പോലീസിനെതിരേ ആത്മഹത്യാക്കുറിപ്പെഴുതി വച്ച ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ച് വിദ്യാര്‍ഥി. കൊല്ലത്താണ് സംഭവം. ക്ളാപ്പന സ്വദേശിയായ പതിനാറുകാരനാണ് കൊല്ലം ഓച്ചിറ പോലീസിനെതിരെ ആരോപണം ഉന്നയിച്ച ശേഷം വിഷക്കായ കഴിച്ച് ആത്മഹ്യയ്ക്ക് ശ്രമിച്ചത്. വിദ്യാര്‍ത്ഥി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. സ്കൂളിലുണ്ടായ അടിപിടിക്കേസില്‍ പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ പോലീസ് ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാര്‍ത്ഥിയുടെ ആരോപണം. കഴിഞ്ഞ 23ന് വൈകിട്ടാണ് വിദ്യാര്‍ഥി ഉള്‍പ്പെടെ നാലു പേര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഇവര്‍ക്കെതിരെ കൊടുത്ത പരാതിയില്‍ പോലീസ് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നും വഴങ്ങിയില്ലെങ്കില്‍ മറ്റ് കേസില്‍പ്പെടുത്തി അകത്താക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു.
Read MoreTag: suicide note
സുരക്ഷിതമായ ഇടം ‘ഗര്‍ഭപാത്രവും സെമിത്തേരിയും മാത്രം’ ! കുറിപ്പെഴുതി വച്ച് 11-ാം ക്ലാസുകാരി ജീവനൊടുക്കി…
അമ്മയുടെ ഗര്‍ഭപാത്രവും സെമിത്തേരിയും മാത്രമാണ് സുരക്ഷിതമായ ഇടം എന്ന് കുറിപ്പെഴുതിയ ശേഷം ജീവനൊടുക്കി 11ാം ക്ലാസുകാരി. ചെന്നൈ മങ്കാടുള്ള വീട്ടിലാണ് പെണ്‍കുട്ടിയെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പിലാണ് ഇതുമായി ബന്ധപ്പെട്ട സൂചനകളുള്ളത്. താന്‍ അനുവഭിച്ച ലൈംഗികാതിക്രമവും പിന്നാലെ നേരിട്ട മാനസികപീഡനങ്ങളും തുറന്നെഴുതിയാണ് കുട്ടി ജീവനൊടുക്കിയത്. പെണ്‍കുട്ടികളെ ബഹുമാനിക്കാന്‍ ആണ്‍കുട്ടികളെ അവരുടെ മാതാപിതാക്കള്‍ പഠിപ്പിക്കണമെന്നും ആത്മഹത്യാ കുറിപ്പില്‍ അഭ്യര്‍ഥിക്കുന്നു. ‘പെണ്‍കുട്ടികളെ ബഹുമാനിക്കണമെന്ന് മാതാപിതാക്കള്‍ ആണ്‍കുട്ടികളെ പഠിപ്പിക്കണം. ബന്ധുക്കളെയോ അധ്യാപകരെയോ വിശ്വസിക്കരുത്. ആകെ സുരക്ഷ തരുന്ന സ്ഥലം അമ്മയുടെ ഗര്‍ഭപാത്രവും സെമിത്തേരിയുമാണ്. സ്‌കൂളോ ബന്ധുവീടുകളോ സുരക്ഷിതമല്ല..’ പെണ്‍കുട്ടി കുറിപ്പില്‍ പറയുന്നു. പെണ്‍കുട്ടി മുന്‍പ് പഠിച്ചിരുന്ന സ്‌കൂളില്‍ ഒരാള്‍ നിരന്തരം ശല്യം ചെയ്തിരുന്നെന്നും പിന്നാലെ സ്‌കൂള്‍ മാറിയിരുന്നെന്നും വീട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇയാള്‍ പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു. ഇതോടെയാണ് ജീവനൊടുക്കാന്‍ കുട്ടി തീരുമാനിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം…
Read Moreസഹപാഠിയായ യുവതി വേറെ വിവാഹം കഴിച്ചാല്‍ കൊന്നു കളയുമെന്ന് ഭീഷണി ! ആത്മഹത്യാക്കുറിപ്പെഴുതി നാടുവിടാനൊരുങ്ങി യുവതി; യുവാവ് അറസ്റ്റില്‍…
സഹപാഠിയായ യുവതിയ്ക്ക് വരുന്ന വിവാഹാലോചനകള്‍ പതിവായി മുടക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ഓടനാവട്ടം വാപ്പാല പുരമ്പില്‍ സ്വദേശി അരുണ്‍ (24) ആണ് അറസ്റ്റിലായത്. ഒപ്പം പഠിച്ചിരുന്ന നാട്ടുകാരിയായ യുവതിയുടെ രണ്ടു വിവാഹാലോചനകളാണ് അരുണ്‍ മുടക്കിയത്. വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ഇയാള്‍ ആക്രമണം നടത്തുകയും വീടിന്റെ ജനല്‍ അടിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു. ബി ടെക്. പഠനകാലത്ത് സഹപാഠികളായിരുന്ന ഇരുവരും തമ്മില്‍ സൗഹൃദവുമുണ്ടായിരുന്നു. എന്നാല്‍ ഇയാളുടെ ഉപദ്രവം സഹിക്കാനാവാതെ, പെണ്‍കുട്ടി സൗഹൃദം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെ അരുണ്‍ വിവാഹാഭ്യര്‍ഥ നടത്തിയെങ്കിലും പെണ്‍കുട്ടി നിരസിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഇതറിഞ്ഞ അരുണ്‍ മാരകായുധങ്ങളുമായി വീട്ടിലെത്തി ജനല്‍ അടിച്ച് തകര്‍ക്കുകയും പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിക്കുകയും ചെയ്തു. ഈ സംഭവം പോലീസ് കേസാക്കാതെ ഒത്തുതീര്‍പ്പാക്കി. തനിക്ക് വിവാഹം കഴിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ അരുണ്‍ പിന്നീട് യുവതിയുടെ…
Read Moreഅന്ന് എനിക്കതില്‍ വിജയിക്കാനായില്ല! ഈ ഫിലിം സ്കൂള്‍”ഒരു ലൈംഗിക അതിക്രമ മൃഗശാല മാത്രമാണ്… സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്നആത്മഹത്യാക്കുറിപ്പ്
കോളജുകളില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ അനുദിനം വര്‍ധിക്കുകയാണ്. ആ കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് കോല്‍ക്കത്തയിലെ സത്യജിത്ത് റായ് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ളത്. ഇവിടെ രണ്ട് മാസം മുമ്പ് ആത്മഹത്യയ്ക്ക് ശ്രമിച്ച് കുഞ്ഞില മസ്സില്ലമണി എന്ന പെണ്‍കുട്ടി എഴുതിയ ആത്മഹത്യ കുറിപ്പാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കുഞ്ഞിലയുടെ കത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ചയായിരിക്കുകയാണ്. കത്തിന്റെ വിവര്‍ത്തനം ഇങ്ങനെ… ‘ഞാന്‍ പോരാടിയില്ല എന്ന് നിങ്ങള്‍ എന്നോട് പറയരുത്. ഞാന്‍ പരിശ്രമിച്ചില്ല എന്ന് നിങ്ങള്‍ എന്നോട് പറയരുത്. പരിശ്രമങ്ങള്‍ക്കുമൊടുവില്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. എന്നെ സ്‌നേഹിക്കുന്നയാളും അമ്മയുമൊക്കെ എന്നെ കാത്തിരിക്കുന്നുണ്ട്. എനിക്ക് അവരോടൊപ്പം ജീവിക്കണമെന്നുണ്ട്.പക്ഷെ എനിക്കതിന് കഴിയില്ല. നിങ്ങള്‍ എസ്.ആര്‍.എഫ്.ടി.ഐയിലെ ഒരു വിദ്യാര്‍ത്ഥിനിയാണെങ്കില്‍, നിങ്ങള്‍ ലൈംഗിക അതിക്രമത്തിനു വിധേയമായിട്ടുണ്ടെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. എസ്.ആര്‍.എഫ്.ടി.ഐ കാരണം ഒരിക്കല്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിച്ചിരുന്നു. അന്ന്…
Read More