ഒന്നാണ് നമ്മൾ; ക്ഷേത്രമഹോത്സവം ആഘോഷമാക്കി മദ്രസ കമ്മിറ്റി

കോ​ഴി​ക്കോ​ട്: വ​ര്‍​ഷ​ങ്ങ​ളു​ടെ സാ​ഹോ​ദ​ര്യ​ത്തി​ന്‍റേ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റേ​യും ച​രി​ത്രം പ​റ​യാ​നേ​റെ​യു​ണ്ട് നെ​ല്ലി​ക്കോ​ട്ട് കാ​വി​നും മു​ന​വ്വി​റു​ല്‍ ഇ​സ്ലാം മ​ദ്ര​സ​യ്ക്കും. ‘ശ്രീ ​നെ​ല്ലി​ക്കോ​ട്ട് കാ​വ് താ​ല​പ്പൊ​ലി മ​ഹോ​ത്സ​വം 2024, ആ​ശം​സ​ക​ളോ​ടെ മു​ന​വ്വി​റു​ല്‍ ഇ​സ്ലാം മ​ദ്ര​സ ക​മ്മി​റ്റി’- ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ക്ഷേ​ത്രോ​ത്സ​വ​ത്തി​ല്‍ നെ​ല്ലി​ക്കോ​ട്ട് കാ​വ് ആ​ഘോ​ഷ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും അ​ത്ര​യേ​റെ അ​ഭി​മാ​ന​ത്തോ​ടെ നെ​ഞ്ചി​ല്‍ കു​ത്തി​യ ബാ​ഡ്ജി​ലെ വ​രി​ക​ളാ​ണി​ത്. രാ​മ​നാ​ട്ടു​ക​ര – ഫാ​റൂ​ഖ് കോ​ള​ജ് റോ​ഡി​ല്‍ കൊ​ശോ​ര​ങ്ങാ​ടി എ​ന്ന പ്ര​ദേ​ശ​ത്താ​ണ് നെ​ല്ലി​ക്കോ​ട്ട് കാ​വും മു​ന​വ്വി​റു​ല്‍ ഇ​സ്ലാം മ​ദ്ര​സ​യും സ്ഥി​തി​ചെ​യ്യു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ഉ​ത്സ​വ​ത്തി​ന് ബാ​ഡ്ജ് സ്‌​പോ​ണ്‍​സ​ര്‍ ചെ​യ്യു​ന്ന പ്രാ​ദേ​ശി​ക ക്ല​ബ് ഇ​ക്കൊ​ല്ലം അ​സൗ​ക​ര്യം അ​റി​യി​ച്ചു. ഇ​തി​നെ തു​ട​ര്‍​ന്ന് ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷി​നോ​ദ് ഓ​ട്ടു​പാ​റ, സു​രേ​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ദ്ര​സ ക​മ്മി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു. ആ​വ​ശ്യം കേ​ട്ട​പ്പോ​ൾ​ത്ത​ന്നെ പൂ​ർ​ണ​മ​ന​സോ​ടെ ഭാ​ര​വാ​ഹി​ക​ളാ​യ ഉ​സ്മാ​ന്‍ പാ​ഞ്ചാ​ള​യും, പി. ​കെ. മു​ഹ​മ്മ​ദ് കോ​യ​യും മ​റ്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും സ​മ്മ​തം…

Read More

പട്ടാപ്പകൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം; തടയാൻ ശ്രമിച്ച വയോധികനെ തല്ലിച്ചതച്ചു, 24കാരൻ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം വാ​ഴ​മു​ട്ടം തു​പ്പ​ന​ത്ത്കാ​വ് രാ​ജ​രാ​ജേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച​യാ​ൾ പി​ടി​യി​ൽ. തി​രു​വ​ല്ലം പോ​ലീ​സാ​ണ് പി​ടി​കൂ​ടി​യ​ത്. മ​ണ​ക്കാ​ട് ക​മ​ലേ​ശ്വ​രം സ്വ​ദേ​ശി​യാ​യ അ​ഭി​ഷേ​കാ​ണ് (24) പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​ക്ഷേ​ത്ര​ത്തി​ന്‍റെ മു​ന്നി​ലെ പ്ര​ധാ​ന കാ​ണി​യ്ക്ക വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ചു. ഇ​ത് ക​ണ്ട സ​മീ​പ​വാ​സി​യാ​യ വ​യോ​ധി​ക​ൻ യു​വാ​വി​നെ ത​ട​യാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ഇ​യാ​ൾ വ​യോ​ധി​ക​നെ ത​ല്ലി താ​ഴെ​യി​ട്ടു. ഇ​തി​നി​ട​യി​ൽ മ​റ്റൊ​രു കേ​സി​ലെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​ദേ​ശ​ത്ത് എ​ത്തി​യ തി​രു​വ​ല്ലം പോ​ലീ​സ് എ​സ്എ​ച്ച്ഒ ഫ​യാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ​മീ​പ​വാ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. എ​സ്ഐ​മാ​രാ​യ ബി​ജു, ഡി. ​മോ​ഹ​ന​ച​ന്ദ്ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, ഡ്രൈ​വ​ർ സ​ജ​യ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

വെ​ളു​ത്തു​ള്ളി വി​ല കു​തി​ച്ചു​യ​രു​ന്നു; മോ​ഷ​ണം ത​ട​യാ​ൻ വ​യ​ലു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് ക​ർ​ഷ​ക​ർ

ചി​ന്ദ്വാ​ര: വെ​ളു​ത്തു​ള്ളി​യു​ടെ വി​ല കു​തി​ച്ചു​യ​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ധ്യ​പ്ര​ദേ​ശി​ലെ ചി​ന്ദ്വാ​ര​യി​ലെ ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ വ​യ​ലു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചിരിക്കുകയാണ്. വെ​ളു​ത്തു​ള്ളി​യു​ടെ വി​ല വി​പ​ണി​യി​ൽ കു​തി​ച്ചു​യ​ർ​ന്ന് ഒ​രു കി​ലോ​ഗ്രാ​മി​ന് 400 മു​ത​ൽ 500 രൂ​പ വ​രെ​യാ​യി എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത്തി​യ​ത് ക​ർ​ഷ​ക​രെ ഒ​രേ സ​മ​യം സ​ന്തോ​ഷ​ത്തി​ലും ദു​രി​ത​ത്തി​ലു​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. വെ​ളു​ത്തു​ള്ളി വി​ല കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, ബ​ദ്‌​നൂ​രി​ലെ ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ ലാ​ഭ​ക​ര​മാ​യ വി​ള​ക​ൾ സം​ര​ക്ഷി​ക്കാ​ൻ പാ​ര​മ്പ​ര്യേ​ത​ര മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ച്ചിരുന്നു. എ​ന്നാ​ൽ മോ​ഷ​ണ സം​ഭ​വ​ങ്ങ​ൾ ഈ ​ക​ർ​ഷ​ക​രെ അ​വ​രു​ടെ വ​യ​ലു​ക​ളി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ പ്രേ​രി​പ്പി​ച്ചിരിക്കുകയാണ്. “നേ​ര​ത്തെ, ഒ​രു ക​ള്ള​ൻ പ​റ​മ്പി​ൽ നി​ന്ന് 8 മു​ത​ൽ 10 കി​ലോ​ഗ്രാം വ​രെ വെ​ളു​ത്തു​ള്ളി മോ​ഷ്ടി​ക്കു​ക​യും പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തു. ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷം ഞാ​ൻ സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച് എ​ന്‍റെ വ​യ​ലി​നെ സം​ര​ക്ഷി​ക്കു​ന്നു’. വെ​ളു​ത്തു​ള്ളി കൃ​ഷി​ക്കാ​ര​നും മൊ​ഹ്ഖേ​ദി​ലെ ബ​ദ്‌​നൂ​ർ ഗ്രാ​മ​ത്തി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ രാ​ഹു​ൽ ദേ​ശ്മു​ഖ്…

Read More

കേ­​ര­​ള­​ത്തെ ഉ​ന്ന​ത​വി­​ദ്യാ­​ഭ്യാ­​സ­​ത്തി​ന്‍റെ ഹ​ബ്ബാ­​ക്കും; രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള​വ​ര്‍ കേ​ര​ള​ത്തി​ന്‍റെ മി​ക​വ് അ​റി​യ​ണം; വി­​ദേ​ശ­​ത്ത് നിന്ന് വിദ്യാർഥികളെ തി­​രി­​ച്ചെ­​ത്തി­​ക്കാ​ന്‍ ആലോചന; മു­​ഖ്യ­​മ​ന്ത്രി

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ഹ​ബ് ആ​ക്കി മാ​റ്റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. രാ​ജ്യ​ത്തി​ന് പു​റ​ത്തു​ള്ള​വ​ര്‍ കേ​ര​ള​ത്തി​ന്‍റെ മി​ക​വ് അ​റി​യ​ണം. അ​തി​ന് ആ​വ​ശ്യ​മാ​യ പ​രി​ഷ്‌​കാ​രം കൊ​ണ്ടു​വ​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ഉ​പ​രി​പ്ല​വ​മാ​യ കേ​വ​ല പ​രി​ഷ്‌​ക​ര​ണ​മ​ല്ല, കാ​ലാ​നു​സൃ​ത​മാ​യ ഉ​ട​ച്ചു​വാ​ര്‍​ക്ക​ലാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്നും പി​ണ​റാ​യി വി​ജ​യ​ന്‍ വ്യക്തമാക്കി. ന­​വ­​കേ​ര­​ളാ സ­​ദ­​സി­​ന്‍റെ തു­​ട​ര്‍­​ച്ച­​യാ­​യി ന­​ട­​ത്തു­​ന്ന മു­​ഖാ­​മു­​ഖം പ­​രി­​പാ­​ടി­​യി​ല്‍ കോ­​ഴി­​ക്കോ­​ട് വി­​ദ്യാ​ര്‍­​ഥി­​ക­​ളോ­​ട് സം­​സാ­​രി­​ക്കു­​ക­​യാ­​യി­​രു­​ന്നു മു­​ഖ്യ­​മ­​ന്ത്രി. അ­​തി­​നൂ­​ത­​ന​മാ­​യ മേ­​ഖ­​ല­​ക­​ളി​ല്‍­​കൂ­​ടി കേ­​ര­​ള­​ത്തി­​ലെ വി­​ദ്യാ​ര്‍­​ഥി­​ക​ള്‍­​ക്ക് പ്രാ­​വീ​ണ്യം ല­​ഭ്യ­​മാ­​ക്ക­​ണ­​മെ­​ന്നാ­​ണ് സ​ര്‍­​ക്കാ​ര്‍ ക­​രു­​തു­​ന്ന​ത്. അ­​ത് ഉ​റ­​പ്പ് വ­​രു​ത്തു­​ക എ­​ന്ന ഉ­​ദ്ദേ­​ശ്യ­​ത്തോ­​ടെ­​യാ­​ണ് ഡി­​ജി­​റ്റ​ല്‍ യൂ­​ണി­​വേ­​ഴ്‌­​സി­​റ്റി­​ക്ക് തു​ട­​ക്കം കു­​റി­​ച്ച​ത്. ആ ​മേ­​ഖ­​ല­​യി­​ലെ രാ­​ജ്യ­​ത്തെ ആ­​ദ്യ­​ത്തെ യൂ­​ണി­​വേ­​ഴ്‌­​സി­​റ്റി­​യാ­​ണ് കേ­​ര­​ള­​ത്തി​ല്‍ വ­​ന്ന­​ത്. നി​ര്‍­​മി­​ത­​ബു­​ദ്ധി, മെ­​ഷീ​ന്‍ പ​ഠ­​നം തു­​ട​ങ്ങി­​യ വി­​ഷ­​യ­​ങ്ങ­​ളി​ല്‍ മി­​ക­​വി­​ന്‍റെ കേ­​ന്ദ്ര­​ങ്ങ​ള്‍ സ്ഥാ­​പി­​ക്കു­​ന്ന­​തി­​നാ­​യി എ­​ഡി​ന്‍​ബ­​റാ യൂ­​ണി­​വേ­​ഴ്‌­​സി­​റ്റി­​യു­​മാ­​യി ചേ​ര്‍­​ന്ന് ഡി­​ജി­​റ്റ​ല്‍ യൂ­​ണി­​വേ­​ഴ്‌­​സി­​റ്റി പ്ര­​ത്യേ­​ക പ­​ദ്ധ­​തി­​ക­​ള്‍ ത­​യാ­​റാ­​ക്കി­​വ­​രി­​ക­​യാ­​ണ്. തി­​രു­​വ­​ന­​ന്ത­​പു­​ര​ത്തെ ഡി­​ജി­​റ്റ​ല്‍ സ­​യ​ന്‍­​സ് പാ​ര്‍­​ക്കും രാ­​ജ്യ­​ത്തെ ത­​ന്നെ…

Read More

എ​ന്തൊ​രു ക്രൂ​ര​ത​യാ​ണി​ത്! നാ​യ​യെ ക​മ്പി​കൊ​ണ്ട് ക​ഴു​ത്ത് ഞെ​രി​ച്ച് വ​ലി​ച്ചെ​റി​ഞ്ഞു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ

ഇ​ന്ന​ത്തെ കാ​ല​ത്ത് നി​ര​പ​രാ​ധി​ക​ളാ​യ മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ക്രൂ​ര​ത വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. മൃ​ഗ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളു​ടെ നി​ര​വ​ധി സം​ഭ​വ​ങ്ങ​ൾ അ​ടു​ത്ത കാ​ല​ത്താ​യി ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ണ്ട്. നാ​യ​യുടെ ക​ഴു​ത്ത് ക​മ്പി​യി​ൽ കെ​ട്ടി ക്രൂ​ര​മാ​യി വ​ലി​ച്ചെ​റി​ഞ്ഞ​താ​ണ് ഡ​ൽ​ഹി​യി​ൽ നി​ന്ന് പു​റ​ത്തു​വ​ന്ന മ​റ്റൊ​രു സം​ഭ​വം. വേ​ദ​നാ​ജ​ന​ക​മാ​യ ആ ദൃ​ശ്യ​ങ്ങ​ൾ കാ​മ​റ​യി​ൽ പ​തി​ഞ്ഞ​തോ​ടെ നാ​യ​യോ​ട് കാ​ട്ടി​യ ക്രൂ​ര​ത​യു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​കയാണ്.  ഡ​ൽ​ഹി മു​ഖ​ർ​ജി ന​ഗ​റി​ലെ ഇ​ന്ദ്ര വി​കാ​സ് കോ​ള​നി​യി​ലാ​ണ് സം​ഭ​വം. തി​ര​ക്കേ​റി​യ സ്ഥ​ല​ത്ത് ഒ​രാ​ൾ നാ​യ​യെ ക​മ്പി​യി​ൽ കെ​ട്ടി​യി​ട്ട് അ​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. നി​ര​പ​രാ​ധി​യാ​യ നാ​യ​യ്‌​ക്കെ​തി​രെ ക്രൂരമായ പ്ര​ക​ട​നം ന​ട​ത്തു​ന്ന മ​നു​ഷ്യ​ന്‍റെ സ​മീ​പ​ത്ത് നി​ന്ന് നി​ര​വ​ധി ആ​ളു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ക​ഴു​ത്തി​ൽ​ക്കെ​ട്ടി​യ വ​യ​ർ ഉ​പ​യോ​ഗി​ച്ച് യു​വാ​വ് നാ​യ​യെ എ​റി​യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യക്തമാണ്. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യും നി​ര​വ​ധി വ്യൂ​സ് നേ​ടു​ക​യും ചെ​യ്തു. വ്യാ​ഴാ​ഴ്ച​യാ​ണ് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ​ത്തി​യ​ത്. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ്…

Read More

ഇ​ത് ഫ്രീ ​ആ​ണോ? ഓ​ർ​ഡ​ർ ചെ​യ്ത് വാങ്ങിയ ഓ​റ​ഞ്ചി​ൽ ഇ​ഴ​യു​ന്ന പു​ഴു; വൈ​റ​ലാ​യി ചി​ത്ര​ങ്ങ​ൾ

ജീ​വി​ത​ശൈ​ലി​യി​ലെ മാ​റ്റ​ത്തി​നൊ​പ്പം, ഭ​ക്ഷ​ണ​ത്തി​ന് വേ​ണ്ടി ഡെ​ലി​വ​റി ആ​പ്പു​ക​ളി​ലു​​ള്ള ന​മ്മു​ടെ ആ​ശ്രി​ത​ത്വം അ​നു​ദി​നം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഈ ​ആ​പ്പു​ക​ളി​ൽ നി​ന്ന് ന​മു​ക്ക് ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മാ​ണോ? അ​ടു​ത്തി​ടെ, ഈ ​ആ​പ്പു​ക​ളി​ൽ വി​ള​മ്പു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്ത സം​ഭ​വ​ങ്ങ​ൾ വെ​ളി​ച്ച​ത്തു വ​ന്നി​ട്ടു​ണ്ട്. സെ​പ്‌​റ്റോ എ​ന്ന യൂ​ട്ടി​ലി​റ്റി ഡെ​ലി​വ​റി ആ​പ്പി​ൽ നി​ന്ന് ഓ​ർ​ഡ​ർ ചെ​യ്ത ഓ​റ​ഞ്ചു​ക​ളി​ലൊ​ന്നി​നു​ള്ളി​ൽ പു​ഴു ഇ​ഴ​യു​ന്ന​ത് ഒ​രു ഉ​പ​ഭോ​ക്താ​വ് ക​ണ്ടെ​ത്തി​യ​താ​ണ് ഒടുവിലായെത്തിയ വാർത്ത. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ എ​ക്‌​സി​ൽ പ​ങ്കി​ട്ടു​കൊ​ണ്ട് ജ​നാ​ർ​ദ​ൻ ചി​ൽ​മു​ള എ​ഴു​തി, “ഞാ​ൻ Zepto Now-ൽ ​നി​ന്ന് ഓ​റ​ഞ്ച് ഓ​ർ​ഡ​ർ ചെ​യ്തു, എ​നി​ക്ക് ല​ഭി​ച്ച ഓ​റ​ഞ്ചു​ക​ളി​ലൊ​ന്നി​ൽ ഒ​രു​വി​ര​യെ ക​ണ്ടെ​ത്തി’. കൂ​ടാ​തെ, സെ​പ്‌​റ്റോ​യി​ൽ പ​രാ​തി​പ്പെ​ടാ​ൻ ക​ഴി​യു​ന്നി​ല്ല.. എ​ന്നും അ​ദ്ദേ​ഹം എ​ഴു​തി. ‘സോ​ഷ്യ​ൽ മീ​ഡി​യ അ​ഡ്മി​നാ​യ ഒരാൾ സെ​പ്‌​റ്റോ​യി​ൽ നി​ന്ന് എ​ന്നെ വിളിച്ചു. അ​ദ്ദേ​ഹം ഈ ​വി​ഷ​യ​ത്തി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തി, റീ​ഫ​ണ്ട് ആ​രം​ഭി​ച്ചു, ഭാ​വി​യി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ…

Read More

ഒ​രു ക​രി​മ്പു​ലി അ​ല്ലെ ആ ​പോ​ണെ..! വൈ​റ​ലാ​യി വീ​ടി​ന് പു​റ​ത്തു​കൂ​ടി ന​ട​ക്കു​ന്ന ക​രി​മ്പു​ലി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ; അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

മ​നു​ഷ്യ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യും മൃ​ഗ​ങ്ങ​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥ​ക​ൾ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ, സ​മീ​പ​കാ​ല​ത്തായി ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. ഭ​ക്ഷ​ണ​മോ വെ​ള്ള​മോ തേ​ടി വ​ന്യ​മൃ​ഗ​ങ്ങ​ൾ പ​ല​പ്പോ​ഴും ന​ഗ​ര​ങ്ങ​ളി​ൽ അ​ല​യു​കയാണ്. അ​ടു​ത്തി​ടെ ഒ​രു ക​രി​മ്പു​ലി ത​മി​ഴ്‌​നാ​ട്ടി​ലെ കൂ​നൂ​രി​ൽ  വീ​ടി​ന്‍റെ പു​റ​ത്ത് അ​ല​ഞ്ഞു​തി​രി​യു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യെ ഞെ​ട്ടി​ച്ചി​രു​ന്നു. ഒ​രു സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ വീ​ഡി​യോ​യി​ൽ, ക​രി​മ്പു​ലി നി​ശ​ബ്ദ​മാ​യി പ​രി​സ​ര​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും ഒ​രു വീ​ടി​ന്‍റെ പ്ര​ധാ​ന വാ​തി​ലി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തും കാ​ണി​ക്കു​ന്നു. ‘ആ​രെ​ങ്കി​ലും നി​ങ്ങ​ളെ ഇ​തു​പോ​ലെ സ​ന്ദ​ർ​ശി​ക്കു​ന്ന​താ​യി സ​ങ്ക​ൽ​പ്പി​ക്കു​ക. നീ​ല​ഗി​രി​യി​ലെ ഒ​രു വീ​ട്ടി​ൽ നി​ന്നു​ള്ള വീ​ഡി​യോ. ബ്ലാ​ക്ക് പാ​ന്ത​റി​നെ മ​റ്റെ​വി​ടെ കാ​ണാ​മെ​ന്ന് നി​ങ്ങ​ൾ​ക്ക​റി​യാ​മോ’? ഇ​ന്ത്യ​ൻ ഫോ​റ​സ്റ്റ് സ​ർ​വീ​സ് ഓ​ഫീ​സ​ർ പ​ർ​വീ​ൺ ക​സ്വാ​ൻ ത​ന്‍റെ എ​ക്‌​സ് അ​ക്കൗ​ണ്ടി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ച് ഇങ്ങനെ എ​ഴു​തി.  പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വ​ന്യ​ജീ​വി പ്രേ​മി​ക​ൾ​ക്കും ഇ​ട​യി​ൽ ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ക്ക് തി​രി​കൊ​ളു​ത്തി​യ അ​പൂ​ർ​വ ദൃ​ശ്യം സോ​ഷ്യ​ൽ മീ​ഡി​യെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.…

Read More

കൊ​ല്ല­​ത്ത് എ​ന്‍.​കെ. ​പ്രേ­​മ­​ച­​ന്ദ്ര​ന്‍ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥിയാകും; പ്രഖ്യാപനവുമായി ഷിബു ബേബി ജോൺ­​

തി­​രു­​വ­​ന­​ന്ത­​പു​രം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊ​ല്ല­​ത്ത് എ​ന്‍.​കെ.​പ്രേ­​മ­​ച­​ന്ദ്ര​ന്‍ യു­​ഡി​എ­​ഫ് സ്ഥാ­​നാ​ര്‍­​ഥി­​യാ­​കും. ആ​ര്‍​എ­​സ്പി സം​സ്ഥാ­​ന സെ­​ക്ര­​ട്ട​റി ഷി­​ബു ബേ­​ബി ജോ​ണ്‍ ആ​ണ് ഔ­​ദ്യോ­​ഗി­​ക സ്ഥാ­​നാ​ര്‍­​ഥി പ്ര­​ഖ്യാ​പ­​നം ന­​ട­​ത്തി­​യ​ത്. പാർട്ടി ഏകകണ്ഠമായി പറഞ്ഞ പേരാണ് പ്രേമചന്ദ്രന്‍റേതെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായി പാർലമെൻ്റിൽ പ്രവർത്തിച്ച എംപിയാണ് പ്രേമചന്ദ്രൻ. അദ്ദേഹം മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ എത്തിച്ചുവെന്നും നിരവധി അപവാദ പ്രചരണങ്ങളെ അതിജീവിച്ചാണ് ഇവിടെവരെ എത്തിയതെന്നും ഷിബു ബേബി ജോൺ വ്യക്തമാക്കി. തു­​ട​ര്‍­​ച്ച­​യാ­​യി മൂ​ന്നാം ത­​വ­​ണ­​യാ­​ണ് പ്രേ­​മ­​ച­​ന്ദ്ര​ന്‍ കൊ​ല്ല­​ത്തു­​നി­​ന്ന് മ­​ത്സ­​രി­​ക്കു­​ന്ന­​ത്. 2019ലെ ​തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ 1.5 ല­​ക്ഷം വോ­​ട്ടു­​ക­​ളു­​ടെ ഭൂരി­​പ­​ക്ഷ­​ത്തി­​ലാ­​ണ് അ­​ദ്ദേ­​ഹം വി­​ജ­​യി­​ച്ച​ത്.

Read More

പി​ടി​വി​ട​ടാ പാ​മ്പേ… മ​ദ്യ​പി​ച്ചെ​ത്തി ആ​ന​യെ ക​ട​ന്നു​പി​ടി​ച്ച് യു​വാ​വ്; വി​ര​ണ്ടോ​ടി​യ ആ​ന ഓ​ട്ടം നി​ർ​ത്തി​യ​ത് ഉ​ട​മ​യു​ടെ വീ​ടി​ന്‍റെ മു​ന്നി​ൽ

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ന് പു​റ​മേ ഉ​ത്സ​വ​കാ​ല​ത്തു​ള്ള ആ​ന​യു​ടെ പ​രാ​ക്ര​മ​ങ്ങ​ളും ഇ​പ്പോ​ൾ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ഇ​വി​ടെ സ്ഥി​തി അ​ല്പം വ്യ​ത്യ​സ്ത​മാ​ണ്. ഉ​ത്സ​വ​ത്തി​ന് എ​ഴു​ന്നെ​ള്ളി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന ആ​ന​യെ മ​ദ്യ​പി​ച്ച് ക​ട​ന്നു പി​ടി​ച്ച യു​വാ​വ് ഒ​ടു​ക്കം പു​ലി​വാ​ല് പി​ടി​ച്ചെ​ന്ന് ത​ന്നെ പ​റ​യാം. കൊ​ല്ലം ചി​റ​ക്ക​ര‍​യി​ലാ​ണ് സം​ഭ​വം. ചി​റ​ക്ക​ര ദേ​വീ ക്ഷേ​ത്ര​ത്തി​ൽ എ​ഴു​ന്നെ​ള്ള​ത്തി​ന് കൊ​ണ്ടു​വ​ന്ന ദേ​വ​നാ​രാ​യ​ണ​നാ​ണ് വി​ര​ണ്ടോ​ടി​യ​ത്. മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​വ് ആ​ന​യെ ക​ട​ന്നു​പി​ടി​ച്ച​ത് പാ​പ്പാ​ൻ ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ന വി​ര​ണ്ടോ​ടി​യ​ത്. എ​ന്നാ​ൽ ആ​ന ഈ ​ഓ​ട്ടം അ​വ​സാ​നി​പ്പി​ച്ച​ത് ഉ​ട​മ​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ്. തു​ട​ർ​ന്ന് നൂ​റു മീ​റ്റ​റോ​ളം ഓ​ടി ആ​ന​യെ ത​ള​ച്ചു. ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട അ​വ​സ​ര​ങ്ങ​ളി​ൽ ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ൾ അ​പ​ക​ട​ങ്ങ​ളി​ൽ ചെ​ന്നു​ത്ത​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ജി​വ​സം ച​ങ്ങ​രം​കു​ളം ചി​വ​ല്ലൂ​ർ ച​ന്ദ​ന​ക്കു​ടം നേ​ർ​ച്ച​യ്ക്കി​ടെ ആ​ന​യി​ട​ഞ്ഞ​തും വാ​ർ​ത്ത​യാ​യി​രു​ന്നു.    

Read More

അ​മ്മ ന​ല്ല വേ​ഷം ധ​രി​ച്ചി​ല്ലെ​ങ്കി​ലും ഞ​ങ്ങ​ള്‍​ക്ക് ന​ല്ല ഉ​ടു​പ്പു​ക​ള്‍ വാ​ങ്ങി​ത്ത​രും, അ​മ്മ​യാ​ണ് എ​ന്‍റെ എ​ല്ലാം; അർഥന ബിനു

പ​തി​നൊ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ ടെ​ലി​വി​ഷ​ന്‍ ആ​ങ്ക​റിം​ഗ് ചെ​യ്തു​കൊ​ണ്ടാ​ണ് അ​ർ​ഥ​ന ബി​നു​വി​ന്‍റെ തു​ട​ക്കം. ന​ടി​യാ​ക​ണം എ​ന്നാ​യി​രു​ന്നു ചെ​റു​പ്പം മു​ത​ലേ​യു​ള്ള ആ​ഗ്ര​ഹം. അ​തി​ന് വേ​ണ്ടി ഒ​രു​പാ​ട് ഓ​ഡി​ഷ​ന്‍​സ് അ​റ്റ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്. എ​വി​ടു​ന്ന് കി​ട്ടി ഇ​തി​നെ​യെ​ന്ന് ചോ​ദി​ച്ച് പ​ല​രും അ​ന്ന് അ​പ​മാ​നി​ച്ച അ​നു​ഭ​വ​മൊ​ക്കെ​യു​ണ്ട്. പ​ക്ഷെ അ​തി​ല്‍ നി​ന്നെ​ല്ലാം ഓ​രോ പാ​ഠം പ​ഠി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് താ​രം. മോ​ഡ​ലിം​ഗ് ചെ​യ്ത​പ്പോ​ഴും ഏ​തെ​ങ്കി​ലും ഒ​രു വി​ധ​ത്തി​ല്‍ അ​ഭി​ന​യ​ത്തി​ലേ​ക്ക് വ​രാം എ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. യാ​ദൃ​ശ്ചി​ക​മാ​യി തെ​ലു​ങ്കി​ല്‍ നി​ന്നാ​ണ് ആ​ദ്യ​ത്തെ അ​വ​സ​രം വ​ന്ന​ത്. കൂ​ട്ടു​കാ​രി​യു​ടെ പ്രൊ​ഫൈ​ല്‍ ക​ണ്ട് ഒ​രു തെ​ലു​ങ്ക് കാ​സ്റ്റിം​ഗ് ഡ​യ​റ​ക്ട​ര്‍ വി​ളി​ക്കു​ക​യാ​യി​രു​ന്നു. അ​ത് ക​ഴി​ഞ്ഞ് ര​ണ്ടാ​മ​ത് ചെ​യ്ത സി​നി​മ​യാ​ണ് മു​ദ്ദു​ഗൗ. ക​രി​യ​റി​ലും ജീ​വി​ത​ത്തി​ലും എ​നി​ക്കേ​റ്റ​വും അ​ധി​കം പി​ന്തു​ണ ന​ല്‍​കി​യി​ട്ടു​ള്ള​ത് അ​മ്മ ത​ന്നെ​യാ​ണ്. സാ​മ്പ​ത്തി​ക​മാ​യി ഞ​ങ്ങ​ള്‍ വ​ള​രെ അ​ധി​കം മോ​ശ​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​യ സ​മ​യ​മു​ണ്ടാ​യി​രു​ന്നു. അ​ന്നും ഞാ​ന്‍ ഏ​റ്റ​വും ന​ല്ല രീ​തി​യി​ലാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്ന് അ​മ്മ സ്വ​യം ഉ​റ​പ്പു​വ​രു​ത്തി​യി​രു​ന്നു.…

Read More