അ​ട്ട​പ്പാ​ടി​യി​ൽ കു​ട്ടി​ക​ളു​മാ​യി ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക്​ക​യ​റി യു​വാ​വി​ന്‍റെ ജീ​വ​നൊ​ടു​ക്ക​ൽ ഭീ​ഷ​ണി! ഒ​രു കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി; പക്ഷേ…

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി അ​ഗ​ളി​യി​ൽ ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ ശേ​ഷം യു​വാ​വ് കു​ട്ടി​ക​ളു​മാ​യി ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് ക​യ​റി​പ്പോ​യി. ചി​റ്റൂ​ർ ഊ​രു​മൂ​പ്പ​നായ ശ്രീ​കാ​ന്തി​നെ​യും മ​ക്ക​ളെ​യു​മാ​ണ് കാ​ണാ​താ​യ​ത്. സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ ആ​ശാ പ്ര​വ​ർ​ത്ത​ക​ർ ഒ​രു കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് യു​വാ​വ് ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. ഭാ​ര്യ​യു​മാ​യു​ള്ള ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന് ഉ​ച്ച​യോ​ടെ ചി​റ്റൂ​ർ അ​ങ്ക​ണ​വാ​ടി​യി​ലെ​ത്തി​യ ശ്രീ​കാ​ന്ത്, അ​ഞ്ചും മൂ​ന്നും വ​യ​സു​ള്ള കു​ട്ടി​ക​ളു​മാ​യി സ്ഥ​ലം​വി​ടു​ക​യാ​യി​രു​ന്നു. യു​വാ​വ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും സം​ഭ​വം ന​ട​ന്ന​യു​ട​ൻ നാ​ട്ടു​കാ​രും ആ​ശാ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​യെ ര​ക്ഷി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശ്രീ​കാ​ന്തി​നെ​യും മൂ​ത്ത കു​ട്ടി​യെ​യും ഉ​ട​ൻ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

കാഞ്ചിയാറിലെ അനുമോളുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി! വിറ്റത് അയ്യായിരം രൂപയ്ക്ക്! കൊലയ്ക്ക് ശേഷം മദ്യശാലയിലും പോയി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌…

ഇടുക്കി: കാഞ്ചിയാറിലെ അനുമോളുടെ കൊലപാതക കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷ് അനുമോളുടെ മൊബൈൽ ഫോൺ വിറ്റ ശേഷമാണ് കടന്ന് കളഞ്ഞതെന്ന് പോലീസ് കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് ബിജേഷ് ഒളിവിൽ പോയത്. കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഒരാൾക്കാണ് ഫോൺ അയ്യായിരം രൂപയ്ക്ക് വിറ്റത്. ഈ ഫോൺ പോലീസ് വീണ്ടെടുത്തു. കഴിഞ്ഞ 21 ന് വൈകിട്ടാണ് കാഞ്ചിയാർ സ്വദേശിയായ അധ്യാപിക അനുമോളെ വീട്ടിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിനു പിന്നാലെ ഭർത്താവ് ബിജേഷിനെ കാണാതാകുകയും ചെയ്തു. ജഡം കിടന്നിരുന്ന മുറിയിലോ വീട്ടിലോ അനുമോൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് സൈബർ സെല്ലിൻറെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് മൊബൈൽ ഫോൺ മറ്റൊരാളുടെ കൈവശമുണ്ടെന്ന് കണ്ടെത്തിയത്.  കാഞ്ചിയാർ വെങ്ങാലൂർക്കട സ്വദേശിയായ ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ബിജേഷിൻറെ…

Read More

പറക്കുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണു; രക്ഷകനായി ‘യാത്രക്കാരൻ പൈലറ്റ്’! വിമാനം ആകാശത്ത് പറന്നത്‌ ഒന്നേകാല്‍ മണിക്കൂറോളം…

വാഷിങ്ടണ്‍: പറക്കുന്നതിനിടെ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനത്തിലെ പൈലറ്റുമാരില്‍ ഒരാള്‍ കുഴഞ്ഞുവീണതിനെ തുടർന്ന് വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ സഹായിച്ച് യാത്രക്കാരിലൊരാളായ പൈലറ്റ്. വിമാനത്തിൽ യാത്ര ചെയ്ത മറ്റൊരു കമ്പനിയുടെ പൈലറ്റ് സമയോചിതമായി ഇടപെടുകയായിരുന്നു. വിമാനം യു.എസിലെ ലാസ് വേഗസില്‍നിന്ന് ഒഹിയോയിലെ കൊളമ്പസിലേക്ക് പോകുന്നതിനിടെയാണ് സംഭവം. യാത്ര മധ്യേ പൈലറ്റിലൊരാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളതിനാൽ വിമാനം ലാസ് വേഗസില്‍ അടിയന്തരമായി ഇടക്കാൻ തീരുമാനിച്ചു. ഇതിനിടെ പൈലറ്റ് കുഴഞ്ഞുവീണു. ഇതോടെ വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന അവധിയിലുണ്ടായിരുന്ന പൈലറ്റ് എയര്‍ട്രാഫിക് കണ്‍ട്രോളിന്‍റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. സഹ പൈലറ്റ് വിമാനത്തിന്‍റെ നിയന്ത്രണവും ഏറ്റെടുത്തു. ഒന്നേകാല്‍ മണിക്കൂറോളം വിമാനം ആകാശത്ത് പറന്നിരുന്നു. തുടര്‍ന്നാണ് തിരിച്ചിറക്കിയത്. പൈലറ്റിന് സൗത്ത് വെസ്റ്റ് എയർലൈൻസ് നന്ദിയറിയിച്ചു. പകരം പൈലറ്റുമാരെത്തി പിന്നീട് വിമാനം കൊളംബസിലേക്കു കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് എഫ്.എ.എ (ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍) അറിയിച്ചു.

Read More

കൊച്ചിയില്‍ വലിയ സുഹൃദ്ബന്ധം, ഗുണ്ടാ സംഘങ്ങളുമായും അടുത്ത ബന്ധം! ഷെറിന്‍ ചാരു എന്ന റോസ് ഹെമ്മ ചില്ലറക്കാരിയല്ല…

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍. ചേര്‍ത്തല അര്‍ത്തുങ്കല്‍ സ്വദേശിനി ഷെറിന്‍ ചാരു എന്ന റോസ് ഹെമ്മ ചില്ലറക്കാരിയല്ല. റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ രഹസ്യമായി നടത്തുന്ന റേവ് പാര്‍ട്ടികള്‍ക്കു ലഹരിമരുന്ന് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണിവര്‍. ഇവരുടെ ഇടനിലക്കാരനായ യുവാവ് സ്‌പെഷല്‍ ആക്ഷന്‍ സംഘത്തിന്റെ പിടിയിലായതോടെയാണ് റോസ് കുടുങ്ങിയത്.  കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്‌പെഷല്‍ ആക്ഷന്‍ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു യുവതി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെ വൈറ്റില- ഇടപ്പള്ളി ദേശീയപാതയ്ക്കു സമീപം പാടിവട്ടത്ത് ഇവര്‍ ഇടനിലക്കാരനെ കാത്തുനില്‍ക്കുന്നുവെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ പിടികൂടുകയായിരുന്നു. ‘സ്‌നോബോള്‍’ എന്ന കോഡ് ഉപയോഗിച്ചാണ് ഇവര്‍ റേവ് പാര്‍ട്ടികളില്‍ ലഹരി കൈമാറിയിരുന്നത്. ഓണ്‍ലൈനായി പലരുടെയും പേരില്‍ മുറി ബുക്ക് ചെയ്ത് ഒന്നോ രണ്ടോ ദിവസം താമസിച്ച് ഇടപാട് നടത്തുന്നതാണ് ഇവരുടെ രീതി. തുടര്‍ന്ന് അടുത്ത സ്ഥലത്തേക്കു മാറും.…

Read More

ദോഹയില്‍ കെട്ടിടം തകര്‍ന്ന് മലയാളി ഗായകന്‍ ഫൈസല്‍ കുപ്പായി മരിച്ചു! കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൃതദേഹം ലഭിച്ചത് ഇന്നലെ രാത്രി

ഖത്തറില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മലയാളി ഗായകന്‍ ഫൈസല്‍ കുപ്പായി മരിച്ചു. 48 വയസായിരുന്നു. മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ ഫെസല്‍ താമസിച്ചിരുന്ന ദോഹയിലെ മന്‍സൂറയിലെ നാലു നില കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് കെട്ടിടം തകര്‍ന്ന് അപകടമുണ്ടായത്. ഇതിന് പിന്നാലെ ഫൈസലിനെ കാണാതായിരുന്നു.  ബന്ധുക്കള്‍ അന്വേഷണം തുടരുന്നതിനിടെ,  ഇന്നലെ രാത്രിയോടെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഫൈസലിന്റെ മൃതദേഹം ലഭിച്ചത്. ഹമദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലെത്തി ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. ദോഹയിലെ കലാ, സാംസ്‌കാരിക വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ഫൈസല്‍. ഗായകന്‍ എന്ന നിലയില്‍ മാത്രമല്ല ചിത്രകാരന്‍ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ഇതില്‍ തകര്‍ന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും തന്റെ കുഞ്ഞനുജന്റെ ചേതനയറ്റ മൃത ശരീരം ചേര്‍ത്ത് പിടിച്ചു കരയുന്ന സഹോദരിയുടെ ചിത്രവും ഉള്‍പ്പെടുന്നുണ്ട്. യാതൃശ്ചികതയെന്നു പറയട്ടെ,ക്യാന്‍വാസില്‍ പകര്‍ത്തിയത് തന്നെ ഫൈസലിന്റെ ജീവിതത്തലും…

Read More

വീണ്ടും ഗ്രീഷ്മ മോഡല്‍! കാമുകന് ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി നല്‍കി, വിവാഹശേഷവും ആ ബന്ധം തുടരവേ; മരണം ഉറപ്പാക്കാന്‍ യുവതി ചെയ്തത്…

ഉത്തര്‍പ്രദേശിലെ എറ്റയില്‍ ‘ഗ്രീഷ്മ മോഡല്‍’ കൊലപാതകം. യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ശീതളപാനീയത്തില്‍ വിഷം കലക്കി കൊടുത്ത് കൊലപ്പെടുത്തുകയായിരുന്നു. നാരായണ്‍ സ്വദേശിനിയായ ചിത്രയാണ് കാമുകനായ അങ്കിതിനെ കൊന്നത്. മറ്റൊരാളെ വിവാഹം കഴിച്ച ചിത്ര അങ്കിതുമായി ബന്ധം തുടര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് വ്യക്തമായ പദ്ധതിയിട്ട ശേഷം കാമുകനെ കൊല്ലുകയായിരുന്നു. അങ്കിതിന്റെ ഫോണ്‍ രേഖകളാണ് കൊലപാതകത്തിന് പിന്നിലെ ദുരൂഹതയഴിച്ചത്. കേസിലെ പ്രതികളായ കാമുകിയും ഭര്‍ത്താവും സഹോദരനും ഒളിവിലാണ്. ഏറെ നാളായി പ്രണയത്തിലായിരുന്നു ചിത്രയും അങ്കിതും. ഇരുവരും വിവാഹിതരാകാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ചിത്രയുടെ വീട്ടുകാര്‍ക്ക് ഈ വിവാഹത്തോട് താല്‍പര്യമില്ലായിരുന്നു. ഇതോടെ വീട്ടുകാരുടെ ഇഷ്ടപ്രകാരം ചിത്ര ബുലന്ദ്ഷഹര്‍ സ്വദേശിയായ ഹേമന്തിനെ വിവാഹം കഴിച്ചു. എന്നാല്‍ പ്രണയം അവസാനിപ്പിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. ഇവര്‍ പരസ്പരം നിരന്തരം ബന്ധപ്പെട്ടിരുന്നു. ഇക്കാര്യം അറിഞ്ഞ ചിത്രയുടെ സഹോദരന്‍ അമിത് അങ്കിതിനോട് കടുത്ത ദേഷ്യത്തിലായിരുന്നു. ഒരു ദിവസം ചിത്ര എടാട്ട്…

Read More

മൈഗ്രൈന്‍ ഭേദമാക്കുന്നതിനു വേണ്ടി ചികിത്സിച്ചു, പക്ഷ കിട്ടിയത് മുട്ടന്‍പണി! ഡോക്ടർ ചമഞ്ഞ് ചികിത്സ; യു​വ​തി​യും സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ

തി​രൂ​ർ: ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​തെ തി​രൂ​ർ പൂ​ക്ക​യി​ലി​ൽ വാ​ട​ക വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ഡോ​ക്ട​ർ എ​ന്ന വ്യാ​ജേ​ന ചി​കി​ത്സ ന​ട​ത്തു​ക​യും മ​രു​ന്നു​ക​ൾ ന​ൽ​കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ തി​രൂ​ർ പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം മ​ട​ത്ത​റ സ്വ​ദേ​ശി​നി ഹി​സാ​ന മ​ൻ​സി​ൽ സോ​ഫി മോ​ൾ (46), സു​ഹൃ​ത്ത് കു​റ്റ്യാ​ടി സ്വ​ദേ​ശി നീ​ളം പാ​റ ബ​ഷീ​ർ (55) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ചാ​വ​ക്കാ​ട് സ്വ​ദേ​ശി​യു​ടെ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​വേ​യാ​ണ് പൂ​ക്ക​യി​ൽ തി​രൂ​ർ സി.​ഐ എം.​ജെ. ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീസ് സം​ഘം പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. സ​മൂ​ഹമാ​ധ്യ​മ​ത്തി​ലൂ​ടെ പ​ര​സ്യം ന​ൽ​കി ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കു​ക​യും ചി​കി​ത്സ ന​ൽ​കു​ക​യും ആ​യി​രു​ന്നു ഇ​വ​ർ. മൈ​ഗ്രൈ​ൻ ഭേ​ദ​മാ​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് പ​രാ​തി​ക്കാ​ര​നെ ചി​കി​ത്സി​ച്ചി​രു​ന്ന​ത്. മു​മ്പ് ര​ണ്ടു കേ​സു​ക​ളി​ൽ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ആ​ളാ​ണ് അ​റ​സ്റ്റി​ലാ​യ സോ​ഫി മോ​ളെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. എ​സ്.​ഐ​മാ​രാ​യ പ്ര​ദീ​പ് കു​മാ​ർ, ശ​ശി, ഹ​രി​ദാ​സ്, എ.​എ​സ്.​ഐ പ്ര​തീ​ഷ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ അ​രു​ൺ, ദി​ൽ​ജി​ത്ത്, ര​മ്യ…

Read More

റഷ്യന്‍ യുവതിയുടെ പാസ്‌പോര്‍ട്ട് നശിപ്പിച്ചു, പ്രതിയുടെ വീട്ടില്‍ കഞ്ചാവും! മൊഴികേട്ട് ഞെട്ടി പോലീസ്‌

കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയ്ക്ക് നേരെയുണ്ടായത് ക്രൂര മര്‍ദ്ദനമെന്ന് പൊലീസ്. യുവതിയുടെ ആണ്‍സുഹൃത്തായ പ്രതി ആഗില്‍ ഇരുമ്പ് കമ്പി കൊണ്ട് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചു. കാലിന്റെ മുട്ടിന് താഴെയും കയ്യിലും മര്‍ദ്ദനമേറ്റിട്ടുണ്ട്. പാസ്‌പോര്‍ട്ട് കീറി നശിപ്പിച്ചെന്നും മൊഴിയില്‍ പറയുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി. ഡിസ്ചാര്‍ജ്ജ് ചെയ്തതിന് ശേഷം യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തും. പ്രതിയായ യുവാവിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. ഇയാളുടെ വീട്ടില്‍ നിന്ന് കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ആഗിലിന്റെ ഉപദ്രവത്തെ തുടര്‍ന്ന് യുവതി കെട്ടിടത്തില്‍ നിന്ന് ചാടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൂരാച്ചുണ്ട് പൊലീസാണ് രാത്രി ഇവരെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

Read More

എല്ലാ അഴിമതിക്കാർക്കും മോദി എന്ന പേരുണ്ട്..! തിരിച്ചടിച്ച് ഖുശ്ബുവിന്‍റെ പഴയ പോസ്റ്റ്

ന്യൂഡൽഹി: മോദി പരാമർശത്തിന്‍റെ പേരിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷവിധിച്ചതിനു പിന്നാലെ ബിജെപി നേതാവും നടിയുമായി ഖുശ്ബു സുന്ദറിന്‍റെ ഒരു പഴയ പോസ്റ്റാണ് വൈറലാവുന്നത്. രാഹുലിന്‍റെ പോസ്റ്റിന് സമാനമായ പരാമർശം അടങ്ങിയതായിരുന്നു ഖുശ്ബുവിന്‍റെ പോസ്റ്റും. ഈ പോസ്റ്റാണ് ഇപ്പോൾ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവർ പങ്കു വച്ചിരിക്കുന്നത്. 2018ൽ ഖുശ്ബു കോൺ​ഗ്രസ് നേതാവായിരുന്ന സമയത്തുള്ള മോദി വിമർശനമാണ് ഇപ്പോൾ പുറത്തുവരുന്നത്. എല്ലാ അഴിമതിക്കാർക്കും മോദി എന്നു പേരുണ്ടെന്നായിരുന്നു ബിജെപി നേതാവ് ഖുശ്ബുവിന്‍റെ പോസ്റ്റ്. ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അം​ഗവുമായ ഖുശ്ബുവിനെതിരെ ഇതിന്‍റെ പേരിൽ കേസെടുക്കാൻ ​ഗുജറാത്ത് മുഖ്യമന്ത്രി തയ്യാറാണോ എന്നാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ ഉയർത്തുന്ന ചോദ്യം.

Read More

കുവൈറ്റില്‍ രണ്ട് മലയാളികള്‍ മുങ്ങിമരിച്ചു! അപകടം ചെറുവഞ്ചിയിലെ ഉല്ലാസയാത്രക്കിടെ…

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ രണ്ട് പ്രവാസികള്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ പുതിയവീട് സുകേഷ് (44) പത്തനംതിട്ട മോഴശേരിയില്‍ ജോസഫ് മത്തായി (ടിജോ-29) എന്നിവരാണ് മരിച്ചത്. ചെറുവഞ്ചിയില്‍ ഉല്ലാസയാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച ഖൈറാന്‍ റിസോര്‍ട്ട് മേഖലയിലായിരുന്നു സംഭവം. ലുലു എക്‌സ്‌ചേഞ്ച് ജീവനക്കാരായിരുന്നു ഇരുവരും. സുകേഷ് ലുലു എക്‌സ്‌ചേഞ്ച് കോര്‍പ്പറേറ്റ് മാനേജരും ടിജോ അക്കൗണ്ട് അസി.മാനേജരുമായിരുന്നു. ആറ് മാസം മുമ്പായിരുന്നു ടിജോയുടെ വിവാഹം. ഭാര്യയെ കുവൈറ്റിലേക്ക് കൊണ്ടുവരാനിരിക്കെയാണ് ദാരുണാന്ത്യം. 

Read More