കെഎസ്ആർടിസിയിൽ മെ​ക്കാ​നി​ക്കു​ക​ൾ​ക്ക് പി​ന്നാ​ലെ ക​ണ്ട​ക്ട​ർ​മാ​ർ​ക്കും ത​സ്തി​ക മാ​റ്റം


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യി​ൽ മെ​ക്കാ​നി​ക്കു​ക​ളെ ത​സ്തി​ക മാ​റ്റി നി​യ​മി​ച്ച​തി​ന് പി​ന്നാ​ലെ ക​ണ്ട​ക്ട​ർ​മാ​രെ​യും ത​സ്തി​ക മാ​റ്റി നി​യ​മി​ച്ചു.

22 ക​ണ്ട​ക്ട​ർ​മാ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ടി​ക്ക​റ്റ് ആ​ന്‍റ് കാ​ഷ് വി​ഭാ​ഗ​ത്തി​ലേ​യ്ക്ക് നി​യ​മി​ക്കാ​ൻ ഭ​ര​ണ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മൂ​ന്ന് ഘ​ട്ട​ങ്ങ​ളി​ലാ​യി 67 മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ ടി​ക്ക​റ്റ് ആ​ന്‍റ് കാ​ഷ് വി​ഭാ​ഗ​ത്തി​ലേ​യ്ക്കും യാ​ത്രാ ഫ്യു​വെ​ൽ​സ് പ​മ്പു​ക​ളി​ലേ​യ്ക്കും മാ​റ്റി നി​യ​മി​ച്ചി​രു​ന്നു.

വ​ർ​ക്ക് ഷോ​പ്പു​ക​ളി​ൽ ജീ​വ​ന​ക്കാ​ർ അ​ധി​ക​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് മെ​ക്കാ​നി​ക്കു​ക​ളെ ത​സ്തി​ക മാ​റ്റി നി​യ​മി​ക്കു​ന്ന​ത്.

ഇ​തി​ന​കം നൂ​റി​ല​ധി​കം മെ​ക്കാ​നി​ക്കു​ക​ളെ ത​സ്തി​ക മാ​റ്റം മു​ഖേ​ന പു​ന​ർ​വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. അ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് ത​സ്തി​ക മാ​റ്റം അ​നു​വ​ദി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​റ​ങ്ങി​യ ഉ​ത്ത​ര​വി​ൽ 22 ക​ണ്ട​ക്ട​ർ​മാ​രെ​യും മൂ​ന്ന് മെ​ക്കാ​നി​ക്കു​ക​ളെ​യു​മാ​ണ് ടി​ക്ക​റ്റ് ആ​ന്‍റ് കാ​ഷി​ലേ​ക്ക് മാ​റ്റി​യ​ത്.

ത​സ്തി​ക മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രെ​യാ​ണ് മാ​റ്റി​യ​തെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു​ണ്ട്. മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ഷ് മു​ഖാ​ന്തി​രം ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തി ആ ​ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​ര​ത്ത​ക്ക​വി​ധം ത​സ്തി​ക മാ​റ്റം ന​ട​പ്പാ​ക്ക​ണം.

ചീ​ഫ് ഓ​ഫീ​സി​ൽ നി​ന്നു​ള്ള ഉ​ത്ത​ര​വി​ല്ലാ​തെ ടി​ക്ക​റ്റ് ആ​ന്‍റ് കാ​ഷ് കൗ​ണ്ട​റി​ൽ ജോ​ലി ചെ​യ്യു​ന്ന ക​ണ്ട​ക്ട​ർ​മാ​രെ ഉ​ട​ൻ മാ​തൃ ത​സ്തി​ക​യി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്നും ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.




Related posts

Leave a Comment