വളരെക്കുറച്ച് സിനിമകളിലൂടെത്തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ശിവദ. 2009ല്‍ പുറത്തിറങ്ങിയ ആന്തോളജി ചിത്രമായ കേരള കഫേയിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് ശിവദ അഭിനയ ജീവിതം ആരംഭിച്ചത്. ജയസൂര്യ നായകനായി എത്തിയ സു സു സുധി വാത്മീകം എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാളികളുടെ പ്രിയങ്കരിയായത്. അഭിനയത്തിനൊപ്പം തന്നെ മനോഹരമായ കുടുംബജീവിതവും നയിക്കുന്ന താരം കൂടിയാണ് ശിവദ. ഒരു മകളാണ് താരത്തിനുളളത്. എന്നാല്‍ ഇപ്പോള്‍ കല്ല്യാണം കഴിഞ്ഞത് കൊണ്ട് തന്നെവേണ്ട എന്ന് വെച്ച സിനിമകളുണ്ടെന്നും കുഞ്ഞുള്ളത് കൊണ്ട് ഒരു ചെറിയ കഥാപാത്രം ചെയ്യാന്‍ തന്നെ വിളിച്ചുവെന്നും പറയുകയാണ് ശിവദ. മലയാള സിനിമകളില്‍ ഞാന്‍ ബ്രേക്ക് എടുത്തിരുന്നെങ്കിലും ആ സമയത്ത് ഞാന്‍ തമിഴ് ചെയ്യുന്നുണ്ടായിരുന്നു. മലയാളം ഇല്ലെങ്കില്‍ തമിഴ് ചെയ്യും, തമിഴ് ഇല്ലെങ്കില്‍ മലയാളം ചെയ്യും എന്ന ഒരു ബാലന്‍സ് എപ്പോഴുമുണ്ട്. കല്ല്യാണം കഴിഞ്ഞതുകൊണ്ട് ഒരുപാട് കാര്യങ്ങള്‍ നേരിടേണ്ടി…
Read MoreDay: May 11, 2022
ഡബ്ബിംഗ് ഡബ്ബിംഗ് ഡബ്ബിംഗ്…i don’t like, i avoid it, but ഡബ്ബിംഗ് likes me, i can’t avoid…
അഖിൽ ആയാംകുടി ആ ശബ്ദമാണ് ഇപ്പോൾ ഹീറോ… കെജിഎഫിലെ ഹീറോ ആയ റോക്കി ഭായിയെക്കാൾ ഹീറോ പരിവേഷം ഇപ്പോൾ ആരാധകർ ഏറ്റവും കൂടുതൽ നൽകുന്നത് ആ ശബ്ദത്തിന്റെ ഉടമയ്ക്കാണ്. വയലൻസ്… വയലൻസ്… വയലൻസ് … എന്നു തുടങ്ങുന്ന റോക്കി ഭായിയുടെ മലയാളം ഡയലോഗിന് ജീവൻ നൽകിയ പറവൂർക്കാരൻ അരുൺ രാഷ്ട്രദീപികയോട് സംസാരിക്കുന്നു. മുൻകാലങ്ങളിലൊക്കെ മലയാളത്തിലേക്ക് മൊഴി മാറിയെത്തുന്ന അന്യഭാഷ സിനിമാ സംഭാഷണളിലെ കൃത്രിമത്വം പ്രേക്ഷകർക്ക് അരോചകമായിരുന്നു. എന്നാൽ ഇന്ന് ഒറിജിനലിനോട് കിടപിടിക്കുന്ന തരത്തിൽ മൊഴിമാറ്റപ്പെടുന്ന അന്യഭാഷാ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ വൻ വരവേൽപ്പാണ് ലഭിക്കുന്നത്. ഇതിനു പിന്നില്‍ നിരവധി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളുടെ കഠിനാധ്വാനമുണ്ട്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത് കെജിഎഫിലെ റോക്കി ഭായിയെ മലയാളക്കരയിൽ ആറാടിക്കുകയായിരുന്നു. ഡബ്ബിംഗ് ആർട്ടിസ്റ്റായ സി.എം. അരുൺ. കെജിഎഫ് കൂടാതെ നിരവധി അന്യഭാഷ ചിത്രങ്ങളിലെ താരങ്ങൾ മലയാളം സംസാരിക്കുന്നത് അരുണിന്റെ മനോഹരമായ ശബ്ദത്തിലൂടെയാണ്. കെജിഎഫ്…
Read Moreകാൻ ചലച്ചിത്രമേള റെഡ് കാർപറ്റിൽ നയൻതാരയും
ഫ്രാൻസിലെ ലോകപ്രശസ്തമായ കാൻ ചലച്ചിത്രമേളയുടെ ആദ്യദിനം റെഡ് കാർപ്പെറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും. ഇന്ത്യയുടെ പ്രതിനിധിസംഘത്തെ വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂർആണ് നയിക്കുക. ഈ മാസം 17നാണ് കാൻ ചലച്ചിത്രോത്സത്തിന് തിരശീല ഉയരുക. സംവിധായകൻ ശേഖർ കപൂർ, നടന്മാരായ അക്ഷയ് കുമാർ, നവാസുദ്ദീൻ സിദ്ദിഖി, മാധവൻ, നടിമാരായ നയൻതാര, പൂജ ഹെഡ്ഗെ, തമന്ന ഭാട്ടിയ, വാണി ത്രിപാഠി, സെൻസർബോർഡ് ചെയർമാൻ പ്രസൂൺ ജോഷി, സംഗീതസംവിധായകരായ എ.ആർ. റഹ്മാൻ, റിക്കി കെജ്, ഗായകൻ മമെ ഖാൻ, എന്നിവരാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിലുണ്ടാവുക.\ ഇന്ത്യൻ സിനിമയും സംസ്കാരവും മുൻനിർത്തിയുള്ള അവതരണങ്ങളുണ്ടാകും. ചലച്ചിത്രമേളയുടെ ഭാഗമായുള്ള ഫിലിം മാർക്കറ്റിൽ ആദ്യ ‘കൺട്രി ഓഫ് ഓണർ’ അംഗീകാരവും ഇന്ത്യയ്ക്കാണ്.
Read Moreകടല്‍ത്തീരത്ത് സ്വര്‍ണനിറത്തിലുള്ള രഥം ഒഴുകിയെത്തിയത് എവിടെനിന്ന് ! വീഡിയോ വൈറല്‍…
അസാനി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ കലുഷിതമായി തുടരുന്നതിനിടെ, ആന്ധ്രയില്‍ സ്വര്‍ണനിറത്തിലുള്ള രഥം കടല്‍ത്തീരത്തടിഞ്ഞത് കൗതുകമായി. ചൊവ്വാഴ്ച ശ്രീകാക്കുളം ജില്ലയില്‍ സുന്നപ്പള്ളി കടല്‍ത്തീരത്താണ് സ്വര്‍ണനിറത്തിലുള്ള രഥം ശ്രദ്ധയില്‍പ്പെട്ടത്. രഥം തീരത്തടിഞ്ഞതറിഞ്ഞ് നിരവധി ആളുകളാണ് കടല്‍ത്തീരത്ത് തടിച്ചുകൂടിയത്. തുടര്‍ന്ന് രഥം വലിച്ചു കരയ്ക്ക് കയറ്റി. സംഭവത്തെ കുറിച്ച് ഇന്റലിജന്‍സ് വിഭാഗത്തെ അറിയിച്ചതായി പോലീസ് അറിയിച്ചു. മറ്റേതെങ്കിലും രാജ്യത്ത് നിന്ന് ഒഴുകി എത്തിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കടല്‍ പ്രക്ഷുബ്ധമാണ്. ഇതിനെ തുടര്‍ന്ന് രഥം ഒഴുകിയെത്തിയതാകാമെന്നാണ് കരുതുന്നത്.
Read Moreകെ.വി. തോമസ് കമ്യൂണിസ്റ്റ് ആയിക്കഴിഞ്ഞു; പാർട്ടി പ്രവർത്തകരുടെ മനസുകളിൽ കെ.വി. തോമസ് ഇല്ലെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് ആയിക്കഴിഞ്ഞ കെ.വി.തോമസ് പാർട്ടി പ്രവർത്തകരുടെ മനസുകളിൽ ഇല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ട്വന്റി ട്വന്റിക്ക് ഇടതുപക്ഷത്തോട് അരിശമുണ്ടെന്നും അതുകൊണ്ടുതന്നെ ട്വന്റി ട്വന്റിയുടെ വോട്ടുകൾ കോൺഗ്രസിനു ലഭിക്കുമെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കൊച്ചിയിലെ എല്ലാ വികസന പദ്ധതികളേയും എതിർത്തവരാണ് സിപിഎമ്മുകാർ. അവരാണ് യഥാർഥ വികസന വിരോധികൾ. കേരളത്തെ സംബന്ധിച്ച് കെ റെയിൽ കൊല റെയിലാണെന്നും അതിനെതിരെയുള്ള ജനവിധി തൃക്കാക്കരയിലുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Moreഷി ജിന്‍പിങിന് ‘തലയ്ക്ക് അസുഖം’ ! ശസ്ത്രക്രിയയ്ക്കു പകരം പാരമ്പര്യ ചികിത്സയില്‍ വിശ്വാസം അര്‍പ്പിച്ച് ചൈനീസ് പ്രസിഡന്റ്…
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ തലച്ചോറില്‍ ഗുരുതര രോഗം ബാധിച്ചതായി റിപ്പോര്‍ട്ട്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ ദുര്‍ബലമാകുകയും ചുരുങ്ങുകയും ചെയ്യുന്ന സെറിബ്രല്‍ അന്യൂറിസം എന്ന ഗുരുതര രോഗം ബാധിച്ച് 2021 അവസാനം മുതല്‍ അദ്ദേഹം ചികിത്സയിലാണെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശസ്ത്രക്രിയയ്ക്ക് പകരം പരമ്പരാഗത ചൈനീസ് മരുന്നുകളെയാണ് അദ്ദേഹം ആശ്രയിക്കുന്നതെന്നും ഷി തീര്‍ത്തും അവശനനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജിന്‍പിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ഷി ചിന്‍പിങ് ബോധപൂര്‍വം വിട്ടുനിന്നിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ബെയ്ജിംഗില്‍ നടന്ന ശൈത്യകാല ഒളിംപിക്സ് ആണ് അടുത്തകാലത്ത് അദ്ദേഹം പങ്കെടുത്ത പൊതുപരിപാടി. 2020 ഒക്ടോബറില്‍ ഷെന്‍ഷെനില്‍ നടന്ന ചടങ്ങിനിടെ വളരെ ക്ഷീണിതനായി കാണപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച് ഊഹാപോഹങ്ങള്‍…
Read Moreസംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; വേനൽ മഴപ്പെയ്ത്ത് ശരാശരിക്കും മുകളിൽ
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അസാനി ചുഴലിക്കാറ്റ് ഇന്ന് ദുർബലമായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്നൽകിയിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംസ്ഥാനത്ത് ഇന്നലെ രാത്രി മുതൽ ശക്തമായ മഴയാണ്. കോട്ടയം ജില്ലയില്‍ രാത്രി ശക്തമായ മഴയാണ് പെയ്തത്. മീനച്ചിലാര്‍ പലയിടങ്ങളിലും കരകവിഞ്ഞു. തീക്കോയി, പൂഞ്ഞാര്‍, തെക്കേക്കര പഞ്ചായത്ത് പരിധികളിലാണ് ശക്തമായ മഴ ലഭിച്ചത്. ഈരാറ്റുപേട്ട ടൗണ്‍ കോസ് വേ, കോളേജ് പാലം എന്നിവിടങ്ങളില്‍ ജലനിരപ്പ് പാലം തൊട്ടു. പുലര്‍ച്ചെ 2 മണിയോടെയാണ് മഴയ്ക്ക് ശമനം ഉണ്ടായത്. തൃശൂരിൽ മഴ തുടരുകയാണ്. മേയ് അവസാനിക്കാൻ മൂന്നാഴ്ചയോളം ബാക്കി നിൽക്കുന്പോഴാണ് പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിൽ…
Read Moreമതവിദ്വേഷ പ്രസംഗം: പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
കൊച്ചി: മതവിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച ശേഷവും കുറ്റം ആവര്‍ത്തിച്ച സംഭവത്തില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മതവിദ്വേഷം ഉണ്ടാക്കുന്ന ഭാഗങ്ങള്‍ ഒന്നും പ്രസംഗത്തില്‍ ഇല്ലെന്ന് ഹര്‍ജിയില്‍ പി.സി. ജോര്‍ജ് പറയുന്നു. തിരുവനന്തപുരത്തെ കേസില്‍ ജാമ്യം റദ്ദാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ് പുതിയ കേസ്. അഭിപ്രായ സ്വാതന്ത്ര്യത്തെ കേസ് കൊണ്ട് തടയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അറസ്റ്റ് തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. തൃക്കാക്കര മണ്ഡലത്തിലെ വെണ്ണലയില്‍ ഞായറാഴ്ച വൈകുന്നേരം ഒരു പരിപാടിക്കിടെ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ പാലാരിവട്ടം പോലീസ് സ്വമേധയായാണ് കേസെടുത്തത്. ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ ഐപിസി 153 എ, 259 വകുപ്പുകള്‍ പ്രകാരമാണ് കേസ്. സമുദായ സ്പര്ധയുണ്ടാക്കല്, മനഃപൂര്‍വമായി മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കോടതിക്കും ആഭ്യന്തര വകുപ്പിനും റിപ്പോര്‍ട്ട് അയച്ചു.…
Read Moreമെട്രോ തൂണിനിടയില്‍ കഞ്ചാവ് ചെടി; പൂന്തോട്ടം പരിപാലിക്കുന്നവരെ ചോദ്യം ചെയ്യും; ചെടി കസ്റ്റഡിയിലെടുത്ത് എക്സൈസ് സംഘം
കൊച്ചി: മെട്രോ പില്ലറുകള്‍ക്കിടയിലെ പൂന്തോട്ടത്തില്‍ രാജമല്ലിക്കൊപ്പം കഞ്ചാവുചെടി കണ്ടെത്തിയ സംഭവത്തില്‍ പൂന്തോട്ടം പരിപാലിക്കുന്ന ജീവനക്കാരെ എക്സൈസ് സംഘം ചോദ്യം ചെയ്യും. ആരെങ്കിലും മനഃപൂര്‍വം കഞ്ചാവു ചെടി നട്ടുവളര്‍ത്തിയതാണോയെന്ന് അന്വേഷിക്കുന്നുണ്ട്. പരിസരത്തെ സിസിടിവി ഉള്‍പ്പെടെയുള്ളവയും പരിശോധിക്കും. കഴിഞ്ഞദിവസം രാത്രി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം എക്സൈസ് സിഐ അന്‍വര്‍ സാദത്തും സംഘവും പാലാരിവട്ടം ട്രാഫിക് സിഗ്നലിനു സമീപം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 516-517 പില്ലറുകള്‍ക്കിടയില്‍ ചെടികള്‍ നട്ടുവളര്‍ത്താന്‍ അനുവദിച്ച സ്ഥലത്തായിരുന്നു നാലുമാസം വളര്‍ച്ചയുള്ള കഞ്ചാവ് ചെടി. 130 സെന്റിമീറ്ററോളം ഉയരവും 31 ശിഖരങ്ങളും ചെടിക്കുണ്ട്. ചെടി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. മെട്രോ മീഡിയനിലെ പൂന്തോട്ടങ്ങളുടെ പരിപാലനം രാത്രിയാണ് നടക്കാറുള്ളത്.
Read Moreനടിയെ ആക്രമിച്ച കേസ്; തുടരന്വേഷണ പുരോഗമനത്തിന് മഞ്ജുവാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും; കാവ്യയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം
കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നു സൂചന. ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയും കേസിലെ സാക്ഷിയുമായ നടി കാവ്യ മാധവനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ കാവ്യയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്റെ ഭാഗമായി പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിലെ കാവ്യ മാധവന്റെ ലോക്കറുകള്‍ തുറന്ന് അന്വേഷണ സംഘം പരിശോധന നടത്തി. ഇന്നലെ രാവിലെയും വൈകിട്ടുമായി രണ്ട് പോലീസ് സംഘങ്ങളാണ് ബാങ്കിലെത്തി പരിശോധന നടത്തിയത്. കേസിലെ പ്രതി നടന് ദിലീപിന്റെ നിര്‍ദേശപ്രകാരം കാവ്യയുടെ പേരില്‍ തുറന്ന ലോക്കറാണു പരിശോധിച്ചതെന്നു ബാങ്ക് ജീവനക്കാര്‍ സ്ഥിരീകരിച്ചു. ആക്രമിക്കപ്പെട്ട നടിയുമായി സാമ്പത്തിക ഇടപാടുകള്‍ മുമ്പ് നടന്നിട്ടുണ്ടെന്നും ഇതിന്റെ പേരിലുള്ള പ്രശ്നങ്ങളും സംഭവത്തിന് കാരണമായെന്നും അന്വേഷണസംഘം വിലയിരുത്തുന്നുണ്ട്.…
Read More