ചു​മ​ടു​മാ​യെ​ത്തി​യ ക​ര്‍​ഷ​ക​നെ വി​ല​ക്കി; സെ​ക്യൂ​രി​റ്റി​യെ പി​രി​ച്ചു​വി​ട്ട് നമ്മ മെ​ട്രോ

ബംഗളൂരുവിൽ ക​ർ​ഷ​ക​നെ മെ​ട്രോ​യി​ൽ ക​യ​റു​ന്ന​തി​ൽ നി​ന്ന് ത​ട​ഞ്ഞ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ പി​രി​ച്ച് വി​ട്ട് നമ്മ മെട്രോ. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി. സെ​ക്യൂ​രി​റ്റി സൂ​പ്പ​ർ​വൈ​സ​റെ പി​രി​ച്ചു​വി​ട്ടെ​ന്നും സം​ഭ​വ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നെ​ന്നും മെ​ട്രോ അ​ധി​കൃ​ത​ർ എ​ക്സി​ലൂ​ടെ പ​റ​ഞ്ഞു.

രാ​ജാ​ജി​ന​ഗ​ർ മെ​ട്രോ സ്റ്റേ​ഷ​നി​ൽ ഫെ​ബ്രു​വ​രി 18ന് ​ആ​യി​രു​ന്നു സം​ഭ​വം. വെ​ള്ള ഷ​ർ​ട്ടും മു​ണ്ടും ധ​രി​ച്ച് ത​ല​യി​ൽ തു​ണി​കൊ​ണ്ടു​ള്ള ഭാ​ണ്ഡ​വു​മാ​യെ​ത്തി​യ ക​ർ​ഷ​ക​നെ​യാ​ണ് മെ​ട്രോ സ്റ്റേ​ഷ​നി​ലെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു നി​ർ​ത്തി​യ​ത്.

എ​ന്നാ​ൽ ടി​ക്ക​റ്റ് കൈ​യി​ലു​ണ്ടാ​യി​രു​ന്നി​ട്ടും ക​ർ​ഷ​ക​നെ തി​രി​ച്ച​യ​ക്കാ​നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ശ്ര​മ​ത്തെ യാ​ത്ര​ക്കാ​രും എ​തി​ർ​ത്തി​രു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ൽ യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ്ര​വൃ​ത്തി​യെ ചോ​ദ്യം ചെ​യ്യു​ന്ന​തും വ്യ​ക്ത​മാ​യി കാ​ണാ​ൻ സാ​ധി​ക്കു​ന്ന​താ​ണ്. 

യാ​തൊ​രു സു​ര​ക്ഷാ ഭീ​ഷ​ണി​യും ക​ർ​ഷ​ക​ന്‍ ഉ​യ​ര്‍​ത്തു​ന്നി​ല്ലെ​ന്നും ബം​ഗ​ളൂ​രു മെ​ട്രോ റെ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ന്‍റെ ച​ട്ട​ങ്ങ​ളൊ​ന്നും ത​ന്നെ ലം​ഘി​ച്ചി​ട്ടി​ല്ല​ന്നും പി​ന്നെ എ​ന്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ ക​യ​റാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തെ​ന്നും ഇ​വ​ർ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നോ​ട് ചോ​ദി​ക്കു​ന്നു​ണ്ട്. ഇ​തി​നൊ​ടു​വി​ലാ​ണ് ക​ർ​ഷ​ക​ന് മെ​ട്രോ​യി​ൽ ക​യ​റാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത്.

 

Related posts

Leave a Comment