കോ​​​​ച്ചി​​​​നെ വീണ്ടും മാ​​​​റ്റി നാ​​​​പ്പോ​​​​ളി

നേ​​​​പ്പി​​​​ൾ​​​​സ്: ഈ ​​​​സീ​​​​സ​​​​ണി​​​​ൽ ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യും പ​​​​രി​​​​ശീ​​​​ല​​​​ക​​​​നെ മാ​​​​റ്റി നാ​​​​പ്പോ​​​​ളി. വാ​​​​ൾ​​​​ട്ട​​​​ർ മ​​​​സാ​​​​രി​​​​യെ​​​​യാ​​ണു നാ​​​​പ്പോ​​​​ളി പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​ത്.

ഈ ​​​​സീ​​​​സ​​​​ണി​​​​ലെ മൂ​​​​ന്നാ​​​​മ​​​​ത്തെ പ​​​​രി​​​​ശീ​​​​ല​​​​ക​​​​നാ​​​​യി സ്ലൊ​​​​വാ​​​​ക്യ​​​​യു​​​​ടെ പ​​​​രി​​​​ശീ​​​​ല​​​​ക​​​​ൻ ഫ്രാ​​​​ൻ​​​​സെ​​​​സ്കോ ക​​​​ൽ​​​​സോ​​​​ന​​​​യെ നി​​​​യ​​​​മി​​​​ച്ചു. ബാ​​​​ഴ്സ​​​​ലോ​​​​ണ​​​​യ്ക്കെ​​​​തി​​​​രേ സ്വ​​​​ന്തം ക​​​​ള​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന യു​​​​വേ​​​​ഫ ചാ​​​​ന്പ്യ​​​​ൻ​​​​സ് ലീ​​​​ഗ് ഫു​​​​ട്ബോ​​​​ൾ പ്രീ​​​​ക്വാ​​​​ർ​​​​ട്ട​​​​ർ ഒ​​​​ന്നാം​​​​പാ​​​​ദ മ​​​​ത്സ​​​​ര​​​​ത്തി​​​​നു മു​​​​ന്പാ​​​​ണ് ഈ ​​​​മാ​​​​റ്റം.

ന​​​​വം​​​​ബ​​​​റി​​​​ൽ റൂ​​​​ഡി ഗാ​​​​ർ​​​​സി​​​​യ​​​​യ്ക്കു പ​​​​ക​​​​ര​​​​മാ​​​​ണ് മ​​​​സാ​​​​രി പ​​​​രി​​​​ശീ​​​​ല​​​​ക​​​​നാ​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ മ​​​​സാ​​​​രി​​​​യു​​​​ടെ കീ​​​​ഴി​​​​ലും ക്ല​​​​ബ് തു​​​​ട​​​​രു​​​​ന്ന മോ​​​​ശം ഫോ​​​​മാ​​​​ണ് പു​​​​റ​​​​ത്താ​​​​ക്ക​​​​ലി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. ഈ ​​​​ലീ​​​​ഗ് സീ​​​​സ​​​​ണി​​​​ൽ നാപ്പോളി ഒ​​​​ന്പ​​​​താം സ്ഥാ​​​​ന​​​​ത്താ​​​​ണ്.

ശ​​​​നി​​​​യാ​​​​ഴ്ച ജി​​​​നോ​​​​വ​​​​യ്ക്കെ​​​​തി​​​​രേ 1-1ന് ​​​​സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ ക​​​​ലാ​​​​ശി​​​​ച്ച മ​​​​ത്സ​​​​ര​​​​മാ​​​​ണ് മ​​​​സാ​​​​രി​​​​യു​​​​ടെ നാ​​​​പ്പോ​​​​ളി​​​​ക്കൊ​​​​പ്പ​​​​മു​​​​ള്ള അ​​​​വ​​​​സാ​​​​ന മ​​​​ത്സ​​​​രം. 2009-2013 സീ​​​​സ​​​​ണി​​​​ൽ മ​​​​സാ​​​​രി നാ​​​​പ്പോ​​​​ളി​​​​യു​​​​ടെ പ​​​​രി​​​​ശീ​​​​ല​​​​ക​​​​നാ​​​​യി​​​​രു​​​​ന്നു. ഇ​​​​ത്ത​​​​വ​​​​ണ 17 ക​​​​ളി​​​​യി​​​​ൽ ആ​​​​റു ജ​​​​യം മാ​​​​ത്ര​​​​മേ ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നു കീ​​​​ഴി​​​​ൽ ക്ല​​​​ബ്ബി​​​​നു നേ​​​​ടാ​​​​നാ​​​​യു​​​​ള്ളൂ.

യൂ​​​​റോ 2024ൽ ​​​​സ്ലൊ​​​​വാ​​​​ക്യ​​​​യെ ക​​​​ൽ​​​​സോ​​​​ന​​​​യാ​​​​ണു ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. ഈ ​​​​സീ​​​​സ​​​​ണ്‍ അ​​​​വ​​​​സാ​​​​നം വ​​​​രെ മാ​​​​ത്ര​​​​മേ ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് നാ​​​​പ്പോ​​​​ളി​​​​യു​​​​മാ​​​​യി ക​​​​രാ​​​​റു​​​​ള്ളൂ​​​​വെ​​​​ന്നു സ്ലൊ​​​​വാ​​​​ക്യ ഫു​​​​ട്ബോ​​​​ൾ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ വ്യ​​​​ക്ത​​​​മാ​​​​ക്കി. 2025 വ​​​​രെ ക​​​​ൽ​​​​സോ​​​​ന​​​​യ്ക്കു സ്ലൊ​​​​വാ​​​​ക്യ​​​​യു​​​​മാ​​​​യി ക​​​​രാ​​​​റു​​​​ണ്ട്. സ്ലൊ​​​​വാ​​​​ക്യ 2026 ലോ​​​​ക​​​​ക​​​​പ്പി​​​​നു യോ​​​​ഗ്യ​​​​ത നേ​​​​ടി​​​​യാ​​​​ൽ ഈ ​​​​ക​​​​രാ​​​​ർ നീ​​​​ട്ടാ​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്.

Related posts

Leave a Comment