ന​ന്ദി ഉ​ണ്ട് സാ​റേ…​പ്ര​ള​യ​ത്തി​ൽ കു​ടു​ങ്ങി കാ​റി​ന്‍റെ ഡോ​ര്‍ ഹാ​ന്‍​ലി​ല്‍ തൂ​ങ്ങി പൂ​ച്ച; ര​ക്ഷ​പ്പെ​ടു​ത്തി​യ പോ​ലീ​സി​ന് കൈ​യ​ടിച്ച് സോ​ഷ്യ​ൽ മീ​ഡി​യ

ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ദു​ബാ​യി​യി​ൽ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ധാ​ന റോ​ഡു​ക​ളും തെ​രു​വു​ക​ളും പ്ര​ള​യ​സ​മാ​ന​മാ​യ അ​വ​സ്ഥ​യി​ലാ​ണ് ഇപ്പോൾ. മ​നു​ഷ്യ​രോ​ടൊ​പ്പം ചെ​റു​ജീ​വി​ക​ളും ഈ ​അ​വ​സ്ഥ​യി​ൽ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്.

ഇ​ത്ത​ര​ത്തി​ൽ വെള്ളത്തില്‍ നിന്ന് ജീ​വ​ൻ ര​ക്ഷ​യ്ക്കാ​യി കാ​റി​ന്‍റെ ഡോ​ർ ഹാ​ൻ​ഡി​ലി​ൽ പി​ടി​ച്ച പൂ​ച്ച​യു​ടെ വീ​ഡി​യോ​യാ​ണ് ദു​ബാ​യി മീ​ഡി​യ ഓ​ഫീ​സ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് ബോ​ട്ടി​ലെ​ത്തു​ന്ന ദു​ബാ​യി പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ൾ പൂ​ച്ച​യെ ര​ക്ഷി​ക്കു​ന്ന​തും കാ​ണി​ക്കു​ന്നു​ണ്ട്. 

എ​ഴു​പ​ത്തി​യ​ഞ്ച് വ​ര്‍​ഷ​ത്തി​നി​ടെ​യു​ള്ള ഏ​റ്റ​വും ശ​ക്ത​മാ​യ മ​ഴ​യാ​ണ് ദു​ബാ​യി​യി​ൽ ല​ഭി​ച്ച​ത്.​ അ​തി​വേ​ഗ​ത്തി​ല്‍ പേ​മാ​രി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തോ​ടെ യാ​ത്ര​ക്കാ​ര്‍ ന​ടു​റോ​ഡി​ല്‍ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന സ്ഥി​തി​വി​ശേ​ഷം പ​ല​യി​ട​ങ്ങ​ളി​ലും ഉ​ണ്ടാ​യി.

റോ​ഡു​ക​ളി​ലെ വെ​ള്ള​ക്കെ​ട്ട് നി​മി​ഷ​ങ്ങ​ള്‍​ക്ക​കമാണ് അ​തി​ശ​ക്ത​മാ​യ ഒ​ഴു​ക്കാ​യി മാ​റിയത്. നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ ഹൈ​വേ​യി​ല്‍ കു​ടു​ങ്ങി. ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ വി​സ​മ്മ​തി​ച്ച​തും ജ​ന​ങ്ങ​ളെ പെ​രു​വ​ഴി​യി​ലാ​ക്കി.

ആ​ഗോ​ള വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ദു​ബാ​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ള്‍ ഭൂ​രി​ഭാ​ഗ​വും നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നെ​ത്തി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

 

Related posts

Leave a Comment