വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഒരു വീട്ടിലുണ്ടായ വെടിവയ്പിൽ രണ്ടു പോലീസുകാരും അഗ്നിരക്ഷാസേനയിലെ ഒരു ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. മിനസോട്ട സംസ്ഥാനത്തെ ബേൺസ്വില്ലെയിലാണു സംഭവം. അക്രമിയെ വധിച്ചു. വെടിയേറ്റ മറ്റൊരു ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിനുള്ളിൽ അതിക്രമിച്ചു കടന്ന ആയുധധാരി വീട്ടിലുണ്ടായിരുന്നവരെ തടഞ്ഞുവയ്ക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. ഇവരെ രക്ഷിക്കാനെത്തിയ പോലീസുകാർക്കുനേരേ അക്രമി വെടിയുതിർക്കുകയായിരുന്നു. വീടിനുള്ളിൽ ഉണ്ടായിരുന്ന രണ്ടിനും പതിനഞ്ചിനുമിടയിൽ പ്രായമുള്ള ഏഴു കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി.
Read MoreDay: February 19, 2024
ഓട്ടിസം ബാധിതനായ മലയാളി വിദ്യാർഥിയെ ഷാർജയിൽ കാണാതായി
ഷാർജ: ഷാർജയിൽ ഓട്ടിസം ബാധിതനായ മലയാളി വിദ്യാർഥിയെ കാണാതായി. ഫെലിക്സ് ജെബി തോമസ് എന്ന 18കാരനെയാണ് കാണാതായത്. കുട്ടിക്കായുള്ള തെരച്ചിൽ ഊർജിതമാക്കി. ഇന്നലെ രാത്രി മാതാപിതാക്കൾക്കൊപ്പം നടക്കുന്നതിനിടെ പെട്ടെന്ന് ഓടിയ കുട്ടിയെ കാണാതാവുകയായിരുന്നു. ഷാർജ സിറ്റി സെന്റർ പരിസരത്താണ് അവസാനം കുട്ടിയെ കണ്ടത്. കുട്ടിക്കായി അന്വേഷണം നടത്തി വരികയാണ്. ചുവന്ന ടീ ഷർട്ട്, പച്ച നിറത്തിലുള്ള ഷോർട്സ്, പച്ച നിറത്തിലുള്ള പുള്ളോവർ എന്നിവയാണ് കാണാതാവുമ്പോൾ കുട്ടി ധരിച്ചിരുന്ന വേഷം. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ 0097150674 0206, 00971507265 391 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Read Moreബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യൻഷിപ്പ്; വനിതകളിലൂടെ ഇന്ത്യക്ക് ചരിത്ര സ്വർണം
ക്വാലാലംപുർ: ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാന്പ്യൻഷിപ് ചരിത്രത്തിൽ ഇന്ത്യക്ക് കന്നിസ്വർണം. വനിതാ ടീം വിഭാഗത്തിൽ ഫേവറിറ്റുകളായ തായ്ലൻഡിനെ 2-3ന് അട്ടിമറിച്ച് ഇന്ത്യ ചാന്പ്യൻഷിപ് കരസ്ഥമാക്കി. സെമിയിൽ ജപ്പാനെ അട്ടിമറിച്ച ഇന്ത്യ, ഫൈനലിൽ തായ്ലൻഡിനെയും കീഴടക്കി. പുരുഷ-വനിതാ ടീം വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ ഏഷ്യൻ സ്വർണ നേട്ടമാണിത്. പുരുഷ വിഭാഗത്തിൽ രണ്ട് തവണ ഏഷ്യൻ ബാഡ്മിന്റണ്‍ വെള്ളി നേടിയത് മാത്രമായിരുന്നു ഇതുവരെ ഇന്ത്യയുടെ അക്കൗണ്ടിലെ മെഡലുകൾ. സെമിയിൽ ജപ്പാനെതിരേ സൂപ്പർ താരം പി.വി. സിന്ധു സിംഗിൾസിലും അശ്വിനി പൊന്നപ്പ – പി.വി. സിന്ധു സഖ്യം ഡബിൾസിലും പരാജയപ്പെട്ടിരുന്നു. എന്നാൽ, മലയാളി താരം ട്രീസ ജോളിയടക്കമുള്ള യുവതാരങ്ങളുടെ കരുത്തിൽ ഇന്ത്യ രണ്ട് ഡബിൾസും ഒരു സിംഗിൾസും ജയിച്ച് ഫൈനലിലെത്തി. ഫൈനലിൽ ആദ്യ സിംഗിൾസിൽ പി.വി. സിന്ധു 21-12, 21-12ന് തായ്ലൻഡിന്റെ സുപനിദ കാറ്റെത്തോങിനെ തോൽപ്പിച്ച് ഇന്ത്യക്ക് 1-0ന്റെ ലീഡ് നൽകി.…
Read Moreഇന്ത്യ രാജ് ; മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 434 റണ്‍സിന്റെ കൂറ്റൻ ജയം
രാജ്കോട്ട്: രാജ്കോട്ടിൽ ഇന്ത്യൻ രാജ്. മികച്ച ഓൾ റൗണ്ട് പ്രകടനത്തിലൂടെ ഇംഗ്ലണ്ടിനെ നിലംപരിശാക്കി ഇന്ത്യ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ റിക്കാർഡ് ജയം സ്വന്തമാക്കി. നാലാംദിനം മൂന്നാം സെഷനിൽ മത്സരം അവസാനിച്ചപ്പോൾ ഇന്ത്യ കുറിച്ചത് 434 റണ്‍സിന്റെ കൂറ്റൻ ജയം. റണ്‍ അടിസ്ഥാനത്തിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്. സ്കോർ: ഇന്ത്യ 445, 430/4 ഡിക്ലയേഡ്. ഇംഗ്ലണ്ട് 319, 122. ആദ്യ ഇന്നിംഗ്സിൽ 112 റണ്‍സും രണ്ട് വിക്കറ്റും ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റും സ്വന്തമാക്കിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് പ്ലെയർ ഓഫ് ദ മാച്ച്. ജയ് ജയ് ജയ്സ്വാൾ മൂന്നാംദിനം സെഞ്ചുറി തികച്ചതിന്റെ പിന്നാലെ പുറംവേദനയെത്തുടർന്ന് ക്രീസ് വിട്ട യശസ്വി ജയ്സ്വാൾ ഇന്നലെ മൈതാനത്ത് തിരിച്ചെത്തി. 151 പന്തിൽ 91 റണ്‍സ് നേടിയ ശുഭ്മാൻ ഗിൽ റണ്ണൗട്ടായതോടെയായിരുന്നു അത്. തുടർന്ന് നൈറ്റ് വാച്ചറായെത്തിയ കുൽദീപ്…
Read Moreനിലയ്ക്കാതെ സെക്കന്‍ഡ് സൂചി… കടലാഴങ്ങളില്‍ നിന്നും 50 വർഷം പഴക്കമുള്ള ഒരു റോളക്സ് വാച്ച് !
ക്വീൻസ്ലാൻഡ്: അഞ്ചു വര്‍ഷത്തോളം കടലിനടിയില്‍ കിടന്ന വാച്ചിന്റെ അവസ്ഥ എന്തായിരിക്കും? ഉപ്പുവെള്ളത്തിൽ കിടന്നു തുരുന്പിച്ചു ദ്രവിച്ചുപോയിരിക്കണം! എന്നാൽ, ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് തീരത്തുനിന്നു മുങ്ങല്‍ വിദഗ്ധന്‍ മാറ്റ് കുഡിഹി കണ്ടെത്തിയ ഒരു റോളക്സ് വാച്ച് ഏവരെയും വിസ്മയിപ്പിച്ചു കളഞ്ഞു. തുരുമ്പെടുത്തു തുടങ്ങിയിരുന്നെങ്കിലും അതിന്റെ സെക്കന്‍ഡ് സൂചിയുടെ ചലനം നിലച്ചിരുന്നില്ല. കടലിൽ കാണാതാകുന്നതോ ഉപേക്ഷിക്കപ്പെട്ടതോ ആയ വസ്തുക്കള്‍ കണ്ടെത്തി പുനര്‍നിര്‍മിക്കുന്ന ഒരാളായിരുന്നു മാറ്റ് കുഡിഹി. കടലിനടിയിലെ തെരച്ചിലിനിടെ കിട്ടിയ ദ്രവിച്ച വാച്ച് പായൽ നീക്കി പരിശോധിക്കുന്പോഴാണ് അതിന്റെ സെക്കന്‍ഡ് സൂചി ചലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സമയം നിലയ്ക്കാത്ത വാച്ച് കണ്ടെത്തിയതോടെ അതിന്റെ യഥാര്‍ഥ ഉടമയെ കണ്ടെത്താന്‍ അദ്ദേഹം തീരുമാനിച്ചു. വാച്ചിന്റെ വിവരങ്ങൾ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ചു. അതോടെ വാച്ച് താരമായി. അധികം താമസിയാതെ വാച്ചിന്റെ ഉടമയെയും കണ്ടെത്തി. റോയൽ ഓസ്ട്രേലിയൻ നേവിയിൽനിന്നു വിരമിച്ച റിക്ക് ഔട്രിമിന്റേതായിരുന്നു വാച്ച്. ഒരു കടൽയാത്രയിലാണ്…
Read Moreഅമ്മയുടെ മകൻ; പേസറായ അശ്വിനെ സ്പിന്നറാക്കിയത് അമ്മ
അശ്വിനോട് സ്പിൻ ബൗൾ ചെയ്യാൻ പറഞ്ഞത് അമ്മ ചിത്രയാണെന്നു വെളിപ്പെടുത്തി താരത്തിന്റെ പിതാവ് രവിചന്ദ്രൻ. ഈ നീക്കമാണ് അശ്വിന്റെ കരിയറിലെ ഏറ്റവും വലിയ ടേണിംഗ് പോയിന്റായതെന്ന് അദ്ദേഹം പറഞ്ഞു. മീഡിയം പേസറായാണ് അശ്വിൻ തുടങ്ങിയത്. ഇതുമൂലം അവന് ശ്വാസംമുട്ടലും മുട്ടിനു പ്രശ്നങ്ങളുമുണ്ടായി. പേസറായുള്ള ഓട്ടം വലിയ വെല്ലുവിളിയായിരുന്നു. ഒരിക്കൽ അമ്മ അശ്വിനോട് പറഞ്ഞു “നീ എന്തിനാണ് കൂടുതൽ ഓടുന്നത്. കുറച്ച് ചുവടു മാത്രം വച്ച് സപിൻ ബൗൾ ചെയ്യൂ”. ഇതോടെയാണ് അശ്വിൻ പേസ് വിട്ട് സ്പിന്നിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. രാജ്കോട്ട് ടെസ്റ്റിന്റെ രണ്ടാം ദിവസം ഇംഗ്ലണ്ട് ഓപ്പണർ സാക് ക്രൗളിയുടെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് അശ്വിൻ 500 വിക്കറ്റ് തികച്ചത്. ഈ നേട്ടം അച്ഛനു സമർപ്പിക്കുന്നുവെന്നാണ് അശ്വിൻ പറഞ്ഞത്.
Read Moreറീൽസ് തകർത്തെറിഞ്ഞ കുടുംബം; എപ്പോഴും ഇൻസ്റ്റഗ്രാമിൽ, ഭർത്താവ് ഫോൺ വാങ്ങിവച്ചു; ഭാര്യ ജീവനൊടുക്കി
റായ്പുർ: ഭർത്താവ് ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. നിർമാണ തൊഴിലാളിയായ ഭൂപേന്ദ്ര സാഹുവിന്റെ ഭാര്യ രചന സാഹുവാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. ഛത്തീസ്ഗഡിലെ ഭിലായിലാണു സംഭവം. യുവതി എപ്പോഴും മൊബൈൽ ഫോണിലായിരുന്നുവെന്നും ഇൻസ്റ്റഗ്രാമിൽ റീൽസ് ഇടുന്നതും വീഡിയോകൾ കാണുന്നതും പതിവായിരുന്നുവെന്നും ഭർത്താവ് പറയുന്നു. വീട്ടുജോലികൾപോലും നടക്കാതെ വന്നതോടെയാണ് താൻ ഫോൺ വാങ്ങി വച്ചതെന്നും ഇയാൾ പറയുന്നു. സംഭവദിവസം രാവിലെ ഭൂപേന്ദ്രയും ഭാര്യയും തമ്മിൽ വഴക്കിട്ടിരുന്നു. വീട്ടുജോലികളെടുക്കുന്നില്ലെന്നും മകളെ നോക്കുന്നില്ലെന്നും പറഞ്ഞു ഭൂപേന്ദ്ര രചനയെ വഴക്ക് പറഞ്ഞു. പിന്നാലെ രചനയുടെ മൊബൈൽ ഫോണും പിടിച്ചുവാങ്ങി. പിന്നീട് ഭൂപേന്ദ്ര ജോലിസ്ഥലത്തേക്കു പോയ സമയത്തായിരുന്നു ആത്മഹത്യ. ആറ് വർഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവർക്ക് അഞ്ചു വയസുള്ള ഒരു മകളുണ്ട്. ഭൂപേന്ദ്ര തന്റെ ബന്ധുക്കളോടൊപ്പം ഇരുനിലവീട്ടിലായിരുന്നു താമസം.
Read More”ഒറ്റയാനായി” വന്നാൽ പണികിട്ടും… വനംമന്ത്രി ചുരം കയറിയാല്‍ സംഘർഷസാധ്യതയെന്ന് ഇന്റലിജന്‍സ്; വയനാട്ടിലേക്കുള്ള പ്രത്യേക മന്ത്രിതലസംഘത്തിൽ കൂടെകൂട്ടും
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന സംഭവങ്ങള്‍ തിരിച്ചടിയാകുമെന്ന ആശങ്കയില്‍ സര്‍ക്കാര്‍. വനം വകുപ്പിനും അതുവഴി സര്‍ക്കാരിനുമെതിരേ ശക്തമായ ജനവികാരമാണ് ഉയരുന്നത്. കാട്ടാന ആക്രമണത്തില്‍ ഒരാഴ്ചയ്ക്കിടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ കേസും തുടര്‍ നടപടികളുമായി ആഭ്യന്തരവകുപ്പ് രംഗത്തെത്തിയത് എരിതീയില്‍ എണ്ണ ഒഴിക്കുന്നതിനു തുല്യമായി.കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തില്‍ നൂറുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. രാഹുല്‍ഗാന്ധി ഉള്‍പ്പെടെ വയനാട്ടില്‍ എത്തിയതോടെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച കാട്ടാന ആക്രമണവും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും കൈാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിനു വീഴ്ച പറ്റിയെന്ന വികാരമാണ് പൊതുവേയുള്ളത്.ഇതിനിടയിലാണ് പ്രതിഷേധക്കാര്‍ക്കുനേരേ കേസ് എടുക്കാനുള്ള പോലീസ് തീരുമാനവും വന്നിരിക്കുന്നത്. നിലവില്‍ കേസുമായി മുന്നോട്ടുപോകാനുള്ള നിര്‍ദേശമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ശനിയാഴ്ച വയനാട്ടിൽ നടന്ന ഹർത്താലിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് പുൽപള്ളി പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. വനം വകുപ്പിന്റെ വാഹനം തകർത്തതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്.വനംവകുപ്പിന്റെ വാഹനം…
Read Moreകയ്യടിക്കെടാ മക്കളേ… അങ്കണവാടിയില്‍ കുട്ടികൾക്ക് കുടിക്കാൻ വെള്ളമില്ല; തനിച്ചൊരു കിണർകുത്തി അടയ്ക്കവിൽപ്പനക്കാരി; തടയാൻ ശ്രമിച്ച അധികൃതർക്കെതിരേ നാട്ടുകാർ
കുടിക്കാൻ വെള്ളമില്ലാത്ത അവസ്ഥയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ… ഓർക്കാൻ വയ്യല്ലേ… ചൂടിന്റെ കാഠിന്യം കൂടിയിരിക്കുന്ന സമയമാണിപ്പോൾ. ആളുകൾ വെള്ളമില്ലാതെ ഒരു നിമിഷം പോലും നിലനിൽക്കാൻ കഴിയാത്ത അവസ്ഥയിലാണ്. എന്നാൽ ഇത്രയും വരണ്ട കാലാവസ്ഥയിലും വെള്ളം കിട്ടാതെ വലയുന്നൊരു ജനത നമ്മുടെ സമൂഹത്തിലുണ്ട്. കർണാടകയിലെ സിർസി ഗ്രാമം വെള്ളം കിട്ടാതെ വലയുന്പോൾ ഗൗരി നായിക് എന്ന 55 -കാരി ചെയ്ത മഹത് പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയടി വാങ്ങുന്നത്. ജലക്ഷാമത്താൽ പൊറുതിമുട്ടുകയായിരുന്നു ആ ഗ്രാമത്തിലെ ആളുകൾ. അപ്പോഴാണ് സമീപത്തെ അങ്കണവാടിയിലുള്ള കുട്ടികൾക്ക് വേണ്ടി ഗൗരി തനിയെ ഒരു കിണർ കുത്തിയത്. പ്രദേശത്തെ അടയ്ക്ക വില്പനക്കാരിയാണ് ഗൗരി നായിക്. ജനുവരി 30 -നാണ് അവർ കുട്ടികൾക്ക് വേണ്ടി കിണർ കുത്തി തുടങ്ങിയത്. ‘ജനുവരി 30 -നാണ് ഞാൻ ഈ കിണർ കുത്തി തുടങ്ങിയത്. അതിന് മുമ്പ് എന്റെ കവുങ്ങുകൾക്ക് വെള്ളം…
Read Moreകോട്ടയംകാർ പൊളിയല്ലേ, ക്ഷീണമകറ്റി യാത്ര തുടരാം…
ക്ഷീണമകറ്റി യാത്ര തുടരാം… താപനില ഉയരുമ്പോഴും അത്യാവശ്യകാര്യങ്ങൾക്കായി യാത്ര ചെയ്യാതിരിക്കാനാവില്ലല്ലോ. കടുത്ത വെയിലും ചൂടുമേറ്റ് അവശരായി എത്തുന്ന യാത്രക്കാർക്ക് കൈയും കാലും മുഖവും കഴുകി ക്ഷീണമകറ്റുന്നതിനായി കോട്ടയം വട്ടമൂട് പാലത്തിൽ മീനച്ചിലാറ്റിൽനിന്നു വെള്ളം കോരിയെടുക്കാൻ കപ്പിയും കയറും തൊട്ടിയും സജ്ജമാക്കിയപ്പോൾ. –അനൂപ് ടോം
Read More