തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയായ നടിയാണ് തൃഷ കൃഷ്ണന്. മണി രത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലെ കുന്ദവൈ എന്ന കഥാപാത്രത്തിലൂടെ തൃഷയ്ക്ക് സമീപകാലത്ത് പാന്‍ ഇന്ത്യന്‍ ശ്രദ്ധയും ലഭിച്ചു. ഇപ്പോഴിതാ തൃഷ വീണ്ടും വാര്‍ത്തകളിലേക്ക് എത്തിയിരിക്കുകയാണ്. താരം വിവാഹിതയാവാന്‍ തയാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മലയാളത്തില്‍നിന്നുള്ള ഒരു ചലച്ചിത്ര നിര്‍മാതാവുമായാണ് തൃഷയുടെ വിവാഹമെന്ന് ദേശീയ മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടുണ്ട്. എന്നാൽ ഇത് ആരാണെന്നോ വിവാഹം എന്നായിരിക്കുമെന്നോ ഇത് സംബന്ധിച്ച റിപ്പോർട്ടുകളിലൊന്നും പറയുന്നില്ല. റിപ്പോര്‍ട്ടുകളോടുള്ള ഔദ്യോഗിക പ്രതികരണവും ഇതുവരെ എത്തിയിട്ടില്ല. മുമ്പ് വരുണ്‍ മണിയന് എന്ന നിര്മാതാവുമായുള്ള തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നതാണ്. എന്നാല്‍ ഇത് വിവാഹത്തിലേക്ക് എത്തിയില്ല. വിവാഹക്കാര്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് സമീപകാലത്ത് തൃഷ ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. എന്റെ ഗൗരവകരമായ ചിന്തയില്‍ ഉള്ള ഒന്നല്ല വിവാഹം. സമൂഹത്തിന്റെ സമ്മര്‍ദംകൊണ്ട് വിവാഹിതയിട്ട് പിന്നീട് അത് ഡിവോഴ്സിലേക്ക് എത്തിക്കാന്‍ എനിക്ക് വയ്യ. അടുപ്പമുള്ള പലരുടെയും സാഹചര്യം…
Read MoreDay: September 22, 2023
ബിനാമികള്‍ വഴി പണം കൈപ്പറ്റിയത് ആരൊക്കെ, പണം വിനിയോഗിച്ചത് എന്തിന്; കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; കോടികള്‍ മറിഞ്ഞ വഴിതേടി ഇഡി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ സഹകരണ ബാങ്ക് കേസന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നതിനിടെ, തട്ടിയെടുത്ത കോടികള്‍ കൈമറിഞ്ഞ വഴികളും അതു കൈപ്പറ്റിയവരെയും കണ്ടെത്താന്‍ ഇഡി നീക്കം ശക്തമാക്കി. ഇടനിലക്കാര്‍ക്ക് ലഭിച്ച സാമ്പത്തികനേട്ടങ്ങള്‍, തുക കൈമാറിയ രീതികള്‍, ഏതെല്ലാം ബാങ്കുകളില്‍ നിക്ഷേപിച്ചു, തട്ടിപ്പിന് ഒത്താശയും സംരക്ഷണവും നല്‍കിയതാര് എന്നീ കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്. ഇതിനായി വായ്പ ലഭിച്ചവര്‍, ഇടനിലക്കാര്‍, ബിനാമികള്‍, രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവരുടെ മറ്റു ബാങ്കുകളിലെ ഇടപാടുകള്‍ വിശദമായി പരിശോധിക്കുന്നുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക കണ്ടെത്തല്‍. പത്തോളം സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. തൃശൂര്‍ കോലഴിയിലെ സ്ഥിരതാമസക്കാരനും കണ്ണൂര്‍ സ്വദേശിയുമായ പി. സതീഷ്കുമാറാണ് മുഖ്യപ്രതി. 150 കോടി രൂപയോളം വ്യാജപ്പേരുകളില്‍ വായ്പയായി ഇയാള്‍ തട്ടിയെടുത്തു. ഈ തുക എവിടേക്ക് പോയെന്ന് കണ്ടെത്തും. രാഷ്ട്രീയ നേതാക്കളുടെ ബിനാമിയാണ് ഇയാളെന്നാണ് ഇഡിക്ക് ലഭിച്ച മൊഴികള്‍.…
Read Moreനയൻതാര ഇനി ബോളിവുഡിലേക്കില്ല?
ജവാന് വന്‍ വിജയമായി മാറിയെങ്കിലും ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തില്‍ നായികയായി എത്തിയ നയന്‍താര നിരാശയിൽ. സംവിധായകന് ആറ്റ്ലിയോടാണ് നയന്‍താരയുടെ അതൃപ്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നയന്‍താരയുടെ ബോളിവുഡ് എന്‍ട്രി കുറിച്ച ചിത്രമാണ് ജവാന്. എന്നാല്‍ തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍താരയെ ജവാനില്‍ ഒതുക്കിക്കളഞ്ഞുവെന്നും അതില്‍ താരത്തിന് നിരാശയുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്റെ കഥാപാത്രത്തെ വെട്ടി ചെറുതാക്കി പകരം ദീപികയുടെ കഥാപാത്രത്തെ പ്രധാനപ്പെട്ടതാക്കിയതില് നയന്‍താര അസ്വസ്ഥയാണത്രേ. ചിത്രത്തില്‍ അതിഥി വേഷത്തില്‍ ദീപിക അഭിനയിച്ചിരുന്നു. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ചിത്രത്തില്‍ ദീപിക അഭിനയിച്ചതെന്ന് നേരത്തെ ഷാരൂഖ് ഖാന് പറഞ്ഞിരുന്നു. ചിത്രത്തില്‍ നായിക നയന്‍താര ആണെങ്കിലും കാണുന്നവര്‍ക്ക് ഷാരൂഖ് ഖാന്-ദീപിക പദുക്കോണ്‍ ചിത്രമായേ ജവാന് തോന്നുകയുള്ളൂവെന്നും അതാണ് നയന്‍താരയെ നിരാശപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതോടെ ഇനി ഉടനെയൊന്നും നയന്‍താര ഒരു ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനുള്ള സാധ്യതയില്ലെന്നും…
Read Moreകരുവന്നൂർ ബാങ്ക് തട്ടിപ്പ്; മൊയ്തീനു വേണ്ടി ഡൽഹിയിൽനിന്ന് അഭിഭാഷകനെ കൊണ്ടുവരാൻ നീക്കം
തൃശൂർ: കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് മുൻമന്ത്രി എ.സി. മൊയ്തീൻ എംഎൽഎയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്യുമെന്ന അഭ്യൂഹം ശക്തമായതോടെ മൊയ്തീനടക്കമുള്ള സിപിഎം നേതാക്കൾക്കായി ഡൽഹിയിൽനിന്ന് പ്രഗ്തഭനായ മുതിർന്ന അഭിഭാഷകനെ കൊണ്ടുവരാൻ സിപിഎം നീക്കം. ഇതിനായി ഡൽഹിയിലെ സിപിഎമ്മിലെ കേന്ദ്രനേതാക്കളുമായി സംസ്ഥാന നേതാക്കൾ ചർച്ച ചെയ്തു. നിരവധി പ്രമാദ കേസുകളിൽ ഹാജരായിട്ടുള്ള മുതിർന്ന അഭിഭാഷകനെ തന്നെ കേരളത്തിൽ സിപിഎമ്മിനെതിരെയുള്ള കരുവന്നൂർ കേസിൽ ഹാജരാക്കാനാണ് നീക്കം. ഡൽഹിയിലെ സിപിഎം നേതാക്കൾ ഈ അഭിഭാഷകനുമായി സംസാരിച്ചിട്ടുണ്ടെങ്കിലും കേസ് ഏറ്റെടുക്കാൻ അദ്ദേഹം സമ്മതം മൂളിയിട്ടില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണവുമായി മുന്നോട്ടു പോകുന്പോൾ കൂടുതൽ കുരുക്കിലേക്കാണ് സിപിഎമ്മും നേതാക്കളും നീങ്ങുന്നത്. ഈ സാഹചര്യത്തിലാണ് ഏറ്റവും മികച്ച നിയമസഹായത്തിനായി കേന്ദ്ര ഏജൻസികളുമായി ബന്ധപ്പെട്ട കേസുകളിൽ പരിചയസന്പന്നനായ അഭിഭാഷകനെ തന്നെ കൊണ്ടുവരാൻ നീക്കം നടത്തുന്നത്. ഒരു സിറ്റിംഗിനു തന്നെ വലിയ തുക പ്രതിഫലം വാങ്ങുന്ന അഭിഭാഷകനാണെങ്കിലും കേസിന്റെ…
Read Moreമാറ്റേണ്ട ഒന്നിൽ കൂടുതൽ ശീലങ്ങളുണ്ട്
ഒന്നിൽ കൂടുതൽ ശീലങ്ങൾ എനിക്ക് മാറ്റേണ്ടതായുണ്ട്. അനിയന്ത്രിതമായി ഷോപ്പിംഗ് ചെയ്യുന്നത് എന്റെ ശീലമാണ്. ഒരു കാര്യവുമില്ലാതെ ഷോപ്പ് ചെയ്ത് കൊണ്ടിരിക്കും. അത് വാങ്ങിച്ചില്ലെങ്കിൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന തോന്നലാണ്. എന്നാൽ വാങ്ങിയാൽ ഒരു ദിവസത്തെ എക്സൈറ്റ്മെന്റ് മാത്രമാണ്. രണ്ടാമത്തെ ദിവസം അതെവിടെയാണെന്നുപോലും എനിക്കോർമയുണ്ടാകില്ല. ആവശ്യമുള്ളത് മാത്രം വാങ്ങിക്കുക എന്ന ശീലത്തിലേക്ക് വരണം എന്നുണ്ട്. പക്ഷെ ഈ നിമിഷം വരെ അത് നടന്നിട്ടില്ല. ഭക്ഷണം കഴിക്കുന്നതും എനിക്ക് നിയന്ത്രിക്കാൻ പറ്റാറില്ല. ഇന്നെങ്കിലും ഡയറ്റ് ചെയ്യണമെന്ന് കരുതും. ഉച്ചവരെ ഞാൻ പിടിച്ച് നിൽക്കും. ഉച്ച കഴിഞ്ഞാൽ എന്റെ മനസ് മാറും. ഇങ്ങനെ ജീവിച്ചിട്ട് എന്താണ്, എനിക്കിഷ്ടമുള്ളത് കഴിക്കും എന്നൊക്കെ പറഞ്ഞ് എല്ലാം കഴിക്കും. രാത്രിയായാൽ ഞാനിന്ന് എന്തൊക്കെ കഴിച്ചു എന്നറിയാമോ എന്ന് പറഞ്ഞ് ആശങ്കപ്പെടും. -ഭാവന
Read Moreകൂടുതൽ പണം എടുക്കാൻ മറക്കേണ്ട; കെഎസ്ആർടിസി ശൗചാലയ നിരക്ക് ഇരട്ടിയായി വർധിപ്പിച്ചു
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെ പെയ്ഡ് ശൗചാലയനിരക്ക് ഇരട്ടിയിലധികമായി വർധിപ്പിച്ചു. ഒക്ടോബർ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും. പൊതു ജനങ്ങൾക്കും യാത്രക്കാർക്കും കൂടുതൽ ഉപയോഗപ്രദമാക്കുന്നതിനും കൂടുതൽ ശുചിത്വത്തോടെയും കാര്യക്ഷമമായും പ്രവർത്തിപ്പിക്കുന്നതിനും എല്ലാ സ്റ്റേഷനുകളിലെയും നിരക്ക് ഏകീകരിക്കുന്നതിനുമാണ് നിരക്ക് വർധന എന്നാണ് വിശദീകരണം. യൂറിനലിന് 5 രൂപയും ലാട്രിന്‍ 10 രൂപയും കുളിക്കുന്നതിന് 10 രൂപയും ക്ലോക്ക് റൂമിന് ഒരു ദിവസത്തേയ്ക്ക് 20 രൂപയുമാണ് പുതിയ നിരക്ക്. നിലവിൽ യൂറിനലിന് 2 രൂപയും ലാട്രിന്‍ 3 രൂപയും കുളിക്കുന്നതിന് 5 രൂപയുമായിരുന്നു പല ബസ് സ്റ്റേഷനുകളിലെയും നിരക്ക്. ഇത് ഇരട്ടിയിലധികമായാണ് വർധിപ്പിക്കുന്നത്. സമീപകാലത്തായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും സ്പോൺസർഷിപ്പിലൂടെ ബസ്സ്റ്റേഷനുകളിൽ ആധുനിക സൗകര്യങ്ങളോടെ ശൗചാലയം നിർമിക്കാൻ കെഎസ്ആർടിസി പദ്ധതിയും ശൗചാലയത്തിന്റെ പ്ലാനും തയാറാക്കിയിരുന്നു. ഇതിന് തണുത്ത പ്രതികരണമാണ് ലഭിച്ചത്.ശൗചാലയങ്ങളുടെ നിലവിലുള്ള ലൈസൻസികൾ സത്യവാങ്മൂലം നല്കിയ ശേഷം…
Read Moreപാനിപ്പത്തില്‍ അരുംകൊല; കൂട്ടബലാത്സംഗം മോഷണശ്രമത്തിനിടെ 41കാരിയെ അക്രമിസംഘം കൊന്നു
ചണ്ഡീഗഡ്: പാനിപ്പത്തില്‍ മൂന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തതിനു പിന്നാലെ മോഷണ ശ്രമത്തിനിടെ 41കാരിയെ കൊലപ്പെടുത്തി. ഇതരസംസ്ഥാന തൊഴിലാളികളായ മൂന്നു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തെന്ന വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകമാണ് ഇവിടെനിന്നു മറ്റൊരു ക്രൂരതയുടെ വാര്‍ത്തയും പുറത്തുവന്നത്. കൊല്ലപ്പെട്ട സ്ത്രീ മറ്റൊരു കുടുംബത്തിലുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരേ കേസ് എടുത്തതായി പോലീസ്. ആയുധങ്ങളുമായെത്തിയ നാലു പേര് വീട്ടില്‍ അതിക്രമിച്ച് കയറിയാണു സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്. കുടുംബാംഗങ്ങളെ ബന്ദിച്ചശേഷം അക്രമികള്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
Read Moreന്യൂയോർക്കിൽ സ്കൂൾ ബസ് ടയർ പൊട്ടി മലയിടുക്കിൽ വീണു; 2 മരണം
ന്യൂയോർക്ക്: യുഎസിലെ ന്യൂയോർക്കിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിക്കുകയും അഞ്ചു പേർക്കു ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബസിന്റെ മുൻവശത്തെ ടയർ പൊട്ടിയാണ് അപകടമുണ്ടായത്. ലോംഗ് ഐലൻഡിൽനിന്നു വിദ്യാർഥികളെ സംഗീത ക്യാമ്പിലേക്ക് കൊണ്ടുപോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ടയർ പൊട്ടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് വാവായണ്ട നഗരത്തിനു സമീപമുള്ള 50 അടി താഴ്ചയുള്ള മലയിടുക്കിലേക്കു വീഴുകയായിരുന്നു. 44 പേരാണ് ബസിലുണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ്.
Read Moreഇന്ത്യ-കാനഡ തർക്കം: അമേരിക്ക ഇടപെടും, ഹർദീപ് സിംഗിന്റെ കൊലയിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ആവർത്തിച്ചു കാനഡ
വാഷിംഗ്ടൺ: ഇന്ത്യ-കാനഡ നയതന്ത്രബന്ധം വഷളാകുന്നതിനിടെ പ്രതിസന്ധി പരിഹരിക്കാൻ അമേരിക്കയുടെ ഇടപെടൽ. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും പറഞ്ഞ വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജാക്ക് സള്ളിവൻ, ഇരു രാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും അറിയിച്ചു. അതിനിടെ ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന മുന്‍ നിലപാട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റീന്‍ ട്രൂഡോ ആവർത്തിച്ചു. വിഷയത്തില്‍ ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നും ജസ്റ്റീന്‍ ട്രൂഡോ ആവശ്യപ്പെട്ടു. കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്നതിന്റെ തെളിവുകൾ രഹസ്യാന്വേഷണ വിഭാഗം നൽകിയെന്നു കനേഡിയൻ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ഇലക്ട്രോണിക് തെളിവുകളുണ്ടെന്നും എന്നാൽ, തെളിവ് ഇപ്പോൾ കൈമാറാനാവില്ലെന്നുമാണു കാനഡയുടെ വാദം. കാനഡ പൗരന്മാർക്ക് ഇന്ത്യൻ വിസ നൽകുന്നത് ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ നിർത്തിവച്ചതായി ഓട്ടവയിലെ ഇന്ത്യൻ ഹൈകമ്മീഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് ഭീഷണിയുയർന്ന…
Read Moreഭർത്താവിന് 42 കോടി ബംപർ ഭാര്യയ്ക്ക് തണ്ണിമത്തൻ!
എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി നിറചിരിയോടെ വീട്ടിലേക്കു കയറിവന്നപ്പോൾ ഭാര്യ അമ്പരന്നു. കാരണം അവരുടെ അതുവരെയുള്ള ദാമ്പത്യജീവിതത്തിനിടയിൽ അത്തരമൊരു കാഴ്ച ആദ്യമായിരുന്നു. എന്നാൽ, അവ ഏൽപിച്ചശേഷം ഭർത്താവ് പറഞ്ഞ വാക്കുകൾ കേട്ട് ഭാര്യയുടെ ബോധം പോയില്ലെന്നേയുള്ളൂ. 50,67,041 ഡോളർ (ഏകദേശം 42 കോടി രൂപ) ലോട്ടറി അടിച്ചെന്നായിരുന്നു ഭർത്താവിന്റെ വെളിപ്പെടുത്തൽ. യുഎസിലെ കൊളറാഡോ സ്വദേശി വാൾഡെമർ ബഡ് ടാഷിനാണ് ബംപർഭാഗ്യം കൈവന്നത്. ഒരു യാത്ര കഴിഞ്ഞു മടങ്ങുമ്പോഴാണ് അദ്ദേഹം ലോട്ടറി ഫലം നോക്കിയത്. ഫലം കണ്ട് ഞെട്ടിത്തരിച്ചിരുന്നു പോയെന്നു ബഡ് ടാഷ് പറഞ്ഞു. ഇതൊരിക്കലും സത്യമായിരിക്കില്ലെന്നാണ് ആദ്യം കരുതിയത്. വാസ്തവമാണെന്നു ബോധ്യപ്പെട്ടതോടെ ഭാര്യ ബോണിക്കായി കുറച്ച് പൂക്കളും ഒരു തണ്ണിമത്തനും വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്നു. സ്ഥിരമായി താൻ ലോട്ടറി എടുക്കാറുണ്ടെന്നും നമ്പർ തെരഞ്ഞെടുക്കുന്നതിന് തനിക്ക് ഒരു പ്രത്യേക രഹസ്യമുണ്ടെന്നും ബഡ് പറയുന്നു. താനും ഭാര്യയും…
Read More