എം. ജോസ് ജോസഫ് ആലപ്പുഴ: കൊല്ലത്ത് മങ്കി പോക്സ് സ്ഥിരീകരിച്ചയാൾ സഞ്ചരിച്ച വിമാനത്തിൽ ഉണ്ടായിരുന്ന ആലപ്പുഴ സ്വദേശികൾ നിരീക്ഷണത്തിൽ. എന്നാൽ ജില്ലയിൽ ആശങ്കപ്പെടാനൊന്നുമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ദീപികയോട് പറഞ്ഞു. മഴക്കാലജന്യരോഗങ്ങളും ജീവിതശൈലീ രോഗങ്ങളും കുട്ടികൾക്കിടയിൽ ഉണ്ടാവുന്ന പകർച്ചപ്പനികളുമൊക്കെയാണ് ശ്രദ്ധിക്കേണ്ടത്. കൊതുക് പെരുകുന്നതും രോഗപ്രതിരോധശേഷി കുറയുന്നതും മഴക്കാലത്താണ്. പകര്‍ച്ചവ്യാധികള്‍ സൂക്ഷിക്കണം വെള്ളക്കെട്ടും മഴയും തണുത്ത അന്തരീക്ഷവും പകര്‍ച്ചവ്യാധികള്‍ വരുത്തുന്നു. ചുമയും കഫക്കെട്ടും പനിയിലേക്കു നയിക്കും. ഏതുതരം പനിയെന്ന് സ്വയം മനസിലാക്കാൻ ശ്രമിക്കരുത്. വെള്ളക്കെട്ടിൽ കൊതുക് പെരുകി മലേറിയ, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി പോലുള്ള മാരക അസുഖങ്ങള്‍ പകരാതെ നോക്കണം. വെള്ളത്തിലൂടെ പകരുന്ന കോളറയും ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന ടൈഫോയ്ഡും അപകടകാരികളാണ്. വൃത്തിയില്ലായ്മയും മലിനവെള്ളവും ഇവയ്ക്ക് കാരണമാകാം. മഞ്ഞപ്പിത്തവും വെള്ളത്തിലൂടെ പകരുന്നു. ഹെപ്പറ്റൈറ്റിസ് എ, ഇ രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചകള്‍ക്കു ശേഷം പനി, ശരീരവേദന, ഛര്‍ദി, ശരീരത്തില്‍…
Read MoreDay: July 20, 2022
ആശുപത്രിയിലെ സീലിംഗ് അടര്‍ന്നുവീണു! സീലിംഗിനോടൊപ്പം ചത്തമരപ്പട്ടിയും; ഒഴിവായതു വന്‍ദുരന്തം
ഹരിപ്പാട്: ആശുപത്രിയിലെ സീലിംഗ് അടര്‍ന്നുവീണു. വന്‍ദുരന്തം ഒഴിവായി. കഴിഞ്ഞദിവസം രാത്രിയിലാണ് ആശുപത്രിയിലെ സീലിംഗ് നിലം പതിച്ചത്. വീയപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ സീലിംഗാണ് അടർന്നു വീണത്. രോഗികളുടെ കാത്തിരിപ്പു കേന്ദ്രത്തിലെ കസേരയിലേക്ക് വീണ സീലിംഗിനോടൊപ്പം ചത്തമരപ്പട്ടിയും, മരച്ചില്ലകളുമുണ്ടായിരുന്നു. രാത്രിയിലായതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. ദിവസങ്ങള്‍ക്ക് മുമ്പേ ആശുപത്രിയില്‍ ദുര്‍ഗന്ധം വമിക്കുന്നതായി ജീവനക്കാര്‍ പരാതിപ്പെട്ടിരുന്നു. സീലിംഗിനുള്ളില്‍ നിന്നുമാണ് ദുര്‍ഗന്ധം വമിക്കുന്നതെന്ന് മനസിലാക്കിയ പഞ്ചായത്ത് ഭരണ സമിതി സീലിംഗ് അഴിച്ചുമാറ്റാന്‍ തീരുമാനിച്ചിരിക്കെയാണ് സീലിംഗ് നിലംപതിച്ചത്. ചത്തമരപ്പെട്ടിയെ പഞ്ചായത്ത് അംഗം ജഗേഷ് എടുത്തുമാറ്റി. 60 ലക്ഷം രൂപക്ക് പണികഴിപ്പിച്ച കെട്ടിടത്തിന്റെ മേല്‍ക്കൂര കോണ്‍ക്രീറ്റ് ചെയ്യണമെന്ന് വ്യവസ്ഥയുണ്ടായിട്ടും കരാറുകാരന് കോണ്‍ക്രീറ്റ് ചെയ്യാതെ കെട്ടിടം പണി പൂര്ത്തീകരിക്കുകയായിരുന്നെന്നാണ് ആക്ഷേപം. പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രന്, വൈസ്പ്രസിഡന്റ് പി.എ. ഷാനവാസ്, ആരോഗ്യവിദ്യാഭ്യാസ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് രഞ്ജിനി ചന്ദ്രന്, മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് ഇജാസ് ഖാന് എന്നിവരുടെ നേതൃത്വത്തില്‍ സീലിംഗ്…
Read Moreതനിച്ചുതാമസിക്കുന്ന വയോധികയുടെ കാതുപറിച്ചെടുത്ത് പട്ടാപ്പകല്‍ കമ്മല്‍ കവര്‍ന്നു ! ഒരു ചെവി അറ്റു പോയി
തനിച്ച് താമസിക്കുന്ന വയോധികയുടെ കാതുപറിച്ച് പട്ടാപ്പകല്‍ സ്വര്‍ണ കമ്മല്‍ കവര്‍ന്നു. അമ്പലപ്പുഴ കോമന കണ്ടംചേരിയില്‍ ഗൗരി (90)യാണ് അക്രമത്തിന് ഇരയായത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. പൂട്ടിയിട്ടിരുന്ന വാതിലുകള്‍ കുത്തിത്തുറന്ന് മുറിക്കുള്ളില്‍ പ്രവേശിച്ച മോഷ്ടാവ് ഉറങ്ങിക്കിടന്ന ഗൗരിയുടെ കാതില്‍ കിടന്ന കമ്മലുകള്‍ പറിച്ചെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഒരു ചെവി അറ്റുപോയി. വയോധിക ബഹളം വച്ചതിനെത്തുടര്‍ന്ന് മോഷ്ടാവ് തൊട്ടടുത്ത മതില് ചാടി ഓടി രക്ഷപ്പെട്ടു. അവശയായ വയോധിക രക്തമൊലിപ്പിച്ച് തൊട്ടടുത്ത വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോഴാണ് അയല്‍ക്കാര്‍ സംഭവമറിയുന്നത്. തുടര്‍ന്ന് അമ്പലപ്പുഴ ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
Read Moreഇങ്ങനെ ഒന്നു ചെയ്തു നോക്കൂ, തെങ്ങ് നല്ല കായ്ഫലം തരും..! തൈ നടുമ്പോള്‍ സ്വീകരിക്കേണ്ട ചില ശാസ്ത്രീയ രീതികള്‍ അറിയാം
വേനല്‍ മഴ നന്നായി ലഭിക്കുന്നതിനാല്‍ മിക്ക കര്‍ഷകരും തെങ്ങിന് തൈ നടാനുള്ള തിരക്കിലാണ്. തെങ്ങിന് തൈ നടുന്നത് പരമ്പരാഗതമായ ഒന്നായതിനാല്‍ കൂടുതലായി അറിയാന്‍ ഒന്നുമില്ലെന്നു ധരിക്കുന്നവരാണ് അധികവും. എന്നാല്‍, തൈ നടുമ്പോള്‍ സ്വീകരിക്കേണ്ട ചില ശാസ്ത്രീയ രീതികള്‍ പലരും ശ്രദ്ധിക്കുന്നില്ല എന്നതാണു വാസ്തവം. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം സൂര്യപ്രകാശം നന്നായി ലഭിക്കുന്ന സ്ഥലത്തു മാത്രമേ തെങ്ങ് നടാവൂ. മറ്റു മരങ്ങളുടെ തണലില്‍ തെങ്ങ് കരുത്തോടെ വളര്‍ന്നു നല്ല കായ്ഫലം തരില്ല. അടിതൈ വയ്ക്കുമ്പോള്‍ നിലവിലുള്ള തെങ്ങും തൈ തെങ്ങും തമ്മില്‍ 3.5 മീറ്ററെങ്കിലും അകലമുണ്ടാവണം. പുതിയ സ്ഥലമാണെങ്കില്‍ തൈകള്‍ തമ്മില്‍ 25 അടി അകലമുണ്ടാകണം. കുഴി ഒരു മീറ്റര്‍ സാധാരണ മണ്ണില്‍ ഒരു മീറ്റര്‍ നീളം, വീതി, ആഴം ഉള്ള കുഴിയെടുത്ത് വേണം തൈ നടാന്‍. എന്നാല്‍, വെട്ടുകല്‍ പ്രദേശങ്ങളില്‍ 1.2 മീറ്റര്‍ വലിപ്പമുള്ള കുഴി വേണം.…
Read Moreപോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു! വനിത എഎസ്ഐയെ സസ്പെൻഡ് ചെയ്തു
കാഞ്ഞിരപ്പള്ളി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ച സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എഎസ്ഐയെ സസ്പെൻഡ് ചെയ്തു. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഎസ്ഐ റംലബീവിയെ സസ്പെൻഡ് ചെയ്തത്. റംലബീവിയുടെ ഫേസ് ബുക്ക് പേജിന്റെ കോപ്പി സഹിതം സ്പെഷൽ ബ്രാഞ്ച് കോട്ടയം എസ്പിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ എസ്പി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. ബാബുക്കുട്ടനെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി, എഎസ്ഐ റംലബീവിയെ വിളിച്ച് വരുത്തി മൊഴിയെടുക്കുകയും വിശദമായ റിപ്പോർട്ട് കോട്ടയം എസ്പിയ്ക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് അബദ്ധത്തിൽ ഭർത്താവ് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവയ്ക്കുകയായിരുന്നുവെന്നാണ് റംലബീവി ഡിവൈഎസ്പിക്ക് മൊഴി നൽകിയത്. ജൂലൈ അഞ്ചിനു പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ്…
Read Moreമൃതദേഹം പൊതുദർശനം വയ്ക്കുന്നതിനിടെ കുടുംബാംഗങ്ങൾ തമ്മിൽ കൂട്ടയടി! ഫ്യൂണറൽ ഹോമിനെതിരെ കേസ്
ബ്രൂക്ക്ലിൻ: മരണപ്പെട്ട ഭർത്താവിന്റെ പൊതുദർശനം നടക്കുന്നതിനിടയിൽ കുടുംബാംഗങ്ങൾ തമ്മിൽ കൂട്ടയടി നടന്നതു തടയാൻ ഫ്യൂണറൽ ഹോം അധികൃതർ പരാജയപ്പെട്ടു എന്നു ആരോപിച്ചു മരിച്ച വ്യക്തിയുടെ ഭാര്യ കേസ് ഫയൽ ചെയ്തു. തുറന്നിരിക്കുന്ന ശവമഞ്ചത്തിനു മുകളിൽ വെച്ചിരുന്ന റീത്തുകൾ മറിച്ചിടുകയും ശവമഞ്ചത്തിൽ അടിക്കുകയും ഇടിക്കുകയും ചെയ്തതായും ഇവർ ആരോപിക്കുന്നു. ഫ്യൂണറേറിയ വാൻ ജോണ്‍സ് ഫ്യൂണറൽ ഹോമിനെതിരെ മരിച്ചപോയ വ്യക്തിയുടെ ഭാര്യ ഒർമില്ല റമോസാണ് ലോ സ്യൂട്ട് ഫയൽ ചെയ്തിരിക്കുന്നത്. നോർത്ത് കരോലിനാ ഹാംഗിഗ് സ്റ്റേറ്റ് പാർക്കിലെ നീന്തൽ കുളത്തിലാണ് ഒർമില്ല റാമോസിന്റെ ഭർത്താവ് മാർക്ക് ആന്റണി മുങ്ങി മരിച്ചത്. നാലു മക്കളാണ് ഈ ദന്പതിമാർക്ക് ഉണ്ടായിരുന്നത്. കൗമാര പ്രായത്തിൽ തന്നെ ഇവർ പ്രണയിക്കുകയും ആദ്യ കുഞ്ഞ് 17ാം വയസ്സിൽ റമോസിന് ജനിച്ചു. പക്ഷേ, ഇവരുടെ പ്രണയം കുടുംബാംഗങ്ങൾ എതിർത്തിരുന്നു. മാർക്ക് ആന്റണിയുടെ മരണത്തിനു ഭാര്യയാണ് ഉത്തരവാദിയെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.…
Read Moreഇപ്പം ശരിയാക്കിതരാം..! 20 മിനിറ്റുകൊണ്ട് കോഹ്ലിയെ ശര്യാക്കാമെന്ന് ഗാവസ്കർ
മുംബൈ: 20 മിനിറ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. 20 മിനിറ്റ് നൽകിയാൽ പ്രശ്നപരിഹാരത്തിന് എന്താണു ചെയ്യേണ്ടതെന്നു കോഹ്ലിക്കു പറഞ്ഞുകൊടുക്കാം. ഓഫ് സ്റ്റംപ് പന്തുകളിൽ ബാറ്റ് വയ്ക്കുന്നതും വലിയ സ്കോർ നേടണമെന്ന സമ്മർദവുമാണു കോഹ്ലിയുടെ പ്രശ്നം. ഓപ്പണറായി കളിച്ചിട്ടുള്ളതിനാൽ ഓഫ് സ്റ്റംപ് പന്തുകളെ എങ്ങനെ നേരിടണമെന്നതു സംബന്ധിച്ചു കൃത്യമായ ധാരണ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോഹ്ലിക്കു വിശ്രമം നൽകിയ നീക്കം അനുകൂല ഫലമുണ്ടാക്കുമോ എന്നു കണ്ടറിയണമെന്നും ഗാവസ്കർ കൂട്ടിച്ചേർത്തു.
Read More92-ാം വയസില്‍ പാക്കിസ്ഥാനിലേക്കൊരു ഇന്ത്യക്കാരി; യാത്ര തന്റെ ബാല്യകാലം ചിലവഴിച്ച വീടുകാണാന്‍
നിങ്ങള്‍ ഒരു കാര്യം അതിതീവ്രമായി ആഗ്രഹിച്ചാല്‍ അത് നിങ്ങള്‍ക്ക് നേടിത്തരാനായി ഈ പ്രപഞ്ചം മുഴുവന്‍ കൂടെ നില്‍ക്കുമെന്ന് ലോക പ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന് പൗലോ കൊയ്ലോ പറഞ്ഞിട്ടുണ്ടല്ലൊ. റീനാ വെര്‍മ എന്ന ഇന്ത്യക്കാരിയുടെ കാര്യത്തില്‍ അത് നൂറുശതമാനവും ശരിയാണ്. തന്റെ ബാല്യകാലം ചിലവഴിച്ച നാടും താന്‍ വളര്‍ന്ന വീടും ഒന്നുകൂടി കാണണമെന്ന അവരുടെ ആഗ്രഹത്തിന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തോളം പ്രായമുണ്ട്. നിലവിലെ പാക്കിസ്ഥാനിലുള്ള റാവല്‍പിണ്ടിയിലായിരുന്നു റീനയുടെ വീട്. “പ്രേം നിവാസ്’ എന്ന് പേരിട്ടിരുന്ന വീട്ടില്‍ സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം 15-ാം വയസോളം റീന താമസിച്ചിരുന്നു. എന്നാല്‍ 1947ലെ ഇന്ത്യ-പാക് വിഭജനം നിമിത്തം അവര്‍ ഇന്ത്യയിലേക്കെത്തി. ഹിമാചല്‍ പ്രദേശിലെ സോളനില്‍ എത്തിയ ആദ്യ താമസക്കാരില്‍ ഒരാള്‍ റീനയായിരുന്നു. വൈകാതെ അവരുടെ മാതാപിതാക്കളും പാക്കിസ്ഥാനില്‍ നിന്നും സോളനിലേക്ക് താമസം മാറിയെത്തി. മാറി താമസിച്ചെങ്കിലും റീനയുടെ മനസില്‍ മുഴുവന്‍ താന്‍ വളര്‍ന്ന നാടും അയല്‍പ്പക്കകാരുമായിരുന്നു.…
Read Moreഅടുത്തു വന്നാല്‍ പകരും എന്ന് പറഞ്ഞിട്ടും ലാലേട്ടന് അത് കാര്യമാക്കിയില്ല ! ആ സംഭവം തുറന്നു പറഞ്ഞ് ശാരി…
ഒരു കാലത്ത് പൂച്ചക്കണ്ണുമായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് ശാരി. നമുക്ക് പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍ എന്ന ചിത്രത്തില്‍ കൂടി ആണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തില്‍ തന്നെ താരം ആരാധകരുടെ ഹൃദയത്തില്‍ ഇടംനേടി. അതിനു ശേഷം നിരവധി നല്ല കഥാപാത്രങ്ങളെ താരം മലയാള സിനിമയ്ക്കു സമ്മാനിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിനിയായ ശാരിയുടെ ആദ്യ നായകന് മോഹന്‍ലാല്‍ ആയിരുന്നു. സോളമനും സോഫിയയുമായി ഇരുവരും തകര്‍ത്തഭിനയിച്ച പടം കൂടിയായിരുന്നു നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍. പിന്നീട് മലയാള സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ചോക്ലേറ്റ് എന്ന ചിത്രത്തില്‍ കൂടി ആണ് തിരികയെത്തുന്നത്. ജനഗണ മന എന്ന ചിത്രം ആണ് താരത്തിന്റേതായി ഏറ്റവുമടുത്ത് പുറത്തിറങ്ങിയ സിനിമ.ഇപ്പോഴിതാ നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വെച്ച് ഉണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ശാരി. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ……
Read More‘ചെറുതല്ല’ ഈ സന്തോഷം! അമേരിക്കയില്‍ ജനിച്ച അപൂര്‍വം ഇരട്ട കുട്ടികളെക്കുറിച്ച്
ഇരട്ട കുഞ്ഞുങ്ങള്‍ ജനിക്കുന്നത് തന്നെ സന്തോഷത്തോടൊപ്പം വലിയ കൗതുകവും സമ്മാനിക്കുന്ന ഒന്നാണല്ലൊ. എന്നാല്‍ അമേരിക്കയിലെ വാഷിംഗ്ടണിലെ പെന്‍സില്‍വാനിയയിലുള്ള ഓഡ്രിയാന ലാംബര്‍ട്ട്, ചേസ് ദമ്പതികള്‍ക്ക് ജനിച്ച ഇരട്ട കുഞ്ഞുങ്ങള്‍ അല്പം വ്യത്യസ്തരായിരുന്നു. ഇരട്ടകളിലെ രണ്ടാമത്തെ കുഞ്ഞായ റീഗന്, മില എന്ന് പേരിട്ടിരിക്കുന്ന ആദ്യത്തെ കുഞ്ഞിനേക്കാള്‍ തീരെ ചെറുതായിരുന്നു. ജനിച്ചപ്പോള്‍ മിലയ്ക്ക് രണ്ട് പൗണ്ട്സ് 13 ഔണ്‍സാണ് ഭാരമുണ്ടായിരുന്നത്. എന്നാല്‍ റീഗന് ഒരു പൗണ്ട് മാത്രമാണ് ഭാരമുണ്ടായിരുന്നത്. ദീര്‍ഘ കാലം മക്കളില്ലായിരുന്ന ദമ്പതികള്‍ ഐവിഎഫ് ചികിത്സാ രീതികള്‍ തേടിയിരുന്നു. 2021 ജൂണിലാണ് 32കാരിയായ ഓഡ്രിയാന ഗര്‍ഭിണിയാകുന്നത്. അമേരിക്കയിലെ പിട്സ്ബര്‍ഗിലുള്ള വെസ്റ്റ് പെന്‍ ആശുപത്രിയിലാണ് ഓഡ്രിയാന ഗര്‍ഭകാല പരിശോധനകള്‍ നടത്തിയിരുന്നത്. ആറാഴ്ചയ്ക്ക് ശേഷമുള്ള പരിശോധനയില്‍ തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്നത് ഇരട്ട കുട്ടികളാണെന്ന് ഇവര്‍ ഡോക്ടര്‍മാരില്‍ നിന്നും മനസിലാക്കി. എന്നാല്‍ ഇരട്ടകളില്‍ ഒരാള്‍ തീരെ ചെറുതായതിനാല്‍ ഗര്‍ഭത്തില്‍ മരിക്കുകയെ ഉള്ളുവെന്നാണ് ഡോക്ടര്‍മാര്‍ അവരോട്…
Read More