കണ്ണൂർ: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുള്ള കലശം വരവിൽ സിപിഎം നേതാവ് പി. ജയരാജന്റെ ഫോട്ടോ ഉൾപ്പെടുത്തിയത് സംബന്ധിച്ച് വിവാദം. കതിരൂർ പുല്യോട് കൂർമ്പക്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള കലശത്തിലാണ് പി. ജയരാജന്റെയും ചെഗുവേരയുടെയും ഫോട്ടോയും കലശത്തിൽ ഉൾപ്പെടുത്തിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്തും പിന്നീടും അണികളുടെ വ്യക്തി ആരാധനാ വിഷയത്തിൽ പി. ജയരാജൻ ഉൾപ്പെട്ടിരുന്നു. പ്രവർത്തകർ തയാറാക്കിയ കണ്ണൂരിൻ താരകമല്ലോ പി. ജയരാജൻ എന്ന നൃത്തസംഗീത ശില്പം പി. ജയരാജൻ തന്നെ ഉദ്ഘാടനം ചെയ്തതോടെയായിരുന്നു സിപിഎമ്മിൽ പി. ജയരാജൻ വിവാദം ആരംഭിച്ചത്. പിന്നീട് പലയിടങ്ങളിലും പി. ജയരാജനെ പുകഴ്ത്തിയുള്ള ഫ്ലക്സുകളും ഉയർന്നിരുന്നു. ഇതേത്തുടർന്ന് പാർട്ടി വിശദീകരണം തേടിയപ്പോൾ ഇത്തരം പ്രവൃത്തികളുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ചിത്രങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കരുതെന്നും പി. ജയരാജൻ തന്നെ പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണിപ്പോൾ കലശവുമായി ബന്ധപ്പെട്ട് പി. ജയരാജൻ വീണ്ടും വിവാദത്തിലായിരിക്കുന്നത്.
Read MoreDay: March 17, 2023
കുഞ്ഞിന് വെറും 10 മാസം പ്രായമുള്ളപ്പോള്‍ സിനിമയിലേക്ക് തിരിച്ചെത്തി ! താന്‍ ജീവിതത്തില്‍ ചെയ്ത വലിയ ത്യാഗം വെളിപ്പെടുത്തി കാജല്‍ അഗര്‍വാള്‍…
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ താരറാണിയായി വിളങ്ങിയ നടി കാജല്‍ അഗര്‍വാള്‍ 2020ല്‍ ആണ് വിവാഹിതയായത്. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ച്ലുവിനെയാണ് കാജള്‍ ജീവിത പങ്കാളിയാക്കിയത്. ഇരുവരും നേരത്തെ സുഹൃത്തുക്കളായിരുന്നു. വര്‍ഷങ്ങളായുള്ള പ്രണയമാണ് വിവാഹത്തിലെത്തിയത്. മുംബൈ താജ്മഹല്‍ പാലസ് ഹോട്ടലില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇപ്പോള്‍ ഒരുകുഞ്ഞിന്റെ അമ്മയായിരിക്കുകയാണ് കാജല്‍. തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം കാജല്‍ അഭിനയിച്ചിട്ടുണ്ട്. 2020 ലോക്ക് ഡൗണ്‍ സമയത്ത് ആയിരുന്നു കാജലിന്റെയും ഗൗതമിന്റെയും വിവാഹം. സുഹൃത്തുക്കളായി ഇരുന്ന സമയത്ത് ഞങ്ങള്‍ ആഘോഷ വേളകളില്‍ എല്ലാം അടിക്കടി കാണാറുണ്ടായിരുന്നു. എന്നാല്‍ ലോക്ക് ഡൗണ്‍ സംഭവിച്ചതോടെ ആഴ്ചകളോളും പരസ്പരം കാണാന്‍ സാധിക്കാതെ വന്നു. അപ്പോഴാണ് എത്രമാത്രം ഞങ്ങള്‍ പ്രണയിക്കുന്നുണ്ട് എന്ന് ബോധ്യമായത്. ലോക്ക് ഡൗണില്‍ ചെറിയ അയവ് സംഭവിച്ചപ്പോള്‍ തന്നെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് ഒരിയ്ക്കല്‍…
Read Moreമൂന്നു ദിവസത്തിനുള്ളിൽ ഒരു വീട്ടിൽ മൂന്നു മരണം; അമ്മയുടെയും മകന്റെയും മരണം കൈതപ്പതാലിനെ കണ്ണീരിലാഴ്ത്തി
ഉപ്പുതറ: താങ്ങാനാകാത്ത ദുഃഖഭാരവുമായാണ് ഇന്നലെ കൈതപ്പതാൽ ഗ്രാമം ഉണർന്നത്. ലിജയും മകൻ ബെന്നും വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി മരിച്ചെന്ന വിശ്വസിക്കാനാകാത്ത വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്. വിവരം അറിഞ്ഞവർ കിണറ്റുകര വീട്ടിലേക്ക് ഓടിയെത്തി. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ച ലിജയുടെ 28 ദിവസം പ്രായമായ കുഞ്ഞിന്റെ സംസ്കാരചടങ്ങിൽ പങ്കെടുത്താണ് നാട്ടുകാരും ബന്ധുക്കളും ചൊവ്വാഴ്ച വൈകുന്നേരം വീടുകളിലേക്ക് മടങ്ങിയത്. കുഞ്ഞു മരിച്ചതിന്റെ ദുഃഖത്താൽ തളർന്നിരുന്ന ലിജയെ സമാശ്വസിപ്പിച്ചാണ് നാട്ടുകാർ തലേന്നു മടങ്ങിയത്.ഇന്നലെ രാവിലെ ഓടിക്കൂടിയ നാട്ടുകാർ എന്തു ചെയ്യണമെന്നറിയാതെ ആദ്യം പകച്ചുനിന്നു. പിന്നീട് ഫയർ ഫോഴ്സിനെയും പോലീസിനെയും വിവരമറിയിച്ചു. 40 അടി താഴ്ചയുള്ള കിണറ്റിൽനിന്ന് പുറത്തെടുത്ത ലിജയെയും ബെന്നിനെയും നോക്കിനിൽക്കാനേ നാട്ടുകാർക്ക് കഴിഞ്ഞുള്ളൂ. പലരുടേയും നിയന്ത്രണം വിട്ടു. ചെറുപ്പംമുതൽ ലിജ അയൽക്കാർക്കു പ്രിയപ്പെട്ടവളായിരുന്നു. വിവാഹത്തിനു ശേഷവും നാട്ടിലെത്തുന്പോൾ എല്ലാവരോടും കുശലം പറഞ്ഞും സ്നേഹാന്വേഷണം നടത്തിയുമേ മടങ്ങാറുണ്ടായിരുന്നുള്ളൂ. ഇന്നു ഭർത്താവിന്റെ…
Read Moreനെല്ലിലെ ഈർപ്പം കിഴിവിലും വമ്പൻ തട്ടിപ്പുമായി ഏജന്റുമാർ; ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും മെഷീനിൽ വ്യത്യസ്ത റീഡിംഗ്
മങ്കൊമ്പ്: നെല്ലുസംഭരണത്തിൽ കിഴിവിന്റെ ആനുകൂല്യം ലഭിക്കാനായി കർഷകരെ തട്ടിപ്പിന് ഇരയാക്കുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്തേക്ക്. ഈർപ്പം പരിശോധിക്കുന്ന മോയ്സ്റ്റർ മെഷീനിൽ കൃത്രിമം നടത്തിയാണ് കർഷകരെ തട്ടിക്കുന്നത്. സംഭരിക്കാനുള്ള നെല്ലിന്റെ ഈർപ്പം പരിശോധിക്കാനായി ഇടനിലക്കാർ കൊണ്ടുവരുന്ന മെഷീനുകളിലും പാഡി ഓഫീസർമാർ കൊണ്ടുവരുന്ന മെഷീനുകളിലും ഒരേ നെല്ലിനു വ്യത്യസ്ത റീഡിംഗുകൾ കാണിച്ചതോടെയാണ് തട്ടിപ്പു നടക്കുന്നെന്ന സംശയം ബലപ്പെട്ടിരിക്കുന്നത്. കിഴിവിലെ സംശയംഇപ്പോൾ നെല്ലുസംഭരണം പുരോഗമിക്കുന്ന എഫ് ബ്ലോക്ക് ജഡ്ജി ആറായിരം കായലിലാണ് ഏറ്റവുമൊടുവിൽ കർഷകർ പരാതിയുന്നയിക്കുന്നത്. ഇവിടെ ഏജന്റുമാർ എത്തിക്കുന്ന മെഷീനിൽ നെല്ലിന്റെ ഈർപ്പ പരിശോധന നടത്തിയപ്പോൾ 20നു മുകളിൽ ഈർപ്പം കാണിച്ചു. ഇതേത്തുടർന്ന് ഇവർ കൂടുതൽ കിഴിവ് ആവശ്യപ്പെട്ടതോടെ കർഷകർ വിസമ്മതിച്ചു പ്രതിഷേധം ഉയർത്തി. സാധാരണയായി 17 ശതമാനം വരെ ഈർപ്പമുള്ള നെല്ലാണ് കിഴിവില്ലാതെ സംഭരിക്കുന്നത്. 17ന് മുകളിൽ വരുന്ന ഓരോ പോയിന്റിനും ക്വിന്റലിന് ഓരോ കിലോഗ്രാം വീതം കിഴിവ്…
Read Moreചില്ലറ വ്യവസായമല്ല സഖാവിന്റേത്..! കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറിയുൾപ്പടെ രണ്ടു പേർ പിടിയിൽ
ഇടുക്കി: ഇടുക്കിയിൽ കഞ്ചാവുമായി സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ രണ്ട് പേർ അറസ്റ്റിൽ. സിപിഎം ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമായ കൊന്നത്തടി ചിന്നാർ നിരപ്പ് പുല്ലാട്ട് സിബി (57), അമ്പാട്ട് ഷിന്റോ(44) എന്നിവരാണ് അറസ്റ്റിലായത്. ചിന്നാർ ബസ് സ്റ്റോപ്പിൽ നിൽക്കുകയായിരുന്ന പ്രതികൾ പോലീസിനെ കണ്ട് ഓടിരക്ഷപെടാൻ ശ്രമിച്ചുവെങ്കിലും പിടിയിലായി. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് നാല് കിലോ ഉണങ്ങിയ കഞ്ചാവ് പിടികൂടി. ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം മുരിക്കാശേരി പോലീസുമായി ചേർന്നു നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.
Read Moreഎന്നെ മറ്റാരും പീഡിപ്പിച്ചിട്ടില്ല..! 16 വയസുള്ള വിദ്യാര്‍ഥിനി വീട്ടില്‍ പ്രസവിച്ചതിനുള്ള ഉത്തരവാദി സഹപാഠി; കേസെടുക്കാന്‍ ചില പ്രശ്നങ്ങളുണ്ട്…
ഇടുക്കി കുമളിക്ക് സമീപം പതിനാറുകാരിയായ സ്ക്കൂള് വിദ്യാര്‍ത്ഥിനി വീട്ടില്‍ വച്ച് പ്രസവിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. വീട്ടുകാര്‍ അറിയിച്ചതിനെ തുടന്ന് കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പൊലീസ് തിരച്ചില്‍ തുടങ്ങി. ഇരുവരും സ്നേഹത്തിലായിരുന്നു എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്കിയ മൊഴി. കുട്ടി ഇന്നലെ സ്കൂളില്‍ പോയിരുന്നില്ല. ശാരീരികമായ അസ്വാസ്ഥ്യമുണ്ടെന്ന് കുട്ടി തലേദിവസം വൈകീട്ട് മുതല്‍ പറയുന്നുണ്ട്. കുട്ടി ഗര്‍ഭിണിയാണെന്നതിന്റെ സൂചനകളൊന്നും ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്നില്ല. ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായി അന്വേഷിച്ചതിന് ശേഷം ആയിരിക്കും പൊലീസ് ആണ്‍കുട്ടിക്കെതിരെ നടപടി എടുക്കുക. പെണ്‍കുട്ടി പൂര്‍ണ്ണ ആരോഗ്യവതിയാണെന്നാണ് ആശുപത്രി അധികൃതര്‍ നല്കുന്ന വിവരം. മറ്റാരും പീഡിപ്പിച്ചിട്ടില്ലെന്നാണ് പെണ്‍കുട്ടി തന്നെ പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഈ…
Read Moreകടുത്ത ആരാധന, പിന്നെ ഒരു സെല്‍ഫി..! ഗുണ്ടാ തലവനെ കാണാൻ വീട്ടുകാരറിയാതെ മുങ്ങി; പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ പിടിയിൽ
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയെ കാണാൻ വീട്ടിൽ നിന്നും പുറപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പിടികൂടി. പഞ്ചാബിലെ ബതിൻഡ സെൻട്രൽ ജയിലിന് പുറത്തുവച്ചാണ് രണ്ട് പെൺകുട്ടികളെ കണ്ടെത്തിയത്. ജയിലിന് പുറത്ത് നിന്ന് സെൽഫിയെടുക്കുകയായിരുന്ന പെൺകുട്ടികളെ ജയിൽ അധികൃതർ ജില്ലാ ശിശുസംരക്ഷണ വകുപ്പിന് കൈമാറി. ലോറൻസ് ബിഷ്ണോയിയുടെ കടുത്ത ആരാധകരായ പെൺകുട്ടികൾ സുഹൃത്തുക്കൾക്ക് കൈമാറാനാണ് ജയിലിന് പുറത്ത് നിന്നുള്ള ചിത്രം പകർത്തിയതെന്ന് ബതിൻഡ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ രവ്നീത് കൗർ സിദ്ധു പറഞ്ഞു. വീട്ടുകാരറിയാതെ പുറപ്പെട്ട ഇരുവരും ബതിന്ഡ റെയില്‍വേ സ്റ്റേഷനിലാണ് രാത്രി കഴിഞ്ഞത്. ഇരുവരുടെയും മാതാപിതാക്കളുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ഡൽഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭീകരാക്രമണങ്ങൾ നടത്താൻ യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ വർഷം നവംബർ 23 ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യാണ് ബിഷ്ണോയിയെ അറസ്റ്റ് ചെയ്തത്.
Read More