എനിക്കിപ്പോൾ ഇൻസ്റ്റഗ്രാം ഒരു വരുമാന മാർഗം കൂടിയാണ്. പറക്കും തളിക ഫസ്റ്റ്ഡേ സിനിമ കാണാൻ പോയപ്പോൾ എനിക്ക് ടിക്കറ്റ് കിട്ടിയില്ല. പിന്നെ രാത്രിയാണ് സിനിമ കണ്ടത്. മക്കൾ വന്നശേഷം ക്ഷമ പഠിക്കുന്നുണ്ട്. മലയാളം പറയാനാണ് എനിക്കിഷ്ടം. മക്കളും മലയാളം പറയണമെന്നാണ് എന്റെ ആഗ്രഹം. മക്കൾക്ക് മലയാളം അറിയില്ലെന്ന് പറയുന്നത് എനിക്കിഷ്ടമല്ല. ആവശ്യത്തിനുള്ള പഞ്ചാബിയെ ഞാൻ പഠിച്ചിട്ടുള്ളു. പക്ഷെ എനിക്ക് കാര്യങ്ങൾ മനസിലാകും. ഒരു പാൻ ഇന്ത്യൻ കുടുംബമാണ്. സിനിമയുടെ ഒന്നും അറിയാത്ത കാലത്താണ് പറക്കും തളിക ചെയ്തത്. അഭിനയം എന്താന്ന് അറിയാതെ അഭിനയിച്ചതാണ്. ദിലീപേട്ടൻ എനിക്ക് ഏട്ടൻ എന്നൊരു ഫീലാണ്. അന്നും ഇന്നും അദ്ദേഹത്തോട് ആ സ്നേഹമുണ്ട്. -നിത്യ ദാസ്
Read MoreDay: February 28, 2023
അതിനെ അന്ന് ഭിക്ഷ എന്നല്ല പറയുക! അതിലൊന്നും വിഷമിച്ചിട്ട് കാര്യമില്ല, ജീവിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം; മനസുതുറന്ന് നസീർ സംക്രാന്തി
അതിനെ അന്ന് ഭിക്ഷ എന്നല്ല പറയുക. കപ്പയ്ക്ക് പോവുക എന്നാണ് പറയുക. ഒരുവിധത്തിൽ പറഞ്ഞാൽ ഭിക്ഷ തന്നെയാണ്. എനിക്ക് അത് പറയുന്നതിൽ നാണമൊന്നുമില്ല. ഒരു കൊട്ടയൊക്കെ ആയിട്ട് നമ്മൾ വീടുകളിൽ പോവും. അമ്മച്ചി എന്ന് വിളിച്ചു ചെല്ലുമ്പോൾ അവർ ആഹാരമൊക്കെ തരും. വൈകുന്നേരം വരുമ്പോൾ കുറച്ച് അരി, കുറച്ച് കപ്പ, കുറച്ച് ചില്ലറ പൈസയൊക്കെ ആയിട്ട് വരും. അന്നത്തെ ദിവസം ഞങ്ങൾ അതുവച്ച് കഴിയും. അതിലൊന്നും വിഷമിച്ചിട്ട് കാര്യമില്ല. ജീവിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. ഭിക്ഷയെ ഞാൻ ഒരു മോശം കാര്യമായി കണ്ടിട്ടില്ല. എന്ത് തൊഴിലിനും അതിന്റേതായ മാന്യതയുണ്ട്. കക്കാതിരിക്കുക, മോഷ്ടിക്കാതിരിക്കുക. പിടിച്ചു പറിക്കാതിരിക്കുക. അല്ലാതെ ജീവിക്കാനായി എന്ത് തൊഴിലും ചെയ്യാം. പക്ഷെ ചെയ്യുന്ന തൊഴിൽ പറയാനുള്ള മനസുണ്ടാവണം. അതില്ലാത്തവർ മനുഷ്യന്മാരല്ല. -നസീർ സംക്രാന്തി
Read Moreഅക്കാര്യത്തില്‍ ഞാന്‍ വളരെ ഭാഗ്യവതി ആണ്..! തന്റെ ഭര്‍ത്താവിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ശ്വേത മേനോന്
മോഡലിംഗില്‍നിന്ന് സിനിമയിലേക്ക് എത്തിയ ശ്വേത മലയാളത്തില്‍ ഗ്ലാമറസ് വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള സിനിമകളിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി സിനിമയിലുണ്ട് ശ്വേത. 1991 ല്‍ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. അതിനുശേഷം ഹിന്ദിയിലൊക്കെ സജീവമായ താരം പിന്നീട് മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. രതിനിര്‍വേദം, കളിമണ്ണ് തുടങ്ങിയവയാണ് ശ്വേതയുടെ ഏറ്റവും ശ്രദ്ധനേടിയ സിനിമകള്‍. ഇപ്പോഴിതാ, ഒരു ചെറിയ ഇടവേളയ്ക്കുശേഷം പുതിയ ചിത്രവുമായി എത്തിയിരിക്കുകയാണ് ശ്വേത മേനോന്. ഏറെ നാളുകള്‍ക്ക് ശേഷം നിത്യ ദാസ് തിരിച്ചെത്തുന്ന പള്ളിമണിയിലാണ് ശ്വേതയും പ്രധാന കഥാപാത്രങ്ങളില്‍ ഒന്നിനെ അവതരിപ്പിക്കുന്നത്. ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് പള്ളിമണി. അതിനിടെ, ശ്വേത ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണിപ്പോൾ. എനിക്കെന്റെ ഭര്‍ത്താവിന്റെ എല്ലാ പിന്തുണയും ലഭിക്കുന്നുണ്ട്. എന്നെ പൂര്‍ണമായും പിന്തുണയ്ക്കുന്ന ആളാണ് അദ്ദേഹം. അക്കാര്യത്തില്‍ ഞാന്‍ വളരെ ഭാഗ്യവതിയും ആണ്. എന്നെ എന്റെ അച്ഛനും…
Read Moreതാന്‍ ഒരു ചായക്കടക്കാരന് ആയിരുന്നെങ്കില്‍..! പാനിപൂരി വില്പന നടത്തുന്ന മോദിയുടെ അപരന്; വൈറലായി വീഡിയോ
ഇന്ത്യന്‍ സ്ട്രീറ്റ് വിഭവങ്ങളില്‍ പേരുകേട്ട ഒരു വിഭവമാണ് ഗോല്‍ഗപ്പ അഥവാ പാനിപൂരി. ചെറിയ പൂരിക്കുള്ളില്‍ ഉരുളക്കിളങ്ങ് കൂട്ടും മറ്റും നിറച്ച് എരിവും മധുരവുമുള്ള പാനീയം കൂടി ചേര്‍ത്താണ് ഇത് സാധാരണയായി വിളമ്പുന്നത്. പാനിപൂരിയില്‍ തന്നെ പല തരം പരീക്ഷണങ്ങളും ഇപ്പോള്‍ നടക്കുന്നുണ്ട്. എന്തായാലും പാനിപൂരി വില്പന നടത്തുന്ന ഒരാളുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വെറുമൊരു ആളെന്ന് പറയാന്‍ കഴിയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപ സാദൃശ്യമുള്ളയാളാണ് ഇവിടെ പാനിപൂരി വില്‍ക്കുന്നത് എന്നതാണ് വീഡിയോ വൈറലാകാന്‍ കാരണം. പ്രധാനമന്ത്രിയുടെ ജന്മനാടായ ഗുജറാത്തില്‍ ആനന്ദിനടുത്ത മൊട്ട ബസാറില്‍ പാനിപൂരി വില്‍ക്കുന്ന ആനില്‍ ഭായ് കട്ടാറാണ് ഇപ്പോള്‍ മോദിയുടെ അപരന് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. മോദിയുടെ രീതിയിലുള്ള വസ്ത്രവും സംസാരവും കൂടിയായപ്പോള്‍ ശരിക്കുമൊരു മോദി ലുക്ക് തന്നെയാണ് ഇയാള്‍ക്ക്. ഗുജറാത്തിലുള്ള ഒരു ഫുഡ് വ്ളോഗറാണ് പാനിപൂരി…
Read Moreചെന്നൈയിൽ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു! ഇരുമ്പുലിയൂരിലെ ഹോസ്റ്റലിലായിരുന്നു നിഖിതയുടെ താമസം
ചെന്നൈ: ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു. കൊല്ലം പുത്തൂർ സ്വദേശിനി നിഖിത കെ. സിബി(19)യാണ് മരിച്ചത്. ചെന്നൈ താംബരം എംസിസി കോളജ് വിദ്യാർഥിനിയാണ്. ഇരുമ്പുലിയൂരിലെ ഹോസ്റ്റലിലായിരുന്നു നിഖിതയുടെ താമസം. ഇരുമ്പുലിയൂരിലെ പഴയ റെയിൽവേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.
Read Moreഭക്ഷണത്തെചൊല്ലി കൈയാങ്കളി! അനിയന്റെ ദേഹത്ത് വെള്ളമൊഴിച്ച ചേട്ടന് 30 വർഷം തടവ്
സഹോദരങ്ങളുടെ ഭക്ഷണം അടിച്ചുമാറ്റി കഴിക്കുന്നതും വസ്ത്രങ്ങൾ മാറി ധരിക്കുന്നതുമെല്ലാം നമ്മുടെ നാട്ടിൽ സാധാരണമാണ്. എന്നാൽ അമേരിക്കയിലെ ഫ്ളോറിഡയിൽ അത് അങ്ങനെയല്ല. ചിലപ്പോൾ ജയിലിൽ കിടക്കേണ്ടിവരും! ചേട്ടൻ കഴിക്കാൻവേണ്ടി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന കീ ലൈം പൈ എടുത്ത് അനിയൻ കഴിച്ചു. തുടർന്നുണ്ടായ വഴക്കിൽ 64കാരനായ ഡേവിഡ് ഷെർമാൻ പവൽസൺ അനിയന്റെ ദേഹത്തു രണ്ടു ഗ്ലാസ് വെള്ളമൊഴിച്ചു. ഡേവിഡിന്റെ പെരുമാറ്റത്തിൽ ഭയം തോന്നിയ സഹോദരൻ ഉടൻ പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് ഇയാളെ അറസ്റ്റു ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വലിയ കുറ്റകൃത്യമായാണ് കോടതി സംഭവത്തെ വിലയിരുത്തിയത്. വിചാരണയ്ക്കൊടുവിൽ ഡേവിഡിന് 30 വർഷം തടവുശിക്ഷ കോടതി വിധിച്ചു. എന്നാൽ, ഡേവിഡ് പ്രായമുള്ള ആളായതുകൊണ്ട് മൂന്നുവർഷത്തെ ശിക്ഷ അനുഭവിച്ചാൽ മതി. ക്ഷുഭിതനായി തന്റെ ദേഹത്തു വെള്ളമൊഴിച്ച ഡേവിഡിന്റെ പെരുമാറ്റത്തിൽ താൻ ഭയന്നുവിറച്ചെന്നാണ് സഹോദരൻ മൊഴിനൽകിയത്. ഡേവിഡ് തന്നെ കൊലപ്പെടുത്തുമോയെന്ന് ഭയന്നതായും സഹോദരൻ പറയുന്നു.…
Read Moreകൂടെ ജോലി ചെയ്യുന്നയാൾ അപായപ്പെടുത്തിയേക്കും, എല്ലാം കരയിലെത്തിയിട്ട് പറയാം..! ദുരൂഹത കൂട്ടി ഇനോസിന്റെ സന്ദേശം
മുംബൈ : മുംബൈ തീരത്തെ ഓയിൽ റിഗിൽ നിന്നും മലയാളിയെ കടലിൽ വീണ് കാണാതായ സംഭവത്തിൽ ദുരൂഹത ഏറുന്നു. അടൂർ സ്വദേശി ഇനോസ് സ്വയം കടലിലേക്ക് എടുത്തുചാടിയെന്ന വാദത്തിൽ കമ്പനി ഉറച്ച് നിൽക്കുക്കുമ്പോഴും, മകൻ ആത്മഹത്യ ചെയ്യില്ലെന്ന് ആവർത്തിക്കുകയാണ് അച്ഛൻ വർഗീസ്. മകനെ അപായപ്പെടുത്തുകയോ തട്ടിക്കൊണ്ടു പോവുകയോ ചെയ്തതാകാമെന്നാണ് വർഗീസ് സംശയം പ്രകടിപ്പിക്കുന്നത്. അതിനിടെ ദുരൂഹത കൂട്ടി, കാണാതാവുന്നതിന് തൊട്ടുമുമ്പ് ഇനോസ് വർഗീസ് സുഹൃത്തിന് അയച്ച സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഒപ്പം ജോലി ചെയ്യുന്ന കരൺ എന്നയാൾ അപായപ്പെടുത്തിയേക്കുമെന്നും കരയിൽ എത്തിയശേഷം വിശദമായി പറയാമെന്നുമാണ് ഇനോസ് സന്ദേശത്തിൽ സുഹൃത്തിനോട് പറയുന്നത്. കരണിന് തന്നെ സംശയമുണ്ടെന്നും ചോദ്യം ചെയ്തതായും ഇനോസ് പറയുന്നുണ്ട്. കസ്റ്റഡിയിലുള്ള കരണിനെ മുംബൈ പൊലീസ് രണ്ടു ദിവസമായി ചോദ്യം ചെയ്യുകയാണ്. വെള്ളിയാഴ്ച രാത്രിയാണ് ഇനോസ് കടലിൽ ചാടിയെന്ന് കമ്പനിയിൽ നിന്ന് കുടുംബത്തിന് വിവരം കിട്ടുന്നത്. എന്നാൽ…
Read Moreമഹാസംഗമവുമായി കേരള കോണ്‍ഗ്രസ്-എം; പങ്കെടുക്കുന്നത് 14 ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകർ
കോട്ടയം: യുവാക്കളെയും കര്‍ഷകരെയും സംഘടിപ്പിച്ച് പാര്‍ട്ടിയുടെ കരുത്തു കാട്ടാന്‍ കേരള കോണ്‍ഗ്രസ്-എം. ഇതിന്റെ ഭാഗമായി മാര്‍ച്ച് രണ്ട് മുതൽ അഞ്ചുവരെ തിരുനക്കര മൈതാനത്ത് അധ്വാനവര്‍ഗ യുവസംഗമം എന്ന പേരില്‍ യൂത്ത് ഫ്രണ്ട്-എം യുവജന സമ്മേളനം നടക്കും. സെമി കേഡര്‍ പാര്‍ട്ടിയായി മാറുന്നതിന്റെ ഭാഗമായിട്ടാണ് 14 ജില്ലകളില്‍ നിന്നു പ്രവര്‍ത്തകർ പങ്കെടുക്കുന്ന മഹാസംഗമം.കെ.എം. മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ യുവാക്കളെ കൂടുതല്‍ കര്മശേഷിയുള്ളവരാക്കുന്നതിന്റെ ഭാഗമായിട്ടും കാര്‍ഷികമേഖലയിലേക്കും സംരംഭകത്വത്തിലേക്കും യുവാക്കളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമുള്ള യുവജന സംഗമത്തിന് അധ്വാനവര്‍ഗ യുവസംഗമം എന്നാണു പേരിട്ടിരിക്കുന്നത്. യുവസംഗമം പാര്‍ട്ടിയുടെ യുവജന പ്രസ്ഥാനത്തിന്റെ കരുത്തുകാട്ടുന്നതായിരിക്കുമെന്ന് യൂത്ത് ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് റോണി മാത്യു രാഷ് ട്രദീപികയോടു പറഞ്ഞു. എന്റെ നാട്, എന്റെ തൊഴില്‍, എന്റെ അഭിമാനം എന്നു പേരിട്ടിരിക്കുന്ന യുവജന സമ്മേളനത്തിന് രണ്ടിനു വൈകിട്ട് 1964ല്‍ കേരള കോണ്‍ഗ്രസ് രൂപീകൃതമായ തിരുനക്കര മൈതാത്ത് പതാക…
Read Moreപുരസ്കാര നിറവിൽ അർജന്റീന; മെസിയാണ് ബെസ്റ്റ്
പാരിസ്: അർജന്റീനയെ ലോകകിരീടത്തിലേക്കു നയിച്ച ലയണൽ മെസിക്കു ഫിഫയുടെ പുരസ്കാരവും. കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിന് അർജന്റീനിയൻ ക്യാപ്റ്റൻ കൂടിയായ മെസി തെരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും മെസി നേടി. ഫ്രാൻസ് താരങ്ങളായ കിലിയൻ എംബപെ, കരിം ബെൻസേമ എന്നിവരെയാണ് വോട്ടെടുപ്പിൽ മെസി പിന്നിലാക്കിയത്. 36 വർഷത്തെ ഇടവേളയ്ക്കുശേഷം അർജന്റീനയെ ലോകകിരീടത്തിലേക്ക് നയിച്ച രക്ഷപ്പെടുത്തലുകളുമായി നിറഞ്ഞാടിയ എമിലിയാനോ മാർട്ടീനസ് മികച്ച പുരുഷ ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. അർജന്റീനയുടെ ലയണൽ സ്കലോണി ആണു മികച്ച പരിശീലകൻ. മികച്ച ആരാധകക്കൂട്ടത്തിനുള്ള പുരസ്കാരവും അർജന്റീന നേടി. ബാർസിലോന താരം അലക്സിയ പ്യുട്ടയാസ് ആണ് മികച്ച വനിതാ താരം. തുടരെ രണ്ടാം തവണയാണ് സ്പാനിഷ് താരം പ്യുട്ടയാസ് ഫിഫ ദ് ബെസ്റ്റ് പുരസ്കാരം നേടുന്നത്. മികച്ച ഗോളിനുള്ള ഫ്രാങ്ക് പുഷ്കാസ് പുരസ്കാരം…
Read Moreപ്രളയകാലത്തെ പീഡനം ! പതിനാറുകാരിയെ പീഡിപ്പിച്ച മധ്യവയസ്കന് അറസ്റ്റില്‍…
പ്രളയകാലത്ത് സ്കൂളില്‍ പോകാന്‍ കഴിയാതെ വീട്ടില്‍ തനിച്ചായ സമയത്ത് 16കാരിയെ പീഡനത്തിനിരയാക്കിയ മധ്യവയസ്കന് പിടിയില്‍. പാലക്കാട് അലനല്ലൂര്‍ സ്വദേശി ഹരീഷ് ചന്ദ്രന് (49) ആണ് മാവൂര്‍ പൊലീസിന്റെ പിടിയിലായത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിചാരണ സമയത്ത് ഹാജരാകാതെ ഹരീഷ് നാടുവിടുകയായിരുന്നു. സുരക്ഷാ ജീവനക്കാരനായിരുന്നു ഹരീഷ്. പെണ്‍കുട്ടിയുടെ കൈകള്‍ ബന്ധിച്ചും വായില്‍ തുണി തിരുകിയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒളിവില്‍ പോയ ഇയാള്‍ മാനിപുരത്തെത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് മാവൂര്‍ പൊലീസ് സ്ഥലത്തെത്തുകയും പിടികൂടുകയുമായിരുന്നു. സിഐ കെ.വിനോദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രമോദ്, സിവില്‍ പൊലീസ് ഓഫിസര്‍ ഷിനോജ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ സ്പെഷല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More