നീലത്താമരയിലേക്ക് കൈലാഷ്, മഴവിൽ മനോരമയിൽ പ്രോഗ്രാം ചീഫായി വർക് ചെയ്തിരുന്ന ഏബ്രഹാം, ആസിഫ് അലി എന്നിവരെയാണ് പരിഗണിച്ചത്. ആസിഫ് അലി അതിന് മുമ്പ് ഋതുവിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അർച്ചന കവിയും ആസിഫ് അലിയും ഒരുമിച്ച് ടിവിയിൽ പ്രോഗ്രാം ചെയ്യുന്ന സമയത്ത് എനിക്കറിയാം. മൂന്ന് പേരും മൂന്ന് തരത്തിൽ എനിക്ക് ഓക്കെയാണ്. ആര് വേണമെന്ന കൺഫ്യൂഷനായി. എംടി സാറിന്റെ മുന്നിൽ ഇവർ മൂന്ന് പേരെയും പല സമയങ്ങളായി കാണിച്ചു. അദ്ദേഹം തെരഞ്ഞെടുത്തത് കൈലാഷിനെയാണ്. നിഷ്കളങ്കത തോന്നുന്ന മുഖമാണ് ആസിഫ് അലിക്ക്. സിനിമയിലെ ഹരിദാസ് എന്ന കഥാപാത്രം അത്ര നിഷ്കളങ്കനല്ല. ഇയാൾ അങ്ങനെയൊരു പണി ഒപ്പിച്ചേക്കും എന്ന് തോന്നും, അതുകൊണ്ട് ഇയാൾ മതി എന്നാണ് എംടി സാർ പറഞ്ഞത്. അങ്ങനെയാണ് കൈലാഷിനെ തെരഞ്ഞെടുക്കുന്നത് -ലാൽ ജോസ്
Read MoreDay: September 29, 2023
ആരോഗ്യവകുപ്പിൽ നിയമന കൈക്കൂലി വിവാദം: അന്വേഷണസംഘം ഹരിദാസിന്റെ മൊഴിയെടുക്കുന്നു
തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനെതിരെയുള്ള കോഴ ആരോപണ പരാതിയിൽ പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസിൽനിന്ന് അന്വേഷണ സംഘം മൊഴിയെടുക്കൽ ആരംഭിച്ചു. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിൽനിന്ന് ഒരു എസ്ഐയും സിവിൽ പോലീസ് ഓഫീസറുമാണ് മൊഴി രേഖപ്പെടുത്താനായി ഇന്നലെ രാത്രിയിൽ തിരുവനന്തപുരത്തുനിന്നു മലപ്പുറത്തേക്ക് തിരിച്ചത്. ഇന്ന് രാവിലെ അന്വേഷണ സംഘം ഹരിദാസിന്റെ വീട്ടിലെത്തി. ആരോഗ്യ കേരള മിഷന്റെ ഓഫീസിൽനിന്ന് നിയമനം സംബന്ധിച്ചുള്ള കൂടുതൽ രേഖകള്‍ പോലീസ് ആവശ്യപ്പെടും. സെക്രട്ടേറിയേറ്റ് അനക്സിന് സമീപത്ത് വച്ച് ആരോഗ്യമന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് പണം കൈമാറിയതെന്നാണ് പരാതി. ഇത് ഉറപ്പിക്കാൻ അഖിൽ മാത്യുവിന്റെയും ഹരിദാസിന്റെയും മൊബൈൽ ഫോൺ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന പത്തനംതിട്ട സ്വദേശി അഖിൽ സജീവിന് വേണ്ടിയുള്ള അന്വേഷണവും ഊർജിതമാക്കി. ആരോഗ്യമന്ത്രി വീണ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ അഖിൽ മാത്യുവിനെതിരെയാണ് ഹരിദാസ് ആരോപണം ഉന്നയിച്ചത്. പത്തനംതിട്ട സിഐടിയു ജില്ലാ…
Read Moreഎന്റെ നായികയായി അവളെ ചിന്തിക്കാൻ പോലും കഴിയില്ല
ഉപ്പെണ്ണ എന്ന തെലുങ്ക് സിനിമയിൽ കൃതി ഷെട്ടിയുടെ അച്ഛന്റെ വേഷമാണ് ഞാൻ ചെയ്തത്. സിനിമയുടെ വൻ വിജയത്തിനുശേഷം ഞാൻ തമിഴിൽ മറ്റൊരു സിനിമയിൽ ഒപ്പുവച്ചിരുന്നു. ചിത്രത്തിലെ നായികയായി കൃതി ഷെട്ടി നന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ കരുതിയത്. നായികയായി അഭിനയിക്കുന്ന കുട്ടിയുടെ ഫോട്ടോ എന്റെ കൈയിൽ കിട്ടി, ഞാൻ നോക്കിയപ്പോൾ അത് കൃതി ആണ്. ഉടൻതന്നെ ഞാൻ യൂണിറ്റിനെ വിളിച്ച് പറഞ്ഞു, ഈയിടെ ഇറങ്ങിയ ഒരു തെലുങ്ക് സിനിമയിൽ ഞാൻ അവളുടെ അച്ഛനായി വേഷമിട്ടതാണ് ഇനി എനിക്ക് അവളെ ഒരു കാമുകനായി സമീപിക്കാൻ കഴിയില്ല. അതുകൊണ്ട് അവളെ നായികയുടെ സ്ഥാനത്തുനിന്ന് ദയവായി ഒഴിവാക്കുക എന്ന് പറഞ്ഞു. ഉപ്പെണ്ണയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ ഞങ്ങൾ രണ്ടുപേരും തമ്മിലുള്ള ഒരു രംഗത്തിൽ കൃതി ഷെട്ടി വല്ലാതെ ആശയക്കുഴപ്പത്തിലായത് ഞാൻ ശ്രദ്ധിച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും ആ രംഗം അവൾക്ക് നന്നായി ചെയ്യാൻ കഴിയുന്നില്ല. ഞാൻ അവളെ…
Read Moreസ്വന്തം വീട്ടിൽ അക്രമത്തിനിരയായത് 1004 കുട്ടികൾ; കൂടുതൽ കേസുകൾ തിരുവനന്തപുരത്ത്
തിരുവനന്തപുരം: പോക്സോ കേസുകളിൽ കൂടുതലും സംഭവിക്കുന്നത് സ്വന്തം വീടുകളിലെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ റിപ്പോർട്ട്. കഴിഞ്ഞ വർഷം 1004 കുട്ടികളാണ് സ്വന്തം വീട്ടിൽ അതിക്രമത്തിന് ഇരയായത്. പ്രതികളുടെ വീടുകളിൽ വച്ച് അതിക്രമം നടന്നത് 722 കേസുകളിലാണ്. 29 കേസുകളിൽ കുട്ടികൾക്കെതിരെ അതിക്രമം നടന്നത് ആശുപത്രികളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 12 കേസുകളിൽ അതിക്രമം നടന്നത് ശിശു സംരക്ഷണ സ്ഥാപനങ്ങളിലാണ്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 4582 കേസുകളാണ്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് തിരുവനന്തപുരത്താണ്. 583 കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 10 വർഷത്തിന് ഇടയിൽ കേസുകളുടെ എണ്ണം കുത്തനെ കൂടിയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Read Moreകേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കേരളയാത്രയ്ക്കൊരുങ്ങി കെ. സുധാകരൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായശേഷമുള്ള ആദ്യ കേരളയാത്രയ്ക്കൊരുങ്ങി കെ.സുധാകരൻ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള പ്രചാരണമെന്ന നിലയിൽ കേരള യാത്ര നടത്താനാണ് കെ.സുധാകരൻ തയാറെടുക്കുന്നതെന്നാണ് വിവരം. അതേസമയം പാര്‍ട്ടിയിലോ മുന്നണിയിലോ ഇക്കാര്യം ഔദ്യോഗികമായി ചര്‍ച്ചയ്ക്ക് വച്ചിട്ടില്ല. അടുത്ത മാസം ആദ്യം ചേരുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഇക്കാര്യം അവതരിപ്പിച്ചേക്കും. സംസ്ഥാന സര്‍ക്കാര്‍ ജനസമ്പര്‍ക്കപരിപാടിക്ക് ഇറങ്ങുന്ന സാഹചര്യത്തിലാണ് കേരളയാത്രയ്ക്ക് കെ.സുധാകരൻ തയാറെടുക്കുന്നത്. ജനുവരിയിൽ കേരളയാത്ര നടത്താനാണ് ആലോചന. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡല സദസ് ബഹിഷ്കരിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.
Read Moreതെറ്റായ കുത്തിവയ്പ്പിന് ശേഷം പെൺകുട്ടി മരിച്ചു; മൃതദേഹം വലിച്ചെറിഞ്ഞ് ആശുപത്രി ജീവനക്കാർ
സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ തെറ്റായ കുത്തിവയ്പ്പ് നൽകിയതിനെ തുടർന്ന് 17 കാരിയായ പെൺകുട്ടി മരിച്ചു. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. തുടർന്ന് ആശുപത്രി ജീവനക്കാർ മൃതദേഹം പുറത്ത് നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിലേക്ക് വലിച്ചെറിയുകയും മരിച്ച വിവരം പോലും അറിയിക്കാതെ ഓടി രക്ഷപ്പെടുകയുമായിരുന്നുവെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു. ഭാരതിയെ ചൊവ്വാഴ്ച പനി ബാധിച്ചതിനാൽ ഗിരോർ ഏരിയയിലെ കർഹാൽ റോഡിലുള്ള രാധാ സ്വാമി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. പനി കുറഞ്ഞ് വന്നിരുന്നെന്ന് ഭാരതിയുടെ അമ്മായി മനീഷ പറഞ്ഞു. തുടർന്ന് ഡോക്ടർ ഭാരതിയ്ക്ക് ഒരു കുത്തിവയ്പ്പ് നൽകി. തുടർന്ന് ആരോഗ്യനില മോശമായതിനാൽ പെൺകുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർ പറഞ്ഞതായും അവർ പറഞ്ഞു. ഇത് ചോദിച്ചപ്പോൾ ഭാരതി മരിച്ചിരുന്നുവെന്നാണ് അവർ പറഞ്ഞത്. പെൺകുട്ടിയുടെ കുടുംബം ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല. സംഭവസ്ഥലത്തേക്ക് അയച്ച നോഡൽ ഓഫീസർ ഡോക്ടറോ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫോ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന്…
Read Moreപാസ്ത കഴിക്കാൻ എത്ര സമയം വേണ്ടിവരും? കുറഞ്ഞ സമയത്തിൽ പാസ്ത കഴിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടി യുവതി
ഒരാൾക്ക് എത്ര വേഗത്തിൽ ഒരു പാത്രം പാസ്ത പൂർത്തിയാക്കാൻ കഴിയും? ഗിന്നസ് വേൾഡ് റെക്കോർഡ്സ് (GWR) അതിന് ഉത്തരം നൽകുന്നുണ്ട്. പാസ്ത ഒരു സ്വാദിഷ്ടമായ ഒരു വിഭവമാണ് അത് ശാന്തമായി ആസ്വദിക്കാം അല്ലെങ്കിൽ പെട്ടെന്നുള്ള ഭക്ഷണമായും കഴിക്കാം. കഴിഞ്ഞ മാസം ഒരു ബ്രിട്ടീഷ് വനിത ഒരു പാത്രം പാസ്ത കഴിച്ചതിന്റെ ലോക റെക്കോർഡ് തകർത്തു. അടുത്തിടെ, ഗിന്നസ് വേൾഡ് റെക്കോർഡ്സ് അവളുടെ നേട്ടം രേഖപ്പെടുത്തുന്ന ഒരു ചെറിയ വീഡിയോ പങ്കിട്ടു. സ്പീഡ് ഈറ്റിംഗ് എന്ന സീരിയൽ ഗിന്നസ് വേൾഡ് റെക്കോർഡ് ടൈറ്റിൽ ഹോൾഡറാണെന്നും അതിൽ പരാമർശിക്കുന്നു. അവൾ അത് കഴിക്കാൻ എത്ര സമയമെടുത്തു എന്ന് ആശ്ചര്യപ്പെടുന്നുണ്ടോ? ഗിന്നസ് വേൾഡ് റെക്കോർഡ് പ്രകാരം 17.03 സെക്കൻഡ് സമയദൈർഘ്യത്തിലാണ് യുവതി പാസ്ത കഴിച്ചത്. നീളമുള്ള ഇഴകൾ വേഗതയിൽ വായിലേക്ക് കോരിയെടുക്കുന്നതും പിന്നീട് അവയെ വിഴുങ്ങുന്നതും കാണാം. ഇതിന് മുമ്പ് ഒരു മിനിറ്റിനുള്ളിൽ…
Read Moreനിപ പിന്‍വാങ്ങി; രോഗബാധിതരായ നാലുപേര്‍ക്കും ഡബിള്‍ നെഗറ്റീവ്
കോഴിക്കോട്: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ നിപ വൈറസ് ബാധിച്ച നാലു രോഗികള്‍ക്കും ഡബിള്‍ നെഗറ്റീവ്. ഒമ്പതു വയസുകാരന് ഉള്‍പ്പെടെയുള്ള രോഗികളാണ് രോഗ മുക്തരായത്. ഇവര്‍ക്ക് ഇടവേളകളില്‍ നടത്തിയ രണ്ടു പരിശോധനകളും നെഗറ്റീവായതോടെയാണ് ഡബിൾ നെഗറ്റീവായതായതായി ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്. നിപ ബാധിച്ചു മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദലിയലുടെ മകനാണ് ഒമ്പതു വയസുകാരന്. മുഹമ്മദലിയുടെ ഭാര്യാ സഹോദരാണ് മറ്റൊരാള്‍. കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ആരോഗ്യ പ്രവര്ത്തകന്, ഇവിടെ ഒരു രോഗിയുടെ കൂട്ടിരിപ്പിനുപോയ ഫറോക്ക് സ്വദേശി എന്നിവരാണ് നിപ പോസിറ്റീവായി മിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ മറ്റുള്ളവര്‍. ഇവര്‍ക്കെല്ലാവര്‍ക്കും ഇന്നെല നടത്തിയ പരിശോധനാ ഫലം നെഗറ്റീവാണ്.ഇതില്‍ ഒമ്പതു വയസുകാരന്റെ നില അതീവ ഗുരുതരമായിരുന്നു. വെന്റിലേറ്ററിലായിരുന്നു കുറേ ദിവസം. ഓഗസ്റ്റ് മാസം 30ന് മരിച്ച മരതോങ്കര കള്ളാട്ടെ മുഹമ്മദലിയാണ് (49) നിപ വൈസറിന്റെ ഉറവിടം.
Read Moreകള്ളനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ..! പോലീസ് കസ്റ്റഡിയിലെടുത്ത റോബിൻ ജോർജിന്റെ പിതാവ് ആശുപത്രിയിൽ; തന്നെ ചതിച്ചത് സുഹൃത്തെന്ന് പ്രതി
ഗാന്ധിനഗര്‍: പ്രതി റോബിന് ജോര്‍ജിന്റെ പിതാവ് പാറമ്പുഴ കൊശമറ്റം തെക്കുംതുണ്ടത്തില് ജോര്‍ജി (56) നെ പോലീസ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹൃദയ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് മരുന്നുകഴിക്കുന്നയാളാണ് ജോര്‍ജ്. റോബിന്റെ ഇടപാടുകളെക്കുറിച്ചും എവിടെയാണ് ഒളിവില്‍ താമസിക്കുന്നതെന്നും അറിയാമെന്ന ധാരണയിലാണ് ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുടുക്കിയതെന്ന് റോബിന്; കഞ്ചാവ് അടങ്ങിയ ബാഗ് വീട്ടില്‍ വച്ചത് സുഹൃത്ത്കോട്ടയം: തന്നെ കുടുക്കിയതാണെന്ന് കഞ്ചാവ് കേസിലെ പ്രതി റോബിന് ജോര്‍ജ്. കഞ്ചാവ് അടങ്ങിയ ബാഗ് സുഹൃത്ത് വീട്ടില്‍ കൊണ്ടുവന്നുവച്ചതാണെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. സുഹൃത്ത് വീട്ടില്‍ കൊണ്ടുവന്ന ബാഗില്‍ എന്തായിരുന്നെന്ന് അറിയില്ലായിരുന്നു. തന്നെ കുടുക്കിയതാണെന്നും റോബിന് ചോദ്യം ചെയ്യലില്‍ പറഞ്ഞു. എന്നാല്‍ പോലീസ് ഇക്കാര്യം വിശ്വസിക്കുന്നില്ല. കഴിഞ്ഞ ദിവസം റോബിന്റെ ഭാര്യ ആശയും ഇക്കാര്യം തന്നെയാണ് പോലീസിനോട് പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം റോബിന്…
Read Moreനായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്പന; പ്രതി റോബിന് ജോര്‍ജ് പിടിയില്‍; പിടികൂടിയത് തിരുനല്‍വേലിയില്‍നിന്ന്
കോട്ടയം: കുമാരനല്ലൂരില്‍ നായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്പന നടത്തിയ കേസിലെ പ്രതി റോബിന് ജോര്‍ജ് പിടിയില്‍. തമിഴ്നാട്ടിലെ തിരുനല്‍വേലിയില്‍നിന്ന് ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്. പുലര്‍ച്ചയോടെ അന്വേഷണസംഘം പ്രതിയെ കോട്ടയത്ത് എത്തിച്ചു. രാവിലെ പത്തോടെ കുമാരനല്ലൂരിലെ “ഡെല്‍റ്റ കെ-9′ നായ പരിശീലനകേന്ദ്രത്തിലെത്തിച്ചു തെളിവെടുപ്പു നടത്തി. തിരുനല്‍വേലിയിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് റോബിനെ പോലീസ് പിടികൂടിയത്. അടുത്തബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിലൂടെയാണ് ഇയാള്‍ എവിടെയുണ്ടെന്ന് പോലീസ് മനസിലാക്കിയത്. ഇയാള്‍ മൊബൈല്‍ ഫോണും എടിഎം കാര്‍ഡും ഉപയോഗിക്കാത്തതുമൂലം ലൊക്കേഷന്‍ ട്രാക് ചെയ്യാന്‍ ബുദ്ധിമുട്ടിയിരുന്നു. ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തോടെ എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ 17.8 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.പോലീസിനെ കണ്ടതും നായ്ക്കളെ അഴിച്ചുവിട്ട് റോബിന് സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. മൂന്നു ദിവസമായി ഇയാളുടെ പിന്നാലെയായിരുന്നു പോലീസ്. രണ്ട് തവണ ഇയാള്‍ പോലീസിനെ കബളിപ്പിച്ച്…
Read More