കുതിച്ചെത്താൻ എംക്യു9 ബി ഡ്രോണുകൾ; അ​മേ​രി​ക്ക​യു​മാ​യി 1,943 കോ​ടി രൂ​പ​യു​ടെ ക​രാ​ർ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ സ​മു​ദ്ര​മേ​ഖ​ല​യി​ലെ നി​രീ​ക്ഷ​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി ര​ണ്ട് എം​ക്യു9 ബി ​സ​മു​ദ്ര​നി​രീ​ക്ഷ​ണ ഡ്രോ​ണു​ക​ൾ അ​മേ​രി​ക്ക​ൻ പ്ര​തി​രോ​ധ ക​മ്പ​നി​യാ​യ ജ​ന​റ​ൽ ആ​റ്റോ​മി​ക്സി​ൽ​നി​ന്ന് വാ​ട​ക​യ്ക്കെ​ടു​ക്കാ​ൻ ധാ​ര​ണ​യി​ലെ​ത്തി.

1,943 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് 30 മാ​സ​ത്തേ​ക്കാ​ണ് കേ​ന്ദ്ര പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം ഈ ​ക​രാ​റി​ൽ ഒ​പ്പു​വ​ച്ചി​രി​ക്കു​ന്ന​ത്. അ​ത്യാ​ധു​നി​ക സെ​ൻ​സ​റു​ക​ളും സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും അ​ട​ങ്ങി​യ ഈ ​ഡ്രോ​ണു​ക​ൾ​ക്ക് 40,000 അ​ടി​യി​ല​ധി​കം ഉ​യ​ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി 30 മ​ണി​ക്കൂ​റി​ല​ധി​കം പ​റ​ന്നു നി​രീ​ക്ഷ​ണം ന​ട​ത്താ​നും വി​വ​ര​ശേ​ഖ​ര​ണം ത​ത്‌​സ​മ​യം ല​ഭ്യ​മാ​ക്കാ​നും സാ​ധി​ക്കും.

സ​മു​ദ്ര​മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​പു​റ​മെ അ​ന്ത​ർ​വാ​ഹി​നി​ക​ളെ ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കു​ന്ന ദൗ​ത്യ​ങ്ങ​ൾ​ക്കാ​യും ഇ​വ ഉ​പ​യോ​ഗി​ക്കാം. ‌‌ഏ​ക​ദേ​ശം 25,000 കോ​ടി രൂ​പ​യോ​ളം ചെ​ല​വി​ൽ 31 എം​ക്യു9​ബി ഡ്രോ​ണു​ക​ൾ വാ​ങ്ങാ​ൻ ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ൽ ഒ​പ്പു​വ​ച്ച ക​രാ​റി​നു പു​റ​മെ​യാ​ണ് ഇ​പ്പോ​ഴ​ത്തെ താ​ത്കാ​ലി​ക ക​രാ​ർ. ക​രാ​ർ പൂ​ർ​ണ​മാ​കു​ന്ന​തു​വ​രെ സ​മു​ദ്ര അ​തി​ർ​ത്തി​ക​ളി​ലെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യാ​ണ് താ​ത്കാ​ലി​ക ക​രാ​റു​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്.

  • സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment