ആലപ്പാട്: തീരദേശത്ത് സ്വീകരണ പരിപാടികളിൽ ഓടിനടന്ന ചെറുപ്പക്കാരനെ കണ്ട് പലർക്കും ആകാംക്ഷയായി, ആളെ തിരിച്ചറിഞ്ഞതോടെ പ്രവർത്തകർ അടക്കം ഓടിവന്ന് പരിചയപ്പെടുകയും അയാൾക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തു. മറ്റാരുമായിരുന്നില്ല മലയാളത്തിന്റെ യുവതാരം അബിൻ ബിനോ ആയിരുന്നു താരം. രോമാഞ്ചം എന്ന സിനിമയിലെ താരമായിരുന്നു അബിൻ. സിനിമ ജീവിതത്തിലെ തിരക്കുകൾക്കിടയിലും പ്രിയപ്പെട്ട കെസി വേണുഗോപാലിനുവേണ്ടി പ്രവർത്തിക്കാൻ എത്തിയതാണ് അബിൻ. സിനിമയിൽ സജീവമാകുന്നതിനു മുൻപ് വെള്ളനാതുരുത്തിലെ സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്നു. സിനിമാ തിരക്കുകൾ ആയതോടെ പഴയപോലെ പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിലും പറ്റുമ്പോഴൊക്കെ പാർട്ടി പ്രവർത്തനങ്ങളിൽ പങ്കെടുക്കാറുണ്ട്. ആലപ്പുഴയിൽ കെസിയുടെ വിജയം ഉറപ്പെന്ന് പറഞ്ഞ അബിൻ കെസിക്കൊപ്പം വാഹന ജാഥയിൽ പങ്കെടുത്തശേഷമാണ് മടങ്ങിയത്.
Read MoreDay: April 18, 2024
എടാ മോനേ… കിട്ടിയാൽ തിരിച്ച് തരണേ: മോതിരത്തിലെ വജ്രം കുക്കിയിൽ വീണെന്ന് സംശയം; ഉപഭോക്താക്കളോട് സഹായം അഭ്യർഥിച്ച് ബേക്കറി ഉടമ
യുഎസിലെ ഒരു ബേക്കറി ഉടമ തങ്ങളുടെ ഉപഭോക്താക്കളോട് അവരുടെ കുക്കികൾ ശ്രദ്ധയോടെ കഴിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കാരണം കുക്കിയുടെ രുചി നന്നായി ആസ്വദിക്കാൻ കഴിയും എന്നതു മാത്രമല്ല വിലയേറിയ ഒരു വജ്രവും അതിൽ അടങ്ങിയിട്ടുണ്ടെന്നതാണ്. വെള്ളിയാഴ്ച ബേക്കറിയിൽ കുക്കികൾ പാകം ചെയ്തതിന് ശേഷമാണ് വിവാഹനിശ്ചയ മോതിരത്തിൻ്റെ മധ്യത്തിലുള്ള വജ്രം നഷ്ടപ്പെട്ടതായി ബേക്കറി ഉടമയുടെ ശ്രദ്ധയിൽപ്പെടുന്നത്. ലീവൻവർത്തിലെ സിസ് സ്വീറ്റ്സ് കുക്കീസ് & കഫേയുടെ ഉടമ ഡോൺ സിസ് മൺറോയാണ് 36 വർഷമായി താൻ ധരിച്ചിരുന്ന മോതിരത്തിൽ നിന്ന് ഒരു വജ്രം നഷ്ടപ്പെട്ടതിനെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. തുടർന്ന് ബേക്കറി ഉടമ തൻ്റെ മോതിരത്തിൻ്റെ ഫോട്ടോ ഷെയർ ചെയ്യുകയും ഫെയ്സ്ബുക്ക് പോസ്റ്റിൽ സംഭവം അറിയിക്കുകയും ചെയ്തു. ബേക്കറിയുടെ ഔദ്യോഗിക പേജിലൂടെയാണ് അവർ കാര്യങ്ങൾ ഉപഭോക്താക്കളോട് പങ്കുവച്ചത്.
Read Moreകടമ്പകടന്ന് എങ്ങോട്ട്… എല്ലാപാർട്ടിക്കാരും തന്നെ ക്ഷണിച്ചിട്ടുണ്ട്; സജി മഞ്ഞക്കടമ്പില്‍ നാളെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും
കോട്ടയം: യുഡിഎഫ് ജില്ലാ ചെയര്മാന്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവച്ച സജി മഞ്ഞക്കടമ്പില്‍ രാഷ്ട്രീയ നിലപാട് നാളെ പ്രഖ്യാപിക്കും. നാളെ രാവിലെ 10.30നു കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നേതൃയോഗം വിളിച്ചുചേര്‍ത്താണ് രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്നതെന്ന് സജി മഞ്ഞക്കടമ്പില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വിവിധ തരത്തിലുള്ള ചര്‍ച്ചകളും കൂടിയാലോചനകളും നടന്നുവരികയാണ്. തെരഞ്ഞെടുപ്പില്‍ ഏതു സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്നും വോട്ടു ചെയ്യണമെന്നുമുള്ള കാര്യവും യോഗത്തില്‍ ചര്‍ച്ച ചെയ്യും. തന്റെ നിലപാടുകളുമായി യോജിപ്പുള്ള ആളുകള്‍ സമ്മേളനത്തിലുണ്ടാകും. കേരള കോണ്‍ഗ്രസിനെ പിളര്‍ത്താനോ വിഭാഗീയത സൃഷ്ടിക്കാനോ അല്ല നേതൃയോഗമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. രാജിക്കുശേഷം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും ആളുകള്‍ വിളിക്കുകയും അനുകൂലമായി സംസാരിക്കുകയും പാര്‍ട്ടികളിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. സജി മഞ്ഞക്കടമ്പിലിനു പിന്നാലെ കേരള കോണ്‍ഗ്രസില്‍നിന്നു രാജിവച്ച പ്രസാദ് ഉരുളികുന്നവും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Read Moreവർണവിസ്മയം…
വർണവിസ്മയം… തൃശൂർ പൂരത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ടു നടന്ന സാമ്പിൾ വെടിക്കെട്ടിൽ നിന്ന്. ടോജോ പി.ആന്റണി
Read Moreനന്ദി ഉണ്ട് സാറേ…പ്രളയത്തിൽ കുടുങ്ങി കാറിന്റെ ഡോര്‍ ഹാന്‍ലില്‍ തൂങ്ങി പൂച്ച; രക്ഷപ്പെടുത്തിയ പോലീസിന് കൈയടിച്ച് സോഷ്യൽ മീഡിയ
ശക്തമായ മഴയെ തുടർന്ന് ദുബായിയിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. പ്രധാന റോഡുകളും തെരുവുകളും പ്രളയസമാനമായ അവസ്ഥയിലാണ് ഇപ്പോൾ. മനുഷ്യരോടൊപ്പം ചെറുജീവികളും ഈ അവസ്ഥയിൽ ബുദ്ധിമുട്ടുകയാണ്. ഇത്തരത്തിൽ വെള്ളത്തില്‍ നിന്ന് ജീവൻ രക്ഷയ്ക്കായി കാറിന്റെ ഡോർ ഹാൻഡിലിൽ പിടിച്ച പൂച്ചയുടെ വീഡിയോയാണ് ദുബായി മീഡിയ ഓഫീസ് പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ സംഭവസ്ഥലത്തേക്ക് ബോട്ടിലെത്തുന്ന ദുബായി പോലീസ് സേനാംഗങ്ങൾ പൂച്ചയെ രക്ഷിക്കുന്നതും കാണിക്കുന്നുണ്ട്. എഴുപത്തിയഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയാണ് ദുബായിയിൽ ലഭിച്ചത്. അതിവേഗത്തില്‍ പേമാരി പ്രത്യക്ഷപ്പെട്ടതോടെ യാത്രക്കാര്‍ നടുറോഡില്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുന്ന സ്ഥിതിവിശേഷം പലയിടങ്ങളിലും ഉണ്ടായി. റോഡുകളിലെ വെള്ളക്കെട്ട് നിമിഷങ്ങള്‍ക്കകമാണ് അതിശക്തമായ ഒഴുക്കായി മാറിയത്. നിരവധി യാത്രക്കാര്‍ ഹൈവേയില്‍ കുടുങ്ങി. ഗതാഗതം തടസപ്പെട്ടതോടെ ടാക്സി ഡ്രൈവര്‍മാര്‍ സര്‍വീസ് നടത്താന്‍ വിസമ്മതിച്ചതും ജനങ്ങളെ പെരുവഴിയിലാക്കി. ആഗോള വിനോദസഞ്ചാരകേന്ദ്രമായ ദുബായിലേക്കുള്ള വിമാനങ്ങള്‍ ഭൂരിഭാഗവും നിര്‍ത്തിവച്ചിരിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പതിനായിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ…
Read Moreയുക്രെയ്ൻ നഗരത്തിൽ റഷ്യൻ ആക്രമണം; 17 പേർ കൊല്ലപ്പെട്ടു; നിരവധിപേർക്ക് പരിക്ക്
കീവ്: വടക്കൻ യുക്രെയ്ൻ നഗരമായ ചെർണീവിൽ റഷ്യൻ മിസൈലാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു. എട്ടു നിലയുള്ള പാർപ്പിടസമുച്ചയത്തിൽ മൂന്നു മിസൈലുകളാണു പതിച്ചത്. ഇന്നലെ രാവിലെയുണ്ടായ ആക്രമണത്തിൽ രണ്ടു കുട്ടികളടക്കം 61 പേർക്കു പരിക്കേറ്റു. തലസ്ഥാനമായ കീവിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് ചെർണീവ്. രണ്ടര ലക്ഷം പേർ വസിക്കുന്ന ഈ നഗരം റഷ്യ, ബെലാറൂസ് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. ഇന്നലെ രാവിലെ ടാടാർസ്ഥാൻ, മോർദോവിയ പ്രവിശ്യകളിൽ യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചു വീഴ്ത്തിയെന്ന് റഷ്യ അറിയിച്ചു. യുക്രെയ്നിൽ ഇതുവരെ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണം 50,000 പിന്നിട്ടുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. റഷ്യൻ അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ട മരണക്കണക്കിന്റെ എട്ടിരട്ടിയാണിത്. ബിബിസി റഷ്യൻ, സ്വതന്ത്ര മീഡിയ ഗ്രൂപ്പ് മീഡിയസോണ എന്നിവയാണ് സൈനികരുടെ മരണം കണക്കാക്കിയത്. യുദ്ധത്തിന്റെ രണ്ടാം വർഷം മാത്രം 27,300 സൈനികർ കൊല്ലപ്പെട്ടു. റഷ്യയുടെ പ്രതികരണം വന്നിട്ടില്ല.
Read Moreദുബായിൽ കനത്തമഴ; വിമാന സര്‍വീസുകള്‍ റദ്ദാക്കി
കൊച്ചി; നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്കുള്ള വിമാനങ്ങൾ ഇന്നും റദ്ദാക്കി. കനത്ത മഴയെ തുടർന്നാണ് നടപടി. ബുധനാഴ്ച രാത്രി 10.20 ന് കൊച്ചിയിൽ നിന്നും ദുബായിലേക്ക്ക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12:15 ന് പുറപ്പെടുമെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. രാവിലെ 10.30 ന് ദുബായിലേക്ക് പുറപ്പെടേണ്ട എമിറേറ്റ് വിമാനം ഉച്ചക്ക് 12:30 ന് പുറപ്പെടുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 5.05 ന് ദുബായിൽ നിന്നും എത്തേണ്ട ഇൻഡിഗോ വിമാനവും പുലർച്ചെ 2:45 ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനവും റദ്ദാക്കി. പുലർച്ചെ 3:15 ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി. തിരുവനന്തപുരം: യുഎഇയില്‍ പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരത്തത്ത് നിന്ന് ദുബായിലേക്കുള്ള നാല് വിമാനസര്‍വീസുകള്‍കൂടി റദ്ദാക്കി. ദുബായിലേക്കുള്ള എമിറേറ്റ്സ് വിമാനം, എയര്‍ ഇന്ത്യ എക്സ്പ്രസ്, ഷാര്‍ജയിലേക്കുള്ള ഇന്‍ഡിഗോ, എയര്‍…
Read More24 മണിക്കൂറിനുള്ളിൽ പെയ്തിറങ്ങിയത് 250 മില്ലിമീറ്റർ മഴ: യുഎഇയില്‍ ജനജീവിതം താറുമാറായി
ദുബായ്: എഴുപത്തിയഞ്ച് വര്‍ഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയെത്തുടര്‍ന്നു യുഎഇയില്‍ ജനജീവിതം താറുമാറായി. ബുധനാഴ്ചവരെയുള്ള 24 മണിക്കൂറിനുള്ളില്‍ രാജ്യത്തിന്റെ ഏതാനും ഭാഗങ്ങളിൽ 250 മില്ലിമീറ്റര്‍ വരെ മഴലഭിച്ചു. പ്രധാന റോഡുകളും തെരുവുകളും പ്രളയസമാനമായ അവസ്ഥയിലാണ്. വാഹനങ്ങൾ ഒരിഞ്ചുപോലും മുന്നോട്ടു നീക്കാൻ കഴിയാത്ത സ്ഥിതിയിലാണ് ചില നഗരങ്ങളിൽ. എണ്ണപ്പനകള്‍ കടപുഴകിയും കാറ്റിലും മഴയിലും കെട്ടിടങ്ങൾക്കു കേടുപാടു പറ്റിയുള്ള നാശങ്ങളും വ്യാപകമാണ്. ആഗോള വിനോദസഞ്ചാരകേന്ദ്രമായ ദുബായിലേക്കുള്ള വിമാനങ്ങള്‍ ഭൂരിഭാഗവും നിര്‍ത്തിവച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പതിനായിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ തിരക്കുള്ള വിമാനത്താവളത്തിലെ റണ്വേയില്നിന്നുള്ള പ്രളയജലം വഴിതിരിച്ചുവിടാന്‍ വലിയ സന്നാഹങ്ങൾ പ്രവർത്തിക്കുകയാണ്. റോഡ് ഗതാഗതം താറുമാറായതോടെ യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ അടഞ്ഞുകിടക്കുകയാണ്. ഭക്ഷണവിതരണ സര്‍വീസുകള്‍ വരെ നിലച്ചതോടെ താമസസ്ഥലത്ത് കഴിയുന്നവരും ദുരിതത്തിലായി. ചൊവ്വാഴ്ചവരെയുള്ള 12 മണിക്കൂറിനുള്ളില്‍ നൂറു മില്ലിമീറ്റര്‍ മഴയാണു ലഭിച്ചതെന്ന് ദുബായ് വിമാനത്താവളത്തിലെ…
Read Moreറൊമാരിയൊ തിരിച്ചെത്തുന്നു
റിയൊ: ബ്രസീൽ ഇതിഹാസ ഫുട്ബോളർ റൊമാരിയൊ 58-ാം വയസിൽ കളിക്കളത്തിലേക്ക് തിരിച്ചെത്താൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. റിയൊ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്ക ഫുട്ബോൾ ക്ലബ്ബിനുവേണ്ടി കളിക്കാൻ റൊമാരിയൊ രജിസ്റ്റർ ചെയ്തു. ക്ലബ്ബിന്റെ പ്രസിഡന്റും റൊമാരിയൊയാണ്. 1994 ഫിഫ ലോകകപ്പ് ജേതാവായ റൊമാരിയൊ രണ്ടാം ഡിവിഷൻ ചാന്പ്യൻഷിപ്പായ കരിയോക്കയിൽ കളിച്ചേക്കും. മകൻ റൊമറീനോയ്ക്കൊപ്പം കളിക്കണം എന്ന ആഗ്രഹം റൊമാരിയൊ വെളിപ്പെടുത്തിയിരുന്നു. മുപ്പത്തിമൂന്നുകാരനായ റൊമറീനോയെ അമേരിക്ക എഫ്സി അടുത്തിടെ ടീമിലെത്തിച്ചിരുന്നു. 2009 നവംബറിൽ അമേരിക്ക എഫ്സിക്കു വേണ്ടിയാണ് റൊമാരിയൊ അവസാനമായി മൈതാനത്ത് ഇറങ്ങിയത്
Read Moreബ്ലാസ്റ്റേഴ്സ് x ഒഡീഷ പ്ലേ ഓഫ് എലിമിനേറ്റർ നാളെ
ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ 2023-24 സീസണ് പ്ലേ ഓഫ് പോരാട്ടങ്ങൾക്ക് നാളെ തുടക്കം. പ്ലേ ഓഫ് എലിമിനേറ്റർ പോരാട്ടങ്ങൾക്കാണ് ആദ്യം തുടക്കമാകുക. നാളെ നടക്കുന്ന ആദ്യ പ്ലേ ഓഫ് എലിമിനേറ്ററിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ആതിഥേയരായ ഒഡീഷ എഫ്സിയെ നേരിടും. ലീഗ് റൗണ്ടിൽ നാലാം സ്ഥാനത്തായിരുന്നു ഒഡീഷ, ബ്ലാസ്റ്റേഴ്സ് അഞ്ചാമതും. ലീഗ് റൗണ്ടിൽ ഉയർന്ന റാങ്കുള്ള ടീമിന്റെ ഹോം മത്സരമായാണ് പ്ലേ ഓഫ് എലിമിനേറ്റർ അരങ്ങേറുന്നത്. പ്ലേ ഓഫ് എലിമിനേറ്ററിൽ ജയിക്കുന്ന ടീം സെമിയിലേക്ക് മുന്നേറും. ബ്ലാസ്റ്റേഴ്സ് x ഒഡീഷ പ്ലേ ഓഫ് എലിമിനേറ്റർ ജേതാക്കൾ സെമിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെയാണ് നേരിടേണ്ടത്. ഹാട്രിക് പ്ലേ ഓഫ് ഇവാൻ വുകോമനോവിച്ചിന്റെ ശിക്ഷണത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായ മൂന്നാം സീസണിലും പ്ലേ ഓഫിൽ പ്രവേശിച്ചു. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് എലിമിനേറ്ററിൽ…
Read More