മാറ്റേണ്ട ഒന്നിൽ കൂടുതൽ ശീല​ങ്ങ​ളുണ്ട്

ഒ​ന്നി​ൽ കൂ​ടു​ത​ൽ ശീ​ല​ങ്ങ​ൾ എ​നി​ക്ക് മാ​റ്റേ​ണ്ട​താ​യു​ണ്ട്. അ​നി​യ​ന്ത്രി​ത​മാ​യി ഷോ​പ്പിം​ഗ് ചെ​യ്യു​ന്ന​ത് എ​ന്‍റെ ശീ​ല​മാ​ണ്.

ഒ​രു കാ​ര്യ​വു​മി​ല്ലാ​തെ ഷോ​പ്പ് ചെ​യ്ത് കൊ​ണ്ടി​രി​ക്കും. അ​ത് വാ​ങ്ങി​ച്ചി​ല്ലെ​ങ്കി​ൽ ജീ​വി​ച്ചി​രു​ന്നി​ട്ട് കാ​ര്യ​മി​ല്ല എ​ന്ന തോ​ന്ന​ലാ​ണ്. എ​ന്നാ​ൽ വാ​ങ്ങി​യാ​ൽ ഒ​രു ദി​വ​സ​ത്തെ എ​ക്സൈ​റ്റ്മെ​ന്‍റ് മാ​ത്ര​മാ​ണ്. ര​ണ്ടാ​മ​ത്തെ ദി​വ​സം അ​തെ​വി​ടെ​യാ​ണെ​ന്നുപോ​ലും എ​നി​ക്കോ​ർ​മ​യു​ണ്ടാ​കി​ല്ല.

ആ​വ​ശ്യ​മു​ള്ള​ത് മാ​ത്രം വാ​ങ്ങി​ക്കു​ക എ​ന്ന ശീ​ല​ത്തി​ലേ​ക്ക് വ​ര​ണം എ​ന്നു​ണ്ട്. പ​ക്ഷെ ഈ ​നി​മി​ഷം വ​രെ അ​ത് ന​ട​ന്നി​ട്ടി​ല്ല. ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും എ​നി​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പ​റ്റാ​റി​ല്ല. ഇ​ന്നെ​ങ്കി​ലും ഡ​യ​റ്റ് ചെ​യ്യ​ണ​മെ​ന്ന് ക​രു​തും.

ഉ​ച്ച​വ​രെ ഞാ​ൻ പി​ടി​ച്ച് നി​ൽ​ക്കും. ഉ​ച്ച ക​ഴി​ഞ്ഞാ​ൽ എ​ന്‍റെ മ​ന​സ് മാ​റും. ഇ​ങ്ങ​നെ ജീ​വി​ച്ചി​ട്ട് എ​ന്താ​ണ്, എ​നി​ക്കി​ഷ്ട​മു​ള്ള​ത് ക​ഴി​ക്കും എ​ന്നൊ​ക്കെ പ​റ​ഞ്ഞ് എ​ല്ലാം ക​ഴി​ക്കും. രാ​ത്രി​യാ​യാ​ൽ ഞാ​നി​ന്ന് എ​ന്തൊ​ക്കെ ക​ഴി​ച്ചു എ​ന്ന​റി​യാ​മോ എ​ന്ന് പ​റ​ഞ്ഞ് ആ​ശ​ങ്ക​പ്പെ​ടും. -ഭാ​വ​ന

Related posts

Leave a Comment