ലണ്ടൻ: ഹാരി മഗ്വയറിനായി വെസ്റ്റ് ഹാം മുന്നോട്ടുവച്ച 20 ദശലക്ഷം പൗണ്ടിന്റെ ഓഫർ തള്ളി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇംഗ്ലീഷ് മിഡ്ഫീൽഡർ ഡെക്ലാൻ റൈസിനെ വിറ്റതിലൂടെ ലഭച്ച 100 ദശലക്ഷം പൗണ്ടിന്റെ ബലത്തിലാണ് വെസ്റ്റ് ഹാം മേധാവി ഡേവിഡ് മോയസ് മഗ്വയർക്കു വില പറഞ്ഞത്. എന്നാൽ, ഓഫർ യുണൈറ്റഡ് മാനേജ്മെന്റ് നിരസിച്ചു. നിലവിൽ മഗ്വയർക്ക് രണ്ടു ലക്ഷം പൗണ്ട് ആഴ്ചതോറും യുണൈറ്റഡ് നൽകുന്നുണ്ട്. വെസ്റ്റ്ഹാമിലെ സൂപ്പർ താരങ്ങൾക്കുപോലും ഈ വരുമാനമില്ല. മഗ്വയറെ യുണൈറ്റഡിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു പരിശീലകൻ എറിക് ടെൻ ഹാഗ് അടുത്തിടെ നീക്കിയിരുന്നു.
Read MoreDay: July 31, 2023
പന്ത്രണ്ടാം ജന്മദിനത്തില് റിട്ടയര്‍മെന്റ് പാര്‍ട്ടി ആസൂത്രണം ചെയ്ത് യുവസംരംഭക; പ്രതിമാസം നേടുന്നതോ 133,000 ഡോളറിലധികം
സിഡ്നി: നമ്മളില്‍ ഭൂരിഭാഗം ആളുകളും വിശ്രമജീവിതം ബാധ്യതകള്‍ ഇല്ലാതെ ജീവിക്കുവാനായി കഠിനപ്രയത്നം നടത്തുന്നവരാണ്. എന്നാല്‍ പതിനൊന്ന് വയസുകാരി തന്റെ പന്ത്രണ്ടാം ജന്മദിനം ആഘോഷിക്കുന്നത് റിട്ടയര്‍മെന്റ് പദ്ധതികളോട് കൂടിയാണ്. ഓസ്ട്രേലിയയില്‍ ജനിച്ച് വളര്‍ന്ന യുവസംരംഭകയായ പിക്സി കര്‍ട്ടിസ് തന്റെ കമ്പനിയായ പിക്സി ഫിഡ്ജറ്റ്സിന്റെ സിഇഒയാണ്. 2021ല്‍ അമ്മയ്ക്കൊപ്പമാണ് പിക്സി കമ്പിനി സ്ഥാപിക്കുകയും ലാഭം നേടുകയും ചെയ്തത്. അതേസമയം, റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ യുവ കോടീശ്വരി നിലവില്‍ പ്രതിമാസം 133,000 ഡോളറിലധികം സമ്പാദിക്കുന്നുണ്ട്. ജീവിതത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് 12-ാം ജന്മദിനവും റിട്ടയര്‍മെന്റ് പാര്‍ട്ടിയും ആസൂത്രണം ചെയ്യാനുള്ള ആശയം അമ്മ ജാസെങ്കോയാണ് മകള്‍ക്ക് നല്‍കിയത്. വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കര്‍ട്ടിസ് തന്റെ ബിസിനസില്‍ നിന്ന് ഇപ്പോള്‍ മാറി നില്ക്കാന് തീരുമാനിച്ചിരിക്കുകയാണ്. കര്‍ട്ടിസ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ജന്മദിന പാര്‍ട്ടിയ്ക്കു വേണ്ടിയുള്ള വേണ്ടിയുള്ള വിലപിടിച്ച ചര്‍മ സംരക്ഷണ വസ്തുക്കളും ബാഗുകളും…
Read Moreക്രിക്കറ്റിനോട് വിടപറയാനൊരുങ്ങി ഇംഗ്ലീഷ് പേസ് ബൗളർ ബ്രോഡ്
ലണ്ടൻ: ആഷസ് പരന്പരയ്ക്കുശേഷം ക്രിക്കറ്റിൽനിന്നു വിരമിക്കുമെന്ന് ഇംഗ്ലീഷ് പേസ് ബൗളർ സ്റ്റ്യുവർട്ട് ബ്രോഡ്. ഓവലിൽ നടക്കുന്ന അഞ്ചാം ആഷസ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിനുശേഷമാണു മുപ്പത്തിയേഴുകാരനായ ബ്രോഡ് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്. മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ക്രിസ് ബ്രോഡിന്റെ മകനായ സ്റ്റ്യുവർട്ട് ബ്രോഡ് 2006ൽ പാക്കിസ്ഥാനെതിരേയുള്ള ട്വന്റി20 പരന്പരയിലൂടെയാണു രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 2007ലെ ട്വന്റി20 ലോകകപ്പിൽ യുവരാജ് സിംഗ് ഒരോവറിലെ ആറു പന്തിലും സിക്സറടിച്ചപ്പോൾ പന്തെറിഞ്ഞത് ബ്രോഡായിരുന്നു. 2014ൽ ട്വന്റി 20യും 2016ൽ ഏകദിനവും മതിയാക്കിയ ബ്രോഡ് ടെസ്റ്റ് മാത്രമാണു കളിച്ചിരുന്നത്. ഇംഗ്ലണ്ടിനായി ടെസ്റ്റിൽ 167 മത്സരങ്ങൾ കളിച്ച താരം ഇതുവരെ 602 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 121 ഏകദിനങ്ങളിൽനിന്ന് 178 വിക്കറ്റുകളും 56 ട്വന്റി20 മത്സരങ്ങളിൽനിന്ന് 65 വിക്കറ്റുകളുമാണ് താരത്തിന്റെ നേട്ടം. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടാമത്തെ പേസ് ബൗളർ, അഞ്ചാമത്തെ ബൗളർ,…
Read Moreപാക് കാമുകനെ വിവാഹം ചെയ്ത അഞ്ജുവിന് പണവും ഭൂമിയും; പുതിയ ജീവിതം ഫാത്തിമയായി
പെഷവാർ: പാക് കാമുകനെ വിവാഹം ചെയ്യാൻ ഇസ്ലാം മതം സ്വീകരിച്ച ഇന്ത്യൻ യുവതി അഞ്ജുവിനു സമ്മാനമായി ലഭിച്ചത് പണവും ഭൂമിയും. ഖൈബർ പഖ്തുൺഖ്വ മേഖലയിലെ റിയൽ എസ്റ്റേറ്റ് കന്പനി സിഇഒ മൊഹ്സിൻ ഖാൻ അബ്ബാസി ശനിയാഴ്ച അഞ്ജുവിനെയും നസ്റുള്ളയെയും വീട്ടിലെത്തി കണ്ടിരുന്നു. തുക വെളിപ്പെടുത്താത്ത ഒരു ചെക്കും 2722 ചതുരശ്ര അടി ഭൂമിയും അഞ്ജുവിനു കൈമാറി. പാക്കിസ്ഥാനിലെത്തി പുതിയ ജീവിതം ആരംഭിച്ച അഞ്ജുവിനെ തങ്ങളുടെ മതത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്നു അബ്ബാസി പറഞ്ഞു. മുപ്പത്തിനാലുകാരിയായ അഞ്ജു ഇരുപത്തിയൊന്‍പതുകാരനായ നസ്റുള്ളയെ ജൂലൈ 25നാണു വിവാഹം കഴിച്ചത്. മതംമാറിയശേഷംഫാത്തിമയെന്ന പേരാണ് അഞ്ജു സ്വീകരിച്ചത്. 2019ൽ ഫേസ്ബുക് വഴിയാണ് ഇരുവരും സുഹൃത്തുക്കളായത്. യുപിയിൽ ജനിച്ച അഞ്ജു രാജസ്ഥാനിലാണു താമസിച്ചിരുന്നത്. അരവിന്ദ് ആണ് അഞ്ജുവിന്റെ ആദ്യ ഭർത്താവ്. ഇവർക്കു രണ്ടു കുട്ടികളുണ്ട്. കൃത്യമായ രേഖകൾകൊണ്ടാണ് ഇവർ പാക്കിസ്ഥാനിലെത്തിയത്.
Read Moreമകളെ കൊന്ന പ്രതിയ്ക്ക് വധശിക്ഷ നല്‍കണം ! പോലീസിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്ന് പിതാവ്
ആലുവയില്‍ അന്യസംസ്ഥാത്തൊഴിലാളികളുടെ മകളായ അഞ്ചു വയസ്സുകാരി കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് സംശയം പ്രകടിപ്പിച്ച് പെണ്‍കുട്ടിയുടെ പിതാവ്. ഇതുവരെ ഒരു പ്രതിയെ മാത്രമാണ് പിടികൂടിയത്. സംഭവത്തിനു പിന്നില്‍ കൂടുതല്‍ പ്രതികളുണ്ടെങ്കില്‍ അവരെ ഉടന്‍ പിടികൂടണം. കുഞ്ഞ് ഇപ്പോള്‍ തന്റേത് മാത്രമല്ല, കേരളത്തിന്റേത് കൂടിയാണെന്നും പ്രതിയ്ക്ക് വധശിക്ഷ നല്‍കണമെന്നും പിതാവ് പറഞ്ഞു. കേരളത്തിലെ സര്‍ക്കാരിനെതിരെ ഒരു പരാതിയുമില്ലെന്നും പോലീസിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ചയാണ് ആലുവ തായിക്കാട്ടുകരയില്‍നിന്നു കാണാതായ ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ആലുവ മാര്‍ക്കറ്റിലെ ബയോഗ്യാസ് പ്ലാന്റിനോടു ചേര്‍ന്ന് പുഴയോരത്തു ചാക്കിട്ടുമൂടി കല്ലുകള്‍ കയറ്റിവച്ച നിലയിലായിരുന്നു മൃതദേഹം. പീഡനത്തിനു ശേഷം കുട്ടിയെ കഴുത്തു ഞെരിച്ചു ശ്വാസംമുട്ടിച്ചാണു കൊലപ്പെടുത്തിയതെന്നു പോലീസ് പറയുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ മുറിവുകളുണ്ടായിരുന്നു. ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ വസതിയില്‍ ഹാജരാക്കിയ കേസിലെ…
Read Moreഅമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; റിപ്പബ്ലിക്കൻ സ്ഥാനാർഥിത്വത്തിന് മൂന്നാമത്തെ ഇന്ത്യൻ വംശജൻ
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജനായ ഏറോസ്പേസ് എൻജിനിയർ ഹിർഷ് വർധൻ സിംഗ് അടുത്ത വർഷത്തെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ശ്രമത്തിൽ. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയാകാനുള്ള നീക്കമാണ് ഇദ്ദേഹം നടത്തുന്നത്. മുൻ സൗത്ത് കരോളൈന ഗവർണർ നിക്കി ഹാലി, വ്യവസായി വിവേക് രാമസ്വാമി എന്നീ ഇന്ത്യൻ വംശജരും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വത്തിനു ശ്രമിക്കുന്നുണ്ട്. 38 വയസുള്ള ഹിർഷ് വർധൻ സിംഗ് ഫെഡറൽ ഇലക്ഷൻ കമ്മീഷനിൽ സ്ഥാനാർഥിത്വം ഫയൽ ചെയ്തിട്ടുണ്ട്. പക്ഷേ, അദ്ദേഹം റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാനുള്ള സാധ്യത വിരളമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിമോഹികളിൽ മുന്നിൽ നിൽക്കുന്നത് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ്.
Read Moreപാക്കിസ്ഥാനിൽ ചാവേർ സ്ഫോടനം; 40 മരണം; ഇരുനൂറിലേറെ പേർക്കു പരിക്ക്
പെഷവാർ: പാക്കിസ്ഥാനിലെ തീവ്ര നിലപാടു പുലർത്തുന്ന നേതാവ് മൗലാന ഫസലുർ റഹ്മാന്റെ ജാമിയത് ഉലമ ഇ ഇസ്ലാം-ഫസൽ (ജെയുഐ-എഫ്) പാർട്ടി യോഗത്തിനിടെയുണ്ടായ ചാവേർ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു; ഇരുനൂറിലേറെ പേർക്കു പരിക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ ബാജോർ ജില്ലയിലെ ഖാറിൽ പാർട്ടിയുടെ വർക്കേഴ്സ് കൺവൻഷൻ നടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരം നാലിനായിരുന്നു സംഭവം. പാർട്ടി നേതാവ് മൗലാന ലാലീഖ് പ്രസംഗിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കളും പാക് സെനറ്റ് അംഗം അബ്ദുൾ റഷീദും വേദിയിലുണ്ടായിരുന്നു. പരിക്കേറ്റവരിൽ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. അഞ്ഞൂറിലേറെ പേർ കൺവൻഷനെത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
Read Moreഭര്‍ത്താവ് 15കാരിയെ ലൈംഗിക പീഡനത്തിനിരയാക്കുന്നത് ചിത്രീകരിച്ചത് ഭാര്യ ! ദൃശ്യങ്ങള്‍ പോണ്‍സൈറ്റുകള്‍ക്ക് വിറ്റത് 500 മുതല്‍ 1500 വരെ രൂപയ്ക്ക്
കൊല്ലത്ത് 15കാരിയെ വാടകവീട്ടില്‍ ലൈംഗികചൂഷണത്തിനിരയാക്കി ദൃശ്യങ്ങള്‍ പകര്‍ത്തി വിറ്റ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികളായ ദമ്പതികള്‍ ചിത്രങ്ങളും വിഡിയോകളും 500 മുതല്‍ 1500 രൂപ വരെ വിലയ്ക്കാണു വില്പന നടത്തിയതെന്ന് പോലീസ് പറഞ്ഞു. ചിത്രങ്ങളും വീഡിയോകളും ഇന്‍സ്റ്റഗ്രാമിലെ സര്‍വീസ് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തായിരുന്നു വില്പന. സാംനഗര്‍ കാഞ്ഞിരോട്ടുകുന്നുംപുറത്ത് വിഷ്ണു ഭവനില്‍ വിഷ്ണു (31), ഭാര്യ സ്വീറ്റി (20) എന്നിവരെ ഇന്നലെയാണ് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സ്വീറ്റിയെ 2022 ജൂലൈ 14ന് ചെങ്ങന്നൂരിലെ വീട്ടില്‍ നിന്നു വിഷ്ണു ഇറക്കിക്കൊണ്ടു വരികയായിരുന്നു. വീട്ടുകാരുമായി അകല്‍ച്ചയിലായതിനാല്‍ വേറെ വഴിയില്ലാതെയാണു വിഷ്ണുവിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി വീഡിയോകള്‍ എടുത്തതെന്നാണു സ്വീറ്റിയുടെ വാദം. വിഷ്ണു ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നു പോലീസ് പറഞ്ഞു. ചിത്രങ്ങളും വീഡിയോകളും അശ്ലീല സൈറ്റുകളില്‍ അപ്ലോഡ് ചെയ്തതായി പോലീസിനു നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. ചൈല്‍ഡ്…
Read Moreകർമം ചെയ്യുക നമ്മുടെ ലക്ഷ്യം കർമഫലം തരും ഈശ്വരനല്ലോ… ആലുവായിൽ കൊല്ലപ്പെട്ട കുട്ടിയുടെ കർമം ചെയ്യാൻ കർമികൾ തയ്യാറായില്ല; ഒടുവിൽ തയാറായത് ചാലക്കുടിക്കാരൻ ഓട്ടോ ഡ്രൈവർ രേവത് ബാബു
കൊച്ചി: ആലുവയില്‍ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിക്ക് പൂജാകര്‍മങ്ങള്‍ നടത്തിയത് ചാലക്കുടിയില്‍ നിന്നെത്തിയ ഓട്ടോ ഡ്രൈവര്‍ കൂടിയായ രേവത് ബാബു. പൂജാകര്‍മങ്ങള്‍ ചെയ്യാന്‍ ആരും തയാറാകാതിരുന്നതോടെയാണ് രേവത് കര്‍മം ചെയ്യാന്‍ സ്വയം മുന്നോട്ടുവന്നത്. അതേസമയം കീഴ്മാട് ഗ്രാമപഞ്ചായത്തിലടക്കം അന്ത്യകര്‍മങ്ങള്‍ക്കായി പൂജാരിമാരെ തെരഞ്ഞെങ്കിലും ആരും വരാന്‍ തയാറായില്ലെന്ന ആക്ഷേപവുമുണ്ട്. കുട്ടിയുടെ മരണവാര്‍ത്തയറിഞ്ഞ് ഇന്നലെ ആലുവയിലെത്തിയ രേവത് കുട്ടിയെ ഒരുനോക്ക് കണ്ട് സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങാനാണ് ആഗ്രഹിച്ചത്. എന്നാല്‍ പൂജാകര്‍മങ്ങള്‍ക്ക് ആളില്ലാതെ വന്നതോടെ മുന്നിട്ടിറങ്ങുകയായിരുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍കൂടിയായ രേവതിന് പൂജാകര്‍മങ്ങൾ അറിയാം. കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യമായി ഓട്ടോ സര്‍വീസ് നടത്തുന്നതിലൂടെ ചാലക്കുടിക്കാര്‍ക്കും തൃശൂരുകാര്‍ക്കും ഇയാള്‍ സുപരിചിതനാണ്. തൃശൂര്‍ മെഡിക്കല്‍ കോളജിലും മറ്റും കൂട്ടിന് ആളുകള്‍ ഇല്ലാതെ വരുമ്പോള്‍ അവര്‍ക്കായി സമയവും നീക്കിവയ്ക്കാറുണ്ട്. പ്രത്യേക സാഹചര്യത്തില്‍ മുന്നിട്ടിറങ്ങിയ രേവതിനെ അന്‍വര്‍ സാദത്ത് എംഎല്‍എയും കീഴ്മാട് പഞ്ചായത്ത് അംഗങ്ങളും അഭിനന്ദിച്ചു. സംസ്കാരത്തില്‍ വിവാദവും:…
Read More