മോസ്കോ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ മൃതദേഹം വിട്ടുതരണമെന്നു പ്രസിഡന്റ് പുടിനോട് ആവശ്യപ്പെട്ട് നവൽനിയുടെ അമ്മ ലുഡ്മിള. നവൽനി മരിച്ച സൈബീരിയൻ ജയിലിനു മുന്നിൽനിന്നു ചിത്രീകരിച്ച വീഡിയോയിലാണ് ലുഡ്മിള ഇക്കാര്യം ആവശ്യപ്പെട്ടത്. കെമിക്കൽ അനാലിസിസ് പരിശോധന നടത്തേണ്ടതിനാൽ രണ്ടാഴ്ചത്തേക്കു മൃതദേഹം വിട്ടുതരില്ലെന്നു റഷ്യൻ അധികൃതർ അറിയിച്ചതിനു പിന്നാലെയാണ് ലുഡ്മിളയുടെ വീഡിയോ പുറത്തുവന്നത്. മരിച്ച് അഞ്ചു ദിവസമായിട്ടും മകന്റെ മൃതദേഹം കാണാൻ പറ്റിയിട്ടില്ലെന്ന് ലുഡ്മിള പറഞ്ഞു. “അധികൃതർ മൃതദേഹം എനിക്കു വിട്ടുതരുന്നില്ല. മൃതദേഹം എവിടെയാണെന്നുപോലും അവർ പറയുന്നില്ല. എന്റെ മകനെ അവസാനമായി കാണാൻ അനുവദിക്കണം. ഉചിതമായ രീതിയിൽ സംസ്കരിക്കാനായി മൃതദേഹം ഉടൻ വിട്ടുതരണം. വ്ലാദിമിർ പുടിൻ, നിങ്ങളോടാണു ചോദിക്കുന്നത്”- ലുഡ്മിള പറയുന്നു. ഭർത്താവിനെ സ്നേഹിക്കുന്നവർക്ക് അന്തിമോപചാരം അർപ്പിക്കാൻ അനുവദിക്കണമെന്ന് നവൽനിയുടെ ഭാര്യ യൂലിയയും ആവശ്യപ്പെട്ടു. പ്രസിഡന്റ് പുടിനാണ് നവൽനിയെ കൊലപ്പെടുത്തിയതെന്നും എക്സ് പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ…
Read MoreDay: February 21, 2024
കോച്ചിനെ വീണ്ടും മാറ്റി നാപ്പോളി
നേപ്പിൾസ്: ഈ സീസണിൽ രണ്ടാം തവണയും പരിശീലകനെ മാറ്റി നാപ്പോളി. വാൾട്ടർ മസാരിയെയാണു നാപ്പോളി പുറത്താക്കിയത്. ഈ സീസണിലെ മൂന്നാമത്തെ പരിശീലകനായി സ്ലൊവാക്യയുടെ പരിശീലകൻ ഫ്രാൻസെസ്കോ കൽസോനയെ നിയമിച്ചു. ബാഴ്സലോണയ്ക്കെതിരേ സ്വന്തം കളത്തിൽ നടക്കുന്ന യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ പ്രീക്വാർട്ടർ ഒന്നാംപാദ മത്സരത്തിനു മുന്‍പാണ് ഈ മാറ്റം. നവംബറിൽ റൂഡി ഗാർസിയയ്ക്കു പകരമാണ് മസാരി പരിശീലകനായത്. എന്നാൽ മസാരിയുടെ കീഴിലും ക്ലബ് തുടരുന്ന മോശം ഫോമാണ് പുറത്താക്കലിലെത്തിച്ചത്. ഈ ലീഗ് സീസണിൽ നാപ്പോളി ഒന്‍പതാം സ്ഥാനത്താണ്. ശനിയാഴ്ച ജിനോവയ്ക്കെതിരേ 1-1ന് സമനിലയിൽ കലാശിച്ച മത്സരമാണ് മസാരിയുടെ നാപ്പോളിക്കൊപ്പമുള്ള അവസാന മത്സരം. 2009-2013 സീസണിൽ മസാരി നാപ്പോളിയുടെ പരിശീലകനായിരുന്നു. ഇത്തവണ 17 കളിയിൽ ആറു ജയം മാത്രമേ ഇദ്ദേഹത്തിനു കീഴിൽ ക്ലബ്ബിനു നേടാനായുള്ളൂ. യൂറോ 2024ൽ സ്ലൊവാക്യയെ കൽസോനയാണു നയിക്കുന്നത്. ഈ സീസണ് അവസാനം വരെ മാത്രമേ…
Read Moreഎംബപ്പെ റയലുമായി ചർച്ച നടത്തി
പാരീസ്: ഈ സീസണ് പൂർത്തിയാകുന്നതോടെ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പാരീസ് സെന്റ് ജർമയിൻ വിടുന്ന കിലിയൻ എംബപ്പെ റയൽ മാഡ്രിഡുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്. ഫ്രീ ട്രാൻസ്ഫറായാണ് താരം സ്പാനിഷ് ക്ലബ്ബിലേക്കു നീങ്ങുക. റയലുമായി ഉടൻതന്നെ കരാർ ഒപ്പുവയ്ക്കുമെന്നുമാണു വിവരങ്ങൾ. ഈ സീസണ് അവസാനത്തോടെ പിഎസ്ജിയുമായി എംബപ്പെയുടെ കരാർ അവസാനിക്കും. കരാർ പുതുക്കുന്നില്ലെന്നു താരം കഴിഞ്ഞയാഴ്ച ക്ലബ്ബിനെ അറിയിച്ചിരുന്നു. റയലിൽ ചേരാനാണു താത്പര്യമെന്നും ഫ്രഞ്ച് മുന്നേറ്റതാരം വ്യക്തമാക്കി. കഴിഞ്ഞ മാസം റയൽ സമർപ്പിച്ച കരാറിൽ താരം ഒപ്പുവച്ചിരുന്നില്ല. ചില മാറ്റങ്ങളോടെയുള്ള പുതിയ കരാറിൽ ഉടൻതന്നെ ഒപ്പുവയ്ക്കുമെന്ന പ്രതീക്ഷയിലാണു റയൽ. എന്നാൽ, എംബപ്പെയുടെ മനസ് മാറി പാരീസിൽത്തന്നെ തുടരുമെന്ന പ്രതീക്ഷയിലാണ് പിഎസ്ജി.
Read Moreജലപാതകള്‍ ഒരുങ്ങി, അക്ഷരനഗരിയിൽ ഇനി ജലോത്സവം;ബോട്ട് നിര്‍മാണശാല ഉദ്ഘാടനം വ്യാഴാഴ്ച
കോട്ടയം: മീനച്ചിലാര്‍- മീനന്തറയാര്‍-കൊടുരാര് പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി സ്വകാര്യ സംരഭകരുടെ സഹായത്തോടെ കോട്ടയത്തുനിന്നു മൂന്ന് നദികളുടെയും അനുബന്ധ ജലപാതകളെ ബന്ധപ്പെടുത്തി ഉള്‍നാടന്‍ ബോട്ടിംഗിന് തുടക്കമാകും. നദീസംയോജന പദ്ധതിയുടെ ഭാഗമായി ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിന്റെ അടുത്തഘട്ടമാണ് ജലടൂറിസം പദ്ധതികള്‍. ദിവസവും കോടിമതയില്‍ നിന്ന് ആരംഭിച്ചു തിരുവാര്‍പ്പിലെ വെട്ടിക്കാട്ടിലും കുമരകത്തെ പത്ത്പ്പങ്കിലേക്കും സന്ദര്‍ശകരെ എത്തിക്കും. ഈ രണ്ട് കേന്ദ്രങ്ങളിലും വാട്ടര്‍ സ്പോര്‍ട്സിന്റെ കേന്ദ്രങ്ങള്‍ ആരംഭിക്കും. പ്രത്യേക സീസണുകളില്‍ താഴത്തങ്ങാടിയിലെ മീനച്ചിലാറ്റിലും വാട്ടര്‍ സ്പോര്‍ട്സിന്റെ പ്രവര്‍ത്തനം നടത്താനും പദ്ധതി തയാറാക്കിയിട്ടുണ്ട്. ഉള്‍നാടന്‍ ബോട്ടിംഗ് തുടങ്ങുന്നതിനോടനുബന്ധിച്ച് കോടിമതയില്‍ ആരംഭിക്കുന്ന സതേണ്‍ ബോട്ട്സ് നിര്‍മാണകേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകുന്നേരം അഞ്ചിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സ്പോര്‍ട്സ്-ടൂറിസം ബോട്ടുകളുടെ ആദ്യ വില്പന മന്ത്രി വി.എന്‍. വാസവന് മുന്‍ ഡിജിപി ഹോര്‍മീസ് തരകന് നല്കി നിര്‍വഹിക്കും. ടൂറിസത്തിനും സ്പോര്‍ട്സ് ടൂറിസത്തിനും ഉപയോഗിക്കുന്ന 2000…
Read Moreപ്രകൃതിസ്നേഹവുമായി കാടും മലയും കയറി; ഒടുവിൽ മോൻസി ഹിമാലയം കീഴടക്കി
മാങ്കാംകുഴി: സ്വപ്നം കാണുമ്പോൾ വലിയ സ്വപ്നം കാണണമെന്നല്ലേ പറയാറ്. ഹിമാലയത്തിന്റെ നെറുകയിൽ കയറി താഴെ കാണുന്ന ലോകത്തെ നോക്കി കാണണമെന്നും ആ സൗന്ദര്യത്തെ അഭിമാനത്തോടെ ആസ്വദിക്കണമെന്നുള്ള ആഗ്രഹമായിരുന്നു മോൻസിക്ക്. ഒടുവിൽ പ്രകൃതിസ്നേഹിയായ മാവേലിക്കര മാങ്കാംകുഴി വെട്ടിയാർ ജെയ്മി ഭവനത്തിൽ അമ്പത്തൊന്നുകാരനായ മോൻസി ജോൺ ഹിമാലയം കീഴടക്കണമെന്ന തന്റെ ആഗ്രഹം സഫലീകരിച്ചു. പ്രകൃതിയെ സ്നേഹിച്ച് കാടുകളും മലകളും കയറി പുഴകളും കടന്നുള്ള യാത്രകളുടെ മനക്കരുത്തിലാണ് മോൻസി ഹിമാലയത്തിൽ എത്തിയത്. പത്തുദിവസത്തെ യാത്രയിൽ ഉത്തരാഖണ്ഡിലെ ബ്രഹ്മതാൽ സമുദ്രനിരപ്പിൽനിന്നു 12,500 അടി മുകളിൽ മഞ്ഞുകണങ്ങൾ പൊതിഞ്ഞ ഹിമാലയത്തിൽ നടന്നുകയറി എത്തിച്ചേർന്നതെന്നും ദൈവത്തിനും സഹായിച്ചവർക്കും നന്ദി പറയുന്നതായും മോൻസി ജോൺ പറഞ്ഞു. യാത്രകളെ ഇഷ്ടപ്പെടുന്ന തന്റെ അടുത്ത വലിയ ആഗ്രഹം എവറസ്റ്റ് ബേസ് ക്യാമ്പ് കീഴടക്കുക എന്നതാണെന്നും അതിനായുള്ള പരിശ്രമത്തിലാണെന്നും മോൻസി പറഞ്ഞു. മാങ്കാംകുഴി ജംഗ്ഷനിൽ ഫർണ്ണീച്ചർ വ്യാപാരം നടത്തുന്ന മോൻസി ജോൺ…
Read Moreഅമേരിക്കയിൽ അടുത്തത് വനിതാ പ്രസിഡന്റ്: നിക്കി ഹേലി
വാഷിംഗ്ടൺ: അമേരിക്കയ്ക്ക് അടുത്തത് വനിതാ പ്രസിഡന്റ് ആയിരിക്കുമെന്നു റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയും ഇന്ത്യൻ-അമേരിക്കൻ വംശജയുമായ നിക്കി ഹേലി. താനോ നിലവിലെ വൈസ് പ്രസിഡന്റ് കമലാ ഹാരിസോ ആ സ്ഥാനം വഹിക്കുമെന്നു നിക്കി ഹേലി പറഞ്ഞു. ഡൊണാൾഡ് ട്രംപിനും ജോ ബൈഡനും പ്രസിഡന്റാകാൻ കഴിയാത്തത്ര പ്രായമുണ്ടെന്നും അവർ പറഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പുകളിൽ ട്രംപിന് പിന്നിലായിരുന്നു ഹേലി (52). രണ്ടാമതും വൈറ്റ് ഹൗസിലെത്താൻ ശ്രമിക്കുന്ന 77 കാരനായ ട്രംപിനെ പിന്തുണയ്ക്കാൻ ഹേലി തയാറായിരുന്നില്ല. 70 ശതമാനം അമേരിക്കക്കാരും ട്രംപിനെയോ ബൈഡനെയോ കാണാൻ ആഗ്രഹിക്കുന്നില്ല. 59 ശതമാനം അമേരിക്കക്കാരും ബൈഡനും ട്രംപിനും പ്രായമുണ്ടെന്നു കരുതുന്നു-ഹേലി പറഞ്ഞു.
Read Moreകർണാടക ബന്നാർഘട്ടയിൽ ‘പുള്ളിപ്പുലി സഫാരി’ റെഡി
ബംഗളൂരു: പുള്ളിപ്പുലികളുടെ വിഹാരകേന്ദ്രമായ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ “പുള്ളിപ്പുലി സഫാരി’ ആരംഭിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ. ഇരുപതു ഹെക്ടർ ഭൂമിയാണ് സഫാരിക്കായി ചുറ്റും വല കെട്ടി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇരുപതു പുള്ളിപ്പുലികളെ പാർപ്പിക്കാൻ ഇവിടെ സ്ഥലമുണ്ട്. എന്നാൽ പന്ത്രണ്ട് പുള്ളിപ്പുലികളാണു തുടക്കത്തിൽ ഉണ്ടാവുക. മൃഗശാലയുടെ പരിചരണത്തിൽ വളർത്തുന്ന ഇവ ഒരു വയസ് പ്രായമുള്ളവയാണ്. വഴക്കില്ലാതെ പരസ്പരം ഇണങ്ങിക്കഴിയാനുള്ള പരിശീലനത്തിലാണു പുള്ളിപ്പുലികൾ. മരങ്ങളിൽ ഓടിക്കയറാൻ കഴിവുള്ള പുള്ളിപ്പുലികൾ സഫാരി പ്രദേശത്തുനിന്നു രക്ഷപ്പെടാതിരിക്കാൻ ഉയരമുള്ള മരങ്ങൾ ഒഴിവാക്കിയാണു വേലി സ്ഥാപിച്ചത്. സിംഹം-കടുവ സഫാരി മാതൃകയിൽ പുള്ളിപ്പുലി സഫാരി ആരംഭിക്കുന്ന കാര്യം കർണാടക വനം പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെയാണ് അറിയിച്ചത്. അടുത്ത 45 ദിവസത്തിനുള്ളിൽ പുള്ളിപ്പുലി സഫാരി യാഥാർഥ്യമാക്കാനാണു ബയോളജിക്കൽ പാർക്ക് അധികൃതരുടെ ശ്രമം. ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ ആകെ 70 പുള്ളിപ്പുലികളും 19 കടുവകളും 19 സിംഹങ്ങളുമുണ്ട്.
Read Moreശല്യക്കാരാകുന്ന കാട്ടുജീവി പാമ്പെന്ന് വനംവകുപ്പ്; നഷ്ടപരിഹാരം തേടി ആരും വരാതിരിക്കാൻ കണക്ക് സൂക്ഷിക്കാതെ അധികൃതർ; വ്യക്തമായ കണക്കുണ്ടെന്ന് നാട്ടുകാർ
പത്തനംതിട്ട: കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ സാധാരണ മനുഷ്യന്റെ സൈരജീവിതം തകര്‍ക്കുമ്പോഴും വനംവകുപ്പിന്റെ പട്ടികയില്‍ ഇത്തരം കണക്കുകളൊക്കെ ഉള്‍പ്പെടുന്നില്ല. ആരെങ്കിലും പരാതിപ്പെട്ടാല്‍ മാത്രമേ ഔദ്യോഗികമായി വന്യമൃഗ ആക്രമങ്ങള്‍ കണക്കില്പ്പെടുത്തുകയുള്ളൂ. നഷ്ടപരിഹാരം തേടി ആരും വരാതിരിക്കണമെന്നതാണ് വനംവകുപ്പിന്റെ നിലപാട്. ലഭിച്ചിട്ടുള്ള അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ തന്നെ കാലതാമസവുമുണ്ട്. കാട്ടുപന്നിയും കാട്ടാനയും പുലിയും കടുവയുമൊക്കെ നാട്ടിലിറങ്ങി ജനങ്ങളെ ആക്രമിച്ച സംഭവങ്ങള്‍ ഏറെ നടന്നിട്ടും വനംവകുപ്പിന്റെ കണക്കുകളില്‍ ഇപ്പോഴും ശല്യക്കാര്‍ പാമ്പാണ്. കാട്ടുപന്നികള്‍ നേരിട്ടു മനുഷ്യരെ ആക്രമിക്കുകയും വാഹനങ്ങള്‍ക്കു കുറുകെ ചാടുകയും ചെയ്ത സംഭവങ്ങളില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ജില്ലയില്‍ അഞ്ച് പേരെങ്കിലും മരിച്ചിട്ടുണ്ട്. ശയ്യാവലംബരായവര്‍ അടക്കം നൂറിലേറെ ആളുകള്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. ഇതൊന്നും വകുപ്പ് അറിഞ്ഞിട്ടില്ല. വിവിധ കര്‍ഷക സംഘടനകളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ഒക്കെ പക്കല്‍ ഈ കണക്കുകളുണ്ട്. സംഭവങ്ങള്‍ വാര്‍ത്തയായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവയുമാണ്. എന്നാല്‍ വനംവകുപ്പിന്റെ പക്കല്‍ ഇവയൊന്നും എത്തിയിട്ടില്ല. പത്തനംതിട്ട ജില്ലയില്‍…
Read Moreഉച്ചഭക്ഷണം എസ്സി- എസ്ടി നേതാക്കൾക്കൊപ്പം; വിവാദമായി കേരള പദയാത്രയുടെ പോസ്റ്റർ; സവർണ രാഷ്ട്രീയത്തിൽ അടുക്കളപ്പുറത്താണ് ദളിതരുടെ സ്ഥാനമെന്ന് വിമർശനം
തിരുവനന്തപുരം∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന ‘കേരള പദയാത്ര’യുടെ പോസ്റ്ററിനെച്ചൊല്ലി വിവാദം കനക്കുന്നു. കോഴിക്കോട്ടെ പരിപാടിയുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ പോസ്റ്ററിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ എസ്സി-എസ്ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന് പോസ്റ്ററിൽ എഴുതിയിരിക്കുന്നതാണ് വിവാദത്തിന് വഴിവെച്ചത്. ബിജെപിയുടെ സവർണ മേധാവിത്ത മുഖമാണ് ഈ പോസ്റ്ററിലൂടെ തെളിയുന്നതെന്നാണു വിമർശനം. സവർണ രാഷ്ട്രീയത്തിൽ അടുക്കളപ്പുറത്താണ് ദളിതരുടെ സ്ഥാനമെന്നും വിമർശനം ഉയർന്നുവരുന്നുണ്ട്. ബിജെപിയുടെ ഔദ്യോഗിക പേജുകൾ ഉൾപ്പെടെ പോസ്റ്റർ പങ്കുവച്ചിരുന്നു. അതിനിടെ ജാഥ ബി.ഡി.ജെ.എസ് ബഹിഷ്കരിച്ചു. പരിപാടിയില്‍ ബിഡിജെഎസ് നേതാക്കന്മാരെ തഴഞ്ഞു എന്നാരോപിച്ചാണ് ബഹിഷ്കരണം. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് പരിപാടി ബഹിഷ്കരിച്ചത്.
Read Moreജാതിയുടെയും മതത്തിന്റേയും പേരിൽ പബ്ലിസിറ്റി നടത്തുന്നത് ശരിയല്ല; കേരള പദയാത്ര പോസ്റ്ററിനെതിരേ കെ. മുരളീധരൻ
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്ററുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കെ. മുരളീധരൻ എംപി. ജാതിയുടെയും മതത്തിന്റേയും പേരിൽ പബ്ലിസിറ്റി നടത്തുന്നത് ശരിയായ നടപടിയല്ല. എസ്സി-എസ്ടി വിഭാഗങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് കേരള പദയാത്രയുടെപോസ്റ്ററെന്ന് മുരളീധരൻ പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന അധ്യക്ഷൻ എസ്സി-എസ്ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്നുവെന്ന പോസ്റ്ററാണ് വിവാദത്തിന് കാരണമായത്. ചൊവ്വാഴ്ച കോഴിക്കോട് ജില്ലയിൽ എത്തിയ പദയാത്രയുടെ വിശദീകരണ പോസ്റ്ററിലാണ് മലബാർ പാലസ് എന്ന പ്രമുഖ ഹോട്ടലിൽ എസ്സി-എസ്ടി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുമെന്ന് അറിയിച്ചത്. സോഷ്യൽ മീഡിയയിൽ അടക്കം ഇതിനെതിരെ വൻ വിമർശനമാണ് ഉയർന്നത്. ബിജെപി യുടെ ഔദ്യോഗിക പേജുകളിലടക്കം ഈ പോസ്റ്റർ പങ്കുവച്ചു. നിരവധി ആളുകൾ പോസ്റ്ററിനെതിരേ വിമർശനവുമായി രംഗത്തെത്തി.
Read More