ഇ​ന്ത്യ​ൻ മു​ൻ ഹോ​ക്കി ടീം ​ക്യാ​പ്റ്റൻ ച​ര​ണ്‍​ജി​ത് സിം​ഗ് ഓ​ർ​മ​യാ​യി

 

സിം​ല: ഇ​ന്ത്യ​ൻ മു​ൻ ഹോ​ക്കി ടീം ​ക്യാ​പ്റ്റ​നും ഇ​തി​ഹാ​സ​താ​ര​വു​മാ​യി​രു​ന്ന ച​ര​ണ്‍​ജി​ത് സിം​ഗ് (90) അ​ന്ത​രി​ച്ചു. 1964ലെ ​ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ൽ സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി​രു​ന്നു.

ഹൃ​ദ​യാ​ഘാ​ട​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ഞ്ചു വ​ർ​ഷ​മാ​യി കി​ട​പ്പി​ലാ​യി​രു​ന്നു. ജന്മനാ​ടാ​യ ഹി​മാ​ച​ൽ​പ്ര​ദേ​ശി​ലെ ഉ​ന​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ഇ​ന്ത്യ​ൻ ഹോ​ക്കി​യു​ടെ സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തി​ൽ ക​ളി​ച്ച ച​ര​ണ്‍​ജി​ത് ര​ണ്ട് ഒ​ളി​ന്പി​ക്സു​ക​ളി​ലാ​ണ് ക​ളി​ച്ച​ത്. 1960ലെ ​റോം ഒ​ളി​ന്പി​ക്സി​ൽ വെ​ള്ളി നേ​ടി​യ ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു. 1962ൽ ​ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ വെ​ള്ളി നേ​ടി​യ​പ്പോ​ഴും ടീ​മി​ലു​ണ്ടാ​യി​രു​ന്നു.

ക​ളി​ക്ക​ള​ത്തി​ൽ നി​ന്ന് വി​ര​മി​ച്ച ശേ​ഷം അ​ദ്ദേ​ഹം സിം​ല​യി​ലെ ഹി​മാ​ച​ൽ​പ്ര​ദേ​ശ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ഡ​യ​റ​ക്ട​റാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment