ഇവനെ അറിയാമെങ്കിൽ വിളിച്ചു അറിയിക്കണം; ലേ​ഡീ​സ് കോ​ച്ചി​ൽ ക​യ​റി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം; യു​വാ​വി​ന്‍റെ ചിത്രം പുറത്ത് വിട്ട് റെ​യി​ൽ​വേ പോ​ലീ​സ്

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട്-​ക​ണ്ണൂ​ർ പാ​സ​ഞ്ച​റി​ലെ (06481) ലേ​ഡീ​സ് കോ​ച്ചി​ൽ ക​യ​റി ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​തെ​ന്നു സം​ശ​യി​ക്കു​ന്ന യു​വാ​വി​ന്‍റെ ഫോ​ട്ടോ റെ​യി​ൽ​വേ പോ​ലീ​സ് പു​റ​ത്തു​വി​ട്ടു. യു​വാ​വ് ട്രെ​യി​നി​ൽ നി​ന്നി​റ​ങ്ങു​ന്പോ​ൾ യു​വ​തി​യെ​ടു​ത്ത ഫോ​ട്ടോ​യാ​ണു റെ​യി​ൽ​വേ പോ​ലീ​സ് സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.15 നാ​യി​രു​ന്നു സം​ഭ​വം. എ​ട​ക്കാ​ട് സ്റ്റേ​ഷ​നി​ലാ​ണു യു​വാ​വ് ഇ​റ​ങ്ങി​യ​ത്. വ​ട​ക​ര​യി​ൽ​നി​ന്നു ലേ​ഡീ​സ് കോ​ച്ചി​ൽ ക​യ​റി​യ യു​വ​തി​ക്കാ​ണു ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. വ​ട​ക​ര​യി​ൽ​നി​ന്നു ക​യ​റു​ന്പോ​ൾ ഏ​താ​നും സ്ത്രീ​ക​ൾ കോ​ച്ചി​ലു​ണ്ടാ​യി​രു​ന്നു. ഉ​റ​ങ്ങി​യ യു​വ​തി ത​ല​ശേ​രി വി​ട്ട​പ്പോ​ൾ ഉ​ണ​ർ​ന്നു.

പാ​ന്‍റ്സും ഷ​ർ​ട്ടും ധ​രി​ച്ച ഒ​രു യു​വാ​വ് കോ​ച്ചി​ലു​ണ്ടാ​യി​രു​ന്നു. ലേ​ഡീ​സ് കോ​ച്ചാ​ണ് ഇ​തെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും അ​യാ​ൾ കൂ​ട്ടാ​ക്കി​യി​ല്ല. പി​ന്നീ​ട് ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തി.

ബ​ഹ​ളം​വ​ച്ച​പ്പോ​ൾ എ​ട​ക്കാ​ട് സ്റ്റേ​ഷ​നി​ൽ ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ അ​റി​യി​ക്ക​ണ​മെ​ന്നു ക​ണ്ണൂ​ർ റെ​യി​ൽ​വേ പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു. ഫോ​ൺ: 9497981123, 0497 2705018.

ട്രെ​യി​നു​ക​ളി​ലെ ലേ​ഡീ​സ് കോ​ച്ചി​ൽ യാ​ത്ര ചെ​യ്യു​ന്പോ​ൾ മ​റ്റാ​രും കോ​ച്ചി​ൽ ഇ​ല്ലെ​ങ്കി​ൽ സ്ത്രീ​ക​ൾ ഉ‌​ട​നെ ജ​ന​റ​ൽ കം​പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്കു മാ​റി യാ​ത്ര ചെ​യ്യ​ണ​മെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment