തൃശൂർ: എൽഡിഎഫ് ലോക്സഭ തെരഞ്ഞെടുപ്പിനു വേണ്ടി നിശ്ചയിച്ചിരിക്കുന്ന സ്ഥാനാർഥികളെല്ലാം പല്ലുകൊഴിഞ്ഞ സിംഹങ്ങളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.ഒരു മൂലക്കിരുത്തപ്പെട്ടവർക്കാണ് ഇടതുമുന്നണി ഇത്തവണ സീറ്റുകൊടുത്തിരിക്കുന്നതെന്നും ഇവരെക്കൊണ്ട് കേരളത്തിന് യാതൊരു പ്രയോജനവുമുണ്ടാകാൻ പോകുന്നില്ലെന്നും സുരേന്ദ്രൻ തൃശൂരിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ജി.സുധാകരനുകൂടി സീറ്റു കൊടുക്കേണ്ടതായിരുന്നുവെന്നും സുരേന്ദ്രൻ പരിഹസിച്ചു. യുഡിഎഫ് നേതാക്കളുടെ കഴിവുകേടിലാണ് പിണറായി വിജയന്റെയും എൽഡിഎഫിന്റെയും കണ്ണ്. യുഡിഎഫിന്റെ പിടിപ്പുകേടുകൊണ്ടാണ് പിണറായി മുഖ്യമന്ത്രി കസേരയിലിരിക്കുന്നത്. ഉമ്മൻചാണ്ടിയെ ഒരു കൂട്ടരും ചെന്നിത്തലയെ മറുവിഭാഗവും മുഖ്യമന്ത്രി സ്ഥനാർഥിയായി ഉയർത്തിക്കാട്ടി കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന്റെ ഫലമാണ് പിണറായിയുടെ മുഖ്യമന്ത്രിസ്ഥാനം. മൈ ഡിയർ എ്ന് സുധാകരൻ പറയുന്പോൾ മൈ ഡിയർ ഡിയർ എന്ന് സതീശൻ പറയുന്നു. മുന്നണിയും കേരളത്തിലെ ജനങ്ങളും എങ്ങിനെ ഇവരെ സഹിക്കുമെന്ന് സുരേന്ദ്രൻ ചോദിച്ചു. എൽഡിഎഫിനെ പ്രതിരോധിക്കാനോ പിണറായിയുടെ അഴിമതിയെ എതിർക്കാനോ കെൽപ്പുള്ളവരല്ല യുഡിഎഫ്. സാന്പത്തികമായി വൻ കൊള്ള നടത്തിയ രാക്ഷസക്കൂട്ടമാണ് അധികാരത്തിലിരിക്കുന്നവരാണ്…
Read MoreDay: February 26, 2024
ബിജെപി ജാഥയിൽ സുരേഷ് ഗോപിയുടെ ആവശ്യമില്ല; ആവശ്യമുള്ളയിടങ്ങളിൽ പങ്കെടുക്കേണ്ടവർ എത്തുമെന്ന് കെ. സുരേന്ദ്രൻ
തൃശൂർ: ബിജെപി പദയാത്രയിൽ സുരേഷ് ഗോപിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. തൃശൂരിലെത്തിയ ജാഥയിൽ പങ്കെടുക്കാൻ സ്ഥാനാർഥി കൂടിയായ സുരേഷ് ഗോപിയുണ്ടാകുമോ എന്ന ചോദ്യത്തിനാണ് ഇങ്ങനെ പ്രതികരിച്ചത്. ഇത് ബിജെപി സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന ജാഥയാണ്. അതിൽ സുരേഷ് ഗോപി വേണമെന്ന് നിർബന്ധമില്ല. ആവശ്യമുള്ളയിടങ്ങളിൽ പങ്കെടുക്കേണ്ടവർ എത്തും. കോണ്‍ഗ്രസ് നയിക്കുന്ന ജാഥയിൽ രണ്ടുപേരാണുള്ളത്. ആദ്യമായിട്ടാണ് ഒരു ജാഥ രണ്ടു പേർ നയിക്കുന്നത് കാണുന്നത്. കൊടകര കുഴൽ പണ കേസ് എന്ന പേരിൽ തന്റെ പേരിൽ ഒരു കേസുമില്ല. അതിനൊന്നും പിണറായി വിജയന്റെ സഹായവും വേണ്ട. ഈ കേസിൽ പിണറായിയുമായി ഒത്തുതീർപ്പുണ്ടെന്ന് പറയുന്നത് വെറും പ്രചരണം മാത്രമാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പത്തനംതിട്ടയിൽ പി.സി. ജോർജിനെ സ്ഥാനാർഥിയാക്കുന്നതിൽ ബിഡിജഐസ് എതിർക്കുന്നുവെന്ന് പറയുന്നത് വെറും പ്രചരണം മാത്രമാണ്. ബിജെപിയുടെ സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള അധികാരം ബിജെപിക്കുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു
Read Moreചുമടുമായെത്തിയ കര്‍ഷകനെ വിലക്കി; സെക്യൂരിറ്റിയെ പിരിച്ചുവിട്ട് നമ്മ മെട്രോ
ബംഗളൂരുവിൽ കർഷകനെ മെട്രോയിൽ കയറുന്നതിൽ നിന്ന് തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥനെ പിരിച്ച് വിട്ട് നമ്മ മെട്രോ. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. സെക്യൂരിറ്റി സൂപ്പർവൈസറെ പിരിച്ചുവിട്ടെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നെന്നും മെട്രോ അധികൃതർ എക്സിലൂടെ പറഞ്ഞു. രാജാജിനഗർ മെട്രോ സ്റ്റേഷനിൽ ഫെബ്രുവരി 18ന് ആയിരുന്നു സംഭവം. വെള്ള ഷർട്ടും മുണ്ടും ധരിച്ച് തലയിൽ തുണികൊണ്ടുള്ള ഭാണ്ഡവുമായെത്തിയ കർഷകനെയാണ് മെട്രോ സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു നിർത്തിയത്. എന്നാൽ ടിക്കറ്റ് കൈയിലുണ്ടായിരുന്നിട്ടും കർഷകനെ തിരിച്ചയക്കാനുള്ള ഉദ്യോഗസ്ഥന്റെ ശ്രമത്തെ യാത്രക്കാരും എതിർത്തിരുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ യാത്രക്കാരിലൊരാൾ സുരക്ഷാ ഉദ്യോഗസ്ഥന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യുന്നതും വ്യക്തമായി കാണാൻ സാധിക്കുന്നതാണ്. യാതൊരു സുരക്ഷാ ഭീഷണിയും കർഷകന് ഉയര്‍ത്തുന്നില്ലെന്നും ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ ചട്ടങ്ങളൊന്നും തന്നെ ലംഘിച്ചിട്ടില്ലന്നും പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കയറാൻ…
Read Moreസംസ്ഥാനത്തെ പിടിച്ചുകുലുക്കിയ നിപയെ അതീജിവിച്ച കുടുംബം ജപ്തി ഭീഷണിയില്‍
കോഴിക്കോട്: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ നിപ വൈറസിനെ അതിജീവിച്ച കുടുംബം ഗ്രാമീണ്‍ ബാങ്കിന്റെ ജപ്തി ഭീഷണിയില്‍. വിദ്യാഭ്യാസ ആവശ്യത്തിനായി എടുത്ത വായ്പയാണ് ഈ കുടുംബത്തിന്റെ ജപ്തി നടപടികളിലേക്ക് നയിച്ചിട്ടുള്ളത്.നിപ വൈറസ് ജീവന് അപഹരിച്ച പേരാമ്പ്ര പന്തീരിക്കര സൂപ്പിക്കടയിലെ വളച്ചുകെട്ടി കുടുംബത്തിലെ മറിയമും മകന് മുത്തലിബുമാണ് കിടപ്പാടം നഷ്ടമാവുന്ന അവസ്ഥയിലുള്ളത്. നിപ ബാധിച്ച് മരിച്ച മറിയത്തിന്റെ മകന് സ്വാലിഹ് എന്‍ജിനീയറിംഗ് പഠനത്തിനായി ഗ്രാമീണ്‍ ബാങ്കിന്റെ പന്തിരിക്കര ശാഖയില്‍നിന്ന് നാലുലക്ഷം രൂപ 2011-ല്‍ വായ്പയെടുത്തിരുന്നു. പിതാവ് മൂസയായിരുന്നു ജാമ്യക്കാരന്. മൂസയും നിപ ബാധിച്ച് മരിച്ചതോടെ അവശേഷിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചു. ജോലി ലഭിച്ചശേഷം തിരിച്ചടയ്ക്കുമെന്ന വ്യവസ്ഥയിലായിരുന്നു വായ്പ. എന്നാല്‍, 2018ല്‍ നിപ സ്വാലിഹിന്റെ ജീവനെടുത്തതോടെ പ്രതീക്ഷയാകെ അസ്ഥാനത്താവുകയും തിരിച്ചടവ് മുടങ്ങുകയും ചെയ്തു. ഇതോടെ വായ്പാതുക 12 ലക്ഷത്തിലേറെയായി. സമയ ബന്ധിതമായി തുക തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബാങ്ക് കൊയിലാണ്ടി കോടതിയില്‍ കേസ് ഫയല്‍…
Read Moreവസ്ത്രത്തിൽ പ്രിന്റ് ചെയ്ത അറബിവാക്യം ഖുറാനിലേതെന്ന് ആരോപണം; യുവതിയോട് വസ്ത്രം ഊരാന്‍ ആവശ്യപ്പെട്ട് ജനക്കൂട്ടം
വസ്ത്രധാരണം ഒരു മനുഷ്യന്റെ ഇഷ്ടമാണെന്ന് പൊതുവേ പറയാറുണ്ട്. എന്നാൽ സ്വന്തം ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കുന്പോൾ സമൂഹത്തിൽ നിന്നു പലപ്പോഴും വിവേചനം നേരിടുന്നവരും ഉണ്ട്. ധരിക്കുന്ന വസ്ത്രത്തിൽ മതപരമായ എന്തെങ്കിലും ചിഹ്നമോ പടമോ ഉണ്ടെങ്കിലോ? അക്കാര്യത്തെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ? അത്തത്തിലൊരു സംഭവമാണ് ഇന്ന് വൈറലാകുന്നത്. പാകിസ്ഥാനിലെ ലാഹോറില്‍ അറബി വാക്യങ്ങള്‍ പ്രിന്റ് ചെയ്ത വസ്ത്രം ധരിച്ചെത്തിയ സ്ത്രീ ആള്‍കൂട്ടാക്രമണം നേരിട്ടു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഇവർ ധരിച്ച വസ്ത്രത്തിലെ അറബി വാക്യങ്ങള്‍ ഖുറാനില്‍ നിന്നുള്ളതാണെന്ന് പറഞ്ഞ് സ്ത്രീയെ കുറ്റപ്പെടുത്താൻ തുടങ്ങി. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇസ്ലാംമത വിശ്വാസികള്‍ വിശുദ്ധപുസ്തകമായി കരുതുന്ന ഖുറാനിലെ വാക്യങ്ങള്‍ വസ്ത്രത്തില്‍ ആലേഖനം ചെയ്തത് വിശ്വാസികളെ ചൊടിപ്പിച്ചു. യുവതി, ഭക്ഷണം കഴിക്കുന്നതിനായി നഗരത്തിലെ റസ്റ്റോറന്റില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. യുവതി ധരിച്ച വസ്ത്രത്തിലെ അറബി വാക്യം ഖുറാല്‍ നിന്നുള്ളതാണെന്ന് റസ്റ്റോറന്റിലെത്തിയ ചിലര്‍ പറഞ്ഞു. ഇത്…
Read Moreഅവൻ വീണ്ടുമെത്തി, 90 വർഷത്തിന് ശേഷം; കാലുകളില്ല, കൂർത്തമുഖം ഭൂമിക്കടിയിൽ വസിക്കുന്ന വിചിത്രപല്ലി
ഭൂമിയിൽ 90 വർഷത്തോളം കാണാതിരുന്ന ജീവിയെ വീണ്ടും കണ്ടെത്തി. സൊമാലി ഷാർപ് സ്നൗട്ടഡ് വേം ലിസാർഡ് എന്ന ജീവിയെയാണ് പതിറ്റാണ്ടുകൾക്ക് ശേഷം കണ്ടെത്തിയത്. സൊമാലിയയിലെ സൊമാലിലാൻഡ് എന്ന മേഖലയിലെ ഖനി തൊഴിലാളികളാണ് ഇവയെ ആദ്യം കണ്ടത്. ആൻസൈലോക്രേനിയം സൊമാലിക്കം എന്നാണ് ഇതിന്റെ ശാസ്ത്ര നാമം. വ്യത്യസ്തമായ ജൈവവൈവിധ്യത്താൽ സമ്പന്നമായ രാജ്യമാണ് സൊമാലിയ എന്നാണ് ഗവേഷകർ പറയുന്നത്. അതുകൊണ്ട് തന്നെ നിരവധി ജീവികളെ ഇവിടെ നിന്നും മുമ്പും കണ്ടെത്തിയിട്ടുണ്ട്. ഈ വിചിത്രപല്ലിയെ 1931 -ലാണ് മാർക് സ്പൈസർ എന്ന ഗവേഷകനും സംഘവും ചേർന്ന് കണ്ടെത്തിയത്. പിന്നീട് ഇവയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. പിങ്ക് ശരീരനിറമുള്ള ഈ പല്ലിവർഗത്തെ കണ്ടാൽ ഒരു മണ്ണിരയാണെന്നേ തോന്നൂ. മണ്ണിരകളെപ്പോലെ ഇവ ഭൂമിക്കടിയിലാണ് കഴിയുക. കൂർത്ത മുഖമുള്ള ഇവയ്ക്ക് കാലുകളില്ല. കാഴ്ച ശക്തിയിൽ പിന്നോട്ടാണെങ്കിലും കേൾവി ശക്തിയിൽ മുന്നിലാണിവർ. കാലുകളില്ലാത്ത പല്ലികളെ അമേരിക്കൻ വൻകരകൾ,…
Read Moreമേലുദ്യോഗസ്ഥന്റെ പീഡനം; പോലീസുകാർ തടിതപ്പുന്നു; മുനമ്പം സ്റ്റേഷൻ പ്രവർത്തനം അവതാളത്തിൽ
ചെറായി: മുനമ്പം പോലീസ് സ്റ്റേഷനിൽ ആവശ്യത്തിന് പോലീസുകാരില്ല. പ്രവർത്തനം അവതാളത്തിൽ. മേലുദ്യോഗസ്ഥന്റെ മാനസീക പീഡനവും പ്രവർത്തന വൈകല്യങ്ങളും പൊതുജനങ്ങളോടുള്ള മര്യാദയില്ലാത്ത സമീപനവും മൂലം പൊറുതിമുട്ടിയപല പോലീസുകാരും അവരവരുടെ സ്വാധീനങ്ങൾ ഉപയോഗിച്ച് സ്ഥലം മാറ്റം വാങ്ങിയോ, മറ്റു സ്പെഷ്യൽ ഡ്യൂട്ടികളിലേക്കോ മാറി പോയതോടെയാണ് ആളെണ്ണം കുറഞ്ഞതും പ്രവർത്തനം അവതാളത്തിലായതെന്നുമാണ് പോലീസുകാർ പറയുന്നത്. ആകെ 39 പേരുണ്ടായിരുന്ന ഇവിടെ 15 പേരാണ് മേലുദ്യോഗസ്ഥന്റെ പീഡനങ്ങളിൽനിന്ന് തടി തപ്പിയത്. ഇപ്പോൾ സ്റ്റേഷനിൽ റൈറ്റർ, അസിസ്റ്റന്റ് റൈറ്റർ, സ്റ്റെനോ എന്നീ തസ്തികളിൽ ആളിലെന്നും പോലീസുകാർ പറയുന്നു. ഉള്ള പോലീസുകാർക്കാകട്ടെ മൂന്നിരട്ടി പണിയും. ഇവർ മറ്റു ഡ്യൂട്ടികൾക്ക് പോയാൽ ചില ദിവസങ്ങളിൽ ഫോൺ അറ്റന്റ് ചെയ്യാൻ വരെ ആളില്ലാത്ത അവസ്ഥയുണ്ട്. ഇനി മുനമ്പം – ആഴിക്കോട് പാലം നിർമാണത്തിനായി മുനമ്പം ബസ് സ്റ്റാൻഡ് മാറ്റിസ്ഥാപിക്കുന്ന നടപടികൾ ആരംഭിക്കുന്നതോടെ ഗതാഗതം തിരിച്ചു വിടാൻ പോലീസിനെ ആവശ്യപ്പെട്ടിരിക്കയാണ്.…
Read More14 -ാം വയസ്സിൽ കൂലിവേല, ഇന്ന് 34 കോടിയുടെ ആസ്തി; സ്ത്രീകൾക്ക് മാതൃകയായൊരു വധു
ചൈനയിൽ നിന്നുള്ള ലിസി എന്ന യുവതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എല്ലാ സ്ത്രീകൾക്കും ഇവൾ മാതൃകയാണെന്നാണ് പലരും ഇന്ന് ലിസിയെ കുറിച്ച് പറയുന്നത്. അത്യാഡംബരമായ ലിസിയുടെ വിവാഹച്ചടങ്ങിനോടനുബന്ധിച്ചുള്ള വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടുന്നത്. തനിക്കിന്ന് 34 കോടിയുടെ ആസ്തിയുണ്ട്. തന്റെ കഠിനാധ്വാനത്തിലൂടെ ലഭിച്ചതാണിതൊക്കെ എന്നാണ് അവൾ പറഞ്ഞത്. 14-ാമത്തെ വയസിലാണ് ലിസി ആദ്യമായി ജോലി ചെയ്യുന്നത്. അത് സമീപത്തെ ഒരു ഫാക്ടറിയിലായിരുന്നു. പിന്നീട് ഒരു ബ്യൂട്ടി സലൂൺ തുറന്നു. ഇന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും അതിന് ബ്രാഞ്ചുകളുണ്ട്. ഷെൻഷെനിൽ ഒരു ഫ്ലാറ്റ്, ഒരു ഹോളിഡേ വില്ല, ഒരു ഫെരാരി, 9.99 ദശലക്ഷം യുവാൻ (1.4 ദശലക്ഷം യുഎസ് ഡോളർ) പണം എന്നിവയാണ് അവൾ തന്റെ കഠിനാധ്വാനത്തിലൂടെ ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്. ഇതെല്ലാമാണ് അവൾക്കുള്ള സ്ത്രീധനം എന്നും എല്ലാം അവൾ തനിച്ച് സമ്പാദിച്ചതാണ് എന്നുമാണ് പറയുന്നത്. ഇതിന്റെ ലിസ്റ്റും…
Read Moreനിരപരാധിയെന്ന് കിർമാണി മനോജ്, കുടുംബമുണ്ടെന്ന് അനൂപ്, ജയിലിൽ നല്ലനടപ്പായിരുന്നെന്ന് രാമചന്ദ്രൻ; ടി.പി.കേസില്‍ വധശിക്ഷ ഒഴിവാക്കാന്‍ കോടതിയില്‍ യാചിച്ച് പ്രതികള്‍
കൊച്ചി: ടി.പി.വധക്കേസിൽ കുറ്റവാളികളുടെ ശിക്ഷ ഉയര്‍ത്തണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കേ, വധശിക്ഷ നല്‍കാനിരിക്കാന്‍ എന്തെങ്കിലും കാരണമുണ്ടോ എന്ന് കോടതി പ്രതികളോട് ചോദിച്ചു. വധശിക്ഷ ഒഴിവാക്കാന്‍ ഹൈക്കോടതിയോട് യാചിച്ച് പ്രതികൾ ഓരോരുത്തരും പറഞ്ഞകാര്യങ്ങൾ ഇങ്ങനെ. പ്രതികളില്‍ ഓരോരുത്തരെയായി വിളിച്ച് കോടതി ഇക്കാര്യം ആരാഞ്ഞു. താന്‍ നിരപരാധി ആണെന്നായിരുന്നു ഒന്നാം പ്രതി എം.സി.അനൂപ് കോടതിയോട് മറുപടി പറഞ്ഞത്. ശിക്ഷ കൂട്ടരുതെന്നും ഭാര്യയും കുട്ടികളും ഉണ്ടെന്നും പ്രതി പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കരുതെന്നും വീട്ടില്‍ മറ്റാരും ഇല്ലെന്നും ഇയാള്‍ ആവശ്യപ്പെട്ടു. നിരപരാധിയാണ് താനെന്ന് രണ്ടാം പ്രതി കിര്‍മാണി മനോജും കോടതിയില്‍ പറഞ്ഞു. പ്രായമായ അമ്മ മാത്രമാണ് വീട്ടിലുള്ളതെന്നും ശിക്ഷ വര്‍ധിപ്പിക്കരുതെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ശിക്ഷ ഇളവ് ചെയ്യണം എന്നും പ്രതി അഭ്യര്‍ഥിച്ചു. തനിക്ക് 78 വയസുണ്ടെന്നും ഗുരുതരമായ ആരോഗ്യപ്രശ്നമുണ്ടെന്നും കേസില്‍ പുതുതായി പ്രതി ചേര്‍ക്കപ്പെട്ട കെ.കെ.കൃഷ്ണന് കോടതിയില്‍ പറഞ്ഞു. തന്റെ സഹോദരന്…
Read Moreദേശീയപതാകയെ അധിക്ഷേപിച്ച ഇമാമിനെ ഫ്രാൻസ് പുറത്താക്കി
പാരീസ്: ദേശീയ പതാകയെ അധിക്ഷേപിച്ചു സംസാരിച്ച ഇമാമിനെ ഫ്രഞ്ച് സർക്കാർ പുറത്താക്കി. ടുണീഷ്യൻ വംശജനായ മാഹ്ജൊബ് മാജൊബിനെയാണു പുറത്താക്കിയത്. ദക്ഷിണ ഫ്രാൻസിലെ മോസ്കിൽ മതപ്രഭാഷണം നടത്തവെയായിരുന്നു ഇമാമിന്റെ രാജ്യവിരുദ്ധ പ്രസ്താവന. മൂന്നു നിറങ്ങളുള്ള ദേശീയപതാക പൈശാചികമാണെന്നായിരുന്നു വിവാദ പരാമർശം. എന്നാൽ, തന്റെ പരാമർശം അധികൃതർ വളച്ചൊടിക്കുകയായിരുന്നുവെന്ന് ഇമാം പ്രതികരിച്ചു. അറസ്റ്റ് ചെയ്തു 12 മണിക്കൂറിനകം ഇമാമിനെ രാജ്യത്തുനിന്ന് പുറത്താക്കിയതായി ആഭ്യന്തരമന്ത്രി ജെറാൾഡ് ദാർമാനിൻ പറഞ്ഞു. നേരത്തെതന്നെ വിദ്വേഷപ്രസംഗത്തിന്റെ പേരിൽ അധികൃതർ ഇദ്ദേഹത്തെ നോട്ടമിട്ടിരുന്നു. അടുത്തിടെ പാശ്ചാത്യരാജ്യങ്ങൾക്കെതിരേ പ്രസംഗിച്ച ഈജിപ്ഷ്യൻ വംശജനായ ഇമാമിനെയും നാടു കടത്തിയിരുന്നു.
Read More