എ​ടാ മോ​നേ… കി​ട്ടി​യാ​ൽ തി​രി​ച്ച് ത​ര​ണേ: മോ​തി​ര​ത്തി​ലെ വ​ജ്രം കു​ക്കി​യി​ൽ വീ​ണെ​ന്ന് സം​ശ​യം; ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് ബേ​ക്ക​റി ഉ​ട​മ

യു​എ​സി​ലെ ഒ​രു ബേ​ക്ക​റി ഉടമ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് അ​വ​രു​ടെ കു​ക്കി​ക​ൾ ശ്ര​ദ്ധ​യോ​ടെ ക​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. കാ​ര​ണം കു​ക്കി​യു​ടെ രു​ചി ന​ന്നാ​യി ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യും എ​ന്ന​തു മാ​ത്ര​മ​ല്ല വി​ലയേ​റി​യ ഒ​രു വ​ജ്ര​വും അ​തി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന​താ​ണ്. 

വെ​ള്ളി​യാ​ഴ്ച ബേ​ക്ക​റി​യി​ൽ കു​ക്കി​ക​ൾ പാ​കം ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് വി​വാ​ഹ​നി​ശ്ച​യ മോ​തി​ര​ത്തി​ൻ്റെ മ​ധ്യ​ത്തി​ലു​ള്ള വ​ജ്രം ന​ഷ്ട​പ്പെ​ട്ട​താ​യി ബേ​ക്ക​റി ഉ​ട​മയുടെ ശ്രദ്ധയിൽപ്പെടുന്നത്.

ലീ​വ​ൻ​വ​ർ​ത്തി​ലെ സി​സ് സ്വീ​റ്റ്‌​സ് കു​ക്കീ​സ് & ക​ഫേ​യു​ടെ ഉ​ട​മ ഡോ​ൺ സി​സ് മ​ൺ​റോ​യാ​ണ് 36 വ​ർ​ഷ​മാ​യി താ​ൻ ധ​രി​ച്ചി​രു​ന്ന മോ​തി​ര​ത്തി​ൽ നി​ന്ന് ഒ​രു വ​ജ്രം ന​ഷ്ട​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്.

തു​ട​ർ​ന്ന് ബേ​ക്ക​റി ഉ​ട​മ ത​ൻ്റെ മോ​തി​ര​ത്തി​ൻ്റെ ഫോ​ട്ടോ ഷെ​യ​ർ ചെ​യ്യു​ക​യും ഫെ​യ്‌​സ്ബു​ക്ക് പോ​സ്റ്റി​ൽ സം​ഭ​വം അ​റി​യി​ക്കു​ക​യും ചെ​യ്തു. ബേ​ക്ക​റി​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​ലൂ​ടെ​യാ​ണ് അ​വ​ർ കാ​ര്യ​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളോ​ട് പ​ങ്കു​വ​ച്ച​ത്. 

 

Related posts

Leave a Comment