മു​ത​ലെ​ടു​ക്കു​ക​യാ​ണ​ല്ലേ…‍? അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ട്ര​ക്കി​ൽ നി​ന്ന് നെ​യ് പാ​യ്ക്ക​റ്റു​ക​ൾ പെ​റു​ക്കി​യെ​ടു​ത്ത് വ​ഴി​യാ​ത്ര​ക്കാ​ർ

ഹൈ​വേ​യി​ൽ അ​പ​ക​ട​ത്തി​ൽ​പ്പ​ട്ട് കേ​ടാ​യ ട്ര​ക്കി​ൽ നി​ന്നും ആ​ളു​ക​ൾ നെ​യ്യ് പാ​ക്ക​റ്റു​ക​ൾ എ​ടു​ത്ത് കൊ​ണ്ടു​പോ​കു​ന്ന വി​ചി​ത്ര​മാ​യ സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. നെ​യ്യ് പാ​ക്ക​റ്റു​ക​ൾ ക​യ​റ്റി​യ ട്ര​ക്ക് കാ​ലി​യാ​ക്കു​ന്ന ഗ്രാ​മ​വാ​സി​ക​ളെ വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്.

ഹൈ​വേ​യി​ൽ ട്ര​ക്ക് മ​റ്റൊ​രു ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഓ​ടി​ക്കൂ​ടി​യ ആ​ളു​ക​ൾ റോ​ഡി​ൽ ചി​ത​റി​ക്കി​ട​ന്ന നെ​യ്യ് പൊ​തി​ക​ളു​മാ​യി ഓ​ടാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്തു. 

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ലെ റോ​യ​ൽ സി​റ്റി കോ​ള​നി​ക്ക് സ​മീ​പ​മു​ള്ള സീ​പ്രി ബ​സാ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് പ​രി​ധി​യി​ൽ വ​രു​ന്ന ഹൈ​വേ​യി​ൽ തി​ങ്ക​ളാ​ഴ്ച (ഫെ​ബ്രു​വ​രി 19) വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സീ​പ്രി ബ​സാ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് പ​രി​ധി​യി​ൽ കൂ​ടി ക​ട​ന്നു​പോ​യ ട്ര​ക്ക് ഫി​നാ​ൻ​സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തി ട്ര​ക്കി​ൻ്റെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​ന് നെ​യ്യ് പാ​ക്ക​റ്റു​ക​ളാ​ണ് ട്ര​ക്കി​ൽ നി​റ​ച്ചി​രു​ന്ന​ത്.

ഇ​തി​നി​ടെ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ മ​റ്റൊ​രു ട്ര​ക്ക് റോ​ഡ​രി​കി​ൽ നി​ന്നി​രു​ന്ന ട്ര​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ട്ര​ക്കി​ൽ ക​യ​റ്റി​യ നെ​യ്യ് റോ​ഡി​ൽ തെ​റി​ച്ചു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ അ​തു​വ​ഴി പോ​വു​ക​യാ​യി​രു​ന്ന​വ​ർ നെ​യ്യ് പൊ​തി​യും എ​ടു​ത്ത് ഓ​ടാ​ൻ തു​ട​ങ്ങി.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. വീ​ഡി​യോ​യി​ൽ ചു​വ​ന്ന ടീ ​ഷ​ർ​ട്ട് ധ​രി​ച്ച ഒ​രാ​ൾ ഒ​രു ചാ​ക്കി​ൽ നെ​യ്യ് പാ​ക്ക​റ്റു​ക​ൾ അ​ടു​ക്കി​വെ​ച്ച് അ​തു​മാ​യി ന​ട​ന്നു​പോ​കു​ന്ന​ത് കാ​ണാ​വു​ന്ന​താ​ണ്. സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് നെ​യ്യ് പാ​ക്ക​റ്റ് എ​ടു​ക്കാ​ൻ ആ​ളു​ക​ളും ബൈ​ക്കു​ക​ളി​ൽ എ​ത്തി.

Related posts

Leave a Comment