ഐ​പി​എ​ൽ മ​ത്സ​ര​ക്ര​മം ത​യാ​ർ

മും​ബൈ: ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ ആ​കാം​ക്ഷാ​പൂ​ർ​വം കാ​ത്തി​രി​ക്കു​ന്ന ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ 16-ാം സീ​സ​ണ് മാ​ർ​ച്ച് 31-ന് ​തു​ട​ക്ക​മാ​കും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് അ​ഹ​മ്മ​ദാ​ബാ​ദി​ൽ വ​ച്ച് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ നേ​രി​ടു​ന്ന​തോ​ടെ​യാ​ണ് ക്രി​ക്ക​റ്റ് മാ​മാ​ങ്ക​ത്തി​ന് തു​ട​ക്ക​മാ​വു​ക. 70 ലീ​ഗ് മ​ത്സ​ര​ങ്ങ​ളു​ള്ള പു​തി​യ സീ​സ​ണി​ലെ അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​മാ​യ ആ​ർ​സി​ബി – ടൈ​റ്റ​ൻ​സ് പോ​രാ​ട്ടം മെ​യ് 21-ന് ​ബം​ഗ​ളൂ​രു​വി​ൽ വ​ച്ച് ന​ട​ക്കും. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ൾ ഡ​ബി​ൾ ഹെ​ഡ​ർ ദി​ന​ങ്ങ​ളാ​യി​രി​ക്കും. പ​തി​വ​നു​സ​രി​ച്ച് വൈ​കി​ട്ട് 3:30-നും 7:30-​നു​മാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ക. സ​ഞ്ജു സാം​സ​ൺ ന​യി​ക്കു​ന്ന രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ ആ​ദ്യ ര​ണ്ട് ഹോം ​മ​ത്സ​ര​ങ്ങ​ൾ ആ​സാ​മി​ലെ ഗോ​ഹ​ട്ടി​യി​ൽ വ​ച്ചാ​യി​രി​ക്കും ന​ട​ക്കു​ക. പ​ഞ്ചാ​ബ് കിം​ഗ്സി​ന്‍റെ അ​വ​സാ​ന ര​ണ്ട് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ധ​ർ​മ​ശാ​ല വേ​ദി​യാ​കും. പ്ലേ​ഓ​ഫ് മ​ത്സ​ര​ങ്ങ​ളു​ടെ സ​മ​യ​ക്ര​മ​വും വേ​ദി​ക​ളും പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അധികൃതർ അ​റി​യി​ച്ചു.

Read More

പത്താന്‍റെ ടിക്കറ്റ് നിരക്ക് കുറച്ചു! എങ്കിൽ ചിത്രം ഒന്നുകൂടി കാണാമെന്ന് ഷാരൂഖ് ഖാൻ

പത്താൻ സിനിമയ്ക്കു പ്രേക്ഷകർ നൽകിയ വമ്പൻ വിജയം ആഘോഷമാക്കുകയാണ് സിനിമയുടെ നിർമാതാക്കളും അണിയറ പ്രവർത്തകരും. ഇതിന്‍റെ ഭാഗമായി പത്താൻ സിനിമയുടെ ടിക്കറ്റ് നിരക്കിൽ ഒരു ദിവസത്തേക്കു കുറവു വരുത്തിയ വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.  എല്ലാ ടിക്കറ്റുകളും 110 രൂപയ്ക്കു ലഭിക്കുമെന്നതായിരുന്നു യഷ് രാജ് ഫിലിംസിന്‍റെ വാഗ്ദാനം. ഈ വാർത്ത ഷെയർ ചെയ്ത ആരാധകനോട് പ്രതികരിച്ചിരിക്കുകയാണ് ഷാരൂഖ് ഖാൻ. ടിക്കറ്റ് നിരക്ക് കുറച്ചെങ്കിൽ പത്താൻ ഒന്നുകൂടി കണ്ടേക്കാം എന്നാണു ഷാരൂഖിന്‍റെ പ്രതികരണം. ഫ്രീ പോപ്കോൺ കൂടി അറേഞ്ച് ചെയ്യാൻ കഴിയുമോ എന്ന് യഷ് രാജ് ഫിലിംസിനോട് ഷാരൂഖ് ട്വീറ്റിൽ ചോദിക്കുന്നുണ്ട്. പത്താന്‍റെ റിലീസിനോടനുബന്ധിച്ച് ആസ്ക്ക് എസ്ആർകെ സെഷൻ തുടങ്ങിയിരുന്നു. ആരാധകരുടെ ചോദ്യങ്ങൾക്കു ഷാരൂഖ് ഖാൻ സാമൂഹിക മാധ്യമങ്ങളിലൂടെ മറുപടി നൽകുന്ന സെഷനാണിത്. വൻ പ്രേക്ഷക സ്വീകാര്യത നേടിയതോടെ  ഷാരൂഖ് നായകനായ പത്താൻ ആയിരം കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്. യഷ് രാജ്…

Read More

ആഡംബര ഭവന പദ്ധതി! നടന്‍ രാജ് കപൂറിന്‍റെ മുംബൈയിലെ ബംഗ്ലാവ് 100 കോടി രൂപയ്ക്ക് ഗോദ്റെജ് ഏറ്റെടുത്തു

മുംബൈ: ഗോദ്‌റെജ് ഗ്രൂപ്പിന്‍റെ ഭാഗമായ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ആണ് ആഡംബര ഭവന പദ്ധതി നിർമ്മിക്കുന്നതിന്‍റെ ഭാഗമായി പ്രശസ്ത ബോളിവുഡ് താരവും സംവിധായകനും നിര്‍മാതാവുമായ രാജ് കപൂറിന്‍റെ മുംബൈയിലെ ചെമ്പൂരിലുള്ള ബംഗ്ലാവ് ഏറ്റെടുത്തത്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന് (ടിഐഎസ്എസ്) സമീപമുള്ള ഡിയോനാർ ഫാം റോഡിൽ സ്ഥിതി ചെയ്യുന്ന വസ്തു, രാജ്  കപൂർ കുടുംബത്തിൽ നിന്ന് 100 കോടി രൂപയ്ക്ക് കമ്പനി വാങ്ങിയതായി ഇ ടി ആക്‌സസ് ചെയ്ത രേഖകളിൽ കാണിക്കുന്നു. പ്രീമിയം മിക്സഡ് യൂസ് പ്രോജക്റ്റ് ഗോദ്‌റെജ് ആർകെഎസ് വികസിപ്പിക്കുന്നതിനായി 2019 മെയ് മാസത്തിൽ ഗോദ്‌റെജ് പ്രോപ്പർട്ടീസ് ചെമ്പൂരിലെ ആർ കെ സ്റ്റുഡിയോയെ കപൂർ കുടുംബത്തിൽ നിന്ന് ഏറ്റെടുത്തിരുന്നു. പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഐതിഹാസികമായ പ്രോജക്റ്റ് ഞങ്ങളുടെ ഭാഗമാകുന്നതിൽ  ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും ഈ അവസരം ഞങ്ങളെ എൽപ്പിച്ചതിന് കപൂർ കുടുംബത്തോട് നന്ദിയുള്ളവരാണെന്നും” ഗോദ്‌റെജ്…

Read More

അ​ഭി​ന​യം പാ​ഷ​നാ​ക്കി ദീപ്തി മരോട്ട് ! മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ന്നു

അ​ഭി​ന​യ​ത്തെ പാ​ഷ​നാ​ക്കി മാ​റ്റി മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും സ​ജീ​വ​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ദീ​പ്തി മാ​രേ​ട്ട്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ തി​രു​വ​ല്ല പു​റ​മ​റ്റം മാ​രേ​ട്ട് വീ​ട്ടി​ലെ ദീ​പ്തി ഇ​തി​നോ​ട​കം ത​ന്നെ കു​ടും​ബ പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ജ​ന​പ്രി​യ ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളാ​യി​രു​ന്ന പ്ര​ണ​യം, സ്വാ​തി ന​ക്ഷ​ത്രം ചോ​തി, ചെ​മ്പ​ര​ത്തി, ക്ലാ​സ് മേ​റ്റ്സ്, സ്ത്രീ ​പ​ദം എ​ന്നീ പ​ര​മ്പ​ര​ക​ളി​ലൂ​ടെ കു​ടും​ബ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​യി മാ​റി​യ ദീ​പ്തി ത​മി​ഴ്-​മ​ല​യാ​ളം ച​ല​ച്ചി​ത്ര​മാ​യ ഒ​രു താ​രം ഉ​ദ​യ​മാ​കി​ര​ത് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ത​മി​ഴി​ലും അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ജി-​ഡി​സ്‌​ലി ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ളാ​യ ദീ​പ്തി​യെ കാ​മ​റ​യ്ക്ക് മു​ന്നി​ലെ​ത്തി​ച്ച​ത് ടെ​ലി​വി​ഷ​ൻ സി​നി​മ കാ​സ്റ്റിം​ഗ് ഡ​യ​ര​ക്ട​റാ​യ ഹ​രി അ​ഞ്ച​ലാ​ണ്. കു​ഞ്ഞു​ന്നാ​ൾ മു​ത​ൽ ത​ന്നെ അ​ഭി​ന​യ​ത്തോ​ട് താ​ൽ​പ്പ​ര്യ​മു​ള്ള ദീ​പ്തി പ​ഠ​ന​ത്തോ​ടൊ​പ്പം ത​ന്‍റെ പാ​ഷ​നാ​യ അ​ഭി​ന​യ​ത്തെ കൊ​ണ്ടു ന​ട​ക്കു​ക​യും അ​തു ക​രി​യ​റാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലു​മാ​ണ്. ഗാ​യി​ക കൂ​ടി​യാ​യ ദീ​പ്തി​ഡ്രീം​സ് ഓ​ഫ് ലൗ ​എ​ന്ന ഷോ​ർ​ട്ട് ഫി​ലി​മി​ന് ക​ഥ​യും…

Read More

മോ​ഹ​ന്‍​ലാ​ല്‍ വ​ലി​യ ഗു​സ്തി​ക്കാ​ര​നാ​യി​ട്ടും അ​യാ​ളു​ടെ അ​ടു​ത്ത് പ​ഠി​ക്കാ​ന്‍ പോ​കു​ന്ന ആ​ളാ​യി പൃ​ഥ്വി​രാ​ജും, പക്ഷേ..! മ​ണി​യ​ൻ​പി​ള്ള രാ​ജു പറയുന്നു…

സ​ച്ചി- സേ​തു എ​ഴു​തി​യ ചോ​ക്ലേ​റ്റ് എ​ന്ന പ​ടം ന​ട​ക്കു​ന്പോ​ള്‍ അ​തി​ന്‍റെ ക​ഥാ​ത​ന്തു കേ​ട്ട​പ്പോ​ള്‍ ത​ന്നെ പു​തു​മ തോ​ന്നി​യി​രു​ന്നു. അ​തു​കൊ​ണ്ട് സ​ച്ചി-​സേ​തു​വി​നെ കൊ​ണ്ട് ന​മു​ക്ക് ഒ​രു ക​ഥ​യെ​ഴു​തി​ക്കാ​മെ​ന്ന് അ​ന്‍​വ​ര്‍ റ​ഷീ​ദി​നോ​ട് ഞാ​ന്‍ പ​റ​ഞ്ഞു. അ​ങ്ങ​നെ ഫ്‌​ളാ​റ്റ് എ​ടു​ത്ത് ച​ര്‍​ച്ച ചെ​യ്തു. മോ​ഹ​ന്‍​ലാ​ലി​നെ വ​ച്ച്‌ ഇ​വ​ര്‍ ഒ​രു ക​ഥ​യു​ണ്ടാ​ക്കി. എ​ന്നാ​ല്‍ നി​ര്‍​മാ​താ​വ് എ​ന്ന നി​ല​യി​ല്‍ എ​ന്നെക്കൊണ്ട് അ​ത് ബാ​ല​ന്‍​സ് ചെ​യ്യാ​നാ​വി​ല്ല. മോ​ഹ​ന്‍​ലാ​ല്‍ വ​ലി​യ ഒ​രു ഗു​സ്തി​ക്കാ​ര​നാ​യി​ട്ടും അ​യാ​ളു​ടെ അ​ടു​ത്ത് പ​ഠി​ക്കാ​ന്‍ പോ​കു​ന്ന ആ​ളാ​യി പൃ​ഥ്വി​രാ​ജും. നാ​യ​ക​നാ​യി ട്രൈ ​ചെ​യ്തി​ട്ട് പ​രാ​ജ​യ​പ്പെ​ട്ട ആ​ളാ​ണ് പൃ​ഥ്വി​യു​ടെ ക​ഥാ​പാ​ത്രം. ഹൈ​ദ​രാ​ബാ​ദ് ആ​ണ് ക​ഥാ​പ​ശ്ചാ​ത്ത​ലം. ഹെ​ലി​കോ​പ്റ്റ​ര്‍ സം​ഘ​ട്ട​ന​മൊ​ക്കെ​യു​ണ്ടെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞ​പ്പോ​ഴേ ഞാ​ന്‍ ഞെ​ട്ടി. മോ​ഹ​ന്‍​ലാ​ലി​നെ നോ​ക്കി ക​ണ്ണ് കാ​ണി​ച്ചു. എ​ന്‍റെ മു​ഖ​ത്തെ വി​ള​ര്‍​ച്ച ക​ണ്ട് മോ​ഹ​ന്‍​ലാ​ല്‍ ഇ​ട​പെ​ട്ടു. ഇ​ത് ക്ലീ​ഷേ പോ​ലെ​യു​ണ്ട​ല്ലോ, ന​മു​ക്ക് വേ​റെ പി​ടി​ച്ചൂ​ടേ എ​ന്ന്. അ​പ്പോ​ഴാ​ണ് എ​നി​ക്ക് ശ്വാ​സം വീ​ണ​ത്. അ​പ്പോ​ള്‍ അ​ന്‍​വ​ര്‍…

Read More

നാല് മണിക്കൂറോളം നീണ്ട നടപടികള്‍! സാമ്പത്തിക ഇടപാടുകളിലെ അന്വേഷണം; മോഹന്‍ലാലിന്റെ മൊഴിയെടുത്തു

കൊ​ച്ചി: സി​നി​മാ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​പ്പ​റ്റി അ​ന്വേ​ഷി​ക്കാ​നാ​യി ആ​ദാ​യ നി​കു​തി വ​കു​പ്പ് സൂ​പ്പ​ർ​താ​രം മോ​ഹ​ൻ​ലാ​ലി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. താ​ര​ത്തി​ന്‍റെ കൊ​ച്ചി കു​ണ്ട​ന്നൂ​രി​ലെ ഫ്ലാ​റ്റി​ലെ​ത്തി​യാ​ണ് മൊ​ഴി​യെ​ടു​ത്ത​ത്. നാ​ല് മ​ണി​ക്കൂ​റോ​ളം ന​ട​പ​ടി​ക​ൾ നീ​ണ്ടു. 2022 ഡി​സം​ബ​റി​ൽ മ​ല​യാ​ള സി​നി​മ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട നി​ർ​മാ​ണ ക​മ്പ​നി​ക​ളു​ടെ ഓ​ഫീ​സു​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ന്‍റെ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന്‍റ ഭാ​ഗ​മാ​യി​യാ​ണ് താ​ര​ത്തി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​റെ​യ്ഡി​ൽ ആ​ശീ​ർ​വാ​ദ് സി​നി​മാ​സ് ഉ​ട​മ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ ഓ​ഫീ​സും അ​ധി​കൃ​ത​ർ പ​രി​ശോ​ധി​ച്ചി​രു​ന്നു. മ​ല​യാ​ള ചി​ത്ര​ങ്ങ​ളു​ടെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലെ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും സി​നി​മാ നി​ർ​മാ​ണ​ത്തി​ലെ ലാ​ഭം പ​ങ്കി​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളു​മാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​ന്വേ​ഷി​ക്കു​ന്ന​ത്.

Read More

40 പി​ന്നി​ട്ടി​ട്ടും സിം​ഗി​ളാ​ണ് ! അദേഹത്തോട്‌ പ്ര​ണ​യം തോ​ന്നി​യി​രു​ന്നു; ത​ന്‍റെ ക്ര​ഷ് ആ​രാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​ അ​നു​ഷ്ക ഷെ​ട്ടി; ഞെട്ടല്‍ മാറാതെ ആരാധകര്‍

തെ​ന്നി​ന്ത്യ​ൻ പ്രേ​ക്ഷ​ക​ര​ടെ ഹൃ​ദ​യം ക​വ​ർ​ന്ന ന​ടി​യാ​ണ് അ​നു​ഷ്ക ഷെ​ട്ടി. അ​നു​ഷ്ക​യെ പോ​ലൊ​രു പെ​ണ്ണി​നെ മ​ന​സി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന, വി​വാ​ഹം ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കാ​ത്ത യു​വാ​ക്ക​ൾ തെ​ന്നി​ന്ത്യ​യി​ൽ ത​ന്നെ കു​റ​വാ​യി​രി​ക്കും. പ​ക്ഷെ 40 പി​ന്നി​ട്ടി​ട്ടും അ​നു​ഷ്ക സിം​ഗി​ളാ​ണ്. അ​നു​ഷ്ക​യു​ടെ പേ​രും നി​ര​വ​ധി ന​ട​ന്മാ​രു​ടെ പേ​രും ചേ​ർ​ത്ത് ഗോ​സി​പ്പു​ക​ൾ നി​ര​ന്ത​രം വ​രാ​റു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും ഇ​തു​വ​രെയും സ​ത്യ​മാ​യി​ട്ടി​ല്ല. ബാ​ഹു​ബ​ലി ക​ഴി​ഞ്ഞ സ​മ​യ​ത്ത് പ്ര​ഭാ​സി​നൊ​പ്പ​മാ​ണ് അ​നു​ഷ്ക​യു​ടെ പേ​ര് കേ​ട്ട​ത്. ‌ ഇ​രു​വ​രും ഒ​ന്നി​ച്ച് കാ​ണ​ണ​മെ​ന്നാ​യി​രു​ന്നു മി​ക്ക ആ​രാ​ധ​ക​രു​ടേ​യും ആ​ഗ്ര​ഹം. ബാ​ഹു​ബ​ലി​ക്ക് മു​മ്പും അ​നു​ഷ​ക നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ൽ പ്ര​ഭാ​സി​നൊ​പ്പം നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പ്ര​ഭാ​സി​ന്‍റെ വ​യ​സ് നാ​ൽ​പ്പ​ത്തി​നാ​ലി​നോ​ട് അ​ടു​ത്തു. തു​ട​രെ​ത്തു​ട​രെ സി​നി​മ​ക​ൾ ചെ​യ്യു​ന്ന കൂ​ട്ട​ത്തി​ല​ല്ല അ​നു​ഷ്ക. വ​ള​രെ ചൂ​സി​യാ​യി ഹി​റ്റാ​കു​മെ​ന്ന് തോ​ന്നു​ന്ന ചി​ത്ര​ങ്ങ​ൾ തെര​ഞ്ഞു​പി​ടി​ച്ചാ​ണ് അ​നു​ഷ്ക അ​ഭി​ന​യി​ക്കു​ന്ന​ത്. ‌ ഇ​ത്ര​യും ഗോ​സി​പ്പു​ക​ൾ ത​നി​ക്ക് ചു​റ്റും പ്ര​ച​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​ന്‍റെ ക്ര​ഷ് ആ​രാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി അ​നു​ഷ്ക ഇ​പ്പോ​ൾ. ഇ​ത്ത​ര​ത്തി​ൽ…

Read More

മൊ​ബൈ​ൽ ഫോ​ൺ അ​പ​രി​ചി​ത​വ​സ്തു! മോ​ദി​യു​ടെ ഗു​ജ​റാ​ത്തി​നെ പു​ക​ഴ്ത്തു​മ്പോ​ള്‍ പുറത്തുവരുന്ന ഈ റിപ്പോര്‍ട്ടുകള്‍ ആരെയും അമ്പരിപ്പിക്കും

എ​ന്തി​നും ഏ​തി​നും ന​രേ​ന്ദ്ര മോ​ദി​യു​ടെ ഗു​ജ​റാ​ത്തി​നെ പു​ക​ഴ്ത്തു​മ്പോ​ള്‍, ഇ​വി​ടെ​നി​ന്നു പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ ആ​രെ​യും അ​മ്പ​രി​പ്പി​ക്കും! ഗു​ജ​റാ​ത്തി​ലെ 18,425 ഗ്രാ​മ​ങ്ങ​ളി​ല്‍ 567 ഗ്രാ​മ​ങ്ങ​ളി​ലും മൊ​ബൈ​ല്‍ നെ​റ്റ്‌​വ​ര്‍​ക്കി​ല്ല! നെ​റ്റ്‌​വ​ര്‍​ക്കു​ള്ള എ​ണ്ണൂ​റോ​ളം ഗ്രാ​മ​ങ്ങ​ളി​ല്‍ 4 ജി ​സ​ര്‍​വീ​സി​ല്ല! സം​സ്ഥാ​ന​ത്തെ 51 ശ​ത​മാ​നം സ്ത്രീ​ക​ള്‍​ക്കും മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​ല്ല! ആ​ദി​വാ​സി-​ഗോ​ത്ര​മേ​ഖ​ല​ക​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ സ​ര്‍​വീ​സി​നെ​ക്കു​റി​ച്ചു കേ​ട്ടു​കേ​ൾ​വി മാ​ത്രം! ഖേ​ഡ എം​പി​യും കേ​ന്ദ്ര​സ​ഹ​മ​ന്ത്രി​യു​മാ​യ ദേ​വു​സിം​ഗ് ചൗ​ഹാ​ന്‍, ലോ​ക്‌​സ​ഭ​യി​ല്‍ ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​ര​മാ​യാ​ണ് ഈ ​വി​വ​ര​ങ്ങ​ൾ അ​റി​യി​ച്ച​ത്. ഗു​ജ​റാ​ത്തി​ലെ ക​ച്ച്, ന​ര്‍​മ​ദ ജി​ല്ല​ക​ളി​ലെ നെ​റ്റ് വ​ര്‍​ക്ക് സം​വി​ധാ​ന​ങ്ങ​ള്‍ ദ​യ​നീ​യ​മാ​ണെ​ന്നു ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ക​ച്ചി​ലെ 84 ഗ്രാ​മ​ങ്ങ​ളി​ലും ന​ര്‍​മ​ദ​യി​ലെ 64 ഗ്രാ​മ​ങ്ങ​ളി​ലും നെ​റ്റ് വ​ര്‍​ക്ക് സം​വി​ധാ​ന​ങ്ങ​ളി​ല്ല. മൊ​ബൈ​ല്‍ ഫോ​ണ്‍ എ​ന്ന​ത് ഈ ​ഗ്രാ​മ​ങ്ങ​ളി​ലെ താ​മ​സ​ക്കാ​ര്‍​ക്ക് അ​പ​രി​ചി​ത​വ​സ്തു​വാ​ണ്! 2019-21ലെ ​ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 15നും 49​നും മ​ധ്യേ പ്രാ​യ​മു​ള്ള 48 ശ​ത​മാ​നം സ്ത്രീ​ക​ള്‍​ക്കു മാ​ത്ര​മാ​ണ് ഫോ​ണ്‍ ഉ​ള്ള​ത്. ആ​ധു​നി​ക ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍​നി​ന്ന്…

Read More

യാ​ത്ര, ഭ​ക്തി, പ്ര​കൃ​തി..! ആ​ദ്യ​മാ​യി ഋ​ഷി​കേ​ശ് സ​ന്ദ​ർ​ശി​ച്ച സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ടി ലെ​ന

ആ​ദ്യ​മാ​യി ഋ​ഷി​കേ​ശ് സ​ന്ദ​ർ​ശി​ച്ച സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ടി ലെ​ന. അ​തി​രാ​വി​ലെ ഗം​ഗാ​ന​ദി​യി​ൽ നി​ന്നു പ്രാ​ർ​ഥി​ക്കു​ന്ന ചി​ത്രം ന​ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. യാ​ത്ര, ഭ​ക്തി, പ്ര​കൃ​തി എ​ന്നും താ​രം കു​റി​ച്ചി​ട്ടു​ണ്ട്. സി​നി​മ​യി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ലെ​ന ജ​യ​രാ​ജ് സം​വി​ധാ​നം ചെ​യ്ത സ്നേ​ഹം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​സി​നി​മ​യി​ലേ​ക്കെ​ത്തി​യ​ത്. റ​ഹിം ഖാ​ദ​ർ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങി​യ വ​നി​ത ആ​ണ് ലെ​ന​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം.

Read More

ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ത്ഭു​തം! നി​റ​വ​യ​റി​ൽ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​യി ഷം​ന; ആശംസകളുമായി ആരാധകര്‍

ന​ടി ഷം​ന കാ​സി​മി​ന്‍റെ മെ​റ്റേ​ണി​റ്റി ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. പീ​ച്ച് നി​റ​ത്തി​ലു​ള്ള ഗൗ​ൺ ധ​രി​ച്ച് സു​ന്ദ​രി​യാ​യി എ​ത്തി‌​യ ഷം​ന​യു​ടെ ചി​ത്ര​ങ്ങ​ൾ ആ​രാ​ധ​ക​രും ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. നി​ങ്ങ​ളു​ടെ ഉ​ള്ളി​ൽ ജീ​വ​ൻ വ​ള​രു​ക എ​ന്ന സ​മ്മാ​ന​മാ​ണ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ത്ഭു​ത​മെ​ന്നാ​ണ് ചി​ത്രം പ​ങ്കു​വ​ച്ച് ന​ടി കു​റി​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ‌​യി​രു​ന്നു ന​ടി​യു​ടെ വി​വാ​ഹം. ജെ​ബി​എ​സ് ഗ്രൂ​പ്പ് ക​മ്പ​നി​യു​ടെ ഫൗ​ണ്ട​റും സി​ഇ​ഒ​യു​മാ​യ ഷാ​നി​ദ് ആ​സി​ഫ് അ​ലി​യാ​ണ് ഷം​ന കാ​സി​മി​ന്‍റെ ഭ​ര്‍​ത്താ​വ്. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ഷം​ന റി​യാ​ലി​റ്റി ഷോ​യി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്. മ​ഞ്ഞു പോ​ലൊ​രു പെ​ൺ​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ 2004ൽ ​അ​ഭി​ന​യ​ത്തി​ൽ അ​ര​ങ്ങേ​റ്റം. ശ്രീ ​മ​ഹാ​ല​ക്ഷ്മി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ അ​ന്യ​ഭാ​ഷ​യി​ലും സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു. മു​നി​യാ​ണ്ടി വി​ള​ങ്ങി​യാ​ൽ മൂ​ൺ​ട്രാ​മാ​ണ്ട് എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി ത​മി​ഴ​ക​ത്തും തി​ള​ങ്ങി.

Read More