കുറവിലങ്ങാട്: ഡ്രൈവിംഗ് ടെസ്റ്റിന്റെ പേരില്‍ ജില്ലയ്ക്ക് തന്നെ അഭിമാനമായിരുന്ന കംപ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്ക് വെറും നോക്കുകുത്തി. ഉഴവൂര്‍ ജോയിന്റ് ആര്‍ടിഒ ഓഫീസ് പരിധിയില്‍ യാഥാര്‍ഥ്യമാക്കിയ കംപ്യൂട്ടറൈസ്ഡ് ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കാണ് ഉപയോഗമില്ലാതെ കാടുവളര്‍ന്ന് നില്‍ക്കുന്നത്. വലിയ പ്രതീക്ഷയോടെ ലക്ഷങ്ങള്‍ മുടക്കിയ ട്രാക്കിനെ നോക്കുകുത്തിയാക്കി കമ്പിയടിച്ച് റിബണ്‍ കെട്ടിയാണ് ഇപ്പോഴത്തെ പരിശോധന. 2016 ഫെബ്രുവരി ഒന്നിന് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളുടെയും കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. ജനപ്രതിനിധികള്‍ക്കൊപ്പം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരുന്ന ടോമിന് തച്ചങ്കരിയടക്കം പങ്കെടുത്തു. ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളുടെയും കംപ്യൂട്ടറൈസ്ഡ് ടെസ്റ്റ് ട്രാക്കിന്റെയും ഒന്നാംഘട്ട ഉദ്ഘാടനവും രണ്ടാംഘട്ട നിര്‍മാണവും മന്ത്രി എ.കെ. ശശീന്ദ്രന് 2019 ഫെബ്രുവരി 25ന് ഉദ്ഘാടനം ചെയ്ത് നാടിന് സമ്മാനിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ സുധേഷ്കുമാറും ജനപ്രതിനിധികളും പങ്കെടുത്ത വലിയ ആഘോഷത്തെ സ്വീകരിച്ച നാടിന് കാടുകയറിയ കെട്ടിടസമുച്ചയങ്ങള്‍ ഇപ്പോള്‍…
Read MoreDay: June 8, 2023
എന്നെ ഇന്ന് ബെഡില്‍ കിട്ടിയാല്‍ നന്നായേനെ എന്നായിരുന്നു കമന്റ് ! ഇവനെയൊക്കെ എന്തിനാണാവോ ജനിപ്പിച്ചതെന്ന് തോന്നിപ്പോയി; തുറന്നു പറച്ചിലുമായി അഭയ ഹിരണ്മയി…
മലയാളികളുടെ ഇഷ്ടഗായികയാണ് അഭയ ഹിരണ്മയി. നിരവധി ആരാധകരാണ് മലയാള സിനിമാ പിന്നണി ഗാനരംഗത്തെ സജീവ സാന്നിധ്യമായ താരത്തിന്റെ പാട്ടുകള്‍ക്കുള്ളത്. സംഗീത സംവിധായകന് ഗോപി സുന്ദറുമായി ലിവിങ് ടുഗെദറിലായിരുന്ന അഭയ ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് ഗോപി സുന്ദര്‍ ഒരുക്കിയ ഗാനങ്ങളായിരുന്നു. അതേസമയം ഗോപി സുന്ദറുമായുള്ള ബന്ധം അവസാനിച്ചതോടെ അഭയ നിരന്തരം സൈബര്‍ ആക്രമണത്തിന് വിധേയയാകുകയും ചെയ്തു. ഇരുവരും തങ്ങളുടെ പത്ത് വര്‍ഷത്തെ ബന്ധമാണ് ഉപേക്ഷിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ഇന്ന് താരം. തന്റെ ഫോട്ടോകളും ഓരോ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുമുണ്ട് താരം. ഇപ്പോഴിതാ അഭയയുടെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് ക്രിക്കറ്റ് താരം സഹീര്‍ ഖാനോട് തനിക്ക് ക്രഷ് തോന്നിയിരുന്നുവെന്ന് അഭയ പറയുന്നു. പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴായിരുന്നു ഈ സംഭവം. ഇപ്പോള്‍ തനിക്ക് ആരോടും ക്രഷ് ഇല്ലെന്നും അങ്ങനെ ആരോടെങ്കിലും തോന്നിയാല്‍ ഉറപ്പായും പറയുമെന്നും ഇപ്പോള്‍ തനിക്ക്…
Read Moreപുണ്യവേലിന്റെ കട 19-ാം തവണയും തകർത്ത് പടയപ്പ; പടയപ്പ വീണ്ടും ജനവാസ മേഖലയിൽ; തൊഴിലാളികള്‍ ആശങ്കയിൽ
മൂന്നാര്‍: ചൊക്കനാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷന് സ്വദേശിയായ പുണ്യവേലിനെ കാട്ടാന വിടാതെ പിൻതുടരുകയാണ്. കഴിഞ്ഞ ദിവസവും പുണ്യവേലിന്റെ കട കാട്ടാന തകർത്തു. ‘പടയപ്പ’ എന്നു വിളിക്കുന്ന ഒറ്റയാനാണ് കടയുടെ വാതില്‍ പൊളിച്ച് അകത്തുണ്ടായിരുന്നു ഭക്ഷണവസ്തുക്കള്‍ അകത്താക്കിയത്. പുണ്യവേലിന്റെ കട 19 -ാം തവണയാണ് കാട്ടാന തകർക്കുന്നത്. കാട്ടാനകളുടെ ആക്രമണത്തെ അതിജീവിച്ച് കട നടത്തുന്ന പുണ്യവേൽ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് നല്ലതണ്ണിയിലെ മാലിന്യസംസ്കരണ പ്ലാന്റിനു സമീപത്തുനിന്ന് കാണാതായ പടയപ്പയെ കഴിഞ്ഞ ദിവസമാണ് ചൊക്കനാട് എസ്റ്റേറ്റിനു സമീപത്തുള്ള വനത്തില്‍ കണ്ടെത്തിയത്. പടയപ്പ കട തകര്‍ത്ത് ഭക്ഷണസാധനങ്ങള്‍ അകത്താക്കിയ സാഹചര്യത്തില്‍ കൊമ്പന് ഈ പതിവു തുടരുമോ എന്നുള്ള ആശങ്കയും നിലനില്‍ക്കുന്നുണ്ട്. പൊതുവേയുള്ള ശാന്തസ്വഭാവം വെടിഞ്ഞ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാഹനങ്ങൾ ആക്രമിക്കാന്‍ ശ്രമിക്കുന്ന പടയപ്പ മൂന്നാര്‍ – ഉടുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയിലോടുന്ന വാഹനങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തിയിരുന്നു. പടയപ്പ വീണ്ടും…
Read Moreഇവനെ അറിയാമെങ്കിൽ വിളിച്ചു അറിയിക്കണം; ലേഡീസ് കോച്ചിൽ കയറി നഗ്നതാ പ്രദർശനം; യുവാവിന്റെ ചിത്രം പുറത്ത് വിട്ട് റെയിൽവേ പോലീസ്
കണ്ണൂർ: കോഴിക്കോട്-കണ്ണൂർ പാസഞ്ചറിലെ (06481) ലേഡീസ് കോച്ചിൽ കയറി നഗ്നതാ പ്രദർശനം നടത്തിയതെന്നു സംശയിക്കുന്ന യുവാവിന്റെ ഫോട്ടോ റെയിൽവേ പോലീസ് പുറത്തുവിട്ടു. യുവാവ് ട്രെയിനിൽ നിന്നിറങ്ങുന്പോൾ യുവതിയെടുത്ത ഫോട്ടോയാണു റെയിൽവേ പോലീസ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തിങ്കളാഴ്ച വൈകുന്നേരം 4.15 നായിരുന്നു സംഭവം. എടക്കാട് സ്റ്റേഷനിലാണു യുവാവ് ഇറങ്ങിയത്. വടകരയിൽനിന്നു ലേഡീസ് കോച്ചിൽ കയറിയ യുവതിക്കാണു ദുരനുഭവമുണ്ടായത്. വടകരയിൽനിന്നു കയറുന്പോൾ ഏതാനും സ്ത്രീകൾ കോച്ചിലുണ്ടായിരുന്നു. ഉറങ്ങിയ യുവതി തലശേരി വിട്ടപ്പോൾ ഉണർന്നു. പാന്റ്സും ഷർട്ടും ധരിച്ച ഒരു യുവാവ് കോച്ചിലുണ്ടായിരുന്നു. ലേഡീസ് കോച്ചാണ് ഇതെന്നു പറഞ്ഞെങ്കിലും അയാൾ കൂട്ടാക്കിയില്ല. പിന്നീട് നഗ്നതാ പ്രദർശനം നടത്തി. ബഹളംവച്ചപ്പോൾ എടക്കാട് സ്റ്റേഷനിൽ ഇറങ്ങിയോടുകയായിരുന്നു. യുവതിയുടെ പരാതിയിൽ കണ്ണൂർ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണമെന്നു കണ്ണൂർ റെയിൽവേ പോലീസ് നിർദേശിച്ചു. ഫോൺ: 9497981123, 0497 2705018.…
Read Moreപുല്ലു കഴുകി തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ വൈറല്‍ ! നെയ്യാര്‍ വനമേഖലയിലേക്ക് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്
അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്നാട്-കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള അപ്പര്‍ കോതയാര്‍ മുത്തുകുഴി വനമേഖലയില്‍ തുറന്നു വിട്ട അരിക്കൊമ്പന്റെ ഏറ്റവും പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് തമിഴ്നാട് വനംവകുപ്പ് ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ് ആണ്. ട്വിറ്ററിലൂടെയാണ് ഇവര്‍ അരിക്കൊമ്പന്റെ പുതിയ ദൃശ്യങ്ങള്‍ പങ്കുവച്ചത്. കോതയാര്‍ ഡാമിനു സമീപം പുല്ല് വെള്ളത്തില്‍ കഴുകി തിന്നുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പുതിയ സാഹചര്യങ്ങളില്‍ അരിക്കൊമ്പന് ശാന്തനാണെന്ന പ്രതീക്ഷയും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ സുപ്രിയ പങ്കുവച്ചിട്ടുണ്ട്. അത് എക്കാലവും തുടരട്ടെയെന്നും ബാക്കി കാലം പറയുമെന്നും സുപ്രിയ ട്വിറ്ററില്‍ കുറിച്ചു. കോതയാര്‍ ഡാമിനു സമീപം അരിക്കൊമ്പന് നിലയുറപ്പിച്ചതായി കേരള വനംവകുപ്പും അറിയിച്ചിരുന്നു. കാട്ടാനയുടെ ശരീരത്തില്‍ ഘടിപ്പിച്ച റേഡിയോ കോളറിലെ സിഗ്നല്‍ പ്രകാരമാണ് ഈ വിവരം സ്ഥിരീകരിച്ചത്. കോതയാര്‍ ഡാമില്‍ നിന്നു വിതുര വഴി നെയ്യാര്‍ വനമേഖലയിലേക്കു 130 കിലോമീറ്റര്‍ ദൂരമുണ്ട്. ഇന്നലെ പുലര്‍ച്ചെ…
Read Moreമഹേഷിന്റെ പ്രതികാരം..! നാട്ടില്‍ പോകാന്‍ ലീവ് അനുവദിക്കുന്നില്ല; മദ്യപിച്ചെത്തി സിഐയെ മര്‍ദിച്ച് പോലീസുകാരൻ; ഒടുവിൽ സംഭവിച്ചത്…
തൃശൂര്‍ : സിഐയെ കയ്യേറ്റം ചെയ്ത പോലീസുകാരന് സസ്പെന്ഷന്. സിവില്‍ പോലീസ് ഓഫീസര്‍ സിപിഒ ടി. മഹേഷിനെയാണ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന് സിഐ പ്രേമനന്ദ കൃഷ്ണനെയാണ് ഇയാള്‍ മര്‍ദിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സസ്പെന്ഷന് നടപടിയിലേക്ക് നയിച്ച സംഭവങ്ങളുണ്ടായത്. നാട്ടില്‍ പോകാന്‍ ലീവ് അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് മഹേഷ് സിഐയെ കയ്യേറ്റം ചെയ്തത്. സിഐ താമസിക്കുന്ന ഗുരുവായൂര്‍ ഗസ്റ്റ് ഹൗസിലേക്ക് മദ്യപിച്ചെത്തിയ മഹേഷ് ബഹളംവയ്ക്കുകയും മര്‍ദിക്കുകയുമായിരുന്നു. കമ്മീഷണര്‍ അവധിയിലായിരുന്നതിനാലാണ് പൊലീസുകാരനെതിരായ നടപടി വൈകിയത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മുന്‍ എസ്കോട്ട് ടീം അംഗമാണ് സസ്പന്‍ഷനിലായ മഹേഷ്. മുന്‍പ് വടക്കേക്കാട് പോലീസ് സ്റ്റേഷനിലായിരുന്ന ഇയാള്‍ അച്ചടക്ക നടപടി നേരിട്ടതിനെ തുടര്‍ന്നാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിയത്.
Read Moreരണ്ടാം വിവാഹം മുടങ്ങി; ആറ് വയസുകാരിയെ മകളെ പിതാവ് മഴുവിന് വെട്ടിക്കൊലപ്പെടുത്തി; ഓടിയെത്തിയ സ്വന്തം അമ്മയെ വെട്ടി വീഴ്ത്തി; ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ
ആലപ്പുഴ: മാവേലിക്കര പുന്നമൂട്ടില്‍ ആറു വയസുകാരിയെ പിതാവ് മഴുകൊണ്ടു വെട്ടിക്കൊലപ്പെടു ത്തിയത് മദ്യല ഹരിയിലെന്ന് പോലീസ്. പുനര്‍വിവാഹം നടക്കാത്തതിനാല്‍ ഇയാള്‍ നിരാശനായിരുന്നു. എന്നാല്‍ കുട്ടിയെ കൊലപ്പെടുത്താനുണ്ടായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഇയാളെ ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകിട്ടാണ് പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയെ പിതാവ് മഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്തു മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന ഇയാളുടെ അമ്മ സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോള്‍ വീടിന്റെ വരാന്തയില്‍ സോഫയില്‍ വെട്ടേറ്റു കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. ബഹളം വച്ചുകൊണ്ടു പുറത്തേക്കോടിയ സുനന്ദയേയും മഹേഷ് ആക്രമിച്ചു. സുനന്ദയുടെ കൈയ്ക്കും തലയ്ക്കും വെ ട്ടേറ്റു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ഇയാള്‍ മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസെത്തി ഇയാളെ കീഴ്പ്പെടുത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. . നക്ഷത്രയുടെ അമ്മ വിദ്യ മൂന്നു വര്‍ഷം മുന്‍പ് ജീവനൊടുക്കിയിരുന്നു. പുനര്‍വിവാഹത്തിനായി…
Read More