ഹൈദരാബാദ്: അധികാര തുടർച്ചയെന്ന കെസിആറിന്റെ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിക്കാൻ മുന്നിട്ടിറങ്ങിയത് രേവന്ത് റെഡ്ഡി എന്ന 54 വയസുകാരനാണ്. രേവന്ത് റെഡ്ഡി മുന്നിൽ നിന്നും നയിച്ച തെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. 119 അംഗ സഭയിൽ 65ലേറെ സീറ്റുകൾ നേടിയാണ് കോൺഗ്രസ് സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. ആദ്യ കാലങ്ങളിൽ കെസിആറിനൊപ്പമായിരുന്നു രേവന്ത് റെഡ്ഡി. പിന്നീട് 2017 ൽ കോണ്‍ഗ്രസിലേക്ക് എത്തുകയായിരുന്നു. അവിടെ മുതലാണ് തെലുങ്കാനയില്‍ കോണ്‍ഗ്രസിന്റെ ഉയർച്ച തുടങ്ങിയത്. കോളജ് പഠന കാലത്ത് എബിവിപിയുടെ വിദ്യാർഥി നേതാവായിരുന്ന രേവന്ത് റെഡ്ഡി പിന്നീട് സംഘപരിവാർ രാഷ്ട്രീയം വിട്ട് സംസ്ഥാന രാഷ്ടീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തെലുങ്കാനയിൽ കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ ഉത്തംകുമാർ റെഡ്ഡി പാർട്ടി അധ്യക്ഷ സ്ഥാനം രാജിവച്ചു. പിന്നീട് കോൺഗ്രസ് സംഘടനാ സംവിധാനം സംസ്ഥാനത്ത് ഇല്ലാതായ അവസ്ഥയിലാണ് രേവന്ത് റെഡ്ഡി തെലുങ്കാന പിസിസി അധ്യക്ഷ സ്ഥാനം…
Read MoreDay: December 3, 2023
നാലിൽ മൂന്നും ബിജെപിയ്ക്ക്; കോൺഗ്രസിന് ആശ്വാസമായി തെലുങ്കാന മാത്രം
ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസിന് കനത്ത തിരിച്ചടി. മധ്യപ്രദേശിൽ ബഹുദൂരം പിന്നിലാക്കി ബിജെപി വൻ മുന്നേറ്റം സൃഷ്ടിക്കുമ്പോൾ അധികാരത്തിലിരിക്കുന്ന രാജസ്ഥാനും ഛത്തീസ്ഗഢും കൈവിടുന്ന നിലയിലുമാണ്. തെലുങ്കാനയിലെ കുതിപ്പ് മാത്രമാണ് കോൺഗ്രസിന് ആശ്വസിക്കാൻ വകയുള്ളത്. മധ്യപ്രദേശിൽ അധികാരത്തുടർച്ച ഉറപ്പിച്ച ബിജെപി രാജസ്ഥാനിലും ഛത്തീസ്ഗഢിലും കേവല ഭൂരിപക്ഷത്തിലേക്കെത്തിയിട്ടുണ്ട്. 230 സീറ്റുകളുള്ള മധ്യപ്രദേശിൽ 116 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടതെങ്കിൽ ബിജെപി ഇതിനോടകം 150 സീറ്റുകളിൽ മുന്നിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 69 സീറ്റുകളിലെ കോൺഗ്രസിന് ലീഡുള്ളൂ. 199 സീറ്റുകളിലേക്ക് മത്സരം നടന്ന രാജസ്ഥാനിൽ ബിജെപി 100 സീറ്റിന് മുകളിൽ ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസ് 74 സീറ്റുകളിലും. ബിഎസ്പിയും ഭാരത് ആദിവാസി പാർട്ടിയും മൂന്നിടങ്ങളിൽ വീതവും സിപിഎം ഒരിടത്തും ലീഡ് ചെയ്യുന്നു. എട്ടിടത്ത് സ്വതന്ത്രരാണ് ലീഡ് ചെയ്യുന്നത്. ഛത്തീസ്ഗഢിൽ എക്സിറ്റ്പോൾ പ്രവചനങ്ങളെ കാറ്റിൽ…
Read Moreപാഠം ഉൾക്കൊണ്ട് മുന്നോട്ട് പോവണം; കോൺഗ്രസിന് ഉപദേശവുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കോൺഗ്രസിനേറ്റ പരാജയത്തിന് കാരണം പാര്‍ട്ടിക്കുളളിലെ തമ്മിലടിയാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോൺഗ്രസിലെ ചില നേതാക്കൾ ബിജെപിയുടെ അണ്ടർ കവർ ഏജന്റ് എന്നാണ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ബിജെപിക്കെതിരെ നിലനിൽക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. കോൺഗ്രസിനേറ്റ തോൽവി ദൗർഭാഗ്യകരമാണ്. പാഠം ഉൾക്കൊണ്ട് കോൺഗ്രസ് മുന്നോട്ട് പോവണം. വർഗീയതക്കെതിരെ മതനിരപേക്ഷ കാഴ്ചപ്പാട് തുടരാൻ കോൺഗ്രസിന് കഴിയാത്ത സ്ഥിതിയാണുളളത്. മതനിരപേക്ഷ നിലപാട് സ്വീകരിച്ച് തമ്മിലടി അവസാനിപ്പിച്ച് മുന്നോട്ട് പോകാൻ കോൺഗ്രസ് തയ്യാറാകണമെന്ന് റിയാസ് ഉപദേശം നൽകുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന അഞ്ച് സമസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ നാലിടങ്ങളിലെ ഫലം പുറത്തു വരുന്പോൾ വിജയ പ്രതീക്ഷയുടെ ഉത്തുംഗശൃംഗത്തിലാണ് ബിജെപി. നാലിൽ മൂന്നിടങ്ങളിലും താമര വിരിയിക്കാൻ സാധിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് ബിജെപി. മധ്യപ്രദേശിൽ 161 സീറ്റിലും രാജസ്ഥാനിൽ 113, ഛത്തീസ്ഗഡിൽ 53 എന്നിങ്ങനെയാണ് ബിജെപിയുടെ മുന്നേറ്റം.
Read More‘ആളുകൾ ഞങ്ങളെ വിശ്വസിച്ചു, എല്ലാ ക്രഡിറ്റും മോദിയ്ക്ക്’; ശിവരാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ: നിയമസഭാ തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “ഡബിൾ എഞ്ചിൻ സർക്കാരിനും” ലാഡ്ലി ബേട്ടി പോലെയുള്ള ഉപയോഗപ്രദമായ പദ്ധതികൾക്കുമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. “പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യപ്രദേശിലെ ജനങ്ങളുടെ ഹൃദയത്തിലാണ്. കേന്ദ്രത്തിലായാലും സംസ്ഥാനത്തിലായാലും, ലാഡ്ലി പദ്ധതി പോലെയുള്ള ഡബിൾ എഞ്ചിൻ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ആളുകളെ ഉയർത്താനും അവരുടെ ജീവിതം മെച്ചപ്പെടുത്താനും സഹായിച്ചു. ഞങ്ങൾ ഒരുമിച്ച് കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരങ്ങളൊന്നും ഞങ്ങൾ കണ്ടിട്ടില്ല. അവർ അധികാരത്തിനെ അനുകൂലിക്കുന്നവരാണ്. ചില കോൺഗ്രസുകാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ ആളുകൾ ഞങ്ങളെ വിശ്വസിച്ചു.” ചൗഹാൻ പറഞ്ഞു. നവംബർ 17 ന് നടന്ന ഒറ്റഘട്ട തെരഞ്ഞെടുപ്പിൽ 77.82 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2018 ലെ വോട്ടിംഗ് ശതമാനമായ 75.63 ശതമാനത്തെ ഇത് മറികടന്നു. 230 മണ്ഡലങ്ങളിലായി 2533 സ്ഥാനാർഥികൾക്കാണ് ജനങ്ങൾ വോട്ട്…
Read Moreക്ലാസ് മുറിക്കുള്ളിൽ ഹിജാബ് ധരിക്കാൻ വിസമ്മതിച്ചു; സ്കൂളിന് ഭീഷണിയുമായി വിദ്യാർഥിനികളുടെ കുടുംബങ്ങൾ
ഷെയ്ഖ്പുര: ബിഹാറിലെ സർക്കാർ സ്കൂളിന് വിദ്യാർഥിനികളുടെ കുടുംബാംഗങ്ങളിൽ നിന്ന് ഭീഷണി. ഷെയ്ഖ്പുര ജില്ലയിലെ ചാരുവാനിലുള്ള ഉത്ക്രമിത് മധ്യ സ്കൂളിലെ പ്രിൻസിപ്പലാണ് ഇത് സംബന്ധിച്ച് പരാതി നൽകിയതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഓം പ്രകാശ് സിംഗ് പറഞ്ഞു. പ്രിൻസിപ്പൽ സത്യേന്ദ്ര കുമാർ ചൗധരിയുടെ രേഖാമൂലമുള്ള പരാതി പ്രകാരം നവംബർ 29 ന് ഒരു മതവിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ നിരവധി കുടുംബാംഗങ്ങൾ സ്കൂളിൽ അതിക്രമിച്ച് കയറി. ക്ലാസ് മുറിക്കുള്ളിൽ ശിരോവസ്ത്രം അഴിക്കാൻ ടീച്ചിംഗ് സ്റ്റാഫ് പെൺകുട്ടികളോട് ആവശ്യപ്പെട്ടത് അവർ ചോദ്യം ചെയ്തു. തങ്ങളുടെ പെൺകുട്ടികളെ അവരുടെ ആചാരങ്ങൾ പാലിക്കാൻ അനുവദിച്ചില്ലെങ്കിൽ സ്കൂൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ലെന്ന് അവർ പ്രിൻസിപ്പലിനോട് പറഞ്ഞു. പ്രിൻസിപ്പലിന്റെ പരാതി പ്രകാരം തങ്ങളുടെ ആവശ്യം ശ്രദ്ധിക്കാത്തവരുടെ തലവെട്ടുമെന്ന് കുടുംബാംഗങ്ങൾ മുന്നറിയിപ്പ് നൽകിയതായും ഡിഇഒ പറഞ്ഞു. വിഷയം ഡിപ്പാർട്ട്മെന്റ് തലത്തിൽ അന്വേഷിക്കുകയാണെന്നും ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറോട് സ്കൂൾ സന്ദർശിച്ച് അന്വേഷണം നടത്തി…
Read Moreകോൺഗ്രസ് മുക്ത ഉത്തരേന്ത്യ; നാലിൽ മൂന്നിടത്തും താമര ഇതൾ വിടർത്തി
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ നിന്നും കോൺഗ്രസിനെ പൂർണമായും നിർമാർജനം ചെയ്ത് ബിജെപി. വോട്ടെണ്ണൽ മൂന്നു മണിക്കൂർ പിന്നിടുമ്പോൾ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വിജയക്കൊടി വീശാൻ ബിജെപിക്കായി. കേവല ഭൂരിപക്ഷത്തിനായി രാജസ്ഥാനിൽ 100 സീറ്റുകൾ വേണ്ടി വരുന്പോൾ 106 സീറ്റുകളുടെ മുന്നേറ്റവുമായി ബിജെപി കുതിക്കുന്നു. 76 സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് നില തുടരുന്നത്. എക്സിറ്റ് പോൾ ഫലങ്ങളെ പോലും അപ്രസക്തമാക്കുന്ന മുന്നേറ്റമാണ് മധ്യപ്രദേശിൽ ബിജെപി നടത്തിയത്.156 സീറ്റുകളിൽ ബിജെപി ലീഡ് നില ഉയർത്തുന്പോൾ 69 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ അപ്രതീക്ഷിത നേട്ടമാണ് ഛത്തീസ്ഗഡിൽ ബിജെപിക്കുണ്ടായത്. 54 സീറ്റുമായി ബിജെപി തേരോട്ടം നടത്തുമ്പോൾ കോൺഗ്രസിനു 34 സീറ്റുകളിൽ മാത്രമാണ് ലീഡ് നിലനിർത്താൻ കഴിഞ്ഞത്. അതേസമയം, ഉത്തരേന്ത്യയിൽ താമര വിടരുമ്പോഴും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വാടി ഉലഞ്ഞു പോവുകയാണ് ബിജെപി. കർണാടകയും തെലങ്കാനയും കോൺഗ്രസ് കുത്തകയാകുന്പോൾ ദക്ഷിണേന്ത്യൻ…
Read Moreക്രഷ്മിക ക്ലബ്ബിലേക്ക് ചേരുന്നു; അനിമലിലെ പ്രകടനത്തിന് രശ്മികയെ അഭിനന്ദിച്ച് ആലിയ
രൺബീർ കപൂറിന്റെ ഏറ്റവും പുതിയ ചിത്രമായ അനിമൽ കണ്ടതിന് ശേഷം ചിത്രത്തിന്റെ മുഴുവൻ ടീമിനെയും പ്രശംസിച്ച് ആലിയ ഭട്ട്. ഇൻസ്റ്റാഗ്രാമിൽ അനിമലിന്റെ സംവിധായകനെയും, നായിക രശ്മിക മന്ദാനയെയും പ്രശംസിച്ചുകൊണ്ട് ആലിയ ഒരു നീണ്ട കുറിപ്പ് എഴുതി. തന്റെ പോസ്റ്റിൽ ബോബി ഡിയോളിനെയും അനിൽ കപൂറിനെയും കുറിച്ചും താരം പരാമർശിച്ചിട്ടുണ്ട്. അനിമലിന്റെ മുഴുവൻ ടീമിനെയും അഭിനന്ദിച്ചുകൊണ്ടാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ടി-സീരീസ്, ഭദ്രകാളി പിക്ചേഴ്സ്, സിനി1 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന അനിമലിൽ അനിൽ കപൂർ, ബോബി ഡിയോൾ, തൃപ്തി ദിമ്രി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഏറ്റവും ദൈർഘ്യമേറിയ ഇന്ത്യൻ സിനിമകളിൽ ഒന്നാണിതെന്ന് പറയപ്പെടുന്നു. അച്ഛൻ ബൽബീർ സിങ്ങുമായി സങ്കീർണ്ണമായ ബന്ധമുള്ള വിജയുടെ ജീവിതമാണ് ചിത്രം പറയുന്നത്.
Read Moreകറ് കറ് കറുപ്പായി…നീ വെളുത്തത് എൻ കറുപ്പായി; കറുപ്പിൽ തിളങ്ങി അനുശ്രീ
ധാരാളം കഴിവുള്ള നായികമാരെ കണ്ടെത്തി മലയാള സിനിമക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ലാൽ ജോസ്. അദ്ദേഹം സിനിമാ ലോകത്തിനു സമ്മാനിച്ച ഡയമണ്ടാണ് മലയാളികളുടെ പ്രിയപ്പെട്ട നായിക അനുശ്രീ. റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീ സിനിമയിലേക്കെത്തിയത്. ഡയമണ്ട് നെക്ലേസ് എന്ന ആദ്യ സിനിമയിലൂടെതന്നെ താരം ശ്രദ്ധേയയായി. ഇപ്പോഴിതാ താരത്തിന്റെ പുതിയ ലുക്ക് ആണ് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കറുപ്പ് സാരിയില്‍ കലക്കന്‍ സ്റ്റൈലിലെത്തിയ താരത്തിന്റെ പുത്തന്‍ ലുക്ക് വൈറലാവുകയാണ്. സ്ലീവ്ലെസ് ബ്ലൗസാണ് സാരിയോടൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്. ബ്ലാക്ക് മെറ്റൽ കമ്മലാണ് ഇതിനോടൊപ്പം അനുശ്രീ അണിഞ്ഞിരിക്കുന്നത്. നിരധി ആരാധകരാണ് അനുശ്രീക്കുള്ളത്. ഇതിഹാസ, മൈ ലൈഫ് പാര്‍ട്ണര്‍, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളില്‍ അനുശ്രീ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ചന്ദ്രേട്ടന് എവിടെയാ, മധുരരാജ, ട്വൽത്ത് മാൻ തുടങ്ങിയ ചിത്രങ്ങളിലെ അനുശ്രീയുടെ അഭിനയം ഏറെ കൈയ്യടി ഏറ്റുവാങ്ങിയതാണ്. സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ്…
Read Moreഫൈറ്റ് സീക്വൻസ് ചിത്രീകരണത്തിനിടെ അല്ലു അർജുന് പരിക്ക്; പുഷ്പ 2 ഷൂട്ടിംഗ് മാറ്റിവച്ചു
2024-ൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അല്ലു അർജുന്റെ പുഷ്പ 2. രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എന്നാൽ സെറ്റിൽ നിന്ന് ഞെട്ടിക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പുഷ്പ 2 സിനിമയുടെ ചിത്രീകരണം തൽക്കാലം മാറ്റിവെച്ചെന്നാണ് സൂചന. ചിത്രത്തിന്റെ ഒരു സുപ്രധാന സീക്വൻസ് ചിത്രീകരിക്കുന്നതിനിടെയാണ് അല്ലു അർജുന് പരിക്കേറ്റു. ഇക്കാരണത്താൽ ഷൂട്ടിംഗ് കുറച്ച് ദിവസത്തേക്ക് മാറ്റിവെക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. അല്ലു അർജുന്റെ ടീമാണ് ഇക്കാര്യം അറിയിച്ചത്. ഒരു ഫൈറ്റ് സീക്വൻസ് ചിത്രീകരണത്തിനിടെ അല്ലു അർജുന് നട്ടെല്ലിന് സാരമായ പരിക്ക് പറ്റിയെന്നാണ് റിപ്പോർട്ടുകൾ. ഇക്കാരണത്താൽ, തൽക്കാലം വിശ്രമിക്കാൻ ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ രണ്ടാം വാരം പുനരാരംഭിക്കും. പുഷ്പ 2-ദ റൂൾ എന്ന ചിത്രം അടുത്ത വർഷം ഓഗസ്റ്റ് 15 ന് തിയേറ്ററുകളിലെത്തും. ചിത്രത്തെക്കുറിച്ച് പ്രേക്ഷകർക്കിടയിൽ വൻ ചർച്ചകളായിരുന്നു. ചിത്രത്തിനായി ആകാംക്ഷയോടെയാണ്…
Read Moreകരുതലിന്റെ ‘കെെ’… കത്തിച്ച് വിട് പാപ്പാ… കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ തയാറായി സ്ലീപ്പർ ബസുകൾ
ഹൈദരാബാദ്: തെലങ്കാനയിൽ എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ് ആഡംബര ബസുകള്‍ തയ്യാറാക്കി. കാവേരി ബസ് കമ്പനിയുടെ സ്ലീപ്പർ ബസുകളാണ് തയ്യാറാക്കിയത്. തെലങ്കാനയിലെ രാഷ്ട്രീയ നീക്കങ്ങൾ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് നടത്തുന്നത്. ഇതിനകം തന്നെ കെപിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡിയുടെ വസതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിനുമുന്നിലാണ് ബസുകള്‍ ഉളളത്. ജയിക്കുന്ന മുഴുവന്‍ എംഎല്‍എമാരോടും ഹോട്ടലിലേക്ക് എത്താനാണ് കോണ്‍ഗ്രസ് നിര്‍ദേശം. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് 71 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. കേവല ഭൂരിപക്ഷത്തിന് ആവശ്യമായത് 60 സീറ്റുകളാണ്. 31 സീറ്റുകളിലാണ് ഭരണപക്ഷമായ ബിആർഎസിന് ലീഡുള്ളത്. മറ്റുള്ളവര്‍ 18 ഇടത്തും ലീഡ് ചെയ്യുന്നു. ജനങ്ങൾ കോൺഗ്രസിനെ കെെവിടില്ലെന്ന ഉറച്ച പ്രതീക്ഷയിലാണ് നേതാക്കൾ. തെലങ്കാന കോൺഗ്രസ് ഓഫീസിനു മുന്നിൽ ഫ്ലെക്സ് ബോർഡ് പതിച്ചിട്ടുണ്ട്. ഡിസംബർ 9ന് സർക്കാർ രൂപീകരണം എന്നാണ് ഫ്ലെക്സ് ബോർഡിൽ എഴുതിയിരിക്കുന്നത്.…
Read More