തളിപ്പറമ്പ്: കുറുമാത്തൂർ കാക്കാഞ്ചാലിൽ ഫർണിച്ചർ നിർമാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. തളിപ്പറമ്പ് ഞാറ്റുവയല്‍ സ്വദേശിയായ പണിക്കരകത്ത് മുഹമ്മദ്ഷാഫിയുടെ ഉടമസ്ഥതിയിലുള്ള റെഡ് വുഡ് ഫർണിച്ചർ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം. തീ ഉയരുന്നത് കണ്ട പ്രദേശവാസികൾ ഉടൻ തളിപ്പറന്പ് അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. സ്റ്റേഷന് ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റുകള്‍ രണ്ടേകാല്‍ മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്. നിർമാണം പൂർത്തിയാക്കിയ ഫർണിച്ചറുകൾ സൂക്ഷിച്ച ഗോഡൗണിലേക്ക് തീ പടരുന്നത് തടയാനായതിനാലാണ് വലിയ നഷ്ടം ഒഴിവായത്. തീപിടിത്തമുണ്ടായ നിർമാണശാലയിലെ യന്ത്രങ്ങളും മരത്തടികളും മേൽക്കൂരയും പൂർണമായും കത്തി നശിച്ചു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമികനിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് സൂചന.
Read MoreDay: February 20, 2024
സ്കിന്‍ കാണിക്കുമ്പോള്‍ ഗ്ലാമര്‍ കൂടും എന്നാണ് പലരുടെയും ധാരണ; ഗ്ലാമറസ് വേഷം ധരിക്കാൻ മടിയില്ല: ശ്വേതാ മേനോൻ
മലയാളികളുടെ പ്രിയതാരമാണ് ശ്വേതാ മേനോൻ. മമ്മൂട്ടിയുടെ നായികയായി അനശ്വരം എന്ന മലയാള സിനിമയില്‍ അഭിനയിച്ച് കൊണ്ടാണ് ശ്വേത മേനോന് ശ്രദ്ധേയാവുന്നത്. എന്നാല്‍ അതിനും മുന്‍പ് കാമസൂത്രയുടെ പരസ്യത്തിലഭിനയിച്ച് ഇന്ത്യയിലാകെ തരംഗമായി മാറിയിരുന്നു താരം. ബിക്കിനി വേഷത്തിലും അല്ലാതെയുമായി ഗ്ലാമറസ് ലുക്കിലൊക്കെ അഭിനയിക്കാന്‍ തീരെ മടിയില്ലെന്ന് ശ്വേത പലപ്പോഴും പറയാറുണ്ട്. ഇനിയും അത്തരം അവസരങ്ങള്‍ വന്നാല്‍ തനിക്ക് മടിയില്ലെന്നാണ് നടി പറയുകയാണ് താരം. ബോളിവുഡില്‍ അഭിനയിച്ചപ്പോഴും ഗ്ലാമറസ് വേഷങ്ങള്‍ ആണ് ഞാന്‍ കൈകാര്യം ചെയ്തിരുന്നത്. ഒരിക്കലും ആളുകളെ പേടിച്ച് വസ്ത്രധാരണ രീതി ഞാന്‍ മാറ്റിയിട്ടില്ല. ഹോട്ട് ലുക്കില്‍ എന്നും അഭിമാനിച്ചിരുന്ന ആളാണ് ഞാന്‍. പക്ഷെ കേരളത്തില്‍ വന്നപ്പോള്‍ ഇവിടെ ഗ്ലാമറസ് വേഷങ്ങള്‍ അത്രയുമില്ല. ഇന്നും അങ്ങനെയില്ലെന്നതാണ് സത്യം. സ്റ്റോറി ഓറിയെന്റഡ് ഗ്ലാമര്‍ മാത്രമേ ഇവിടെ വരുന്നുള്ളൂ. ഇവിടെ വന്നിട്ട് ഗ്ലാമറസ് ആകാന്‍ ഞാന്‍ കുറച്ചു ബുദ്ധിമുട്ടി. നമ്മള്…
Read Moreമുതലെടുക്കുകയാണല്ലേ…? അപകടത്തിൽപ്പെട്ട ട്രക്കിൽ നിന്ന് നെയ് പായ്ക്കറ്റുകൾ പെറുക്കിയെടുത്ത് വഴിയാത്രക്കാർ
ഹൈവേയിൽ അപകടത്തിൽപ്പട്ട് കേടായ ട്രക്കിൽ നിന്നും ആളുകൾ നെയ്യ് പാക്കറ്റുകൾ എടുത്ത് കൊണ്ടുപോകുന്ന വിചിത്രമായ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നെയ്യ് പാക്കറ്റുകൾ കയറ്റിയ ട്രക്ക് കാലിയാക്കുന്ന ഗ്രാമവാസികളെ വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. ഹൈവേയിൽ ട്രക്ക് മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്. ഓടിക്കൂടിയ ആളുകൾ റോഡിൽ ചിതറിക്കിടന്ന നെയ്യ് പൊതികളുമായി ഓടാൻ തുടങ്ങി. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഉത്തർപ്രദേശിലെ ഝാൻസിയിലെ റോയൽ സിറ്റി കോളനിക്ക് സമീപമുള്ള സീപ്രി ബസാർ പോലീസ് സ്റ്റേഷന് പരിധിയിൽ വരുന്ന ഹൈവേയിൽ തിങ്കളാഴ്ച (ഫെബ്രുവരി 19) വൈകുന്നേരമാണ് അപകടം സംഭവിച്ചത്. സീപ്രി ബസാർ പോലീസ് സ്റ്റേഷന് പരിധിയിൽ കൂടി കടന്നുപോയ ട്രക്ക് ഫിനാൻസ് കമ്പനിയിലെ ജീവനക്കാർ തടഞ്ഞുനിർത്തി ട്രക്കിൻ്റെ രേഖകൾ പരിശോധിക്കുകയായിരുന്നു. ആയിരക്കണക്കിന് നെയ്യ് പാക്കറ്റുകളാണ് ട്രക്കിൽ നിറച്ചിരുന്നത്. ഇതിനിടെ അമിതവേഗതയിലെത്തിയ മറ്റൊരു ട്രക്ക് റോഡരികിൽ…
Read More‘സമരാഗ്നി’ യാത്രയുടെ എറണാകുളം പര്യടനം ഇന്ന് അവസാനിക്കും
കൊച്ചി: കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരേ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം ഇന്ന് അവസാനിക്കും. മൂവാറ്റുപുഴയിലെ സമ്മേളനത്തോടെയാണ് സമാപനം. ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികളുമായി നേതാക്കള്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. രണ്ടു ദിവസങ്ങളിലായാണ് എറണാകുളത്ത് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. പ്രക്ഷോഭ യാത്രയുടെ ആദ്യദിനം ആലുവയിലും മറൈന്‍ ഡ്രൈവിലുമായി രണ്ട് പൊതുസമ്മേളനങ്ങള്‍ നടന്നു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നിരവധിപേര്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി.
Read Moreസമൂഹത്തിലെ സൗഹൃദ അന്തരീക്ഷം തകരാതെ നോക്കേണ്ടതു യുവാക്കളെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നാട് നേരിടുന്ന പ്രശ്നങ്ങൾ അതിജീവിക്കണമെന്നും ഇതിന് യുവാക്കൾ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. യുവജനങ്ങൾ സമൂഹത്തിന്റെ പ്രധാനഭാഗമാണ്. സമൂഹത്തിലെ സൗഹൃദ അന്തരീക്ഷം തകരാതെ നോക്കണം. അത് തകർന്നാൽ ഒന്നും നേടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കവടിയാർ ഉദയ്പാലസ് കണ്വെൻഷൻ സെന്ററിൽ യുവാക്കളുമായി നടത്തുന്ന മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ഒൻപതര മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് മുഖാമുഖം. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. അബ്ദു റഹ്മാൻ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ എന്നിവർ പങ്കെടുത്തു. അക്കാദമിക്, കലാകായിക സാംസ്കാരിക മേഖലയിലെ പ്രമുഖർ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട രണ്ടായിരം പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. നവകേരള നിർമിതിക്കായുള്ള അഭിപ്രായം ശേഖരിക്കാനാണ് മുഖാമുഖം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
Read Moreഹൈറിച്ച് തട്ടിപ്പ്; പ്രതികളെ ഇഡി ചോദ്യം ചെയ്യുന്നു
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി പ്രതാപന്, ഭാര്യ ശ്രീന, സ്വര്‍ണക്കടത്തുകേസിലെ പ്രതി വിജേഷ് പിള്ള എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ഹൈറിച്ച് കമ്പനി ഉടമകളായ കെ ഡി പ്രതാപന്, ശ്രീന എന്നിവര്‍ ഇന്ന് രാവിലെ കൊച്ചിയിലെ ഇഡി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഇന്നലെ ഇഡിക്കു മുന്നില്‍ ഹാജരായ ഇരുവരെയും രാത്രി വൈകിയും ഇഡി ചോദ്യം ചെയ്തിരുന്നു. തൃശൂരിലെ വീട്ടില്‍ ഇഡി റെയ്ഡിനെത്തുന്ന വിവരം അറിഞ്ഞത് മുതല്‍ ഒളിവിലായിരുന്നു. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ വളരെ വിശദമായി അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ക്രിപ്റ്റോ കറന്‍സി വഴി സമാഹരിച്ച പണം പ്രതികള്‍ വിദേശത്തേക്ക് കടത്തിയതായും സൂചനയുണ്ട്. കേസില്‍ വിജേഷ് പിള്ളയേയും ഇഡി ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകാന്‍ ഇഡി ഇയാള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒടിടി ഇടപാടുകളെക്കുറിച്ച് അറിയാനാണ് ചോദ്യം ചെയ്യല്‍.…
Read Moreഎന്തൊരു മഞ്ഞാണ്… തണുപ്പിൽ റിക്കാർഡ് തിരുത്തി ചൈനീസ് പ്രദേശം
തണുപ്പിന്റെ കാര്യത്തിൽ ചൈനയുടെ വിദൂര പടിഞ്ഞാറൻ മേഖലയായ സിൻജിയാങ്ങ് മേഖലയിൽ 64 വർഷം പഴക്കമുള്ള റിക്കാർഡ് തകർന്നു. ഇവിടെ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില മൈനസ് 52.3 ഡിഗ്രി സെൽഷ്യസ് ആണ്. 1960 ജനുവരി 21ന് രേഖപ്പെടുത്തിയ മൈനസ് 51.5 സെൽഷ്യസ് ആയിരുന്നു ഇതുവരെ ഇവിടെയുണ്ടായ കുറഞ്ഞതാപനില. അതേസമയം, ചൈനയിൽ ഇതിനു മുൻപ് ഇതിലും താഴ്ന്ന തണുപ്പ് രേഖപ്പെടുത്തിയ ഒരു സ്ഥലമുണ്ട്. കഴിഞ്ഞ വർഷം ജനുവരി 22ന് വടക്കുകിഴക്കൻ പ്രവിശ്യയായ ഹീലോങ്ജിയാങ്ങിലെ ഒരു നഗരമായ മോഹെയിൽ മൈനസ് 53 സെൽഷ്യസ് തണുപ്പ് അനുഭവപ്പെട്ടിരുന്നു. ഇതാണ് ചൈനയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ ദേശീയ താപനില. കൊടുംതണുപ്പിൽ മഞ്ഞുവീഴ്ചയും ഹിമപാതവും കാരണം സിൻജിയാങ്ങ് മേഖലയിൽ ട്രെയിൻ-വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
Read Moreനാട്ടിലാകെ ഉത്സവമേളം; വെടിക്കെട്ടുകൾക്ക് മണിച്ചിത്രത്താഴിട്ട് അധികൃതർ; വിണ്ണിലെ വർണ്ണകാഴ്ചകളുടെ പൂരം ഒരുക്കാൻ കോടതികയറിയിറങ്ങി ഉത്സവകമ്മറ്റിക്കാർ
തൃശൂർ: മധ്യകേരളത്തിലടക്കം ഉത്സവപൂരം സീസണ് തുടങ്ങിയതോടെ വെടിക്കെട്ടുകൾ വീണ്ടും ചുവപ്പുനാടയിൽ കുരുങ്ങി. പേരുകേട്ട പല വെടിക്കെട്ടുകൾക്കും അധികൃതർ മണിച്ചിത്രത്താഴിട്ടു പൂട്ടിക്കഴിഞ്ഞു. വെടിക്കെട്ടിന് അനുമതി കിട്ടാൻ ഇനി കോടതി കയറിയിറങ്ങേണ്ട അവസ്ഥയിലാണ് ഉത്സവംപൂരം കമ്മിറ്റിക്കാർ. തൃശൂരിലും തൃപ്പൂണിത്തുറയിലും അടുത്തകാലത്തുണ്ടായ വെടിക്കെട്ടപകടങ്ങളുടെ പശ്ചാത്തലം പരിശോധിച്ചതിൽ വെടിക്കെട്ടിന് ലൈസൻസ് അനുവദിക്കുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിൽ വടക്കഞ്ചേരി ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിലെ പൂരം പറ പുറപ്പാടിനോടനുബന്ധിച്ചുള്ള വെടിക്കെട്ടിന് അനുമതി നിഷേധിച്ച് എഡിഎം ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇത് വരാനിരിക്കുന്ന പല വെടിക്കെട്ടുകൾക്കും ബാധകമാകുമെന്ന ആശങ്കയാണ് ഇപ്പോഴുയർന്നിരിക്കുന്നത്.വെടിക്കെട്ട് സാമഗ്രികൾ കൈകാര്യം ചെയ്യുന്നതിൽ വരുന്ന ചെറിയ പിഴവു പോലും മനുഷ്യജീവന് ഏറെ ഹാനികരമാണെന്ന് സമീപകാലത്ത് തൃശൂർ ജില്ലയിലെ കുണ്ടന്നൂർ, വരവൂർ എന്നിവിടങ്ങളിൽ നടന്ന വെടിക്കെട്ട്-കതിന അപകടങ്ങളിൽ നടത്തിയ വിശദമായ അന്വേഷണത്തിൽ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഉത്തരവിൽ പരാമർശിക്കുന്നു. പോലീസ്, ഫയർ, റവന്യൂവകുപ്പുകളുടെ അന്വേഷണ റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ്…
Read Moreഇടശേരി ബാറിനു മുന്നിലെ വെടിവയ്പ്; പോലീസിന്റെ ഉറക്കം കെടുത്തിയ മുഖ്യപ്രതി കോമ്പാറ വിനീത് പിടിയിൽ
കൊച്ചി: എറണാകുളം കതൃക്കടവില്‍ ഇടശേരി ബാറിലെ മാനേജരടക്കം മൂന്നുപേരെ വെടിവെച്ചു കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പാറക്കടവ് സ്വദേശി കോമ്പാറ വിനീത് എന്ന വിനീത് പോലീസ് കസ്റ്റഡിയില്‍. കഴിഞ്ഞ ഒന്നര ആഴ്ചയായി പോലീസിന്റെ ഉറക്കം കെടുത്തിയ പ്രതിയെ ഇന്നു പുലര്‍ച്ചെ എറണാകുളം ജില്ലയിലെ തന്നെ ഒളി സങ്കേതത്തില്‍ നിന്നാണ് എറണാകുളം നോര്‍ത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. വെടിവയ്ക്കുന്നതിനായി വിനീത് ഉപയോഗിച്ച 7.62 എംഎം റിവോള്‍വര്‍ ആരുടേതാണ്, അതിന് ലൈസന്‍സ് ഉണ്ടോ, മറ്റെന്തെങ്കിലും ക്വട്ടേഷന്റെ ഭാഗമായാണോ സംഘം കൊച്ചി നഗരത്തില്‍ എത്തിയത്, സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നീ വിവരങ്ങളാണ് പോലീസ് മുഖ്യമായും പ്രതിയില്‍നിന്ന് തേടുന്നത്. ഉച്ചയോടെ പ്രതിയെ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ എത്തിക്കും. അതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. വിനീതിനെതിരേ വധശ്രമത്തിന് രണ്ടു കേസുകള്‍ നിലവിലുണ്ട്.…
Read Moreമേക്കപ്പ് ആർട്ടിസ്റ്റിനെ പീഡിപ്പിച്ചു; കന്നഡ നടനെതിരേ കേസ്
ബംഗളൂരു: വിവാഹ വാഗ്ദാനംചെയ്തു പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കന്നഡ നടൻ സന്തോഷിനെതിരേ പോലീസ് കേസെടുത്തു. ഒട്ടേറെ കന്നഡ, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സന്തോഷിനെതിരേ മേക്കപ്പ് ആർട്ടിസ്റ്റായ 27 വയസുകാരിയാണു പരാതി നൽകിയത്. സിനിമയിൽ അവസരം നൽകാമെന്നു വാഗ്ദാനം ചെയ്താണു സന്തോഷ് യുവതിയുമായി അടുത്തതെന്നു പറയുന്നു. തുടർന്നു വിവാഹ വാഗ്ദാനം ചെയ്ത് നഗരത്തിലെ ലോഡ്ജുകളിൽ കൊണ്ടുപോയി പലതവണ പീഡിപ്പിച്ചു. അതിനിടെ നടൻ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്തു. ഇതു ചോദ്യംചെയ്തതിനു സന്തോഷ് മർദിച്ചതായും സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
Read More