കണ്ണൂരിന്‍റെ ചെന്താരകം എഴുന്നള്ളിയത് ക്ഷേത്രോത്സവ കലശത്തിൽ; വ്യ​​​ക്തി ആ​​​രാ​​​ധ​​​നയിൽ  പി ജയരാജനെ പുകഴ്ത്തി വീണ്ടും അണികൾ

ക​​​ണ്ണൂ​​​ർ: ക്ഷേ​​​ത്രോ​​​ത്സ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ക​​​ല​​​ശം വ​​​ര​​​വി​​​ൽ സി​​​പി​​​എം നേ​​​താ​​​വ് പി. ​​​ജ​​​യ​​​രാ​​​ജ​​​ന്‍റെ ഫോ​​​ട്ടോ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് സം​​​ബ​​​ന്ധി​​​ച്ച് വി​​​വാ​​​ദം. ക​​​തി​​​രൂ​​​ർ പു​​​ല്യോ​​​ട് കൂ​​​ർ​​​മ്പ​​ക്കാ​​​വ് ക്ഷേ​​​ത്രോ​​​ത്സ​​​വ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള ക​​​ല​​​ശ​​​ത്തി​​​ലാ​​​ണ് പി. ​​​ജ​​​യ​​​രാ​​​ജ​​​ന്‍റെ​​യും ചെ​​ഗു​​വേ​​ര​​യു​​ടെ​​യും ഫോ​​​ട്ടോ​​​യും ക​​​ല​​​ശ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സി​​​പി​​​എം ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന സ​​​മ​​​യ​​​ത്തും പി​​​ന്നീ​​​ടും അ​​​ണി​​​ക​​​ളു​​​ടെ വ്യ​​​ക്തി ആ​​​രാ​​​ധ​​​നാ വി​​​ഷ​​​യ​​​ത്തി​​​ൽ പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു. പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​യാ​​​റാ​​​ക്കി​​​യ ക​​​ണ്ണൂ​​​രി​​​ൻ താ​​​ര​​​ക​​​മ​​​ല്ലോ പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ എ​​​ന്ന നൃ​​​ത്ത​​​സം​​​ഗീ​​​ത ശി​​​ല്പം പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ ത​​​ന്നെ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സി​​​പി​​​എ​​​മ്മി​​​ൽ പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ വി​​​വാ​​​ദം ആ​​​രം​​​ഭി​​​ച്ച​​​ത്. പി​​​ന്നീ​​​ട് പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും പി. ​​​ജ​​​യ​​​രാ​​​ജ​​​നെ പു​​​ക​​​ഴ്ത്തി​​​യു​​​ള്ള ഫ്ല​​​ക്സു​​​ക​​​ളും ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്ന് പാ​​​ർ​​​ട്ടി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​പ്പോ​​​ൾ ഇ​​​ത്ത​​​രം പ്ര​​​വൃ​​ത്തി​​​ക​​​ളു​​​മാ​​​യി ത​​​നി​​​ക്ക് ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും ത​​ന്‍റെ ചി​​ത്ര​​ങ്ങ​​ൾ ഇ​​ത്ത​​ര​​ത്തി​​ൽ ഉ​​പ​​യോ​​ഗി​​ക്ക​​രു​​തെ​​ന്നും പി. ​​ജ​​യ​​രാ​​ജ​​ൻ ത​​ന്നെ പ​​ര​​സ്യ​​മാ​​യി പ​​റ​​യു​​ക​​യും ചെ​​യ്തി​​രു​​ന്നു. ഇ​​തി​​നു ശേ​​ഷ​​മാ​​ണി​​പ്പോ​​ൾ ക​​ല​​ശ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പി. ​​ജ​​യ​​രാ​​ജ​​ൻ വീ​​ണ്ടും വി​​വാ​​ദ​​ത്തി​​ലാ​​യി​​രി​​ക്കു​​ന്ന​​ത്.

Read More

പി. ജയരാജന് ഇന്നോവ ക്രിസ്റ്റ വാങ്ങാൻ 32 ലക്ഷത്തോളം രൂപ അനുവദിച്ചു! ഉയർന്ന സുരക്ഷാ സംവിധാനം ഉള്ള വാഹനം എന്ന പരാമർശം ഉത്തരവിൽ നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജന് കാർ വാങ്ങാൻ തുക അനുവദിച്ച് ഉത്തരവിറങ്ങി. ഇന്നോവ ക്രിസ്റ്റ വാഹനം വാങ്ങുന്നതിനായി 32,11,792 രൂപയാണ് അനുവദിച്ചത്. പരമാവധി 35 ലക്ഷം രൂപവരെയാണ് അനുവദിച്ചിരുന്നതെന്നും ഉത്തരവിൽ പറഞ്ഞു. വിമർശനങ്ങൾക്കൊടുവിൽ ഉയർന്ന സുരക്ഷാ സംവിധാനം ഉള്ള വാഹനം എന്ന പരാമർശം ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഖാദി ബോർഡിന്‍റെ മാർക്കറ്റിംഗ് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. കണ്ണൂർ തോട്ടടയിലെ സ്ഥാപനത്തിൽ നിന്നാണ് കാർ വാങ്ങുന്നത്.

Read More