തിരുവനന്തപുരം: ഒരു തെരഞ്ഞെടുപ്പിലും തന്റെ പിതാവ് എ.കെ.ആന്റണിക്ക് ടെൻഷൻ ഉണ്ടായിരുന്നില്ലെന്നും അതുപോലെ എനിക്കും ഒരു ടെൻഷനുമില്ലെന്നും പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മൽസരിച്ചപ്പോൾ പോലും പിതാവ് എ.കെ.ആന്റണി ടെൻഷനടിച്ചിട്ടില്ലെന്നും അനിൽ ആന്റണി പറയുന്നു. ഇത്തവണ എൻഡിഎ പ്രവർത്തകരോടൊപ്പം പോയി വോട്ട് ചെയ്യുമെന്നും കുടുംബ സമേതം വോട്ട് ചെയ്യാൻ പോകില്ലെന്നും അനിൽ കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ വിജയം ഉറപ്പാണെന്നും നാലര ലക്ഷം വോട്ടുകൾ നേടുമെന്നും അനിൽ ആന്റണി പറഞ്ഞു. മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കാണ് പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സിറ്റിംഗ് എംപികൂടിയായ ആന്റോ ആന്റണിയാണ് യുഡിഎഫ് സ്ഥാനാർഥി.
Read MoreDay: April 25, 2024
അഭിനേതാക്കളുടെ കൈയിലല്ല ബോക്സോഫീസ് നമ്പറുകൾ; മാനുഷി ചില്ലര്‍
അക്ഷയ് കുമാറും ടൈഗര്‍ ഷറോഫും മുഖ്യവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുന്‍ലോക സുന്ദരി മാനുഷി ചില്ലറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വമ്പന്‍ ബജറ്റിലും വലിയ ഹൈപ്പിലുമെത്തിയ സിനിമയ്ക്ക് തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് പ്രതികരിച്ചു രംഗത്തു വന്നിരിക്കുകയാണ് മാനുഷി ചില്ലര്‍. ഒരു അഭിനേത്രിയെന്ന നിലയില്‍ തീര്‍ച്ചയായും സിനിമകള്‍ നന്നായി ചെയ്യണമെന്നും ആളുകള്‍ എന്റെ സിനിമകള്‍ ആസ്വദിക്കണമെന്നുമാണ് എന്റെ ആഗ്രഹം. എന്നാല്‍ എല്ലാ സമയത്തും അത് സംഭവിക്കണമെന്നില്ല. അത് തികച്ചും സാധാരണമായ കാര്യമാണ്. ബോക്സോഫീസ് നമ്പറുകള്‍ അഭിനേതാക്കളുടെ കൈയിലല്ല. അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല -മാനുഷി ചില്ലർ പറഞ്ഞു. ചിത്രത്തില്‍ ക്യാപ്റ്റന്‍ മിഷ എന്ന കഥാപാത്രത്തെയാണ് മാനുഷി ചില്ലര്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കബീര്‍…
Read Moreകെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ ആയുധങ്ങള്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ട് യുഡിഎഫ്; പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം
പാലക്കാട്: കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന ആലത്തൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന ആരോപണവുമായി യുഡിഎഫ്. വാഹനത്തില്‍ നിന്നും ആയുധങ്ങള്‍ എടുത്തു മാറ്റുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇവർ പുറത്ത് വിട്ടു. ചേലക്കര മണ്ഡലത്തില്‍ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. വാഹനത്തില്‍ നിന്നും ഇറങ്ങിയ ഒരാള്‍ വാഹനത്തിനുള്ളിൽ നിന്ന് ആയുധങ്ങൾ പുറത്തേക്ക് മാറ്റുന്നത് വീഡിയോയില്‍ കാണാം. അതേസമയം, പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. ദൃശ്യങ്ങളുടെ ആധികാരികത ഉള്‍പ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് ചേലക്കര പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല. അതേസമയം സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു ശേഷം ഇതിനെതിരേ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ് രംഗത്തെത്തി. അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണിതെന്ന് അവർ ആരോപിച്ചു. എന്നാൽ ഇതിൽ വിശദീകരണവുമായി കെ. രാധാകൃഷ്ണനും…
Read Moreഹണിറോസിന്റെ ‘റേച്ചൽ’; സെക്കന്‍ഡ് ലുക്ക് പോസ്റ്റർ റിലീസായി
പ്രശസ്ത ചലച്ചിത്ര താരം ഹണി റോസിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന റേച്ചൽ എന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റർ റിലീസായി. ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബാബുരാജ്, കലാഭവൻ ഷാജോൺ റോഷൻ, ചന്തു സലീംകുമാർ, ദിനേശ് പ്രഭാകർ, ബൈജു എഴുപുന്ന, വന്ദിത, ജാഫർ ഇടുക്കി, പോളി വത്സൻ, ജോജി, വിനീത് തട്ടിൽ, രാധിക തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ ബാദുഷ എൻ.എം, രാജൻ ചിറയിൽ, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് നിർമിക്കുന്ന റേച്ചലിന്റെ ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ് നിർവഹിക്കുന്നു. രാഹുൽ മണപ്പാട്ട്, എബ്രിഡ് ഷൈൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-മഞ്ജു ബാദുഷ, ഷെമി ബഷീർ, ഷൈമ മുഹമ്മദ് ബഷീർ, കോ പ്രൊഡ്യൂസർ-ഹന്നൻ മറമുട്ടം, ലൈൻ പ്രൊഡ്യൂസർ-പ്രിജിൻ ജി പി, പ്രൊജക്ട് കോ ഓർഡിനേറ്റർ-പ്രിയദർശിനി…
Read Moreപൊടിമോന്റെ പൊടിക്കച്ചവടം ഇത്തവണ പാളി; കായംകുളത്ത് വിതരണത്തിനെത്തിച്ച എംഡിഎംഎയുമായി അൻവർഷാ പോലീസ് പിടിയിൽ
കായംകുളം: എംഡിഎംഎ മയക്കുമരുന്നുമായി കായംകുളത്ത് യുവാവ് പോലീസ് പിടിയിലായി. കായംകുളം ചേരാവള്ളി എൽപി സ്കൂള്‍ ജംഗ്ഷനു സമീപം പുളിമുട്ടിൽ കിഴക്കേതിൽ അൻവർ ഷാ(പൊടിമോൻ-30)യെയാണ് 30 ഗ്രാം എംഡിഎംഎയുമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പോലിസും ചേർന്ന് പിടികൂടിയത്. മാസങ്ങളായി ബംഗളൂരുവിൽനിന്നു എംഡിഎംഎ ഇയാൾ നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതിന് മുമ്പും നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. പല പ്രാവശ്യം ഇയാളെ പിടികൂടിയിരുന്നെങ്കിലും വലിയ തോതിൽ മയക്കുമരുന്നുമായി പിടികൂടുന്നത് ആദ്യമായാണെന്ന് പോലീസ് വ്യക്തമാക്കി. പോലിസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് ഡിവൈഎസ്പി ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡും കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ നേതൃത്വത്തിൽ കായംകുളം സിഐ സുധിർ, എസ്ഐ ഹാഷിം, സീനിയർ സിവിൽ പോലീസ് ഓഫീസർ റെജി, സുനിൽ, സിപിഒ ബിനു, ഫിറോസ്…
Read Moreരവി വർമ ചിത്രം പോലെ, ബ്ലൗസ് ധരിച്ചില്ലേ? അനുശ്രീയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സോഷ്യൽ മീഡിയയിൽ സജീവമായ താരം വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമായി ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. വയലറ്റ് നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. എന്നാൽ ചിത്രങ്ങളിൽ അനുശ്രീ ബ്ലൗസ് ധരിക്കാത്തത് പോലെയാണ് തോന്നുന്നത്. ട്രഡീഷ്ണൽ ആഭരണങ്ങളാണ് സാരിക്കൊപ്പം അനുശ്രീ ധരിച്ചിരിക്കുന്നത്. നെറ്റിച്ചുട്ടിയും നെക്ലേസും കമ്മലും കുപ്പി വളകളും താരത്തിനെ കൂടുതൽ സുന്ദരിയാക്കി. മുടിയിൽ ജമന്തി പൂവാണ് ചൂടിയിരിക്കുന്നത്. ‘ചെന്താർ മിഴി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ അനുശ്രീ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. മനം കവരും തമിഴ് പെണ്ണ്, രവി വർമ ചിത്രം എന്നിങ്ങനെയാണ് അനുശ്രീയുടെ ചിത്രത്തിനെ ആരാധകർ വിശേഷിപ്പിച്ചിരിക്കുന്നത്. അതേസമയം ചിത്രങ്ങളിൽ അനുശ്രീ ബ്ലൗസ് ധരിച്ചില്ലേ എന്നുള്ള കമന്റുകളും കാണാവുന്നതാണ്. കമന്റ് ബോക്സിൽ ഇതിനെ കുറിച്ചൊരു ചർച്ച തന്നെ…
Read Moreരാജ ഇനി ഇവരിലൂടെ ജീവിക്കും; നാല് പേർക്ക് പുതുജീവിതം നല്കി തമിഴ്നാട് സ്വദേശി; കോട്ടയം മെഡിക്കല്‍ കോളജിലെ പത്താം ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം
മസ്തിഷ്ക മരണം സംഭവിച്ച തമിഴ്നാട് കന്യാകുമാരി സ്വദേശി എം. രാജയുടെ ഹൃദയം ഇനി ആലപ്പുഴ സ്വദേശിയായ 26 വയസുകാരനിലൂടെ ജീവിക്കും. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടന്ന പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആയിരുന്നു ഇത്. അവയവം ദാനം നല്കിയ രാജയുടെ ബന്ധുക്കൾക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരവ് അറിയിച്ചു. ഒപ്പം ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു. തലയ്ക്കുള്ളിലെ രക്തസ്രാവം കാരണം ഡ്രൈവറായ എം. രാജയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും അദ്ദേഹത്തിന് കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. രാജയുടെ മരണത്തോടെ അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാമെന്ന തീരുമാനത്തിലെത്തുകയായിരുന്നു അയാളുടെ ബന്ധുക്കള്‍. ഇതേ തുടർന്ന് രാജയുടെ ഹൃദയം, കരള്‍,…
Read Moreആലപ്പുഴ ഇഎസ്ഐ ആശുപത്രിയിലെ എസിയുടെ ചെമ്പും കംപ്രസറും മോഷണം പോയി; ശസ്ത്രക്രിയകള്‍ മുടങ്ങുന്നു; അന്വേഷണം ആരംഭിച്ച പോലീസ്
ആലപ്പുഴ: ആലപ്പുഴ ബീച്ച് ഇഎസ്ഐ ആശുപത്രിയിലെ എസിയുടെ ഔട്ട്ഡോര്‍ യൂണിറ്റുകള്‍ മോഷണം പോയതോടെ ശസ്ത്രക്രിയകള്‍ മുടങ്ങിയത് രോഗികളെ വലയ്ക്കുന്നു. ഓപ്പറേഷന് തിയറ്റര്‍ കോംപ്ലക്സിലെ എസിയുടെ ഔട്ട്ഡോര്‍ യൂണിറ്റുകളാണ് കഴിഞ്ഞദിവസം മോഷണം പോയത്. ഇതോടെ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സ്ഥിതിയായി. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയെത്തുടര്‍ന്ന് സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ ആശുപത്രിയില്‍ ഒന്നിലധികം സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഇവരുടെ സേവനം ഫലപ്രദമല്ല. മോഷണത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ പോലീസ് സേവനം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും രോഗികളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചുവരികയാണ്. ഞായറാഴ്ചയാവാം മോഷണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ചയാണ് ആശുപത്രി അധികൃതര്‍ വിവരം അറിഞ്ഞത്. മോഷ്ടിക്കപ്പെട്ട എസിയില്‍നിന്ന് ചെമ്പും കമ്പ്രസറും അടക്കമുള്ള ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത ശേഷം മറ്റു ഭാഗങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സമീപത്തെ റെയില്‍വേയുടെ സ്ഥലത്ത് കണ്ടെത്തിയതായും പോലീസ് അറിയിച്ചു.
Read Moreതെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാം; ബിജെപി സ്ഥാനാർഥിക്കെതിരേ പത്രിക നൽകി ഭാര്യ
ലക്നോ: ഉത്തർപ്രദേശിലെ ഇറ്റാവയിൽ സിറ്റിംഗ് എംപി ബിജെപിയിലെ രാം ശങ്കർ കതേരിയയ്ക്കെതിരേ മത്സരരംഗത്തിറങ്ങി ഭാര്യ മൃദുല കതേരിയ. സ്വതന്ത്ര സ്ഥാനാർഥിയായാണ് മൃദുല ഇന്നലെ പത്രിക നൽകിയത്. 2019ലും ഭർത്താവിനെതിരേ മൃഥുല മത്സരരംഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു. ഇതു ജനാധിപത്യ രാജ്യമാണെന്നും എല്ലാവരും സ്വതന്ത്രരാണെന്നും തെരഞ്ഞെടുപ്പിൽ ആർക്കും മത്സരിക്കാമെന്നും മാധ്യമപ്രവർത്തകരോടു സംസാരിക്കവെ മൃദുല പറഞ്ഞു. ഇതു മൂന്നാംതവണയാണ് രാം ശങ്കർ കതേരിയ എതാവയിൽനിന്ന് ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത്. മോദി സർക്കാരിൽ സഹമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.
Read Moreയുവേഫ യൂറോ 2024 ന് ഇനി 50 ദിനങ്ങൾ മാത്രം അകലെ
യൂറോപ്പിന്റെ ഫുട്ബോൾ കിരീടം ആർക്കെന്ന് നിശ്ചയിക്കുന്ന പോരാട്ടത്തിന്റെ കിക്കോഫ് ഇന്നേക്ക് 50-ാം ദിനം നടക്കും. 2024 യൂറോ കപ്പ് ഫുട്ബോളിന് ജൂണ്‍ 14ന് പന്തുരുളും. ജൂലൈ 14വരെ നീളുന്ന 17-ാം യൂറോ കപ്പ് പോരാട്ടത്തിന് ആതിഥേയത്വം വഹിക്കുന്നത് ജർമനിയാണ്. യുണൈറ്റഡ് ബൈ ഫുട്ബോൾ എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. ആതിഥേയർ അടക്കം 24 ടീമുകൾ 10 നഗരങ്ങളിലായുള്ള സ്റ്റേഡിയങ്ങളിൽ പോരടിക്കും. ഇറ്റലിയാണ് നിലവിലെ ചാന്പ്യന്മാർ. 2020 യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ കീഴടക്കിയായിരുന്നു ഇറ്റലി കപ്പുയർത്തിയത്. ജോർജിയൻ അരങ്ങേറ്റം യൂറോ കപ്പിൽ ഇത്തവണ കന്നിക്കാരായെത്തുന്നത് ജോർജിയയാണ്. പ്ലേ ഓഫിലൂടെയാണ് ജോർജിയ യൂറോ പോരാട്ടത്തിനു യോഗ്യത സ്വന്തമാക്കിയത്. പ്ലേ ഓഫിൽ ഗ്രീസിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ജോർജിയ കീഴടക്കുകയായിരുന്നു. സ്ലോവേനിയ, അൽബേനിയ ടീമുകളുടെ രണ്ടാം വരവാണ് 2024 യൂറോയിലേത്. 2016ലാണ് അൽബേനിയ ആദ്യമായും അവസാനമായും യൂറോ കളിച്ചത്. സ്ലോവേനിയ…
Read More