കോ​ളി​ള​ക്കം സൃ​ഷ്ടി​ക്കു​ന്നു ഈ ​ജ​യ​ൻ ബ​സ് സ്റ്റോ​പ്പ്! ജ​യ​ൻ ആ​രാ​ധ​ക​ർ തൃ​ശൂ​രി​ലേ​ക്ക്

സ്വ​ന്തം ലേ​ഖ​ക​ൻ

തൃ​ശൂ​ർ: കോ​ളി​ള​ക്കം സൃ​ഷ്ടി​ക്കു​ക​യാ​ണ് തൃ​ശൂ​ർ-​മ​ണ്ണൂ​ത്തി ബൈ​പാ​സ് ജം​ഗ്ഷ​നി​ലെ ജ​യ​ൻ ബ​സ് സ്റ്റോ​പ്പ്.

കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ തൃ​ശൂ​രി​ൽ പ​ണി​തീ​ർ​ത്തി​രി​ക്കു​ന്ന ജ​യ​ൻ ബ​സ് സ്റ്റോ​പ്പ് കാ​ണാ​ൻ വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഓ​ൾ കേ​ര​ള ജ​യ​ൻ മെ​മ്മോ​റി​യ​ൽ സാം​സ്കാ​രി​ക വേ​ദി​യാ​ണ് ജ​യ​ൻ സി​നി​മാ ച​രി​ത്ര​ങ്ങ​ളു​ടെ ആ​ർ​ട് ഗാ​ല​റി​യോ​ടു കൂ​ടി ജ​യ​താ​ര​കം എ​ന്ന ബ​സ് സ്റ്റോ​പ്പ് ഒ​രു​ക്കി​യ​ത്.

ജ​യ​ൻ അ​ഭി​ന​യി​ച്ച് പൂ​ർ​ത്തി​യാ​ക്കി റീ​ലി​സ് ചെ​യ്ത 116 ചി​ത്ര​ങ്ങ​ളു​ടേ​യും റി​ലീ​സ് ചെ​യ്യാ​തെ​പോ​യ മൂ​ന്നു ചി​ത്ര​ങ്ങ​ളു​ടേ​യു​മ​ട​ക്കം 119 സി​നി​മ​ക​ളു​ടെ ഫോ​ട്ടോ​ക​ൾ ഈ ​ബ​സ് സ്റ്റോ​പ്പി​ലു​ണ്ട്.

ജ​യ​ൻ മ​രി​ക്കു​ന്ന സ​മ​യ​ത്ത് അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രു​ന്ന സി​നി​മ​ക​ളു​ടെ വി​ശേ​ഷ​ങ്ങ​ളും ജ​യ​ന്‍റെ ജീ​വി​ത​ച​രി​ത്ര​ത്തോ​ടൊ​പ്പം ജ​യ​താ​ര​കം സ്റ്റോ​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ​വി​ടെ​യും ഇ​തു​പോ​ലൊ​രു ജ​യ​ൻ ആ​ർ​ട് ഗാ​ല​റി​യോ ബ​സ് സ്റ്റോ​പ്പോ ഇ​ല്ല.

ജ​യ​ന്‍റെ സ്മാ​ര​ക​മാ​യി​രു​ന്ന കൊ​ല്ല​ത്തെ വീ​ട് ഇ​ടി​ച്ചു​പൊ​ളി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ത്ത​ര​മൊ​രു ആ​ർ​ട് ഗാ​ല​റി കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​ല​സ്ഥാ​ന​ത്ത് വേ​ണ​മെ​ന്ന് ത​ങ്ങ​ൾ​ക്ക് തോ​ന്നി​യ​തെ​ന്ന് ഓ​ൾ കേ​ര​ള ജ​യ​ൻ മെ​മ്മോ​റി​യ​ൽ സാം​സ്കാ​രി​ക വേ​ദി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

ര​ണ്ട​ര ല​ക്ഷ​ത്തി​നു മു​ക​ളി​ൽ ചി​ല​വു വ​ന്നു ജ​യ​ന്‍റെ ജീ​വ​ച​രി​ത്ര​വും ചി​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി ഇ​ത്ത​ര​മൊ​രു സ്റ്റോ​പ്പ് സ​ജ്ജ​മാ​ക്കാ​ൻ.

കേ​ര​ള​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജ​യ​നെ സ്നേ​ഹി​ക്കു​ന്ന​വ​രും ജ​യ​ന്‍റെ ചി​ത്ര​ങ്ങ​ളും വി​വ​ര​ങ്ങ​ളും കൈ​വ​ശ​മു​ള​ള​വ​രും ഈ ​സ്റ്റോ​പ്പ് നി​ർ​മാ​ണ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് പി​ന്തു​ണ​യും സ​ഹാ​യ​വും പ്രോ​ത്സാ​ഹ​ന​വു​മാ​യി കൂ​ടെ നി​ന്നു​വെ​ന്നും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഓ​ർ​ക്കു​ന്നു.

ഒ​റി​ജ​ന​ൽ ഫോ​ട്ടോ​ക​ളി​ൽ എ​ഴു​പ​ത്തി​യ​ഞ്ചോ​ളം ഫോ​ട്ടോ​ക​ൾ റീ​ക്രി​യേ​റ്റ് ചെ​യ്യേ​ണ്ടി വ​ന്നു. 2020ൽ ​ജ​യ​ന്‍റെ ജീ​വി​ത​വും സി​നി​മ​യും കോ​ർ​ത്തി​ണ​ക്കി ചി​ത്ര​ങ്ങ​ള​ട​ക്കം പു​റ​ത്തി​റ​ക്കി​യ പു​സ്ത​ക​ത്തി​ലേ​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു ഇ​ത്.

ആ ​ഫോ​ട്ടോ​ക​ളെ​ല്ലാം ബ​സ് സ്്റ്റോ​പ്പി​ന് അ​ല​ങ്കാ​ര​മാ​യി മാ​റി.കേ​ട്ട​റി​ഞ്ഞും പ​റ​ഞ്ഞ​റി​ഞ്ഞും കേ​ര​ള​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തു നി​ന്നും ജ​യ​ൻ ആ​രാ​ധ​ർ ജ​യ​താ​ര​കം ബ​സ് സ്റ്റോ​പ്പ് കാ​ണാ​നെ​ത്തു​ന്നു​ണ്ട്.

ജ​യ​ൻ എ​ന്ന ന​ട​ന്‍റെ ഒ​രു വി​ക്കി​പീ​ഡി​യ ത​ന്നെ​യാ​ണ് ഈ ​ബ​സ് സ്റ്റോ​പ്പ്. ഇ​തി​നു മു​ന്നി​ൽ നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​വ​രേ​റെ​യാ​ണ്.

Related posts

Leave a Comment