മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റി മേയറുടെ പേഴ്സണൽ സെക്രട്ടറിയും ഉപദേശകനും പട്ടാപ്പകൽ വെടിയേറ്റു കൊല്ലപ്പെട്ടു. മേയർ ക്ലാര ബ്രുഗാഡയുടെ പേഴ്സണൽ സെക്രട്ടറി സിമേന ഗുസ്മാനും ഉപദേശകൻ ജോസ് മുനോസുമാണു കൊല്ലപ്പെട്ടത്. തിരക്കേറിയ റോഡിലൂടെ കാറിൽ പോകുന്പോൾ ബൈക്കിൽ എത്തിയവർ ഇരുവരെയും വെടിവച്ച് കൊല്ലുകയായിരുന്നു.അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്നും ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും മേയർ ക്ലാര പറഞ്ഞു. മെക്സിക്കോയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാർട്ടിയായ മൊറേനയിലെ അംഗമാണ് മേയർ. സംഭവത്തെ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം അപലപിച്ചു.
Read MoreDay: May 21, 2025
രാമന്തളിയിൽ എഴുപത്തിയാറുകാരനായ ഗൃഹനാഥന്റെ കാല് അടിച്ചു തകര്‍ത്തു; മകനെതിരേ കേസ്
പയ്യന്നൂര്‍: എഴുപത്തിയാറുകാരനായ ഗൃഹനാഥന്റെ കാല് അടിച്ചു തകര്‍ത്ത മകനെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. രാമന്തളി കല്ലേറ്റുംകടവിലെ കക്കളത്ത് അമ്പുവിന്റെ പരാതിയിലാണ് മകന് അനൂപിനെതിരേ പോലീസ് കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് പരാതിക്കാസ്പദമായ സംഭവം. ഭാര്യ കുടുംബശ്രീക്ക് പോയതിനാല്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തായിരുന്നു അച്ഛനോട് മകന്റെ പരാക്രമം. പരാതിക്കാരന്റെ വീടിനോട് ചേര്‍ന്നുള്ള കടവരാന്തയില്‍ പരാതിക്കാരനെ തടഞ്ഞുനിര്‍ത്തി മരത്തടികൊണ്ട് ഇടതുകാലിനടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി. മര്‍ദനത്തില്‍ കാലിന്റെ മുട്ടിനുതാഴെ എല്ലുപൊട്ടി ഗുരുതരാവസ്ഥയിലായ വയോധികന് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയില്‍ കഴിയുന്ന വയോധികനില്‍നിന്നും മൊഴിയെടുത്ത ശേഷമാണ് പോലീസ് മകനെതിരെ കേസെടുത്തത്. കുടുംബസ്വത്ത് വീതംവയ്ക്കുന്നതിന് വിസമ്മതിച്ചതാണ് സംഭവത്തിന് കാരണമായി പരാതിയിലുള്ളത്.
Read Moreലോകത്തിലെ ആദ്യ ‘എഐ ക്ലിനിക്’ സൗദിയിൽ തുറന്നു
ആർട്ടിഫിഷൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് രോഗനിർണയം നടത്തുന്ന ലോകത്തിലെ ആദ്യത്തെ ക്ലിനിക് സൗദി അറേബ്യയിൽ തുറന്നു. ചൈന ആസ്ഥാനമായുള്ള മെഡിക്കൽ ടെക്നോളജി കമ്പനിയായ സിൻയി-യുമായി സഹകരിച്ച് അൽമൂസ ഹെൽത്ത് ഗ്രൂപ്പ് ആണ് എഐ ക്ലിനിക് ആരംഭിച്ചത്. ‘ഡോ. ഹുവ’ എന്നാണ് ക്ലിനിക്കിലെ എഐ ഡോക്ടറുടെ പേര്. രോഗികൾക്ക് ടാബ്ലെറ്റ് കമ്പ്യൂട്ടർ ഉപയോഗിച്ച് ഡോ. ഹുവയോട് രോഗവിവരങ്ങൾ പറയാം. കൺസൾട്ടേഷൻ പൂർത്തിയായിക്കഴിഞ്ഞാൽ, ഡോ. ഹുവ ചികിത്സ നിർദേശിക്കുന്നു. രോഗനിർണയം മുതൽ മരുന്നു കുറിക്കുന്നതുവരെ എഐ ഡോക്ടർ സ്വതന്ത്രമായി ചെയ്യും. എന്നാൽ, സുരക്ഷ കണക്കിലെടുത്ത് രോഗനിർണയവും ചികിത്സാഫലങ്ങളും അവലോകനം ചെയ്യാൻ മനുഷ്യ ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തിയാണു ക്ലിനിക് നിലവിൽ പ്രവർത്തിക്കുക.
Read Moreതൃശൂർ കുരിയച്ചിറയിൽ സിനിമാസ്റ്റൈലിൽ 1,575 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു; വാൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടു
കുരിയച്ചിറ (തൃശൂർ): പിക്കപ്പ് വാനിൽ കടത്തിയ 1,575 ലിറ്റർ സ്പിരിറ്റ് എക്സൈസ് ഇന്റലിജൻസ് സംഘം സിനിമാ സ്റ്റൈലിൽ പിടികൂടി. സ്പിരിറ്റ് കടത്തിയ പിക്കപ്പ് വാൻ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഇന്നു രാവിലെയായിരുന്നു സംഭവം. എക്സൈസ് ഇന്റലിജൻസ് സംഘത്തിന് ലഭിച്ച വിവരത്തെ തുടർന്ന് തൃശൂർ വടക്കേ സ്റ്റാൻഡിനു സമീപം നടത്തിയ പരിശോധനയ്ക്കിടെ പിക്കപ്പ് വാൻ നിർത്താതെ പോകുകയായിരുന്നു. പിക്കപ്പവാനിനെ എക്സൈസ് സംഘം കാറിൽ പിന്തുടർന്നു. കുരിയച്ചിറ സെന്റ് മേരീസ് സ്ട്രീറ്റിന് സമീപം എക്സൈസ് സംഘം സഞ്ചരിച്ചിരുന്ന കാറിൽ പിക്കപ്പ് വാൻ ഇടിപ്പിച്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമം നടത്തി. പിന്നീട് ഉദ്യോഗസ്ഥർ പിക്ക്അപ്പ് വാനിനെ മറികടന്ന് റോഡിൽ ജീപ്പ് വിലങ്ങനെ നിർത്തിയതോടെ പിക്കപ്പ് വാൻ ഡ്രൈവർ വാഹനം നിർത്തി ഇറങ്ങിയോടി. സമീപത്തെ വീടിന്റെ മതിൽ ചാടി കടന്നാണ് ഡ്രൈവർ രക്ഷപ്പട്ടത്. ടയർ റിസോളിംഗ് സാധനങ്ങൾ സൂക്ഷിച്ചിരിന്ന ചാക്കുകളുടെ അടിയിലാണ് 45…
Read Moreനീ കൊള്ളാമല്ലോ പൂച്ചക്കുട്ടാ… ജയിലിലേക്കു മയക്കുമരുന്ന് കടത്തവേ പൂച്ച പിടിയിൽ!
ജയിലിലേക്ക് മയക്കുമരുന്ന് കടത്തുന്നതിനിടെ പൂച്ചയെ പിടികൂടി! കോസ്റ്റാറിക്കയിലെ പോകോസി ജയിലിലേക്ക് 235.65 ഗ്രാം കഞ്ചാവും 67.76 ഗ്രാം ഹെറോയിനുമായി കടക്കാനുള്ള ശ്രമത്തിനിടെയാണു പൂച്ചയെ പിടിയിലായത്. ദേഹത്ത് കെട്ടിവച്ചനിലയിലായിരുന്നു മയക്കുമരുന്ന്. സ്ഥിരമായി ജയിലിനുള്ളിൽ എത്താറുള്ള പൂച്ചയെ, തടവുകാർക്ക് മയക്കുമരുന്ന് എത്തിക്കാൻ ജയിലിനു പുറത്തുള്ള ആരോ ഉപയോഗിക്കുകയായിരുന്നുവെന്നാണു റിപ്പോർട്ട്. ജയിലിനുള്ളിൽ പതിവായി മയക്കുമരുന്ന് എത്തുന്നുണ്ടെന്നു മനസിലാക്കിയ അധികൃതർ നിരീക്ഷണം നടത്തിവരുന്നതിനിടെയാണു സംശയകരമായനിലയിൽ പൂച്ചയെ കണ്ടത്. പൂച്ചയുടെ ശരീരം വെള്ളത്തുണികൊണ്ട് പൊതിഞ്ഞനിലയിലായിരുന്നു. പൂച്ചയെ പിടികൂടി കത്രിക ഉപയോഗിച്ച് തുണി നീക്കം ചെയ്തപ്പോഴാണു മയക്കുമരുന്ന് പായ്ക്കറ്റ് കണ്ടത്. ഇത് പിടിച്ചെടുത്തശേഷം പൂച്ചയെ നാഷണൽ അനിമൽ ഹെൽത്ത് സർവീസിനു കൈമാറി. ജയിലിനു സമീപത്തെ മരത്തിലൂടെയാണു പൂച്ച ജയിലിനുള്ളിൽ എത്തിയിരുന്നത്. രാത്രി മരത്തിന് മുകളിലൂടെ നീങ്ങിയ പൂച്ചയെ ജയിൽ അധികൃതർ അതിസാഹസികമായി പിടികൂടുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. പൂച്ച നിരപരാധിയാണെന്നും അറസ്റ്റ് ചെയ്യരുതെന്നുമടക്കമുള്ള…
Read Moreറെയിൽവേ സേവനങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ: “സ്വറെയിൽ” ആപ്പ്ഗൂ ഗിൾ പ്ലേ സ്റ്റോറിൽ
കൊല്ലം: ഇന്ത്യൻ റെയിൽവേയുടെ ഒട്ടുമിക്ക സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന “സ്വറെയിൽ” ആപ്പ് പ്രവർത്തനക്ഷമമായി. റെയിൽവേ തന്നെ സൂപ്പർ ആപ്പ് എന്ന് വിശേഷിപ്പിക്കുന്ന ഈ ആപ്ലിക്കേഷൻ പരീക്ഷണാർഥം കഴിഞ്ഞ ദിവസം മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ആൻഡ്രോയ്ഡ് ഫോൺ ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. എന്നാൽ ഇത് ആപ്പിൾ ആപ്പ് സ്റ്റോറിൽ ഇതുവരെ എത്തിയിട്ടുമില്ല. ലോക്കൽ -ദീർഘദൂര ട്രെയിൻ യാത്രാ ടിക്കറ്റുകൾ ഈ ആപ്പ് വഴി ബുക്ക് ചെയ്യാം. യാത്രക്കിടയിൽ ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ഓടുന്ന ട്രെയിനുകളുടെ ലൈവ് ലൊക്കേഷനും അറിയാൻ സാധിക്കും. ബുക്ക് ചെയ്ത് അയക്കുന്ന പാർസലുകളുടെ നീക്കം സംബന്ധിച്ച വിവരങ്ങളും കൃത്യമായി ആപ്പ് വഴി കിട്ടും. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനും (ഐആർസിറ്റിസി) ക്രിസും (സെന്റർ ഫോർ റെയിൽവേ ഇൻഫ്രാസ്ട്രക്ചർ സിസ്റ്റം) സംയുക്തമായി വികസിപ്പിച്ചെടുത്തതാണ് പുതിയ ആപ്ലിക്കേഷൻ.നിലവിൽ റെയിൽവേ…
Read Moreഡിജിറ്റൽ പേയ്മെന്റിൽ വ്യാജന്മാർ വ്യാപകം: വ്യാപാരികൾക്ക് പോലീസ് മുന്നറിയിപ്പ്
കൊല്ലം: ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളിൽ വ്യാജന്മാർ വ്യാപകമായതോടെ വ്യാപാരികൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഇത്തരം ഇടപാടുകൾ നടത്തുമ്പോൾ വ്യാപാരികൾ അതീവ ശ്രദ്ധ പുലർത്തണമെന്നാണ് പോലീസ് ഫേസ് ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സാധനങ്ങൾ വാങ്ങിയതിന് ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തും. എന്നിട്ട് പണം അയച്ചതായി കടയുടമയെ സ്ക്രീൻ ഷോട്ട് കാണിച്ച ശേഷം കടന്നു കളയുന്നതാണ് തട്ടിപ്പിന്റെ പുതിയ രീതി. വ്യാപാര സ്ഥാപനങ്ങളിൽ കൂടുതലും ഫോൺ പേ, ഗൂഗിൾ പേ, പേടിഎം എന്നീ ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ വഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാൽ ഈ ആപ്പുകളുടെ വ്യാജനും ഇപ്പോൾ സജീവമായി കൊണ്ടിരിക്കുന്നുവെന്നും സാധനങ്ങൾ വാങ്ങിയ ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തി തുക അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻ ഷോട്ട് കാണിച്ച ശേഷം കടന്നു കളയുന്നുവെന്നും പോലീസ് പറയുന്നു.…
Read Moreകിതപ്പില്ലാതെ കുതിച്ചു പാഞ്ഞ് സ്വർണ വില: പവന് 1,760 രൂപയുടെ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ മുന്നേറ്റം. ഗ്രാമിന് 220 രൂപയും പവന് 1,760 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,930 രൂപയും പവന് 71,440 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 180 രൂപ വര്‍ധിച്ച് 7,320 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔൺസിന് 70 ഡോളര്‍ വര്‍ധിച്ച് 3,293 ഡോളറിലെത്തി.
Read Moreനരിവേട്ട 23ന് തിയറ്ററുകളിൽ
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം നരിവേട്ട 23 ന് ആഗോള റിലീസായി എത്തുന്നു. ചിത്രത്തിന്റെ ട്രെയ്ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എജിഎസ് എന്റർടെയ്ൻമെന്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസൻ, യുഎഇയിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട…
Read Moreസെലിബ്രിറ്റിയാണെന്ന് വിശ്വസിക്കുന്നില്ല: എസ്തർ അനിൽ
മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ലാലേട്ടനൊപ്പം ഒരുനാൾ വരും സിനിമ ചെയ്തത്. അപ്പോൾ മുതലായിരുന്നു പോപ്പുലാരിറ്റിയുടെ തുടക്കവും. അന്ന് എന്റെ കൂടെ പഠിച്ചവർ പറയാറുണ്ടായിരുന്നു ഞാൻ വളരെ അഹങ്കാരിയായിരുന്നുവെന്ന്. എന്തോ വലിയ സംഭവമാണെന്ന ചിന്ത ആ സമയത്ത് വന്നിട്ടുണ്ടാവുമെന്ന് തോന്നുന്നു. പക്ഷെ പിന്നീട് ആ ചിന്ത തന്നിൽ നിന്നും പോയി എന്ന് എസ്തർ അനിൽ. ഒരു സിനിമ വരും. പിന്നീട് ഒരുപാട് സിനിമകൾ പരാജയപ്പെടും. ആളുകൾ ഇഷ്ടപ്പെടും ഇഷ്ടപ്പെടാതിരിക്കും എന്നൊക്കെ പിന്നീട് മനസിലായി. സെലിബ്രിറ്റി സ്റ്റാറ്റസുമായി ഞാൻ ഇപ്പോൾ ഒട്ടും അറ്റാച്ച്ഡല്ല. ഞാനൊരു സെലിബ്രിറ്റിയാണെന്ന് വിശ്വസിക്കുന്നുമില്ല. വല്ലപ്പോഴും മാത്രമാണല്ലോ സിനിമകൾ ചെയ്യുന്നത്. സെലിബ്രിറ്റി എന്നത് ആളുകൾ നമുക്ക് തരുന്ന ടാഗാണല്ലോ. ഞാനിപ്പോൾ ലണ്ടനിൽ എന്റെ മാസ്റ്റേഴ്സ് ചെയ്യുകയാണ്. ദൃശ്യം സിനിമയുടെ ഇംപാക്ട് വളരെ വലുതാണ്. ഞാൻ തന്നെ ആ സിനിമയുടെ മൂന്നു ലാംഗ്വേജിൽ അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ…
Read More