പോലീസിനെതിരേ ആത്മഹത്യാക്കുറിപ്പെഴുതി വച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച് വിദ്യാര്‍ഥി. കൊല്ലത്താണ് സംഭവം. ക്ളാപ്പന സ്വദേശിയായ പതിനാറുകാരനാണ് കൊല്ലം ഓച്ചിറ പോലീസിനെതിരെ ആരോപണം ഉന്നയിച്ച ശേഷം വിഷക്കായ കഴിച്ച് ആത്മഹ്യയ്ക്ക് ശ്രമിച്ചത്. വിദ്യാര്‍ത്ഥി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സ്കൂളിലുണ്ടായ അടിപിടിക്കേസില്‍ പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പോലീസ് ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ത്ഥിയുടെ ആരോപണം. കഴിഞ്ഞ 23ന് വൈകിട്ടാണ് വിദ്യാര്‍ഥി ഉള്‍പ്പെടെ നാലു പേര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇവര്‍ക്കെതിരെ കൊടുത്ത പരാതിയില്‍ പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ മറ്റ് കേസില്‍പ്പെടുത്തി അകത്താക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
Read MoreDay: January 27, 2023
മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി; യുഎസും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ചു തനിക്കറിയാം; പ്രതികരണവുമായി നെഡ് പ്രൈസ്
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയില്‍ പ്രതികരണവുമായി യുഎസ്. മാധ്യമസ്വാതന്ത്ര്യം എവിടെയും സംരക്ഷിക്കപ്പെടണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. വാഷിംഗ്ടണിലെ പതിവുവാര്‍ത്താ സമ്മേളനത്തിനിടെ ബിബിസി ഡോക്യൂമെന്ററിയെക്കുറിച്ചുള്ള പാക്ക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശങ്ങളായ അഭിപ്രായസ്വാതന്ത്രം, മതസ്വാതന്ത്രം തുടങ്ങിയ ജനാധിപത്യ തത്വങ്ങളെ ഉയര്‍ത്തിപിടിക്കുന്നതിനു തുടര്‍ന്നും ഊന്നല്‍ നല്‍കും. ലോകമെമ്പാടുമുള്ള ബന്ധങ്ങളില്‍ യുഎസ് ഉയര്‍ത്തിക്കാട്ടുന്നത് ഇക്കാര്യങ്ങളാണ്. ഇന്ത്യയുമായുള്ള ബന്ധത്തിലും ഇത് തീര്‍ച്ചയായും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ബിബിസി ഡോക്യുമെന്ററി കണ്ടിട്ടില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. യുഎസും ഇന്ത്യയും പങ്കിടുന്ന മൂല്യങ്ങളെക്കുറിച്ചു തനിക്കറിയാം. അവ അതുപോലെതന്നെ തുടരും. ഇന്ത്യയിലെ നടപടികളില്‍ ആശങ്കയുണ്ടാകുമ്പോഴൊക്കെ അതേക്കുറിച്ചു പ്രതികരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read More28കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 വയസുള്ള അമ്മായിഅച്ഛന് !
28കാരിയായ മരുമകളെ വിവാഹം ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച് 70കാരനായ അമ്മായിഅച്ഛന്. ഉത്തര്‍പ്രദേശിലെ ബഡ്ഗല്‍ഗഞ്ചിലാണ് സംഭവം. രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. കൈലാസ് യാദവ് എന്ന 70കാരനാണ് മകന്റെ ഭാര്യയായ 28കാരി പൂജയെ വിവാഹം ചെയ്തത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈലാസ് യാദവിന്റെ ഭാര്യ മരിച്ചിരുന്നു. കൈലാസ് യാദവിന്റെ മൂന്നാമത്തെ മകന്റെ ഭാര്യ ആയിരുന്നു പൂജ. എന്നാല്‍ ഇയാള്‍ മരണപ്പെടുകയായിരുന്നു. മകന്റെ മരണത്തിന് ശേഷം പൂജയെ കൈലാസ് യാദവ് പുനര്‍ വിവാഹം ചെയ്ത് നല്‍കിയിരുന്നു. എന്നാല്‍ ഈ വിവാഹ ബന്ധത്തില്‍ പ്രശ്നങ്ങള്‍ നേരിട്ടതിന് പിന്നാലെ പൂജ ആദ്യ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങി എത്തി. തുടര്‍ന്നായിരുന്നു കൈലാസ് യാദവ് പൂജയെ വിവാഹം ചെയ്തത്. ബഡ്ഗല്‍ഗഞ്ച് പൊലീസ് സ്റ്റേഷനിലെ പാറാവ് ജോലിക്കാരനാണ് കൈലാസ് യാദവ്. പൂജയുടെ സമ്മതത്തോടെയാണ് കൈലാസ് യാദവ് ഇവരെ വിവാഹം ചെയ്തതെന്നാണ് പ്രാദേശിക…
Read Moreറിക്കാര്‍ഡ് വില വര്‍ധനവിൽ നിന്നും കൂപ്പുകുത്തി വീണ് സ്വർണം; ഇപ്പോള്‍ വില ഉയരാനുള്ള പ്രധാന കാരണം ഇതാണ്…
കൊച്ചി: റിക്കാര്‍ഡ് വില വര്‍ധനയ്ക്കു ശേഷം സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഇന്ന് ഗ്രാമിന് 5250 രൂപയും പവന് 42000 രൂപയുമായി. ഇന്നലെ ഗ്രാമിന് 5310 രൂപയും പവന് 42480 രൂപയുമായിരുന്നു സ്വര്‍ണവില. ഈ ആഴ്ച്ചയില്‍ റിക്കാര്‍ഡ് വില ഉയര്‍ന്ന ശേഷമാണ് രണ്ട് ദിവസമായി സ്വര്‍ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച പവന് വില ചരിത്രത്തില്‍ ആദ്യമായി 42,000 രൂപ കടന്നു. 2020 ലെ റിക്കാഡ് ഭേദിച്ചാണ് സ്വര്‍ണ വ്യാപാരം നടന്നത്. പവന് 280 രൂപ ഉയര്‍ന്ന് 42,160 രൂപയിലും ഗ്രാമിന് 35 രൂപ കൂടി 5,270 രൂപയിലുമെത്തി. തിങ്കളാഴ്ച പവന് 41,880 രൂപയും ഗ്രാമിന് 5,235 രൂപയുമായിരുന്നു. 1,800 രൂപയോളമാണ് ഈ മാസം മാത്രം ഉയര്‍ന്നത്.വാങ്ങുന്നവര്‍ക്ക് പകരം വിറ്റ് പണമാക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടായത്.…
Read Moreനയം വായിച്ചപ്പോഴെ മഞ്ഞുരുകി..! ഗവർണറുടെ അറ്റ് ഹോം വിരുന്നിൽ പങ്കെടുത്ത് മുഖ്യമന്ത്രിപിണറായി വിജയൻ
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ സായാഹ്ന വിരുന്നിൽ പങ്കെടുത്ത് മുഖ്യമന്ത്രി. ഗവർണർ നടത്തിയ അറ്റ് ഹോം പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. നേരത്തെ ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള മന്ത്രിമാരെല്ലാം വിട്ടുനിന്നത് വാർത്തയായിരുന്നു. പിന്നീട് സർക്കാർ-ഗവർണർ പോരിലെ മഞ്ഞുരുകാൻ തുടങ്ങിയതോടെയാണ് ഇന്നലെ വൈകിട്ട് 6.30ന് ഗവർണറുടെ സായാഹ്ന വിരുന്നിൽ മുഖ്യമന്ത്രി എത്തിയത്. 2020 ൽ ആണ് അവസാനമായി അറ്റ് ഹോം നടന്നത്. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത് സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ വിവരിച്ചാണ്. ഗവര്‍ണര്‍ക്ക് എതിരായ പരോക്ഷ വിമര്‍ശനവും കേന്ദ്രത്തെ വിമർശിക്കുന്ന ഭാഗവും വായിച്ചു. ഇതോടെ സർക്കാരും ഗവർണറും തമ്മിലുള്ള പോര് തണുത്തു തുടങ്ങിയെന്ന് നിരീക്ഷിക്കപ്പെട്ടു. സംഘപരിവാറും സിപിഎമ്മും ഒരേതൂവൽ പക്ഷികളാണെന്ന ആരോപണം പ്രതിപക്ഷം സഭയിൽ ഉന്നയിക്കുകയുംചെയ്തു. ഇരുമ്പ് പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്നെന്ന്…
Read Moreപാന്‍കാര്‍ഡ് അപ്ഡേറ്റ് ചെയ്യുന്നതിൽ തട്ടിപ്പ്; അടിച്ചുമാറ്റിയത് അഞ്ചരലക്ഷം; വ്യാജ ലിങ്ക് എസ്എംഎസ് മുഖാന്തിരം അയച്ച് പണം തട്ടുന്ന സംഘത്തിലെ പ്രധാനി ഒടുവിൽ വലയിൽ
തൃശൂർ: പാന്‍കാര്‍ഡ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഫോണിലേക്ക് ബാങ്കിന്റെ പേരിൽ വ്യാജ ലിങ്ക് എസ്എംഎസ് മുഖാന്തിരം അയച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന കോൽക്കത്ത സ്വദേശി അറസ്റ്റിൽ. കോൽക്കത്ത സ്വദേശി ബെഹല മൊണ്ടാൽ പരാ റോഡിൽ സൈമൺലാലിനെയാണ് (28) തൃശൂർ റൂറൽ പോലീസ് പിടികൂടിയത്. പാന്‍കാര്‍ഡ് അപ്ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് ബ്ളോക്ക് ആകുമെന്നും കാണിച്ച് ഫോണിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജ ലിങ്ക് എസ്എംഎസ് മുഖാന്തിരം അയച്ച് കൊടുത്ത് പണം തട്ടുന്ന സംഘത്തിലെ പ്രധാനിയാണ് സൈമൺ ലാലെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബർ 16നാണ് കേസിനാസ്പദമായ സംഭവം.തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയും മർച്ചന്റ് നേവി ഉദ്യോഗസ്ഥനുമായ നിധിൻ എന്നയാളുടെ അഞ്ചര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. നിധിന്റെ ഫോണിലേക്ക് പാൻകാർഡ് അപ്ഡേറ്റ് ചെയ്യണമെന്ന് കാണിച്ച് എസ്ബിഐ ബാങ്കിന്റെ പേരിൽ ലിങ്ക് എസ്എംഎസ് ആയി വന്നിരുന്നു. ആ…
Read Moreതകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന് കറന്‍സി ! ഒരു കിലോ ധാന്യപ്പൊടിയ്ക്ക് 3000 രൂപ;ഭക്ഷണത്തിനായി തമ്മിലടിച്ച് ജനങ്ങള്‍…
പാക്കിസ്ഥാനിലെ സ്ഥിതിഗതികള്‍ അതീവ രൂക്ഷം. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന രാജ്യത്തിന്റെ കറന്‍സിയുടെ മൂല്യം ഡോളറിനെതിരേ 255 രൂപയിലേക്കാണ് ഇപ്പോള്‍ കൂപ്പുകുത്തിയിരിക്കുന്നത്. ഒറ്റദിവസംകൊണ്ട് മൂല്യം 24 രൂപ കുറഞ്ഞു. രാജ്യാന്തര നാണ്യനിധിയില്‍നിന്ന് (ഐഎംഎഫ്) കൂടുതല്‍ വായ്പ ലഭിക്കുന്നതിന് എക്സ്ചേഞ്ച് നിരക്കില്‍ അയവുവരുത്തിയതാണ് മുല്യം കുത്തനെ ഇടിയാന്‍ കാരണം. ഡോളര്‍-രൂപ നിരക്കിന്മേലുള്ള പരിധി പാകിസ്താനിലെ മണി എക്സ്ചേഞ്ച് കമ്പനികള്‍ ബുധനാഴ്ച മുതല്‍ ഒഴിവാക്കിയിരുന്നു. കറന്‍സി നിരക്കിന്മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കാനും മാര്‍ക്കറ്റ് അനുസരിച്ച് നിരക്ക് നിര്‍ണയിക്കാനും ഐഎംഎഫ് നേരത്തെ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞവര്‍ഷം അനുവദിച്ച ശേഷം ഐഎംഎഫ് തടഞ്ഞുവച്ചിരിക്കുന്ന 6.5 ബില്യണ്‍ ഡോളര്‍ സഹായം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പാകിസ്താന്. രാജ്യത്ത് ഭക്ഷണസാധനങ്ങളുടെ വിലയും കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. പലയിടത്തും ഒരു കിലോ ധാന്യപ്പൊടി ലഭിക്കാന്‍ 3000 രൂപ വരെ വേണമെന്ന അവസ്ഥയിലായി കാര്യങ്ങള്‍. ഭക്ഷണത്തിനായി ജനങ്ങള്‍ തമ്മിലടിക്കുന്നതിന്റെയും ഭക്ഷണവുമായി…
Read Moreവൈരാഗ്യം മനസിൽ പകയായി സൂക്ഷിച്ചു; ഉത്സവത്തിനിടെ സഹോദരങ്ങളടക്കം മൂന്നുപേരെ കുത്തി വീഴ്ത്തി; രണ്ടുയുവാക്കളെ അകത്താക്കി പോലീസ്
ഹരിപ്പാട്: ഗാനമേളയ്ക്കിടെ സഹോദരങ്ങൾ അടക്കം മൂന്നു യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ പോലീസ് പിടിയിൽ. പള്ളിപ്പാട് കരിപ്പുഴ നാലുകെട്ടും കവല കോളനിയിൽ ബി. പ്രേംജിത്ത് (അനി-30), പള്ളിപ്പാട് ചെമ്പടി വടക്കത്തിൽ എസ്. സുധീഷ് (28) എന്നിവരെയാണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിൽ പള്ളിപ്പാട് ത്രാച്ചൂട്ടിൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടയിലാണ് സംഭവം. പള്ളിപ്പാട് കോനുമാടം കോളനിയിലെ ദീപു (38), സഹോദരൻ സജീവ് (32), ശ്രീകുമാർ (42) എന്നിവർക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇരുകൂട്ടരും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കുത്തിൽ കലാശിച്ചത്. നേരത്തെ മറ്റൊരു ആക്രമണത്തിൽ പ്രതിയായ സുധീഷിനു കുത്തേറ്റിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതികൾ രണ്ടുപേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ആക്രമണത്തിൽ മറ്റു മൂന്നുപേർ ക്കുകൂടി പങ്കുണ്ടെന്നും ഇവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.…
Read MoreFree Chat Rooms Online With No Registration , Online Chat
The best part is that you could integrate your live chat with WhatsApp because your clients can seamlessly continue the dialog in WhatsApp once they depart the chat. The Pro account has a 14-day trial, so you’ll find a way to take a look at the extra options. Moreover, your staff can ship screenshots and connect documents and images to the messages. An limitless chat history lets you engage with prospects shortly, constantly, and effectively. This device helps you to chat with people all over the world and make new…
Read Moreഇസ്ലാമോഫോബിയയ്ക്കെതിരായ പോരാട്ടം നയിക്കാന്‍ പ്രത്യേക പ്രതിനിധിയെ നിയമിച്ച് കാനഡ…
രാജ്യത്തെ ഇസ്ലാമോഫോബിയയെ ചെറുക്കാന്‍ പ്രത്യേക പ്രതിനിധിയെ നിയമിച്ച് കാനഡ. അടുത്തിടെ രാജ്യത്ത് മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് ആക്രമണ പരമ്പര അരങ്ങേറിയിരുന്നു. ഇതിനു ശേഷം മുസ്ലിങ്ങളോടുള്ള വിദ്വേഷവും വിവേചനവും തടയാനുള്ള കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ആദ്യപടിയാണിത്. മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ അമീറ എല്‍ഘവാബിയെ ആണ് ഇസ്ലാമോഫോബിയയ്ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ഇസ്ലാമോഫോബിയ, വംശീയത, വംശീയ വിവേചനം, മതപരമായ അസഹിഷ്ണുത എന്നിവയ്ക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ സഹായിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയുമാണ് ഇവരുടെ പ്രധാന ഉത്തരവാദിത്വം. വ്യാഴാഴ്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയാണ് അമീറ എല്‍ഘവാബിയുടെ നിയമനം പ്രഖ്യാപിച്ചത്. ‘വൈവിധ്യമാണ് കാനഡയുടെ ഏറ്റവും വലിയ ശക്തി. എന്നാല്‍ പല മുസ്ലിങ്ങള്‍ക്കും ഇസ്ലാമോഫോബിയയുടെ അനുഭവം ഉണ്ടായിട്ടുണ്ട്. നമ്മള് അത് മാറ്റേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് ആര്‍ക്കും അവരുടെ വിശ്വാസത്തിന്റെ പേരില്‍ വിദ്വേഷം അനുഭവിക്കേണ്ടിവരരുത്’, ട്രൂഡോ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്ലാമോഫോബിയയ്ക്കെതിരായ പോരാട്ടത്തില്‍ സുപ്രധാന…
Read More