ഇ​​ന്ത്യ രാ​​ജ് ; മൂ​​ന്നാം ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ​​ക്ക് 434 റ​​ണ്‍​സി​​ന്‍റെ കൂ​​റ്റ​​ൻ ജ​​യം

രാ​​ജ്കോ​​ട്ട്: രാ​​ജ്കോ​​ട്ടി​​ൽ ഇ​​ന്ത്യ​​ൻ രാ​​ജ്. മി​​ക​​ച്ച ഓ​​ൾ റൗ​​ണ്ട് പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ ഇം​​ഗ്ല​​ണ്ടി​​നെ നി​​ലം​​പ​​രി​​ശാ​​ക്കി ഇ​​ന്ത്യ മൂ​​ന്നാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ റി​​ക്കാ​​ർ​​ഡ് ജ​​യം സ്വ​​ന്ത​​മാ​​ക്കി.

നാ​​ലാം​​ദി​​നം മൂ​​ന്നാം സെ​​ഷ​​നി​​ൽ മ​​ത്സ​​രം അ​​വ​​സാ​​നി​​ച്ച​​പ്പോ​​ൾ ഇ​​ന്ത്യ കു​​റി​​ച്ച​​ത് 434 റ​​ണ്‍​സി​​ന്‍റെ കൂ​​റ്റ​​ൻ ജ​​യം. റ​​ണ്‍ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ജ​​യ​​മാ​​ണി​​ത്. സ്കോ​​ർ: ഇ​​ന്ത്യ 445, 430/4 ഡി​​ക്ല​​യേ​​ഡ്. ഇം​​ഗ്ല​​ണ്ട് 319, 122. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 112 റ​​ണ്‍​സും ര​​ണ്ട് വി​​ക്ക​​റ്റും ഇം​​ഗ്ല​​ണ്ടി​​ന്‍റെ ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ അ​​ഞ്ച് വി​​ക്ക​​റ്റും സ്വ​​ന്ത​​മാ​​ക്കി​​യ ഓ​​ൾ​​റൗ​​ണ്ട​​ർ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്.

ജ​​യ് ജ​​യ് ജ​​യ്സ്വാ​​ൾ

മൂ​​ന്നാം​​ദി​​നം സെ​​ഞ്ചു​​റി തി​​ക​​ച്ച​​തി​​ന്‍റെ പി​​ന്നാ​​ലെ പു​​റം​​വേ​​ദ​​ന​​യെ​​ത്തു​​ട​​ർ​​ന്ന് ക്രീ​​സ് വി​​ട്ട യ​​ശ​​സ്വി ജ​​യ്സ്വാ​​ൾ ഇ​​ന്ന​​ലെ മൈ​​താ​​ന​​ത്ത് തി​​രി​​ച്ചെ​​ത്തി. 151 പ​​ന്തി​​ൽ 91 റ​​ണ്‍​സ് നേ​​ടി​​യ ശു​​ഭ്മാ​​ൻ ഗി​​ൽ റ​​ണ്ണൗ​​ട്ടാ​​യ​​തോ​​ടെ​​യാ​​യി​​രു​​ന്നു അ​​ത്. തു​​ട​​ർ​​ന്ന് നൈ​​റ്റ് വാ​​ച്ച​​റാ​​യെ​​ത്തി​​യ കു​​ൽ​​ദീ​​പ് യാ​​ദ​​വും (91 പ​​ന്തി​​ൽ ഒ​​രു സി​​ക്സും മൂ​​ന്ന് ഫോ​​റും ഉ​​ൾ​​പ്പെ​​ടെ 27) മ​​ട​​ങ്ങി. അ​​തോ​​ടെ ജ​​ഡേ​​ജ​​യ്ക്ക് മു​​ന്പേ സ​​ർ​​ഫ​​റാ​​സ് ഖാ​​ൻ ക്രീ​​സി​​ൽ. നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 258 എ​​ന്ന നി​​ല​​യി​​ൽ ക്രീ​​സി​​ലൊ​​ന്നി​​ച്ച ജ​​യ്സ്വാ​​ൾ – സ​​ർ​​ഫ​​റാ​​സ് സ​​ഖ്യം അ​​ഞ്ചാം വി​​ക്ക​​റ്റി​​ൽ അ​​ഭേ​​ദ്യ​​മാ​​യ 172 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ട് സ്ഥാ​​പി​​ച്ചു. 158 പ​​ന്തി​​ലാ​​യി​​രു​​ന്നു ഇ​​വ​​ർ 172 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്ത​​ത്.

നേ​​രി​​ട്ട 192-ാം പ​​ന്തി​​ൽ 150ഉം 231-ാം ​​പ​​ന്തി​​ൽ 200ഉം ​​ജ​​യ്സ്വാ​​ൾ നേ​​ടി. ഈ ​​പ​​ര​​ന്പ​​ര​​യി​​ൽ ജ​​യ്സ്വാ​​ളി​​ന്‍റെ ര​​ണ്ടാം ഇ​​ര​​ട്ട​​ശ​​ത​​ക​​മാ​​ണ്. 236 പ​​ന്തി​​ൽ 214 റ​​ണ്‍​സു​​മാ​​യി ജ​​യ്സ്വാ​​ളും 72 പ​​ന്തി​​ൽ 68 റ​​ണ്‍​സു​​മാ​​യി സ​​ർ​​ഫ​​റാ​​സ് ഖാ​​നും പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. 12 സി​​ക്സും 14 ഫോ​​റും അ​​ട​​ങ്ങു​​ന്ന​​താ​​യി​​രു​​ന്നു ജ​​യ്സ്വാ​​ളി​​ന്‍റെ ഇ​​ന്നിം​​ഗ്സ്.

ഗാം​​ഗു​​ലി​​യെ മ​​റി​​ക​​ട​​ന്ന് ജ​​യ്സ്വാ​​ൾ

ഒ​​രു ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ ഇ​​ന്ത്യ​​ക്കാ​​യി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ റ​​ണ്‍​സ് നേ​​ടു​​ന്ന ഇ​​ടം​​കൈ​​യ​​ൻ ബാ​​റ്റ​​ർ എ​​ന്ന റി​​ക്കാ​​ർ​​ഡി​​ൽ മു​​ൻ​​താ​​രം സൗ​​ര​​വ് ഗാം​​ഗു​​ലി​​യെ ജ​​യ്്സ്വാ​​ൾ പി​​ന്ത​​ള്ളി. ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ ന​​ട​​ക്കു​​ന്ന പ​​ര​​ന്പ​​ര​​യി​​ൽ ജ​​യ്സ്വാ​​ളി​​ന്‍റെ ഇ​​തു​​വ​​രെ​​യു​​ള്ള റ​​ണ്‍​സ് 545ആ​​ണ്. 80, 15, 209, 17, 10, 214* എ​​ന്ന​​താ​​ണ് ജ​​യ്സ്വാ​​ളി​​ന്‍റെ ഈ ​​പ​​ര​​ന്പ​​ര​​യി​​ലെ സ്കോ​​ർ. 2007-08ൽ ​​പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ ഗാം​​ഗു​​ലി 534 റ​​ണ്‍​സ് നേ​​ടി​​യ​​താ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ർ​​ഡ്.

എ​​ട്ടാം ടെ​​സ്റ്റ് മാ​​ത്രം ക​​ളി​​ച്ച ജ​​യ്സ്വാ​​ൾ ര​​ണ്ട് ഡ​​ബി​​ൾ സെ​​ഞ്ചു​​റി അ​​ട​​ക്കം 861 റ​​ണ്‍​സ് ഇ​​തി​​നോ​​ട​​കം തി​​ക​​ച്ചു. മൂ​​ന്ന് സെ​​ഞ്ചു​​റി നേ​​ടി​​യ​​തി​​ൽ ഒ​​രെ​​ണ്ണം​​പോ​​ലും 150ൽ ​​താ​​ഴെ​​യി​​ല്ലെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ സ​​ർ​​ഫ​​റാ​​സ്

അ​​ര​​ങ്ങേ​​റ്റ ടെ​​സ്റ്റി​​ലെ ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലും അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി സ​​ർ​​ഫ​​റാ​​സ് ഖാ​​ൻ. ഇ​​ന്ത്യ​​ൻ മ​​ധ്യ​​നി​​ര​​യു​​ടെ വി​​ശ്വ​​സ്ത​​നാ​​ണെ​​ന്നും ടീ​​മി​​ൽ ത​​നി​​ക്ക് സ്ഥാ​​നം ന​​ൽ​​ക​​ണ​​മെ​​ന്നും പ്ര​​സ്താ​​വി​​ക്കു​​ന്ന​​താ​​യി​​രു​​ന്നു സ​​ർ​​ഫ​​റാ​​സി​​ന്‍റെ ഇ​​ന്നിം​​ഗ്സ്. 72 പ​​ന്തി​​ൽ മൂ​​ന്ന് സി​​ക്സും ആ​​റ് ഫോ​​റും അ​​ട​​ക്കം 68 റ​​ണ്‍​സു​​മാ​​യി സ​​ർ​​ഫ​​റാ​​സ് പു​​റ​​ത്താ​​കാ​​തെ​​നി​​ന്നു. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 62 റ​​ണ്‍​സ് നേ​​ടി.

ഇ​​ന്ത്യ​​ക്കാ​​യി അ​​ര​​ങ്ങേ​​റ്റ ടെ​​സ്റ്റി​​ൽ ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലും 50+ സ്കോ​​ർ നേ​​ടു​​ന്ന നാ​​ലാ​​മ​​ത് ബാ​​റ്റ​​റാ​​ണ് സ​​ർ​​ഫ​​റാ​​സ്. സു​​നി​​ൽ ഗാ​​വ​​സ്ക​​ർ, ദി​​ലാ​​വ​​ർ ഹു​​സൈ​​ൻ, ശ്രേ​​യ​​സ് അ​​യ്യ​​ർ എ​​ന്നി​​വ​​രാ​​ണ് മു​​ന്പ് ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

ക​​റ​​ക്കി വീ​​ഴ്ത്തി

557 റ​​ണ്‍​സ് എ​​ന്ന പ​​ടു​​കൂ​​റ്റ​​ൻ ല​​ക്ഷ്യ​​ത്തി​​നാ​​യാ​​ണ് ഇം​​ഗ്ല​​ണ്ട് ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ ക്രീ​​സി​​ലെ​​ത്തി​​യ​​ത്. ഏ​​ഴാം ഓ​​വ​​റി​​ന്‍റെ ആ​​ദ്യ​​പ​​ന്തി​​ൽ ബെ​​ൻ ഡ​​ക്ക​​റ്റി​​നെ (4) ഉ​​ജ്വ​​ല സ്റ്റം​​പിം​​ഗി​​ലൂ​​ടെ വി​​ക്ക​​റ്റ് കീ​​പ്പ​​ർ ധ്രു​​വ് ജു​​റെ​​ൽ പു​​റ​​ത്താ​​ക്കി. മു​​ഹ​​മ്മ​​ദ് സി​​റാ​​ജി​​ന്‍റെ ത്രോ​​യി​​ലാ​​യി​​രു​​ന്നു അ​​ത്. തൊ​​ട്ടു​​പി​​ന്നാ​​ലെ സാ​​ക് ക്രൗ​​ളി​​യെ (11) ജ​​സ്പ്രീ​​ത് ബും​​റ വി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ കു​​ടു​​ക്കി.

തു​​ട​​ർ​​ന്ന് ഇ​​ന്ത്യ​​ൻ സ്പി​​ന്ന​​ർ​​മാ​​ർ രം​​ഗം ഏ​​റ്റെ​​ടു​​ത്തു. 12.4 ഓ​​വ​​റി​​ൽ 41 റ​​ണ്‍​സ് വ​​ഴ​​ങ്ങി ര​​വീ​​ന്ദ്ര ജ​​ഡേ​​ജ അ​​ഞ്ചും എ​​ട്ട് ഓ​​വ​​റി​​ൽ 19 റ​​ണ്‍​സ് വ​​ഴ​​ങ്ങി കു​​ൽ​​ദീ​​പ് യാ​​ദ​​വ് ര​​ണ്ടും ആറ് ഓ​​വ​​റി​​ൽ 19 റ​​ണ്‍​സ് വ​​ഴ​​ങ്ങി ആ​​ർ. അ​​ശ്വി​​ൻ ഒ​​രു വി​​ക്ക​​റ്റും സ്വ​​ന്ത​​മാ​​ക്കി​​യ​​തോ​​ടെ ഇം​​ഗ്ല​​ണ്ട് 39.4 ഓ​​വ​​റി​​ൽ 122നു ​​പു​​റ​​ത്ത്.

Related posts

Leave a Comment