ക്ലാ​സ് മു​റി​ക്കു​ള്ളി​ൽ ഹി​ജാ​ബ് ധ​രി​ക്കാ​ൻ വി​സ​മ്മ​തി​ച്ചു; സ്‌​കൂ​ളി​ന് ഭീ​ഷ​ണി​യു​മാ​യി വി​ദ്യാ​ർ​ഥി​നി​കളുടെ കു​ടും​ബങ്ങൾ

ഷെ​യ്ഖ്പു​ര: ബി​ഹാ​റി​ലെ സ​ർ​ക്കാ​ർ സ്‌​കൂ​ളി​ന് വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ നി​ന്ന് ഭീ​ഷ​ണി. ഷെ​യ്ഖ്പു​ര ജി​ല്ല​യി​ലെ ചാ​രു​വാ​നി​ലു​ള്ള ഉ​ത്ക്ര​മി​ത് മ​ധ്യ സ്കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യ​തെ​ന്ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഓം ​പ്ര​കാ​ശ് സിം​ഗ് പ​റ​ഞ്ഞു. 

പ്രി​ൻ​സി​പ്പ​ൽ സ​ത്യേ​ന്ദ്ര കു​മാ​ർ ചൗ​ധ​രി​യു​ടെ രേ​ഖാ​മൂ​ല​മു​ള്ള പ​രാ​തി പ്ര​കാ​രം ന​വം​ബ​ർ 29 ന് ​ഒ​രു മ​ത​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളു​ടെ നി​ര​വ​ധി കു​ടും​ബാം​ഗ​ങ്ങ​ൾ സ്‌​കൂ​ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി. 

ക്ലാ​സ് മു​റി​ക്കു​ള്ളി​ൽ ശി​രോ​വ​സ്ത്രം അ​ഴി​ക്കാ​ൻ ടീ​ച്ചിം​ഗ് സ്റ്റാ​ഫ് പെ​ൺ​കു​ട്ടി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത് അ​വ​ർ ചോ​ദ്യം ചെ​യ്തു. ത​ങ്ങ​ളു​ടെ പെ​ൺ​കു​ട്ടി​ക​ളെ അ​വ​രു​ടെ ആ​ചാ​ര​ങ്ങ​ൾ പാ​ലി​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ സ്കൂ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് അ​വ​ർ പ്രി​ൻ​സി​പ്പ​ലി​നോ​ട് പ​റ​ഞ്ഞു.

പ്രി​ൻ​സി​പ്പ​ലി​ന്‍റെ പ​രാ​തി പ്ര​കാ​രം ത​ങ്ങ​ളു​ടെ ആ​വ​ശ്യം ശ്ര​ദ്ധി​ക്കാ​ത്ത​വ​രു​ടെ ത​ല​വെ​ട്ടു​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​താ​യും ഡി​ഇ​ഒ പ​റ​ഞ്ഞു. 

വി​ഷ​യം ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ത​ല​ത്തി​ൽ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും ബ്ലോ​ക്ക് വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​റോ​ട് സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും സിം​ഗ് വ്യ​ക്ത​മാ​ക്കി. 

 

 

 

 

 

 

 

Related posts

Leave a Comment