ഹിജാബ് അണിഞ്ഞുകൊണ്ട് മൊറാക്കോ വനിതാ താരം നൗഹൈല ബെന്‍സിന കളത്തിലിറങ്ങിയപ്പോള്‍ വനിതാ ലോകകപ്പ് ഫുട്ബോളില്‍ പിറന്നത് പുതുചരിതം. ലോകകപ്പ് പോരാട്ടത്തില്‍ ഹിജാബ് ധരിച്ച് പന്ത് തട്ടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്. ഇത്തരത്തിലുള്ള മത ചിഹ്നങ്ങള്‍ ഫുട്ബോള്‍ ഗ്രൗണ്ടില്‍ ഉപയോഗിക്കുന്നതിനു നേരത്തെ ഫിഫ വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ നിയമം മാറ്റി. ഇതോടെ ഹിജാബ് ധരിച്ച് വനിതാ താരങ്ങള്‍ ഗ്രൗണ്ടില്‍ കളിക്കാനിറങ്ങാനും തുടങ്ങി. എന്നാല്‍ ഫിഫ ലോകകപ്പ് പോരാട്ടത്തില്‍ ആദ്യമായാണ് ഒരു താരം ഹിജാബ് ധരിച്ചിറങ്ങുന്നത്. ദക്ഷിണ കൊറിയക്കെതിരായ പോരാട്ടത്തില്‍ പ്രതിരോധ താരമായ ബെന്‍സിന ഹിജാബ് ധരിച്ചാണ് കളിച്ചത്. മത്സരത്തില്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിനു അവര്‍ കൊറിയയെ അട്ടിമറിച്ച് വനിതാ ലോകകപ്പിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ചരിത്രമെഴുതുകയും ചെയ്തു. ഇതാദ്യമായാണ് മൊറോക്കോ വനിതാ ടീം ലോകകപ്പ് കളിക്കുന്നത്. വനിതാ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ രണ്ടാം…
Read MoreDay: July 31, 2023
കോഴിക്കോട്ടെ എഐ തട്ടിപ്പ്; മുഖ്യസൂത്രധാരൻ കൗശൽ ഷാ; ഗുജറാത്തിലേക്ക് പുറപ്പെടാനൊരുങ്ങി സൈബർ പോലീസ്
കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയത് ഗുജറാത്ത് സ്വദേശി കൗശൽ ഷാ എന്നയാളാണെന്ന് പോലീസിനു സൂചന ലഭിച്ചു. ചാലപ്പുറം സ്വദേശി പി.എസ്. രാധാകൃഷ്ണനെ കബളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിൽ ഗോവയിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് പോലീസിന് പ്രതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചത്. സൈബർ പോലീസ് ഉടൻതന്നെ കൗശൽഷായെ തപ്പി ഗുജറാത്തിലേക്ക് പുറപ്പെടും.കൗശൽഷായുടെ ഫോണ്‍ പലപ്പോഴും സ്വിച്ച്ഡ് ഓഫ് ആണ്. കഴിഞ്ഞ ദിവസം കൗശൽ ഷായുടെ ഫോണിന്റെ ടവർ ലൊക്കേഷൻ അഹമ്മദാബാദ് ആയിരുന്നു. പിന്നീട് കുറേ നേരത്തേക്ക് ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇടയ്ക്ക് ഫോണ്‍ ഓണാക്കി. പിന്നീട് ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ മുംന്പൈ എന്നാണ് വ്യക്തമായത്. സൈബർ പോലിസ് കൗശൽഷായുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണ്. തട്ടിയെടുത്ത 40,000 രൂപ അവസാനമായി ഗോവയിലെ ഒരു ട്രേഡിംഗ് കന്പനിയുടെ അക്കൗണ്ടിലേക്കാണ്…
Read Moreദേശീയപാതയില്‍ കാര്‍ യാത്രക്കാരെ അക്രമിച്ച് നാലര കോടി കവര്‍ന്ന കേസ്; തട്ടിയെടുത്തത് കുഴല്‍പണം
പാലക്കാട്: പുതുശേരിയില്‍ ദേശീയപാതയില്‍ കാര്‍ യാത്രക്കാരെ അക്രമിച്ച് നാലര കോടി രൂപ കവര്‍ന്ന കേസില്‍ പ്രതികള്‍ എത്തിയ മൂന്നു കാറുകളുടെയും ടിപ്പറിന്റെയും നമ്പറുകള്‍ വ്യാജമെന്ന് പോലീസ് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വാഹനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നു. അക്രമികള്‍ തട്ടിക്കൊണ്ടു പോയി തൃശൂര്‍ മാപ്രാണത്ത് ഉപേക്ഷിച്ച യാത്രക്കാരുടെ കാറില്‍ നിന്ന് വിരലടയാളങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കാറിന്റെ പിന്‍സീറ്റിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചിരുന്ന പണമാണ് അക്രമിസംഘം തട്ടിയെടുത്തത്. ജീവന് രക്ഷിക്കാനായി യാത്രക്കാര്‍ തന്നെയാണ് പണം രഹസ്യഅറയില്‍ നിന്നും എടുത്ത് അക്രമികള്‍ക്ക് കൊടുത്തത്. ഇത് കുഴല്‍പണമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. വാളയാര്‍ ടോള്‍പ്ലാസയില്‍നിന്ന് വാഹനങ്ങള്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട കാറിനെ കോയമ്പത്തൂരില്‍ നിന്നുമാണ് അക്രമിസംഘം പിന്തുടരാന് തുടങ്ങിയതെന്നാണ് പോലീസ് പറയുന്നത്. കോയമ്പത്തൂരിലെ കവര്‍ച്ചാസംഘമാണ് സംഭവത്തിനു പിന്നിലെന്നാണ് നിഗമനം. മറ്റു കവര്‍ച്ചാസംഘങ്ങളെ ചുറ്റിപ്പറ്റിയും അന്വേഷണം നടത്തുന്നുണ്ട്.
Read Moreവായില്‍ നിന്ന് അറിയാതെ വീണുപോയതാണ് ! പൂജാരിമാരെ അടച്ചാക്ഷേപിച്ചതില്‍ മാപ്പു ചോദിക്കുന്നുവെന്ന് രേവത് ബാബു; കേസെടുക്കണമെന്ന് പരാതി
ആലുവയില്‍ അതിദാരുണമായി കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചുവെന്ന തെറ്റായ പരാമര്‍ശത്തില്‍, മാപ്പു പറഞ്ഞ് ചാലക്കുടി സ്വദേശി രേവത് ബാബു. തനിക്ക് തെറ്റുപറ്റിയെന്നും പൂജാരിമാരെ അടച്ചാക്ഷേപിച്ചതില്‍ താന്‍ ക്ഷമ ചോദിക്കുന്നുവെന്നും രേവത് ബാബു വ്യക്തമാക്കി. ഫേസ്ബുക്ക് ലൈവിലൂടെയാണ് രേവത് ബാബുവിന്റെ വിശദീകരണം. വായില്‍ നിന്നും അറിയാതെ വീണുപോയ തെറ്റാണ്. എത്രയോ വര്‍ഷത്തെ ത്യാഗം കൊണ്ടാണ് പൂജാരിയാകുന്നത്. പൂജാരിമാരെ ആകെ അടച്ചാക്ഷേപിച്ചതില്‍ മാപ്പു ചോദിക്കുകയാണെന്നും രേവത് ബാബു പറയുന്നു. കുട്ടിയുടെ അച്ഛനാണ് മകളുടെ അന്ത്യകര്‍മം ചെയ്യാനായി പൂജാരിയെ വേണമെന്ന് പറഞ്ഞത്. പൂജാരി സമൂഹത്തോട് തെറ്റു ചെയ്തതിന് മാപ്പു ചോദിക്കുന്നുവെന്നും രേവത് ബാബു പറയുന്നു. കുട്ടിയുടെ അന്ത്യകര്‍മ്മങ്ങള്‍ രേവത് ബാബുവാണ് ചെയ്തത്. കുട്ടിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ താന്‍ നിരവധി പേരെ സമീപിച്ചിരുന്നു. എന്നാല്‍ ഹിന്ദിക്കാരായതിനാല്‍ കുട്ടിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ പൂജാരിമാര്‍ തയ്യാറായില്ലെന്നുമാണ് രേവത് ബാബു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.…
Read Moreപൂജാരിമാർക്കെതിരേ പറഞ്ഞിട്ടില്ലെന്ന് ഓട്ടോഡ്രൈവർ രേവദ് ബാബു ; പൂജ അറിയില്ലെന്നും വെളിപ്പെടുത്തൽ
തൃശൂർ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ ശേഷക്രിയ ചെയ്യാൻ പൂജാരിമാർ തയാറായില്ലെന്ന് ആരോപണം ഉന്നയിച്ച തൃശൂർ സ്വദേശി രേവദ് ബാബു തനിക്ക് പൂജ അറിയില്ലെന്നും അവിടെ എത്തിച്ചിരുന്ന പുഷ്പങ്ങളും അരിയും അർപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു. ഹിന്ദിക്കാരി ആയതിനാൽ ശേഷക്രിയ ചെയ്യാൻ സാധിക്കില്ലെന്ന് താൻ സമീപിച്ച ഒരു പൂജാരിമാരും പറഞ്ഞിട്ടില്ലെന്നും രേവദ് ആവർത്തിച്ചു. അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നതിനാൽ ശേഷക്രിയ ചെയ്യാൻ പാടില്ല എന്നുമാത്രമാണ് അവർ പറഞ്ഞത്. പൂജാരിമാർ വിസമ്മതിച്ചു എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും രേവദ് പറഞ്ഞു. തന്റെ പ്രതികരണം തെറ്റായി പോയെങ്കിൽ പൂജാരി സമൂഹത്തോട് മാപ്പ് പറയുന്നതായും രേവദ് ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Read Moreപുരാവസ്തു സാമ്പത്തികത്തട്ടിപ്പുകേസ്; ഞാൻ ആയുര്‍വേദ ചികിത്സയിൽ; ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് ഐ ജി ലക്ഷ്മണ്
കൊച്ചി: മോന്സന് മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു സാമ്പത്തികത്തട്ടിപ്പുകേസിലെ മൂന്നാം പ്രതിയായ ഐജി ജി. ലക്ഷ്മണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആയുര്‍വേദ ചികിത്സയില്‍ കഴിയുന്നതിനാല്‍ ഹാജരാകാനാകില്ലെന്ന് അന്വേഷണസംഘത്തെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ 10 ദിവസമായി ചികിത്സയിലാണ്. യാത്രചെയ്യാനാകില്ലെന്നും ഐജി ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇന്ന് രാവിലെ 11ന് കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടായിരുന്നു അന്വേഷണസംഘം ഇദ്ദേഹത്തിന് നോട്ടീസ് നല്‍കിയിരുന്നത്. കേസില്‍ ലക്ഷ്മണിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് വിവരം. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ച ഐജി ലക്ഷ്മണ് സര്‍ക്കാരിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളില്‍ മധ്യസ്ഥത വഹിക്കാനും തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അസാധാരണ ഭരണഘടനാ അഥോറിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ലക്ഷ്മണയുടെ വെളിപ്പെടുത്തല്‍. കോടതിയെ സമീപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി വാങ്ങാതിരുന്നതിലടക്കം ലക്ഷ്മണിനെതിരേ സര്‍ക്കാര്‍…
Read Moreപെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കി യുവാവ് ! പ്രതിയെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് തല്ലിക്കൊന്നു
പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കിയ ആളെ ഇരയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് തല്ലിക്കൊന്നു. ഒഡീഷയിലെ കാണ്ഡമല്‍ ജില്ലയിലാണ് 35കാരനായ പ്രതിയെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തല്ലിക്കൊന്നത്. ശനിയാഴ്ച ഉച്ചയ്ക്കാണ് കോണ്‍ക്രീറ്റ് മിക്സര്‍ മെഷീന് തൊഴിലാളിയായ യുവാവ് വീടിന് പുറത്ത് ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. വിവരമറിഞ്ഞ് രോഷാകുലരായ പെണ്‍കുട്ടിയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് പ്രതിയെ തല്ലിക്കൊല്ലുകയായിരുന്നു. യുവാവിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ വിവരം സ്റ്റേഷനില്‍ എത്തികീഴടങ്ങുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്നും യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പോലീസ് അറിയിച്ചു.
Read Moreപതിനഞ്ചുകാരി കള്ള് കുടിക്കാനെത്തിയത് ആൺ സുഹൃത്തിനൊപ്പം; മുതലാളി വിശദീകരണം നൽകണം; അബ്കാരി നിയമം ഓർമിപ്പിച്ച് എക്സൈസ്;
തൃശൂർ : പതിനഞ്ചുകാരിക്കും ആൺസുഹൃത്തിനും കള്ളു നൽകിയതിനു ലൈസൻസ് സസ്പെൻഡ് ചെയ്ത കള്ള് ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ ഷാപ്പ് ഉടമയോടും മാനേജരോടും എക്സൈസ് വിശദീകരണം ആവശ്യപ്പെട്ടു. ഇവർ നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കഴിഞ്ഞദിവസം എക്സൈസ് കമ്മിഷണർ ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത വ്യക്തിക്കു മദ്യം വിൽക്കരുതെന്ന അബ്കാരി ചട്ടം ലംഘിച്ചെന്നു കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി. ഷാപ്പ് മാനേജരെയും പതിനഞ്ചുകാരിയുടെ ആൺസുഹൃത്തിനെയും പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന ഇവർ ഒരാഴ്ച മുന്‍പാണു പുറത്തിറങ്ങിയത്. ഈ മാസം രണ്ടിന്ന് തമ്പാൻകടവു കള്ളുഷാപ്പിലായിരുന്നു സംഭവം. വൈകുന്നേരം ബീച്ച് കാണാനെത്തിയ നന്തിക്കര സ്വദേശികളായ പതിനഞ്ചുകാരിയും ആൺസുഹൃത്തും ഷാപ്പിൽ കയറി മദ്യപിച്ചു. ലഹരിയിൽ സ്നേഹതീരം ബീച്ചിൽ കറങ്ങിനടക്കുന്നതിനിടെ പോലീസ് തടഞ്ഞുനിർത്തി വിവരം തിരക്കി.പെൺകുട്ടിക്കു പ്രായപൂർത്തിയായിട്ടില്ലെന്നു വ്യക്തമായതോടെ മൂന്നിന് ആൺസുഹൃത്തിനെയും ഷാപ്പ്…
Read Moreആരും വെറുതെ മനക്കോട്ട കെട്ടണ്ട ! തനിക്ക് പറയാനുള്ളത് തുറന്നു പറഞ്ഞ് അമൃത
അമൃത സുരേഷും ഗോപി സുന്ദറും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയതു മുതല്‍ അവരെ വിമര്‍ശിക്കാനായി ഒരുകൂട്ടം ആളുകള്‍ രംഗത്തെത്തിയിരുന്നു. നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്ന ഗോപി സുന്ദറും വിവാഹ മോചിതയും ഒരമകളുടെ അമ്മയുമായ അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതാണ് ഇത്തരക്കാരെ ചൊടിപ്പിച്ചത്. തുടക്കത്തില്‍ ഇരുവരും വിമര്‍ശനങ്ങളോട് ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും തുടരുന്ന വിമര്‍ശനങ്ങളെ കാര്യമാക്കാതെ പാട്ടും സ്റ്റേജ് പരിപാടികളുമൊക്കെയായി ജീവിതത്തില്‍ തിരക്കിലാണ് ഇരുവരും. ഇതിനിടെ ഇരുവരും പിരിയാന്‍ പോകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു വിഷയം. എന്നാല്‍ താരം ഇതില്‍ പ്രതികരിച്ചിരുന്നില്ല. അമൃതയുടെ ലുക്കിനെ കുറിച്ചും മൂക്കിനെ ചൊല്ലിയുമുള്ള ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മൂഖത്തെ സൗന്ദര്യം കൂട്ടാനായി അമൃത മൂക്കിന് എന്തോ…
Read Moreകളിക്കിടെ പന്ത് പോലീസ് ജീപ്പില്‍ തട്ടി;‘പന്ത്’ കസ്റ്റഡിയിൽ; പനങ്ങാട് എസ്ഐയുടെയും കുട്ടികളുടെയും വിശദീകരണം ഇങ്ങനെ…
കൊച്ചി: കളിക്കിടെ പോലീസ് ജീപ്പില്‍ തട്ടിയ പന്ത് പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം നെട്ടൂരിലാണ് സംഭവം. കളിക്കാര്‍ നേരിട്ട് എത്തിയാല്‍ പന്ത് നല്‍കാമെന്ന് അറിയിച്ചിട്ട് മൂന്ന് ദിവസമായിട്ടും പന്ത് കൈപ്പറ്റാന്‍ കുട്ടികളും എത്തിയില്ല. വെള്ളിയാഴ്ച വൈകിട്ടോടെ നെട്ടൂരിലെ പ്രാഥാമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഗ്രൗണ്ടിലാണ് സംഭവം. പ്രദേശത്ത് ഒരുകൂട്ടം കുട്ടികളും യുവാക്കളും ചേര്‍ന്ന് പന്ത് കളിക്കുന്നതിനിടെ വാഹന പരിശോധനയ്ക്ക് സ്ഥലത്തെത്തിയ പോലീസിന്റെ വാഹനത്തില്‍ പന്ത് പതിക്കുകയായിരുന്നു. ഇതോടെ പ്രശ്നത്തില്‍ ഇടപെട്ട പോലീസ് പന്ത് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. വഴിയാത്രക്കാര്‍ക്ക് അപകടകരമാവുന്ന വിധത്തിലാണ് കുട്ടികള്‍ ഫുട്ബോള്‍ കളിച്ചിരുന്നതെന്നാണ് പോലീസിന്റെ വിശദീകരണം. ഇത് പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും കുട്ടികളില്‍നിന്നും മോശം പെരുമാറ്റം ഉണ്ടായതായി പനങ്ങാട് എസ്ഐ പറഞ്ഞു. ഇതോടെയാണ് പന്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഫുട്ബോള്‍ കളിക്കുന്നതിന് എതിരല്ല. എപ്പോള്‍ വേണമെങ്കിലും സ്റ്റേഷനില്‍നിന്ന് പന്ത് കൈപ്പറ്റാമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് ദിവസമായിട്ടും ആരും പന്ത്…
Read More