മെ​ട്രോ തൂ​ണി​നി​ട​യി​ല്‍ ക​ഞ്ചാ​വ് ചെ​ടി;  പൂ​ന്തോ​ട്ടം പ​രി​പാ​ലി​ക്കു​ന്ന​വ​രെ ചോ​ദ്യം ചെ​യ്യും; ചെടി കസ്റ്റഡിയിലെടുത്ത്  എക്സൈസ് സംഘം


കൊ​ച്ചി: മെ​ട്രോ പി​ല്ല​റു​ക​ള്‍​ക്കി​ട​യി​ലെ പൂ​ന്തോ​ട്ട​ത്തി​ല്‍ രാ​ജ​മ​ല്ലി​ക്കൊ​പ്പം ക​ഞ്ചാ​വു​ചെ​ടി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പൂ​ന്തോ​ട്ടം പ​രി​പാ​ലി​ക്കു​ന്ന ജീ​വ​ന​ക്കാ​രെ എ​ക്‌​സൈ​സ് സം​ഘം ചോ​ദ്യം ചെ​യ്യും.

ആ​രെ​ങ്കി​ലും മ​നഃ​പൂ​ര്‍​വം ക​ഞ്ചാ​വു ചെ​ടി ന​ട്ടു​വ​ള​ര്‍​ത്തി​യ​താ​ണോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പ​രി​സ​ര​ത്തെ സി​സി​ടി​വി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​യും പ​രി​ശോ​ധി​ക്കും.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം എ​ക്സൈ​സ് സി​ഐ അ​ന്‍​വ​ര്‍ സാ​ദ​ത്തും സം​ഘ​വും പാ​ലാ​രി​വ​ട്ടം ട്രാ​ഫി​ക് സി​ഗ്‌​ന​ലി​നു സ​മീ​പം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

516-517 പി​ല്ല​റു​ക​ള്‍​ക്കി​ട​യി​ല്‍ ചെ​ടി​ക​ള്‍ ന​ട്ടു​വ​ള​ര്‍​ത്താ​ന്‍ അ​നു​വ​ദി​ച്ച സ്ഥ​ല​ത്താ​യി​രു​ന്നു നാ​ലു​മാ​സം വ​ള​ര്‍​ച്ച​യു​ള്ള ക​ഞ്ചാ​വ് ചെ​ടി.

130 സെ​ന്റി​മീ​റ്റ​റോ​ളം ഉ​യ​ര​വും 31 ശി​ഖ​ര​ങ്ങ​ളും ചെ​ടി​ക്കു​ണ്ട്. ചെ​ടി എ​ക്‌​സൈ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മെ​ട്രോ മീ​ഡി​യ​നി​ലെ പൂ​ന്തോ​ട്ട​ങ്ങ​ളു​ടെ പ​രി​പാ​ല​നം രാ​ത്രി​യാ​ണ് ന​ട​ക്കാ​റു​ള്ള​ത്.

Related posts

Leave a Comment