ടെറസിൽ മുന്തിരി വിളയുമോ? പലരും ഉന്നയിക്കുന്ന ചോദ്യമാണ്. അതിന് ഉത്തരമാണ് ഇടുക്കി ജില്ലയിലെ കന്പിളികണ്ടം പാറത്തോട്ടിൽ കിഴക്കേ ഭാഗത്തു ജോണിയുടെ ടെറസ് കൃഷി. മുന്തിരി മാത്രമല്ല സ്ട്രോബറിയും ഡ്രാഗണ്‍ ഫ്രൂട്ടുമൊക്കെ ഇവിടെ നന്നായി വിളഞ്ഞു കിടക്കുന്നതു കാണാം. ഇതിനു പുറമേ പടുതാകുളത്തിൽ കുതിച്ചു ചാടുന്ന മീനുകളുമുണ്ട്. നാല് സെന്റ് സ്ഥലത്തെ വീടിന്റെ മൂന്നാം നിലയിൽ ഇവർ ഒരുക്കിയിട്ടുള്ള കൃഷി വിസ്മയങ്ങൾ വാക്കുകൾക്ക് അതീതം. മത്സ്യകൃഷിക്കൊപ്പം മുപ്പതോളം ഇനം പച്ചക്കറികളും മറ്റു പഴവർഗങ്ങളും. പാറത്തോട് ടൗണിൽ സെന്റ്മേരിസ് ഫിനാൻസ് എന്ന സ്ഥാപനം നടത്തുന്ന ജോണി ടെറസിൽ കൃഷി തുടങ്ങിയിട്ടു വർഷങ്ങളായി. വൃത്താകൃതിയിൽ കന്പി വളച്ച് അതിനുള്ളിൽ പടുത സ്ഥാപിച്ചാണ് മീൻ കുളം തയാറാക്കിയിരിക്കുന്നത്. ഇവർ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ തേടി കടകളിൽ പോയിട്ട് ഏറെക്കാലമായി. കാബേജ് 75 ചട്ടികളിലുണ്ട്. തക്കാളി, പാഷൻ ഫ്രൂട്ട്, പടവലം, ബീൻസ്, പയർ, വെളുത്ത…
Read MoreDay: July 31, 2023
നായയായി രൂപാനന്തരപ്പെടാന് ചെലവാക്കിയത് 14,000 ഡോളര്‍; ഈ രൂപമാറ്റം കുട്ടിക്കാലം മുതലേയുള്ള ആഗ്രഹപ്രകാരം
സ്വപ്നങ്ങള്‍ക്കായി പ്രയത്നിക്കാത്തവരായി ആരുണ്ട്. പ്രത്യേകിച്ചും കുട്ടിക്കാലത്ത് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച കാര്യങ്ങളാകും ആദ്യം നടത്തിയിരിക്കുക. മൃഗമാവുക എന്ന ആഗ്രഹപ്രകാരം 14,000 ഡോളര്‍ നല്കി നായ ആയി മാറിയിരിക്കുകയാണ് ജപ്പാനില്‍ നിന്നുള്ള ടോക്കോ എന്നയാള്‍. 40 ദിവസംകൊണ്ടാണ് ടോക്കോയ്ക്ക് നായയായി രൂപമാറ്റം നടത്താന്‍ ആവശ്യമായ വസ്ത്രം നിര്‍മിച്ചത്. 33,000 സബ്സ്ക്രൈബേഴ്സുള്ള തന്റെ യുടൂബ് ചാനലില്‍ ടോക്കോ വീഡിയോകള്‍ പോസ്റ്റ് ചെയ്യാറുണ്ട്. അവസാനമായി ഒരു വീഡിയോയില്‍ ടോക്കോ തറയില്‍ ഉരുണ്ടു കളിക്കുന്നതും കാണാന്‍ സാധിക്കും. അടുത്തിടയ്ക്കാണ് ടോക്കോ ആദ്യമായി താന്‍ പുറത്തേക്കിറങ്ങുന്നതിന്റെ വീഡിയോ പരസ്യപ്പെടുത്തിയത്. അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ടോക്കോ മറ്റ് നായ്ക്കളായും മനുഷ്യരായും ഇടപെഴകുന്നത് കാണാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം നൽകിയ അഭിമുഖത്തിനിടെയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ടോക്കോ പറഞ്ഞു. നിങ്ങള്‍ ചെറുപ്പം മുതലുള്ള സ്വപ്നങ്ങളെ കുറിച്ച് ഓര്‍ക്കുന്നുണ്ടോ എന്നും ടോക്കോ ചോദിക്കുന്നുണ്ട്. നാല് കാലുള്ള ഫര്ബോള് പോലെ…
Read Moreരാധ വിട്ടുപോകാതെ ഒന്നരമാസത്തോളം കൂടെയുണ്ടായിരുന്നു; ഇനി അങ്ങനെയായിപ്പോകുമോയെന്ന് ഭയന്നിരുന്നെന്ന് ദിലീപ്
ചാന്തുപൊട്ടിലെ കഥാപാത്രം ഒരു വെല്ലുവിളിതന്നെയായിരുന്നു. ഞാണിന്മേല് പോകുന്നൊരു കഥാപാത്രമാണ് അത്. അങ്ങോട്ടോ ഇങ്ങോട്ടോ പോയി കഴിഞ്ഞാല്‍ കൈയില്‍നിന്നു പോകും. മാത്രമല്ല അവരുടെ ഇമോഷന്‍സ് ഞാന്‍ കണ്ടിട്ടുമില്ല. ഇമോഷന് ചെയ്യുന്നത് കറക്ടായില്ലെങ്കിലും പ്രശ്നമാകുമല്ലോ.അതുപോലെതന്നെ ആ കഥാപാത്രം ചെയ്ത ശേഷം രാധാകൃഷ്ണനില്‍നിന്നു മാറാന്‍ സമയമെടുത്തു. ആദ്യം ഞാന്‍ ഒന്ന് പേടിച്ചുപോയി. ലാല്‍ ജോസിന്റെ അടുത്തിരുന്ന് ഞാന്‍ കരഞ്ഞിട്ടുണ്ട്.എന്റെ സ്വഭാവത്തിലും നോട്ടത്തിലുമെല്ലാം ഷൂട്ട് കഴിഞ്ഞിട്ടും രാധയുണ്ടായിരുന്നു. ഒന്ന് ഒന്നര മാസം അങ്ങനെയായിരുന്നു. എനിക്ക് അപ്പോഴൊക്കെ തോന്നുമായിരുന്നു ഞാന്‍ ഇനി ഇങ്ങനെതന്നെ ആയിപ്പോകുമോ വേറെ കഥപാത്രങ്ങളൊന്നും ചെയ്യാന്‍ സാധിക്കില്ലേയെന്ന്. ആ സിനിമയ്ക്കുശേഷം ഞാന്‍ ചെയ്തത് സ്പീഡാണ്. അതില്‍ അത്ലറ്റിന്റെ കഥാപാത്രമാണ് ചെയ്തത്. അപ്പോഴും ഇടയ്ക്ക് സ്ത്രൈണത വരുമായിരുന്നു. ആ സമയത്തും ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടുണ്ട്. -ദിലീപ്
Read Moreആദ്യം കണ്ടത് തകർന്ന് നിൽക്കുന്ന ഉണ്ണിയെ ; ഇന്ന് കാണുന്നത് പെരുതിജയിച്ച് ഉണ്ണീമുകുന്ദനെയെന്ന് സിബി മലയിൽ
ലോഹിതദാസ് മരിക്കുന്നതിന് മൂന്നാഴ്ച മുൻപ്, വലിയ ഇടവേളയ്ക്കുശേഷം ഞങ്ങൾ ഒരുമിച്ച് ചെയ്യാൻ പോകുന്ന ഒരു സിനിമയുടെ ചർച്ചകളുമായി ലോഹിയുടെ ലക്കിടിയിലെ വീട്ടിൽ ഒരു പകൽ മുഴുവൻ ഞങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്നു. താൻ ഒരു ചെറുപ്പക്കാരനെ കണ്ടെത്തിയിരിക്കുകയാണെന്നും അയാളെ വച്ച് ഒരു സിനിമ ചെയ്യാൻ പോവുകയാണെന്നും ലോഹി അന്ന് എന്നോട് പറഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് ലോഹി അത് പറഞ്ഞത്. ചെറിയ റോളുകളിലൊന്നും വരണ്ട, മറിച്ച് തന്റെ സിനിമയിലെ ഒരു പ്രധാനപ്പെട്ട വേഷത്തിലൂടെ അയാൾ വരണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. പക്ഷേ മൂന്നാഴ്ച കഴിഞ്ഞ് നമ്മെയൊക്കെ വേദനിപ്പിച്ചുകൊണ്ട് ലോഹി പോയി. അന്ന് മരണവീട്ടിലെ സന്ധ്യയിൽ ഒരാൾ എന്റെ അടുത്തേക്ക് വന്നു. സാർ ഞാനാണ് ഉണ്ണി മുകുന്ദൻ. ലോഹി സാറിന്റെ സിനിമയിൽ അഭിനയിക്കാനായി കാത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞു. ഒറ്റദിവസം കൊണ്ട് ആ പ്രതീക്ഷകൾ ഇല്ലാതായെന്നും. അങ്ങനെയാണ് ഞാൻ ഉണ്ണി മുകുന്ദനെ ആദ്യം കാണുന്നത്.…
Read Moreഎന്റെ അഡൾട്ട് സിനിമാ പ്രഫഷൻ അമ്മയെ മദ്യത്തിൽ ആശ്വാസം കണ്ടെത്താൻ പ്രേരിപ്പിച്ചിരിക്കാമെന്ന് സണ്ണി ലിയോൺ
പോൺ സിനിമകളിൽനിന്നു ബോളിവുഡിലേക്ക് ചേക്കേറി തന്റേതായ ഇടം നേടിയെടുത്ത താരമാണ് സണ്ണി ലിയോൺ. ജിസം2 എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട താരം തുടർന്ന് മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമകളിലും ചുവടുറപ്പിക്കുകയായിരുന്നു. ഇപ്പോൾ പോൺ സിനിമാ രംഗത്ത് പ്രവർത്തിച്ച കാലത്ത് തന്റെ കുടുംബത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് സണ്ണി ലിയോൺ സംസാരിച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ പ്രഫഷനോട് അമ്മയ്ക്ക് കടുത്ത എതിർപ്പുണ്ടായിരുന്നുവെന്നും അമ്മ മദ്യപാനത്തിന് അടിമയായിരുന്നുവെന്നും സണ്ണി ലിയോൺ പറയുന്നു. അമ്മയുടെ മദ്യപാനം എന്നെ വിഷമിപ്പിച്ചു. മദ്യത്തേക്കാൾ കൂടുതൽ അമ്മ എന്നെ സ്നേഹിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷെ അമ്മ മദ്യത്തിന് അടിമപ്പെട്ടിരുന്നു. മാനസികപരമായി ഇത് ചികിത്സിച്ച് ശരിയാക്കേണ്ടതായിരുന്നു. ഞാനോ സഹോദരനോ അച്ഛനോ അമ്മയുടെ ദുശീലത്തിന് കാരണക്കാരല്ല. എന്റെ അഡൾട്ട് സിനിമാ പ്രഫഷൻ അമ്മയെ മദ്യത്തിൽ ആശ്വാസം കണ്ടെത്താൻ പ്രേരിപ്പിച്ചിരിക്കാം. എന്റെ പ്രഫഷൻ അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. ഞാൻ വൈകിയാണ് വീട്ടിലേക്ക് വന്നിരുന്നത്. ഇതെല്ലാം അമ്മയെ…
Read Moreട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും; 3,500 യന്ത്രവൽകൃത ബോട്ടുകൾ കടലിലിറങ്ങും; മീൻ വില കുറയുമെന്ന പ്രതീക്ഷയിൽ സാധാരണക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കും. 52 ദിവസം നീണ്ട ഇടവേളയ്ക്ക് ശേഷം നാളെ മുതൽ 3500 യന്ത്രവൽകൃത ബോട്ടുകൾ മീൻ പിടിക്കാൻ കടലിലിറങ്ങും. ബോട്ടുകളിലേക്ക് ഐസ് കയറ്റിത്തുടങ്ങി. ട്രോളിംഗ് നിരോധന സമയത്ത് ബോട്ടുകളുടെ കേടുപാടുകൾ തീർത്തും പുതിയ വലകൾ സജ്ജമാക്കിയും മത്സ്യത്തൊഴിലാളികൾ തയ്യാറെടുക്കുകയായിരുന്നു. ഇന്ന് അർദ്ധരാത്രിയോടെ തന്നെ ബോട്ടുകളിൽ ആദ്യ സംഘംമീൻപിടിക്കാനിറങ്ങും. ട്രോളിംഗ് കാലത്ത് സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ കിട്ടിയെങ്കിലും 4500 രൂപയുടെ സാമ്പാദ്യ ആശ്വാസ പദ്ധതി ലഭിക്കാത്തതിൽ പരാതി ഉയർന്നിരുന്നു. അതേസമയം യന്ത്രവൽകൃത ബോട്ടുകളിൽ മീൻ പിടിത്തം തുടങ്ങുന്നതോടെ മീൻ വിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സാധാരണക്കാർ. ജൂൺ 9ന് അർധരാത്രിയാണ് ട്രോളിംഗ് നിരോധനം നിലവിൽ വന്നത്.
Read Moreസ്വകാര്യദൃശ്യങ്ങള്‍ ആരോ പുറത്തുവിട്ടു ! രണ്ടാം വര്‍ഷ വിദ്യാര്‍ഥികളായ പെണ്‍കുട്ടിയും ആണ്‍കുട്ടിയും ജീവനൊടുക്കി
സ്വകാര്യദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ജീവനൊടുക്കി കോളജ് വിദ്യാര്‍ഥികള്‍. കര്‍ണാടകയിലെ ദേവനാഗിരിയിലുള്ള സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളാണ് ജീവനൊടുക്കിയത്. കാംപസിന്റെ ടെറസില്‍ വെച്ച് ഇരുവരും ചേര്‍ന്നുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മറ്റൊരാള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ജൂലൈ 25നായിരുന്നു 3.21 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പ്രചരിക്കപ്പെട്ടത്. സംഭവമറിഞ്ഞതോടെ പെണ്‍കുട്ടി വെള്ളിയാഴ്ച വീട്ടില്‍ വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞതിന് പിന്നാലെ യുവാവും ജീവനൊടുക്കിയതായി പോലീസ് അറിയിച്ചു. ഇരുവരുടെയും മാതാപിതാക്കള്‍ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരുവരുടെയും അനുവാദമില്ലാതെ വീഡിയോ പകര്‍ത്തിയ വ്യക്തിയെ കണ്ടെത്തണമെന്നും ഉചിതമായ ശിക്ഷ ഉറപ്പാക്കണമെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ദേവനാഗിരി പോലീസ് അറിയിച്ചു. കര്‍ണാടകയിലെ ഉഡുപ്പിയില്‍ വാഷ്റൂമില്‍ സഹപാഠിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം വന്വിവാദമായിരിക്കുന്നതിനിടെയാണ് പുതിയ സംഭവം.
Read Moreവൈറല്‍ ചലഞ്ചില്‍ വെട്ടിലായി യുവതി; ഒരു ദിവസം കുടിച്ചത് നാല് ലിറ്റര്‍ വെള്ളം, പന്ത്രണ്ടാം ദിവസം ടിക്ടോകര്‍ക്ക് കിട്ടയത് മുട്ടൻ പണി
സമൂഹ മാധ്യമങ്ങളില്‍ പലതരത്തിലുള്ള വൈറല്‍ ചലഞ്ചുകള്‍ വരാറുണ്ട്. ഫോളോവേഴ്സിനെ കൂട്ടാനായി പലരും ആരോഗ്യ അവസ്ഥ പോലും കണക്കാക്കാതെ ഇത്തരം ചലഞ്ചുകള്‍ ഏറ്റെടുക്കാറുമുണ്ട്. ചില ചലഞ്ചുകള്‍ വിജയിക്കും എന്നാല്‍ മറ്റ് ചിലത് വലിയ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. അത്തരത്തില്‍ ഒരു വൈറല്‍ ചലഞ്ച് എടുത്ത് പണി വാങ്ങിയിരിക്കുകയാണ് കാനഡയില്‍ നിന്നുള്ള ടിക്ടോകർ. വൈറല്‍ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നാല് ലിറ്റര്‍ വെള്ളം പന്ത്രണ്ട് ദിവസം കുടിച്ചാണ് യുവതി ആശുപത്രിയിലായത്. 75 ഹാര്‍ഡ് എന്നായിരുന്നു ചലഞ്ചിന്റെ പേര്. 75 ദിവസത്തേക്ക് നാല് ലിറ്റര്‍ വെള്ളം കുടിക്കുക എന്നതായിരുന്നു ചലഞ്ച്. വെള്ളം കുടിക്കുന്നതോടൊപ്പം ഡയറ്റും ഈ ചലഞ്ചിന്റെ ഭാഗമായി ഉണ്ടായിരുന്നു. മദ്യം ഉള്‍പ്പെടുത്തരുതെന്ന നിബന്ധനയും ചലഞ്ചിൽ ഉൾപ്പെട്ടിട്ടുണ്ട്. ദിവസവും രണ്ട് പ്രാവശ്യമായി 45മിനിറ്റ് വ്യായാമം. ഒരു ദിവസം പത്ത് പേജുകള്‍ വായിക്കുക, ദിവസവും ഉണ്ടാകുന്ന പുരോഗമനങ്ങള്‍ ഫോട്ടോ എടുക്കുക എന്നിവയും…
Read Moreമഹാരഥന്മാർപോലും കർണനെ മാറ്റിനിർത്തി; തന്റെ ജീവിതാനുഭവങ്ങൾക്ക് ഈ കഥയുമായി ബന്ധമുണ്ടെന്ന് ടോമിൻ ജെ. തച്ചങ്കരി
തിരുവനന്തപുരം: ജീവിതത്തിൽ ഏറ്റവും കുടുതൽ സ്വാധീനിച്ച കഥാപാത്രം മഹാഭാരതത്തിലെ കർണനായിരുന്നുവെന്ന് ഡിജിപി. ടോമിൻ ജെ തച്ചങ്കരി. പേരൂർക്കട എസ്എപി പരേഡിൽ നടന്ന വിടവാങ്ങൽ പരേഡിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാന്മാരെന്ന് കരുതിയവർ പോലും കർണനെ പല വേദികളിൽനിന്നു മാറ്റി നിർത്തി. രാജകുമാരനായിട്ട് പോലും അംഗരാജ്യപദവി അദ്ദേഹം മറ്റുള്ളവർക്കു നൽകി. അന്പെയ്ത്ത് മത്സരത്തിൽ കർണൻ മികച്ച പ്രകടനം കാഴ്ചവച്ചു. കർണന്റെ പ്രകടനം ഭഗവാൻ ശ്രീകൃഷ്ണനെ വരെ ആകർഷിച്ചു. എന്നാൽ അംഗീകാരം ലഭിച്ചത് അർജുനനായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ജീവിതാനുഭവങ്ങൾക്ക് ഈ കഥയുമായി ബന്ധമുണ്ടെ ന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ പോലീസ് സേനാംഗങ്ങൾക്ക് അദ്ദേഹം തയാറാക്കിയ ഗാനം ആലപിച്ച് കൊണ്ടാണ് നന്ദി പറഞ്ഞു കൊണ്ട് സർവീസിൽ നിന്നും വിടവാങ്ങിയത്. 36 വർഷത്തെ പോലീസ് സേവനത്തിന് ശേഷമാണ് അദ്ദേഹം ഇന്ന് സർവീസിൽ നിന്നും വിരമിച്ചത്. സംസ്ഥാന പോലീസ് മേധാവിയാകാനുള്ള പാനൽ പട്ടികയിൽ…
Read Moreഎല്ലായിടത്തും മന്ത്രിമാർ എത്തണമെന്നുണ്ടോ? ആലുവായിലെത്താതിരുന്നതിന് മന്ത്രി ആർ. ബിന്ദുവിന്റെ പ്രതികരണം
തൃശൂർ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ സംസ്കാരച്ചടങ്ങില്‍ മന്ത്രിമാർ പങ്കെടുക്കാത്തത്തതില് പ്രതികരിച്ച് മന്ത്രി ആര്. ബിന്ദു. എല്ലായിടത്തും മന്ത്രിമാർ എത്തണമെന്നുണ്ടോ. എല്ലായിടത്തും മന്ത്രിമാർക്ക് എത്താനാകില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാർ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായും മന്ത്രി പ്രതികരിച്ചു. സംഭവത്തിൽ പോലീസിനു വീഴ്ച പറ്റിയിട്ടില്ല. വിഷയമറിഞ്ഞ സമയം തന്നെ പോലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. സ്ത്രീസുരക്ഷ ശക്തമാക്കേണ്ട കാലത്തിലൂടെയാണു കടന്നുപോകുന്നതെന്നും മന്ത്രി പറഞ്ഞു.
Read More