തെന്നിന്ത്യയുടെ സ്റ്റൈല്‍ മന്നൻ രജനികാന്തിന്റെ സിനിമകള്‍ക്ക് വേണ്ടി ആരാധകര്‍ എന്നും ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. വര്‍ഷത്തില്‍ ഒരു സിനിമ എന്ന നിലയിലാണ് രജനികാന്ത് അഭിനയിക്കുന്നത്. അതേ സമയം രജനിയുടെ പുതിയ സിനിമയുമായി ബന്ധപ്പെട്ടുള്ള ചില വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ജയിലര്‍ ആണ് രജനികാന്ത് നായകനായി അഭിനയിക്കുന്ന പുതിയ സിനിമ. ഓഗസ്റ്റ് പതിനഞ്ചിനോ ഇരുപതിനോ ചിത്രീകരണം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തില്‍ രജനിയുടെ നായികയായിട്ടെത്തുന്ന നടിയെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നെല്സന് ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രമാണ് ജയിലര്‍. അനിരുദ്ധാണ് സംഗീതം നിര്‍വഹിക്കുന്നതും. കന്നടത്തിലെ സൂപ്പര്‍താരം ശിവരാജ് കുമാറും നടി രമ്യ കൃഷ്ണനും ഈ സിനിമയുടെ ഭാഗമാണെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ചിത്രത്തിലെ നായികയെ കുറിച്ചിട്ടുള്ള അഭ്യൂഹങ്ങളാണ് ഈ ദിവസങ്ങളില്‍ വന്ന് കൊണ്ടിരിക്കുന്നത്. രജനിയുടെ നായികയായി ഐശ്വര്യ…
Read MoreDay: August 14, 2022
ഒറ്റത്തവണ ചാർജിൽ 520 മൈൽ ! സൗദിയുടെ നിരത്തുകൾ വാഴാൻ ലൂസിഡ് എയർ ഇലക്ട്രിക്കൽ കാർ
ലോകത്തെ പ്രമുഖ ഇലക്ട്രിക് കാറായ ലൂസിഡ് എയർ ഇലക്ട്രിക്കൽ കാർ അടുത്ത വർഷം സൗദി വിപണിയിൽ ഇറങ്ങുമെന്ന് ലൂസിഡ് എയർ ഗ്ലോബൽ ഓപറേഷൻ മാനേജിംഗ് ഡയറക്ടർ ഫൈസൽ സുൽത്താൻ പറഞ്ഞു. അതിവേഗ ചാർജിംഗ് സംവിധാനമുള്ള ലൂയിഡ് എയർ കാർ ഒറ്റത്തവണ ചാർജിൽ 520 മൈൽ വരെ യാത്ര ചെയ്യാൻ പറ്റുന്ന ആഡംബര കാറാണ്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഒരു ലക്ഷം കാറുകൾ സൗദി വിപണിയിൽ എത്തിക്കാനാണ് ലൂയിഡ് കന്പനി ഉദ്ദേശിക്കുന്നത്. 80,000 ഡോളറാണ് ഒരു കാറിന്റെ വില. എകദേശം 63 ലക്ഷം രൂപ വില വരും.
Read Moreഅയ്യോ മറന്നു പോയി !! ദുബായിലെ യാത്രക്കാർ ടാക്സികളിൽ യാത്രക്കിടെ മറന്നു വെക്കുന്ന വസ്തുക്കളുടെ കണക്ക് കേട്ടാൽ ഞെട്ടും
ഒന്നേകാൽ മില്യണ്‍ ദിർഹവും 12,410 മൊബൈൽ ഫോണുകളും മറക്കാൻ സാധിക്കുക എന്നത് ഒരർത്ഥത്തിൽ ഭാഗ്യമാണ്. എന്നാൽ ടാക്സികളിൽ കയറി വിലപിടിപ്പുള്ള സാധനങ്ങളും പണവും മറന്നു വയ്ക്കുന്നത് അത്ര ഭാഗ്യം അല്ല. ദുബായിലെ യാത്രക്കാർ ടാക്സികളിൽ യാത്രക്കിടെ മറന്നു വെക്കുന്ന വസ്തുക്കളുടെ കണക്ക് കേട്ടാൽ ഞെട്ടും. 1.2 മില്യണ്‍ ദിർഹം കറൻസികൾ, 12410 മൊബൈൽ ഫോണുകൾ, 2819 ഇലക്ട്രോണിക് ഉപകരണങ്ങൾ, 766 പാസ്പോർട്ടുകൾ, 342 ലാപ്ടോപ്പുകൾ… പട്ടിക അങ്ങനെ നീളുകയാണ് ദുബായ് റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റിക്ക് ലഭിച്ച കണക്കുകളാണിത്.കഴിഞ്ഞ ആറുമാസത്തിനിടെ ദുബായ് നഗരത്തിലെ ടാക്സികളിൽ യാത്രക്കാർ മറന്നുവച്ചുപോയ വസ്തുക്കളാണിതെല്ലാം. ജനുവരി മുതൽ ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് 44062 പേർ ടാക്സികളിൽ വസ്തുക്കൾ മറന്നുവച്ചതായുള്ള റിപ്പോർട്ടുകൾ അഥോറിറ്റിക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഒരു യാത്രക്കാരൻ കാറിൽ മറന്നുവച്ചത് ഒരു മില്യണ്‍ ദിർഹമാണ്. കാർ ഓടിച്ചിരുന്ന ദുബായ് ടാക്സി കോർപ്പറേഷനിലെ നാൻസി…
Read Moreബഹിരാകാശം വരെ കണ്ടു നമ്മുടെ പതാക ! ഇന്ത്യക്കാർക്ക് അഭിമാനം പകര്‍ന്ന് യുഎഇയിൽ നിന്നൊരു വാർത്ത
സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യക്കാർക്ക് അഭിമാനം പകർന്ന യുഎഇയിൽ നിന്നൊരു വാർത്ത. യുഎഇയുടെ ആദ്യത്തെ ബഹിരാകാശ യാത്രികന്റെ യാത്രാശേഖരത്തിലുണ്ടായിരുന്ന അമൂല്യവസ്തുക്കളിൽ ഇന്ത്യൻ പതാകയും ഉൾപ്പെട്ടിരുന്നു എന്ന വാർത്തയാണ് ഇന്ത്യൻ ജനതയ്ക്ക് അഭിമാനം പകരുന്നത്. യുഎഇ യുടെ ആദ്യ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂരി 2019 സെപ്റ്റംബർ 25 ന് തന്റെ കന്നിയാത്രയിൽ ഇന്ത്യൻ പതാകയും കൈയിൽ കരുതിയിരുന്നതായി കഴിഞ്ഞ ദിവസമാണ് അബുദാബി മുഹമ്മദ് അൽ റാഷിദ് സ്പേസ് സെന്ററിന്റെ ഡയറക്ടർ ജനറൽ സലിം ഹുമൈദ് അൽ മാരി വെളിപ്പെടുത്തിയത്. ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറുമായുള്ള കൂട്ടിക്കാഴ്ചയിലാണ് അൽ മാരി ഇക്കാര്യം വെളിപ്പെടുത്തിയത്.ആ പതാക അദ്ദേഹം ഇന്ത്യൻ അംബാസിഡർക്ക് കൈമാറുകയും ചെയ്തു. ഇന്ത്യയും യു.എ.ഇയും തമ്മിൽ ബഹിരാകാശ ഗവേഷണ രംഗത്ത് നടത്തുന്ന കൂട്ടായ പ്രവർത്തനങ്ങളെ കുറിച്ച് ഇരുവരും ചർച്ച നടത്തി. ഈ മേഖലയിൽ ഇരുരാജ്യങ്ങൾക്കും ഒന്നിച്ച്…
Read Moreമണലാരണ്യങ്ങളിൽ ഉയരുന്നു അറേബ്യൻ മാതൃകയിൽ ഒരു ഹിന്ദു ക്ഷേത്രം! വിവാഹങ്ങളും മറ്റു സ്വകാര്യ ചടങ്ങുകളും നടത്താം; ഒക്ടബോറിൽ ഭക്തർക്കായി തുറന്നു കൊടുക്കും
യുഎഇയിൽ നിർമാണം പൂർത്തിയായ ഹിന്ദു ക്ഷേത്രം ഒക്ടബോറിൽ ഭക്തർക്കായി തുറന്നു കൊടുക്കും. ജബൽ അലിയിലാണ് അറേബ്യൻ മാതൃകയിലുള്ള ക്ഷേത്രം. ഒക്ടോബർ അഞ്ചിന് ദസറ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രം തുറക്കാനാണ് തീരുമാനമെന്ന് സിന്ധു ഗുര ദർബാർ ക്ഷേത്രത്തന്റെ ട്രസ്റ്റി രാജു ഷ്റോഫ് പറഞ്ഞു. രണ്ടു ഘട്ടങ്ങളായാണ് ക്ഷേത്രം തുറന്നു കൊടുക്കുന്നത്. ആദ്യഘട്ടത്തിൽ പൊതുജനങ്ങൾക്ക് ആരാധന അനുവദിക്കും. രണ്ടാംഘട്ടത്തിൽ അടുത്ത വർഷം ജനുവരി 14 ന് മഹാസംക്രാന്തി ദിനത്തിൽ വിജ്ഞാന മുറിയും കമ്യൂണിറ്റി റൂമും പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും. തുടർന്ന് വിവാഹങ്ങളും മറ്റു സ്വകാര്യ ചടങ്ങുകളും നടത്താം. കോവിഡ് പശ്ചാത്തലത്തിൽ സന്ദർശകരുടെ സുരക്ഷ കണക്കിലെടുത്ത് ക്യുആർ കോഡ് അടിസ്ഥാനമാക്കിയുള്ള ബുക്കിംഗ് സംവിധാനം ക്ഷേത്ര അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത മാസം മുതൽ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങും. രാവിലെ ആറുമുതൽ വൈകിട്ട് ഒന്‍പതു വരെയായിരിക്കും ക്ഷേത്ര സമയം. ജബൽ അലിയിൽ ഗുരുനാനാക് ദർബാറിനു സമീപത്തായി…
Read Moreഇനി പാടിയാൽ നീ അകത്തു കിടക്കും ! ക്ലാസിക്ക് ഗാനങ്ങൾ പാടി വികൃതമാക്കി; പേരുകേട്ട ബംഗ്ലാദേശി ഗായകനോട് ആലാപനം നിർത്താൻ പോലീസ്
അയ്യപ്പനും കോശിയും എന്ന സിനിമയിലെ പാട്ടിന് നഞ്ചിയമ്മയ്ക്ക് അവാർഡ് കൊടുത്തത് ശരിയോ തെറ്റോ എന്ന വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാൽ പോലീസ് ഇടപെട്ട് പാട്ട് നിർത്തിച്ച ഒരു സംഭവം ബംഗ്ലാദേശിൽ നിന്ന് കേൾക്കുന്നു. ക്ലാസിക്ക് ഗാനങ്ങൾ പാടി വികൃതമാക്കിയ ബംഗ്ലാദേശി ഗായകന്റെ പാട്ടാണ് പോലീസ് നിർത്തിച്ചത്. ജനപ്രിയ ഗാനങ്ങളുടെ ഈണവും താളവും തെറ്റിച്ചുവെന്ന പരാതികളെ തുടർന്നാണ് പേരുകേട്ട ബംഗ്ലാദേശി ഗായകനോട് ആലാപനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടത്. 37 കാരനായ ഹീറോ ആലമിന് ഏകദേശം രണ്ട് ദശലക്ഷം ഫേസ്ബുക്ക് ഫോളോവേഴ്സും 1.5 ദശലക്ഷം യൂട്യൂബ് വരിക്കാരുമുണ്ട്. നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്റെയും ബംഗ്ലാദേശി കവി കാസി നസ്റുൽ ഇസ്ലാമിന്റെയും ശാസ്ത്രീയ ഗാനങ്ങൾ അദ്ദേഹം അവതരിപ്പിക്കുന്ന സംഗീതത്തിൽ ഉൾപ്പെടുന്നു. ഇദ്ദേഹത്തിന്റെ പല വീഡിയോകളും ദശലക്ഷക്കണക്കിനാളുകളാണ് കണ്ടത്. ധാക്ക പോലീസ് കസ്റ്റഡിയിലെടുത്താണ് ശാസ്ത്രീയ ഗാനങ്ങൾ വികൃതമാക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടത്. ഗായകനെതിരെ…
Read Moreചാലക്കുടിയിലെ ഒരു കുടുംബം മഹാത്മാഗാന്ധിയുടെയും നെഹ്റുവിന്റെയും സ്മരണയിൽ..! വേദിയിലെത്തിയ ഗാന്ധിജി പ്രസംഗിച്ചത് മേശയിൽ ചമ്രം പടിഞ്ഞിരുന്ന്
സി.കെ. പോൾ ചാലക്കുടി: സ്വാതന്ത്ര്യ സമരത്തിന് ആവേശം പകരാൻ ചാലക്കുടിയിലെത്തിയ മഹാത്മാഗാന്ധിയുടെയും ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹറുവിന്റെയും സ്മരണയിൽ ഒരു കുടുംബം. ഗാന്ധിജി ചാലക്കുടിയിലെ പൊതുയോഗത്തിൽ ഇരുന്ന് പ്രസംഗിച്ച മേശയും ജവഹർലാൽ നെഹുറു ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ഫോട്ടോയും ഈ കുടുംബാംഗങ്ങൾ ചരിത്രസ്മരണകളുമായി വീടുകളിൽ ഒരു നിധിപോലെ സൂക്ഷിക്കുന്നു. ചെതലൻ കുടുംബമാണ് ഈ ചരിത്രസ്മരണകൾ ഇന്നും സൂക്ഷിക്കുന്നത്. ഇന്നു നഗരസഭ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു പൊതുയോഗം സംഘടിപ്പിച്ചിരുന്നത്. ചെതലൻ കുടുംബത്തിന്റെ അന്നത്തെ കാരണവരായിരുന്ന ഡോ. തോമസ് ചെതലൻ വേദിയിലേയ്ക്കു മേശയും കസേരകളും എത്തിച്ചിരുന്നു. വേദിയിലെത്തിയ ഗാന്ധിജി കസേരയിൽ ഇരിക്കാതെ മേശയിൽ ചമ്രം പടിഞ്ഞിരുന്നാണ് പ്രസംഗിച്ചത്. അരമണിക്കൂർ നീണ്ട പ്രസംഗം സി.എസ്. പണിക്കരായിരുന്നു മലയാളത്തിൽ പരിഭാഷപ്പെടുത്തിയത്. ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങിയ ഗാന്ധിജി യോഗസ്ഥലത്തേയ്ക്കു കാൽനടയായിട്ടാണ് എത്തിയത്. ഡോ. തോമസ് ചെതലൻ ഈ മേശ…
Read Moreഅവണൂരിൽ വന്നാൽ ഗാന്ധിയപ്പൂപ്പനെ കാണാം! എ.പി.വേണുഗോപാലനെന്ന 75കാരൻ ഒറ്റനോട്ടത്തിൽ മാത്രമല്ല എത്രവട്ടം നോക്കിയാലും മഹാത്മാഗാന്ധി തന്നെ
കെ.കെ.അർജുനൻ അവണൂർ: റിച്ചാർഡ് ആറ്റണ്‍ബറോ ഇന്നാണ് മഹാത്മഗാന്ധിയെക്കുറിച്ചുള്ള സിനിമയെടുക്കുന്നതെങ്കിൽ അദ്ദേഹം നിശ്ചയമായും തൃശൂരിലെ അവണൂരിലേക്ക് വരുമായിരുന്നു. കാരണം രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ തനിപകർപ്പായ ഒരാൾ അവണൂരിലുണ്ട്. ഗാന്ധിജിയുടെ അപരനെന്ന് ഏവരും വിശേഷിപ്പിക്കുന്ന അവണൂർ വെളപ്പായ ആനായത്ത് വീട്ടിൽ എ.പി.വേണുഗോപാലനെന്ന 75കാരൻ ഒറ്റനോട്ടത്തിൽ മാത്രമല്ല എത്രവട്ടം നോക്കിയാലും മഹാത്മാഗാന്ധി തന്നെ എന്നേ പറയാനാകൂ. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷത്തിലേക്ക് ആവേശത്തോടെ കടക്കുന്പോൾ അവണൂരിലെ ഗാന്ധിയപ്പൂപ്പനെ കാണാനും സ്വാതന്ത്ര്യദിന ആശംസകളർപ്പിക്കാനും ഫോട്ടോയെടുക്കാനും കുട്ടികളടക്കമുള്ളവരുടെ തിരക്കാണ് ഗാന്ധിജിയുടെ അപരെന്നും ഡ്യൂപ്പെന്നുമെല്ലാം പലരും വിളിക്കാറുണ്ട് ഇദ്ദേഹത്തെ. ഷർട്ടിടാതെ മേൽമുണ്ടു ധരിച്ച് കണ്ണടയും വെച്ച് വേണുഗോപാൽ വരുന്പോൾ കണ്ടുശീലിച്ച രാഷ്ട്രപിതാവ് നേരിൽ വരുംപോലെ തോന്നും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് ഒരു മാസം മുൻപാണ് വേണുഗോപാൽ ജനിച്ചത്. ഗാന്ധിജിയെ കണ്ടിട്ടില്ലെങ്കിലും ജവഹർലാൽ നെഹ്റുവിനെ കണ്ട ഓർമയുണ്ട് ഗാന്ധിജിയുടെ ഈ അപരന്. തൃശൂർ നെഹ്റുമണ്ഡപത്തിൽ നെഹ്റു പ്രസംഗിക്കുന്നത് താൻ…
Read Moreകോളിളക്കം സൃഷ്ടിക്കുന്നു ഈ ജയൻ ബസ് സ്റ്റോപ്പ്! ജയൻ ആരാധകർ തൃശൂരിലേക്ക്
സ്വന്തം ലേഖകൻ തൃശൂർ: കോളിളക്കം സൃഷ്ടിക്കുകയാണ് തൃശൂർ-മണ്ണൂത്തി ബൈപാസ് ജംഗ്ഷനിലെ ജയൻ ബസ് സ്റ്റോപ്പ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ തൃശൂരിൽ പണിതീർത്തിരിക്കുന്ന ജയൻ ബസ് സ്റ്റോപ്പ് കാണാൻ വന്നുകൊണ്ടിരിക്കുകയാണ്. ഓൾ കേരള ജയൻ മെമ്മോറിയൽ സാംസ്കാരിക വേദിയാണ് ജയൻ സിനിമാ ചരിത്രങ്ങളുടെ ആർട് ഗാലറിയോടു കൂടി ജയതാരകം എന്ന ബസ് സ്റ്റോപ്പ് ഒരുക്കിയത്. ജയൻ അഭിനയിച്ച് പൂർത്തിയാക്കി റീലിസ് ചെയ്ത 116 ചിത്രങ്ങളുടേയും റിലീസ് ചെയ്യാതെപോയ മൂന്നു ചിത്രങ്ങളുടേയുമടക്കം 119 സിനിമകളുടെ ഫോട്ടോകൾ ഈ ബസ് സ്റ്റോപ്പിലുണ്ട്. ജയൻ മരിക്കുന്ന സമയത്ത് അഭിനയിച്ചുകൊണ്ടിരുന്ന സിനിമകളുടെ വിശേഷങ്ങളും ജയന്റെ ജീവിതചരിത്രത്തോടൊപ്പം ജയതാരകം സ്റ്റോപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെവിടെയും ഇതുപോലൊരു ജയൻ ആർട് ഗാലറിയോ ബസ് സ്റ്റോപ്പോ ഇല്ല. ജയന്റെ സ്മാരകമായിരുന്ന കൊല്ലത്തെ വീട് ഇടിച്ചുപൊളിച്ചതിനെ തുടർന്നാണ് ഇത്തരമൊരു ആർട് ഗാലറി കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്ത് വേണമെന്ന് തങ്ങൾക്ക് തോന്നിയതെന്ന് ഓൾ…
Read Moreപ്രസവവാർഡിൽ കടക്കാൻ ശ്രമം! തടഞ്ഞ ജീവനക്കാരിയെ മർദിച്ച് ഡിവൈഎഫ്ഐ നേതാവ്
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി പ്രസവ വാർഡിൽ അതിക്രമിച്ചു കടക്കാൻ ശ്രമിക്കവേ തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരിക്കു ഡിവൈഎഫ്ഐ പ്രാദേശിക നേതാവിന്റെ ക്രൂരമർദനം. ആശുപത്രി സുരക്ഷാജീവനക്കാരിയായ ബിബിതയ്ക്കാണ് യുവാവിന്റെ മർദനത്തിൽ പരിക്കേറ്റത്. ഇവരെ ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സ്ത്രീകളുടെ വാർഡിലേയ്ക്ക് ഡോക്ടർമാരുടെ പരിശോധനാ സമയത്ത് പുരുഷൻമാർക്കു മാത്രമല്ല മറ്റാർക്കും പ്രവേശനം ഇല്ലെന്നിരിക്കെ ഇയാൾ വാർഡിലേക്ക് അനധികൃതമായി പ്രവേശിക്കുകയായിരുന്നു. വാർഡിന്റെ ചുമതലയിലുണ്ടായിരുന്ന ബിബിത തടഞ്ഞപ്പോഴായിരുന്നു മർദനം. ബന്ധുവിനെ കാണനാണെന്നു പറഞ്ഞെത്തിയ ഇയാൾ സുരക്ഷാ ജീവനക്കാരിയെ തള്ളി മാറ്റി അകത്തുകടക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ബിബിതയെ ആളുകൾ നോക്കി നിൽക്കെ മർദിച്ചു. മറ്റു സുരക്ഷാ ജീവനക്കാർ എത്തിയാണ് ബിബിതയെ രക്ഷിച്ചത്.
Read More