നയൻതാര ഇനി ബോളിവുഡിലേക്കില്ല?

ജ​വാ​ന്‍ വ​ന്‍ വി​ജ​യ​മാ​യി മാ​റി​യെ​ങ്കി​ലും ചി​ല റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ്ര​കാ​രം ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി എ​ത്തി​യ ന​യ​ന്‍​താ​ര നി​രാ​ശ​യി​ൽ. സം​വി​ധാ​യ​ക​ന്‍ ആ​റ്റ്‌​ലി​യോ​ടാ​ണ് ന​യ​ന്‍​താ​ര​യു​ടെ അ​തൃ​പ്തി​യെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.

ന​യ​ന്‍​താ​ര​യു​ടെ ബോ​ളി​വു​ഡ് എ​ന്‍​ട്രി കു​റി​ച്ച ചി​ത്ര​മാ​ണ് ജ​വാ​ന്‍. എ​ന്നാ​ല്‍ തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ ലേ​ഡി സൂ​പ്പ​ര്‍ സ്റ്റാ​റാ​യ ന​യ​ന്‍​താ​ര​യെ ജ​വാ​നി​ല്‍ ഒ​തു​ക്കി​ക്ക​ള​ഞ്ഞു​വെ​ന്നും അ​തി​ല്‍ താ​ര​ത്തി​ന് നി​രാ​ശ​യു​ണ്ടെ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്.

ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ വെ​ട്ടി ചെ​റു​താ​ക്കി​ പ​ക​രം ദീ​പി​ക​യു​ടെ ക​ഥാ​പാ​ത്ര​ത്തെ പ്ര​ധാ​ന​പ്പെ​ട്ട​താ​ക്കി​യ​തി​ല്‍ ന​യ​ന്‍​താ​ര അ​സ്വ​സ്ഥ​യാ​ണ​ത്രേ. ചി​ത്ര​ത്തി​ല്‍ അ​തി​ഥി വേ​ഷ​ത്തി​ല്‍ ദീ​പി​ക അ​ഭി​ന​യി​ച്ചി​രു​ന്നു.

ഒ​രു രൂ​പ പോ​ലും പ്ര​തി​ഫ​ലം വാ​ങ്ങാ​തെ​യാ​ണ് ചി​ത്ര​ത്തി​ല്‍ ദീ​പി​ക അ​ഭി​ന​യി​ച്ച​തെ​ന്ന് നേ​ര​ത്തെ ഷാ​രൂ​ഖ് ഖാ​ന്‍ പ​റ​ഞ്ഞിരുന്നു.

ചി​ത്ര​ത്തി​ല്‍ നാ​യി​ക ന​യ​ന്‍​താ​ര ആ​ണെ​ങ്കി​ലും കാ​ണു​ന്ന​വ​ര്‍​ക്ക് ഷാ​രൂ​ഖ് ഖാ​ന്‍-​ദീ​പി​ക പ​ദു​ക്കോ​ണ്‍ ചി​ത്ര​മാ​യേ ജ​വാ​ന്‍ തോ​ന്നു​ക​യു​ള്ളൂ​വെ​ന്നും അ​താ​ണ് ന​യ​ന്‍​താ​ര​യെ നി​രാ​ശ​പ്പെ​ടു​ത്തി​യ​തെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.

ഇ​തോ​ടെ ഇ​നി ഉ​ട​നെ​യൊ​ന്നും ന​യ​ന്‍​താ​ര ഒ​രു ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു.

Related posts

Leave a Comment