കൂടുതൽ പണം എടുക്കാൻ മറക്കേണ്ട; കെ​എ​സ്ആ​ർ​ടി​സി ശൗ​ചാ​ല​യ നി​ര​ക്ക് ഇ​ര​ട്ടി​യാ​യി വ​ർ​ധിപ്പി​ച്ചു

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ പെ​യ്ഡ് ശൗ​ചാ​ല​യ​നി​ര​ക്ക് ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി വ​ർ​ധിപ്പി​ച്ചു. ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ വ​രും. പൊ​തു ജ​ന​ങ്ങ​ൾ​ക്കും യാ​ത്ര​ക്കാ​ർ​ക്കും കൂ​ടു​ത​ൽ ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ ശു​ചി​ത്വ​ത്തോ​ടെ​യും കാ​ര്യ​ക്ഷ​മ​മാ​യും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നും എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലെ​യും നി​ര​ക്ക് ഏ​കീ​ക​രി​ക്കു​ന്ന​തി​നു​മാ​ണ് നി​ര​ക്ക് വ​ർധന എ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

യൂ​റി​ന​ലി​ന് 5 രൂ​പ​യും ലാ​ട്രി​ന് 10 രൂ​പ​യും കു​ളി​ക്കു​ന്ന​തി​ന് 10 രൂ​പ​യും ക്ലോ​ക്ക് റൂ​മി​ന് ഒ​രു ദി​വ​സ​ത്തേ​യ്ക്ക് 20 രൂ​പ​യു​മാ​ണ് പു​തി​യ നി​ര​ക്ക്.

നി​ല​വി​ൽ യൂ​റി​ന​ലി​ന് 2 രൂ​പ​യും ലാ​ട്രി​ന് 3 രൂ​പ​യും കു​ളി​ക്കു​ന്ന​തി​ന് 5 രൂ​പ​യു​മാ​യി​രു​ന്നു പ​ല ബ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ​യും നി​ര​ക്ക്. ഇ​ത് ഇ​ര​ട്ടി​യി​ല​ധി​ക​മാ​യാ​ണ് വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

സ​മീ​പ​കാ​ല​ത്താ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ ബ​സ്‌​സ്‌​റ്റേ​ഷ​നു​ക​ളി​ൽ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ശൗ​ചാ​ല​യം നി​ർ​മി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി പ​ദ്ധ​തി​യും ശൗ​ചാ​ല​യ​ത്തി​ന്‍റെ പ്ലാ​നും ത​യാ​റാ​ക്കി​യി​രു​ന്നു.

ഇ​തി​ന് ത​ണു​ത്ത പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.ശൗ​ചാ​ല​യ​ങ്ങ​ളു​ടെ നി​ല​വി​ലു​ള്ള ലൈ​സ​ൻ​സി​ക​ൾ സ​ത്യ​വാ​ങ്മൂ​ലം ന​ല്കി​യ ശേ​ഷം പു​തി​യ നി​ര​ക്ക് ഈ​ടാ​ക്ക​ണം. പു​തി​യ ലൈ​സ​ൻ​സി​ക​ൾ പു​തി​യ നി​ര​ക്കി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്ക​ണം.

ശൗ​ചാ​ല​യ​ങ്ങ​ൾ വൃ​ത്തി​യാ​യും പ​രാ​തി​ക​ൾ​ക്കി​ട​യി​ല്ലാ​ത്ത വി​ധ​വും പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന് യൂ​ണി​റ്റ് മേ​ധാ​വി​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി ഉ​റ​പ്പാ​ക്ക​ണം. ശൗ​ചാ​ല​യ​ത്തി​ൽ പ​രാ​തി പു​സ്ത​കം സൂ​ക്ഷി​ക്ക​ണ​മെ​ന്നും എ​സ്റ്റേ​റ്റ് ഓ​ഫീ​സ​ർ നി​ർ​ദ്ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment