർന്ന പ്ര​തി​ക​ൾ കു​ടു​ങ്ങി

പീ​രു​മേ​ട്: ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ച​മ​ഞ്ഞ് വ​നി​താ ഡോ​ക്ട​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പ​ണം ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യി. കോ​ട്ട​യം പ​ന​ച്ചി​ക്കാ​ട് മ​റ്റ​ത്തി​ൽ മ​നു യ​ശോ​ധ​ര​ൻ (39), ക​രി​ന്ത​രു​വി ച​പ്പാ​ത്ത് ഹെ​വ​ൻ​വാ​ലി തോ​ട്ട​ത്തി​ൽ സാം ​കോ​ര (33) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​മി​ഴ്നാ​ട് ക​ന്പ​ത്ത് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റും ഏ​ല​പ്പാ​റ സ്വ​കാ​ര്യ ക്ലി​നി​ക്ക് ഉ​ട​മ​യു​മാ​യ ഡോ. ​ക​നി​മ​ല​റി​നെ​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ർ ച​മ​ഞ്ഞെ​ത്തി​യ പ്ര​തി​ക​ൾ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന 50,000 രൂ​പ ക​വ​ർ​ന്നു. വാ​ട​ക​യ്ക്ക് എ​ടു​ത്ത കാ​റി​ൽ ഏ​ല​പ്പാ​റ​യി​ലെ ക്ലി​നി​ക്കി​ലെ​ത്തി ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നു പ​റ​ഞ്ഞ് അ​വി​ടു​ത്തെ ഒ​രു ജീ​വ​ന​ക്കാ​ര​നെ​യും​കൂ​ട്ടി ക​ന്പ​ത്ത് എ​ത്തി​യ പ്ര​തി​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും എ​ത്തി​യ ക്രൈം​ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി. ഡോ​ക്ട​റു​ടെ പേ​രി​ൽ കേ​സു​ണ്ടെ​ന്നും ഒ​പ്പം വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രെ​യും ഡോ​ക്ട​റെ​യും ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി കു​മ​ളി​യി​ൽ എ​ത്തി​ച്ച​ശേ​ഷം ഡോ​ക്ട​റു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന 50,000 രൂ​പ വാ​ങ്ങി​ച്ച​ശേ​ഷം…

Read More

കാ​വ​ലാ​യ് ക​രു​ത​ലാ​യ് കാ​രു​ണ്യ​മാ​യ്… ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രേ​യും പോ​ലീ​സി​നേ​യും പ്ര​കീ​ർ​ത്തി​ച്ച് മ്യൂ​സി​ക് ആ​ൽ​ബം; പാടിയത് ക്രൈംബ്രാഞ്ച്മേധാവി

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മ​ഹാ​മാ​രി​കാ​ല​ത്തെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും സേ​വ​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ച് കൊ​ണ്ടുള്ള ​മ്യൂ​സി​ക്ക​ൽ ആ​ൽ​ബം പു​റ​ത്തി​റ​ങ്ങി. യു ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ഗാ​ന​ങ്ങ​ളു​ടെ പ്ര​കാ​ശ​നം ന​ട​ന്ന​ത്.ഈ ​ആ​ൽ​ബ​ത്തി​ലെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി എ​സ്. ശ്രീ​ജി​ത്തും ഡോ. ​അ​ഞ്ജ​ലി സു​കു​മാ​റു​മാ​ണ്. നി​ര​വ​ധി ആ​ൽ​ബ​ങ്ങ​ൾ​ക്ക് ഗാ​ന​ര​ച​ന നി​ർ​വ​ഹി​ച്ചി​ട്ടു​ള്ള തൃ​ശൂ​ർ സി​റ്റി ക്രൈം​ബ്രാ​ഞ്ച് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ രാ​ജേ​ഷ് തെ​ക്കി​നേ​ഴ​ത്താ​ണ് ഗാ​ന​ങ്ങ​ൾ ര​ചി​ച്ച​ത്. പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ലും രോ​ഗ​ദു​രി​ത​കാ​ല​ത്തും പോ​ലീ​സും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും കാ​ട്ടി​യ സേ​വ​ന​ങ്ങ​ളാ​ണ് പ്ര​തി​പാ​ദി​ക്കു​ന്ന​ത്. ഇ​വ​രാ​ണ് ന​മ്മു​ടെ കാ​വ​ൽ​ക്കാ​ർ എ​ന്ന സ​ന്ദേ​ശം ന​ൽ​കു​ന്ന​താ​ണ് ആ​ൽ​ബം. കാ​വ​ലാ​യ് ക​രു​ത​ലാ​യ് കാ​രു​ണ്യ​മാ​യ് എ​ന്ന ഗാ​ന​മാ​ണ് എ​ഡി​ജി​പി ശ്രീ​ജി​ത്ത് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. വി.​ജെ.​ഹി​മ​ഗി​രി സം​ഗീ​തം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ഈ ​ആ​ൽ​ബ​ത്തി​ന്‍റെ നി​ർ​മ്മാ​ണം അ​ബ്ര എ​ച്ച് മ്യൂ​സി​ക് ക​ന്പ​നി​ക്ക് വേ​ണ്ടി റ​ഷീ​ദ് ആ​ണ്.

Read More

കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ട​ൽ​ക്ക​ര​യി​ൽ ;  മൃതദേഹത്തിലെ വസ്ത്രങ്ങളും ആഭരണങ്ങളും നഷ്ടപ്പെട്ട നിലയിൽ; ദുരൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ

വി​ഴി​ഞ്ഞം: കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ട​ൽ​ക്ക​ര​യി​ൽ ക​ണ്ടെ​ത്തി. മ​ര​ണ​ത്തി​ൽ ദുരൂ​ഹ​ത​യെ​ന്ന് ബ​ന്ധു​ക്ക​ൾ. പൂ​വാ​ർ എ​രി​ക്ക​ലു​വി​ള എ​മി​ൽ​ഡാ​ലാ​ന്‍റി​ൽ എ​മി​ൽ​ഡ (60) ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ ഏ​ഴ​ര​യോ​ടെ പൂ​വാ​ർ പൊ​ഴി​ക്ക​ര​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​വി​വാ​ഹി​ത​യാ​യ എ​മി​ൽ​ഡ സ​ഹോ​ദ​ര​ന്‍റെ മ​ക്ക​ളോ​ടൊ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് എ​മി​ൽ​ഡ​യെ കാ​ണാ​താ​യ വി​വ​രം ബ​ന്ധു​ക്ക​ൾ അ​റി​യു​ന്ന​ത്. സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് വീ​ട്ടി​ൽ നി​ന്ന് ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ അ​പ്പു​റ​ത്തു​ള്ള ക​ട​ൽ​ക്ക​ര​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​ മൃ​ത​ദേ​ഹ​ത്തി​ൽ വ​സ്ത്ര​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്ന​തും ആ​ഭ​ര​ണ​ങ്ങ​ൾ കാ​ണാ​താ​യ​തും സം​ശ​യ​ത്തി​നി​ട​വ​രു​ത്തി. പൂ​വാ​ർ തീ​ര​ദേ​ശ പോ​ലീ​സ് എ​ത്തി ഇ​ൻ​ക്വി​സ്റ്റ് ത​യാ​റാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. ​കോ​സ്റ്റ​ൽ സി​ഐ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ മു​ങ്ങി​മ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.​എ​ന്നാ​ൽ മൃ​ത​ശ​രീ​ര​ത്തി​ൽ ക​ണ്ട ചെ​റി​യ മു​റി​വു​ക​ളു​ടെ​യും മ​റ്റും ദു​രൂ​ഹ​ത നീ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. എ​പ്പോ​ഴും ക​ണ്ണ​ട ധ​രി​ക്കു​ന്ന എ​മി​ൽ…

Read More

രഹസ്യ വിവരം കൃത്യമായി; ബേ​ക്ക​റി​യു​ടെ മ​റ​വി​ൽ വ്യാർഥികളെ കേന്ദ്രീകരിച്ച് ക​ഞ്ചാ​വ് വിൽപന നടത്തിയ ദിലീപിനെ കുടുക്കി പോലീസ്

വി​തു​ര :വി​തു​ര തൊ​ളി​ക്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വും പാ​ൻ​മ​സാ​ല​യും മ​റ്റ് ല​ഹ​രി​വ​സ്തു​ക്ക​ളും വി​ൽ​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന സം​ഘ​ത്തി​ലെ ര​ണ്ടാം പ്ര​തി അ​റ​സ്റ്റി​ൽ. വി​തു​ര മു​ള​ക്കോ​ട്ടു​ക​ര ആ​സി​യ മ​ൻ​സി​ൽ ദി​ലീ​പ് ( 43)ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഒ​ന്നാം പ്ര​തി​യാ​യ വി​തു​ര മു​ള​ക്കോ​ട്ടു​ക​ര താ​ഹി​റ മ​ൻ​സി​ലി​ൽ ഷ​ഫീ​ഖ് ( 36 ) പോ​ലീ​സി​നെ ക​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.​വി​തു​ര ച​ന്ത​മു​ക്ക് ജം​ഗ്ഷ​നി​ൽ പ്ര​തി​ക​ൾ ന​ട​ത്തി​വ​ന്നി​രു​ന്ന ബേ​ക്ക​റി​യു​ടെ മ​റ​വി​ലാ​ണ് ക​ഞ്ചാ​വും ല​ഹ​രി​വ​സ്തു​ക്ക​ളും വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യെ പ​റ്റി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ട​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് 100 പാ​ക്ക​റ്റ് പാ​ൻ​മ​സാ​ല പി​ടി​ച്ചെ​ടു​ത്ത​ത് .തു​ട​ർ​ന്ന് പ്ര​തി​ക​ളു​ടെ മു​ള​ക്കോ​ട്ടു​ക​ര​യി​ലു​ള്ള വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഒ​ന്നാം പ്ര​തി​യു​ടെ വീ​ട്ടി​ൽ നി​ന്നും 200 ഗ്രാം ​ക​ഞ്ചാ​വും 250 പാ​ക്ക​റ്റ് പാ​ൻ​മ​സാ​ല​യും പി​ടി​ച്ചെ​ടു​ത്ത​ത്. ദി​ലീ​പി​ന്‍റെ വീ​ട്ടി​ലെ പ​രി​ശോ​ധ​ന​യി​ൽ ക​ഞ്ചാ​വും പാ​ൻ​മ​സാ​ല​യും പി​ടി​ച്ചെ​ടു​ത്തു. വി​തു​ര സി ​ഐ…

Read More

പോ​ലീ​സി​നെ വ​ട്ടം​ചു​റ്റി​ച്ച്  പ​തി​നാ​ലു​കാ​രി​യു​ടെ നാ​ടു​വി​ട​ൽ; വിഴിഞ്ഞത്തെ പെൺകുട്ടി ചെന്നൈയിലെത്തിയപ്പോൾ പണിപാളി, പിന്നെ സംഭവിച്ചത്

വി​ഴി​ഞ്ഞം: വീ​ടു​വി​ട്ടി​റ​ങ്ങി​യ പ​തി​നാ​ലു​കാ​രി പോ​ലീ​സി​നെ​യും നാ​ട്ടു​കാ​രെ​യും വ​ട്ടം ചു​റ്റി​ച്ചു. ക​ളി​യി​ക്കാ​വി​ള, നാ​ഗ​ർ​കോ​വി​ൽ വ​ഴി ചെ​ന്നൈ​ക്ക് വ​ണ്ടി ക​യ​റി​യ വി​ദ്യാ​ർ​ഥി​നി വൈ​കു​ന്നേ​ര​ത്തോ​ടെ ഒ​രു ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ൽ അ​ഭ​യം തേ​ടി​യ​തോ​ടെ ഒ​രു പ​ക​ൽ മു​ഴു​വ​ൻ നീ​ണ്ടു നി​ന്ന ആ​കാം​ഷ​യ്ക്കും അ​നി​ശ്ചി​ത​ത്വ​ത്തി​നും വി​രാ​മ​മാ​യി. വി​ഴി​ഞ്ഞം സ്വ​ദേ​ശി​നി​യാ​യ പ​തി​നാ​ലു​കാ​രി​യാ​ണ് അ​ധി​കൃ​ത​രെ ഒ​രു ദി​വ​സം​വെ​ള്ളം കു​ടി​പ്പി​ച്ച​ത്.​ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യോ​ടെ കാ​ണാ​താ​യ കു​ട്ടി​യെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ വി​ഴി​ഞ്ഞം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കൂ​ടാ​തെ വാ​ട്സ് ആ​പ് കൂ​ട്ടാ​യ്മ​ക​ളു​ടെ സ​ഹാ​യ​വും ബ​ന്ധു​ക്ക​ൾ തേ​ടി​യി​രു​ന്നു. വി​ഴി​ഞ്ഞം പോ​ലീ​സ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക ടീ​മും രൂ​പീ​ക​രി​ച്ചു.​ ത​മി​ഴ്നാ​ട്ടി​ലെ ഏ​ർ​വാ​ടി ,ആ​റ്റി​ൻ​ക​ര പ​ള്ളി എ​ന്നി​ങ്ങ​നെ​യു​ള്ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ൻ​പ് പോ​യി​രു​ന്ന​താ​യും കു​ട്ടി അ​ങ്ങോ​ട്ട് പോ​യി​രി​ക്കാ​മെ​ന്ന വീ​ട്ടു​കാ​രു​ടെ സം​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ഴി​ഞ്ഞം പോ​ലീ​സ് രാ​വി​ലെ ത​ന്നെ അ​ങ്ങോ​ട്ട് തി​രി​ച്ചു.​ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ളി​യി​ക്കാ​വി​ള കേ​ന്ദ്രി​ക​രി​ച്ചും നി​രീ​ക്ഷ​ണം തു​ട​ർ​ന്നു.​എ​ന്നാ​ൽ വി​ഴി​ഞ്ഞ​ത്തു​നി​ന്ന് ക​ളി​യി​ക്കാ​വി​ള വ​ഴി…

Read More

മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ൽ ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഫ​യ​ലു​ക​ൾ;വിവരം അറിയിച്ചപ്പോൾ സ്റ്റേഷനിൽ നിന്നും കിട്ടിയ മറുപടി കേട്ടോ! ക​ണ്ടെത്തിയത് ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നു നാ​ട്ടു​കാ​രും

കാ​ട്ടാ​ക്ക​ട : സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലെ മാ​ലി​ന്യ നി​ക്ഷേ​പ​ത്തോ​ടൊ​പ്പം കൊ​ല്ലം ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഫ​യ​ലു​ക​ളും വി​വി​ധ രേ​ഖ​ക​ളു​ടെ ഫ​യ​ൽ കോ​പ്പി​ക​ളും ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മേ​പ്പൂ​ക്ക​ട താ​ലൂ​ക്ക് ആ​ശു​പ​ത്രി റോ​ഡി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ലോ​റി​യി​ൽ മാ​ലി​ന്യം കൊ​ണ്ട് ത​ള്ളി​യ​ത്.​ നാ​ട്ടു​കാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ലി​ന്യ​ത്തോ​ടൊ​പ്പം കി​ട​ന്ന പേ​പ്പ​ർ കെ​ട്ടി​ൽ ഇ​ര​വി​പു​രം സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള വി​വി​ധ ഫ​യ​ലു​ക​ളു​ടെ കോ​പ്പി​യും ക​ണ്ടെ​ത്തി. മു​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ പു​റ​പ്പെ​ടു​വി​ച്ച ഉത്തരവുകളും, വി​ജി​ല​ൻ​സ് മെ​സേ​ജു​ക​ളു​ടെ ഫ​യ​ൽ, കൊ​ല്ലം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഇ​ര​വി​പു​രം സ്റ്റേ​ഷ​നി​ൽ നി​ന്ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ടു​ക​ളു​ടെ കോ​പ്പി എ​ന്നി​വ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. 2018- 19 ലെ ​രേ​ഖ​ക​ൾ ആ​ണെ​ങ്കി​ലും പോ​ലീ​സ് വ​കു​പ്പി​ൽ മാ​ത്രം കൈ​മാ​റു​ന്ന രേ​ഖ​ക​ൾ മാ​ലി​ന്യ കൂ​മ്പാ​ര​ത്തി​ൽ ക​ണ്ട​ത് ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു . മാ​ലി​ന്യ നി​ക്ഷേ​പം അ​റി​ഞ്ഞു എ​ത്തി​യ പാ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ…

Read More

ഇ​ന്ത്യ​ൻ മു​ൻ ഹോ​ക്കി ടീം ​ക്യാ​പ്റ്റൻ ച​ര​ണ്‍​ജി​ത് സിം​ഗ് ഓ​ർ​മ​യാ​യി

  സിം​ല: ഇ​ന്ത്യ​ൻ മു​ൻ ഹോ​ക്കി ടീം ​ക്യാ​പ്റ്റ​നും ഇ​തി​ഹാ​സ​താ​ര​വു​മാ​യി​രു​ന്ന ച​ര​ണ്‍​ജി​ത് സിം​ഗ് (90) അ​ന്ത​രി​ച്ചു. 1964ലെ ​ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​ട​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ഞ്ചു വ​ർ​ഷ​മാ​യി കി​ട​പ്പി​ലാ​യി​രു​ന്നു. ജന്മനാ​ടാ​യ ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ഉ​ന​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഇ​ന്ത്യ​ൻ ഹോ​ക്കി​യു​ടെ സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തി​ൽ ക​ളി​ച്ച ച​ര​ണ്‍​ജി​ത് ര​ണ്ട് ഒ​ളി​ന്പി​ക്സു​ക​ളി​ലാ​ണ് ക​ളി​ച്ച​ത്. 1960ലെ ​റോം ഒ​ളി​ന്പി​ക്സി​ൽ വെ​ള്ളി നേ​ടി​യ ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു. 1962ൽ ​ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ വെ​ള്ളി നേ​ടി​യ​പ്പോ​ഴും ടീ​മി​ലു​ണ്ടാ​യി​രു​ന്നു. ക​ളി​ക്ക​ള​ത്തി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷം അ​ദ്ദേ​ഹം സിം​ല​യി​ലെ ഹി​മാ​ച​ൽ​പ്ര​ദേ​ശ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.

Read More

രവി ബി​ഷ്നോ​യ് ഇന്ത്യൻ ടീമിൽ

  മും​ബൈ: വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ നി​ശ്ചി​ത ഓ​വ​ർ ക്രി​ക്ക​റ്റി​നു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു.വേ​ണ്ട​ത്ര ഭാ​വ​നാ സ​ന്പ​ന്ന​ത​യോ​ടെ അ​ല്ല സെ​ല​ക്ട​ർ​മാ​ർ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന വാ​ദം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ജ​സ്പ്രീ​ത് ബും​റ, ര​വീ​ന്ദ്ര ജ​ഡേ​ജ, മു​ഹ​മ്മ​ദ് ഷ​മി, ഹാ​ർ​ദി​ക് പാ​ണ്ഡ്യ തു​ട​ങ്ങി​യ​വ​രി​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ​യു​ടെ ഏ​ക​ദി​ന, ട്വ​ന്‍റി-20 ടീ​മു​ക​ളെ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ക​ദി​ന​ത്തി​ൽ ഐ​സി​സി റാ​ങ്കിം​ഗി​ൽ എ​ട്ടാം സ്ഥാ​ന​ത്തും ട്വ​ന്‍റി-20​യി​ൽ 10-ാം സ്ഥാ​ന​ത്തു​മു​ള്ള വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രേ ചു​രു​ങ്ങി​യ​ത് ബാ​റ്റിം​ഗി​ൽ ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താ​മാ​യി​രു​ന്നു എ​ന്ന് ക്രി​ക്ക​റ്റ് നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്നു. വി​രാ​ട് കോ‌‌​ഹ്‌​ലി​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച് ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദി​ന് പ്ലേ​യിം​ഗ് ഇ​ല​വ​ണി​ൽ സ്ഥാ​നം ന​ൽ​കാ​വു​ന്ന സാ​ഹ​ച​ര്യ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കി​ൽ​നി​ന്ന് മു​ക്ത​നാ​യ രോ​ഹി​ത് ശ​ർ​മ​യാ​ണ് ടീ​മി​നെ ന​യി​ക്കു​ക. യു​വ സ്പി​ന്ന​ർ ര​വി ബി​ഷ്ണോ​യി​ ദേ​ശീ​യ ടീ​മി​ൽ ഇ​താ​ദ്യ​മായി ഇ​ടം പി​ടി​ച്ചു. ഭു​വ​നേ​ശ്വ​ർ കു​മാ​റി​നെ ഏ​ക​ദി​ന ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ല, ട്വ​ന്‍റി-20 ടീ​മി​ലു​ണ്ട്. അ​തേ​സ​മ​യം, കു​ൽ​ദീ​പ് യാ​ദ​വ് ഏ​ക​ദി​ന…

Read More